കെഎഫ്സിയുടെ വായ്പാ ആസ്തി ഉയർത്തും: മന്ത്രി ബാലഗോപാൽ
Thursday, September 18, 2025 1:19 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കേരള ഫിനാൻഷ്യൽ കോർപറേഷന്റെ നടപ്പുസാന്പത്തിക വർഷത്തെ വായ്പാ ആസ്തി 10,000 കോടി രൂപയായി ഉയർത്തുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. കഴിഞ്ഞ മാർച്ച് 31 വരെ 8012 കോടി രൂപയായിരുന്നുവെ ന്നും അദ്ദേഹം പറഞ്ഞു.