ടാറ്റ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണം 25,000 പിന്നിട്ടു
Tuesday, September 16, 2025 11:09 PM IST
കൊച്ചി: വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് രാജ്യത്തു സ്ഥാപിച്ച ഇലക്ട്രിക് ചാര്‍ജിംഗ് പോയിന്റുകളുടെ എണ്ണം 25000 പിന്നിട്ടു.
രാജ്യത്തെ 150ലധികം നഗരങ്ങളിലാണു ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിരിക്കുന്നത്. അടുത്ത ഒരു വര്‍ഷത്തിനകം വീണ്ടും 25,000ലധികം ചാര്‍ജിംഗ് പോയിന്റുകള്‍കൂടി സ്ഥാപിക്കും.
ഇതിനായി 13 ചാര്‍ജിംഗ് പോയിന്റ് ഓപ്പറേറ്റര്‍മാരുമായി ധാരണാപത്രം ഒപ്പുവച്ചതായി കമ്പനി അറിയിച്ചു.