കൊ​​​​ച്ചി: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ചാ​​​​ള്‍​സ്റ്റ​​​​ണി​​​​ല്‍ ന​​​​ട​​​​ന്ന 14-ാമ​​​​ത് നോ​​​​ര്‍​ത്ത് അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ ടീ ​​​​കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​സി​​​​ല്‍ ടീ ​​​​ആ​​​​ന്‍​ഡ് സ​​​​സ്റ്റൈ​​​​ന​​​​ബി​​​​ലി​​​​റ്റി അ​​​​വാ​​​​ര്‍​ഡ്‌​​​​സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ ഹാ​​​​രി​​​​സ​​​​ണ്‍​സ് മ​​​​ല​​​​യാ​​​​ളം ലി​​​​മി​​​​റ്റ​​​​ഡ് 2025ലെ ​​​​സ്വ​​​​ര്‍​ണ​​​മെ​​​​ഡ​​​​ല്‍ നേ​​​​ടി.

ആ​​​​ര്‍​പി​​​​ജി ഗ്രൂ​​​​പ്പി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യ ഹാ​​​​രി​​​​സ​​​​ണ്‍​സ് മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ന്‍റെ വ​​​​യ​​​​നാ​​​​ട് അ​​​​റ​​​​പ്പെ​​​​ട്ട എ​​​​സ്റ്റേ​​​​റ്റി​​​​ല്‍നി​​​​ന്നു​​​​ള്ള തേ​​​​യി​​​​ല​​​​യാ​​​​ണ് സ്വ​​​​ര്‍​ണ​​​മെ​​​​ഡ​​​​ലി​​​​നാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്.


വ്യ​​​​ത്യ​​​​സ്ത ഉ​​​​റ​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള പ്ര​​​​ത്യേ​​​​ക തേ​​​​യി​​​​ല​​​​ക​​​​ള്‍ എ​​​​ന്ന വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലാ​​​​ണു പു​​​​ര​​​​സ്‌​​​​കാ​​​​രം.​ ഇ​​​​ന്ത്യ​​​​യി​​​​ല്‍നി​​​​ന്നു​​​​ള്ള 31 സാ​​​​മ്പി​​​​ളു​​​​ക​​​​ള​​​​ട​​​​ക്കം നി​​​​ര​​​​വ​​​​ധി രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളാ​​​​ണ് മ​​​​ത്സ​​​​ര​​​​ത്തി​​​​നു​​​​ണ്ടാ​​​​യ​​​​ത്. യു​​​​എ​​​​സ്എ ടീ ​​​​അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നും കാ​​​​ന​​​​ഡ ടീ ​​​​ആ​​​​ന്‍​ഡ് ഹെ​​​​ര്‍​ബ​​​​ല്‍ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നും ചേ​​​​ര്‍​ന്നാ​​​​ണു മ​​​​ത്സ​​​​രം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്.