ഇന്ത്യന്‍ ബാങ്കിന് രാജ്ഭാഷാ കീര്‍ത്തി അവാര്‍ഡ്
Thursday, September 18, 2025 1:20 AM IST
കൊച്ചി: പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്കിന് 2024-25 വര്‍ഷത്തെ രാജ്ഭാഷാ കീര്‍ത്തി അവാര്‍ഡിന്റെ മൂന്നാം സമ്മാനം ലഭിച്ചു.
രാജ്ഭാഷാ നിര്‍വഹണ മേഖലയിലെ മികച്ച പ്രകടനത്തിന് അംഗീകാരമായി തുടര്‍ച്ചയായ രണ്ടാംവര്ഷമാണു ഇന്ത്യന്‍ ബാങ്കിന് ഈ അവാര്‍ഡ് ലഭിക്കുന്നത്.
ഗുജറാത്തിലെ ഗാന്ധിനഗറിലെ മഹാത്മാ മന്ദിര്‍ കണ്വന്ഷന് ആന്‍ഡ് എക്സിബിഷന് സെന്ററില്‍ നടന്ന ദ്വിദിന അഞ്ചാമത് അഖിലേന്ത്യ രാജ്ഭാഷാ സമ്മേളനത്തിന്റെ ആദ്യദിവസം കേന്ദ്രമന്ത്രി അര്ജുന് റാം മേഘ്വാളും രാജ്യസഭ എംപി ഡോ. ദിനേഷ് ശര്‍മയും ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു.
ഇന്ത്യന്‍ ബാങ്കിനുവേണ്ടി കോര്‍പറേറ്റ് ഓഫീസിലെ ഔദ്യോഗിക ഭാഷാ വകുപ്പ് ജനറല്‍ മാനേജര്‍ മനോജ് കുമാര്‍ ദാസ് അവാര്‍ഡ് സ്വീകരിച്ചു.