സൈബര്‍ തട്ടിപ്പുകള്‍ കുറയ്ക്കാനായെന്ന് എയര്‍ടെല്‍
Thursday, September 18, 2025 11:43 PM IST
കൊച്ചി: വിവിധ നടപടികളിലൂടെ സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായെന്ന് ഭാരതി എയര്‍ടെൽ.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോ- ഓര്‍ഡിനേഷന്‍ സെന്റര്‍ അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ (ഐ4സി) ഇതു വ്യക്തമാക്കുന്നതായി കന്പനി അവകാശപ്പെട്ടു.
എയര്‍ടെല്‍ നെറ്റ്വര്ക്കിലെ സാമ്പത്തികനഷ്ടങ്ങളുടെ മൂല്യത്തിൽ 68.7 ശതമാനത്തിന്റെയും സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ 14.3 ശതമാനത്തിന്റെയും കുറവുണ്ടായെന്ന് ഐ4സി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് എയര്‍ടെലിന്റെ സൈബര്‍ ഫ്രോഡ് ഡിറ്റക്ഷന്‍ സംവിധാനത്തിന്റെ കാര്യക്ഷമതയെയും ഉപഭോക്താക്കള്‍ക്കു സുരക്ഷിതമായ നെറ്റ്വര്‍ക്ക് ഉറപ്പാക്കുന്നതിന്റെയും നേട്ടമാണെന്ന് കന്പനി പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ എഐ അധിഷ്ഠിത നെറ്റ്വര്‍ക്ക് സൊല്യൂഷനുകള്‍ 48.3 ബില്യണ്‍ സ്പാം കോളുകളെ തിരിച്ചറിയുകയും 3.2 ലക്ഷം തട്ടിപ്പ് ലിങ്കുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തുവെന്ന് കമ്പനി അവകാശപ്പെടുന്നു.