ന്യൂ​​​​ഡ​​​​ൽ​​​​ഹി: ആ​​​​പ്പി​​​​ളി​​​​ന്‍റെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ ഐ​​​​ഫോ​​​​ൺ 17 സീ​​​​രീ​​​​സി​​​​ന് ഇ​​​​ന്ത്യ​​​​യി​​​​ൽ ആ​​​​വേ​​​​ശോ​​​​ജ്വ​​​​ല വ​​​​ര​​​​വേ​​​​ൽ​​​​പ്പ്. പ്ര​​​​ധാ​​​​ന ന​​​​ഗ​​​​ര​​​​ങ്ങ​​​​ളാ​​​​യ ഡ​​​​ൽ​​​​ഹി, മും​​​​ബൈ, ബം​​​​ഗ​​​​ളൂ​​​​രു എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ആ​​​​പ്പി​​​​ൾ സ്റ്റോ​​​​റു​​​​ക​​​​ൾ​​​​ക്ക് പു​​​​റ​​​​ത്ത് വ​​​​ൻ തി​​​​ര​​​​ക്കാ​​​​ണ് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട​​​​ത്. 20 മ​​​​ണി​​​​ക്കൂ​​​​റി​​​​ല​​​​ധി​​​​കം നേ​​​​രം ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ പു​​​​തി​​​​യ ഫോ​​​​ണി​​​​നാ​​​​യി കാ​​​​ത്തി​​​​രു​​​​ന്നു.

ഐ​​​​ഫോ​​​​ൺ 17, ഐ​​​​ഫോ​​​​ൺ എ​​​​യ​​​​ർ, ഐ​​​​ഫോ​​​​ൺ 17 പ്രോ, ​​​​ഐ​​​​ഫോ​​​​ൺ 17 പ്രോ ​​​​മാ​​​​ക്സ് എ​​​​ന്നീ മോ​​​​ഡ​​​​ലു​​​​ക​​​​ളാ​​​​ണ് വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. പു​​​​തി​​​​യ ഐ​​​​ഫോ​​​​ൺ 17 സീ​​​​രീ​​​​സി​​​​ന്‍റെ വ​​​​ര​​​​വ് ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ൽ വ​​​​ൻ ച​​​​ല​​​​ന​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.


ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ പു​​​​തു​​​​താ​​​​യി തു​​​​റ​​​​ന്ന ആ​​​​പ്പി​​​​ൾ ഹെ​​​​ബ്ബാ​​​​ൾ സ്റ്റോ​​​​റി​​​​ൽ വ​​​​ൻ തി​​​​ര​​​​ക്കാ​​​​ണ് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട​​​​ത്. പു​​​​തി​​​​യ ആ​​​​പ്പി​​​​ൾ വാ​​​​ച്ച്, എ​​​​യ​​​​ർ​​​​പോ​​​​ഡു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യും പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.

82,900 രൂ​​​​പ മു​​​​ത​​​​ൽ 2,29,900 രൂ​​​​പ വ​​​​രെ​​​​യു​​​​ള്ള വി​​​​ലപ​​​​രി​​​​ധി​​​​യി​​​​ലാ​​​​ണ് ആ​​​​പ്പി​​​​ൾ ഐ​​​​ഫോ​​​​ൺ 17 സീ​​​​രീ​​​​സ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​ത്.