ആണവനിലയങ്ങൾ: സഹായവാഗ്ദാനവുമായി റഷ്യ
Saturday, September 20, 2025 1:24 AM IST
മോസ്കോ: സൈനികേതര ആണവോർജ സഹകരണത്തിന്റെ ഭാഗമായി ആണവ നിലയങ്ങൾ സ്ഥാപിക്കുന്നതിന് ഇന്ത്യയ്ക്കു റഷ്യയുടെ സഹായവാഗ്ദാനം.
വിയന്നയിൽ ഇന്ന് അവസാനിക്കുന്ന രാജ്യാന്തര ആണവോർജ സമിതിയുടെ (ഐഎഇഎ) വാർഷിക സമ്മേളനത്തിനിടെ ഇന്ത്യൻ പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയിൽ റഷ്യൻ ആണവോർജ കോർപറേഷൻ ഡയറക്ടർ ജനറൽ അലക്സി ലിഖാചോവ് ആണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിൽ ചെറുതും വലുതമായ ആണവനിലയങ്ങൾ സ്ഥാപിക്കുന്നതിനാണ് സഹകരണം. തമിഴ്നാട്ടിലെ കൂടംകുളത്ത് ആണവനിലയം (എൻപിപി) നിർമിക്കുന്നത് റഷ്യയാണ്.
നിലയത്തിന്റെ രണ്ട് യൂണിറ്റുകൾ ഇതിനകം കമ്മീഷൻ ചെയ്തതായി അലക്സി ലിഖാചോവ് അറിയിച്ചു.