ബ്രിട്ടീഷ് രാജകുടുംബാംഗത്തിന് കത്തോലിക്ക വിശ്വാസപ്രകാരം യാത്രാമൊഴി
Thursday, September 18, 2025 1:20 AM IST
ലണ്ടന്‍: കഴിഞ്ഞദിവസം അന്തരിച്ച ബ്രിട്ടീഷ് രാജകുടുംബാംഗവും കെന്റിലെ പ്രഭ്വിയുമായിരുന്ന കാതറീൻ ലൂസി മേരിക്ക് കത്തോലിക്ക വിശ്വാസപ്രകാരം യാത്രാമൊഴി.
ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റർ കത്തീഡ്രലിൽ നടന്ന സംസ്കാര ശുശ്രൂഷകള്‍ക്ക് വെസ്റ്റ്മിൻസ്റ്റർ ആർച്ച്ബിഷപ് കർദിനാൾ വിൻസെന്റ് നിക്കോളാസ് മുഖ്യകാർമികനായിരുന്നു. സംസ്കാര ശുശ്രൂഷയ്ക്കിടെ ലെയോ പതിനാലാമൻ മാർപാപ്പയുടെ അനുശോചന സന്ദേശം ചാൾസ് രാജാവ് വായിച്ചു.
പതിനാറാം നൂറ്റാണ്ടിലെ ആംഗ്ലിക്കൻ നവീകരണത്തിനുശേഷം ഇതാദ്യമായാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗത്തിന് കത്തോലിക്കാ വിശ്വാസപ്രകാരമുള്ള മൃതസംസ്കാരം നടത്തിയത്.
കഴിഞ്ഞ നാലിനാണ് 92 വയസുകാരിയായ കാതറിൻ ലൂസി മേരി വിടവാങ്ങിയത്. ജന്മംകൊണ്ട് ആംഗ്ലിക്കന്‍ വിശ്വാസിയായിരുന്നു കാതറിൻ.