ഏഴ് യുദ്ധം അവസാനിപ്പിച്ചു; യുക്രെയ്ൻ യുദ്ധം കടുപ്പമെന്ന് ട്രംപ്
Monday, September 15, 2025 11:26 PM IST
വാഷിംഗ്ടൺ ഡിസി: റഷ്യൻ പ്രസിഡന്റ് പുടിനും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും അളക്കാൻ പറ്റാത്ത ആഴത്തിൽ പരസ്പരം വിദ്വേഷം പുലർത്തുന്നതായി യുഎസ് പ്രസിഡന്റ് ട്രംപ്.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഫലം കാണാത്ത പശ്ചാത്തലത്തിലാണ് ട്രംപ് ഇതു പറഞ്ഞത്.
“ ഞാൻ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ട്. യുക്രെയ്ൻ യുദ്ധവും എളുപ്പത്തിൽ അവസാനിപ്പിക്കാൻ കഴിയും എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ, ഇതാണ് ഏറ്റവും കടുപ്പം. പുടിനും സെലൻസ്കിയും പരസ്പരം അങ്ങേയറ്റം വെറുക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.