ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ട കേസിൽ നീതി ലഭ്യമാക്കും: ട്രംപ്
Monday, September 15, 2025 11:26 PM IST
ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജൻ ചന്ദ്രമൗലി നാഗമല്ലയ്യക്ക് നീതി ലഭ്യമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്.
കൊല നടത്തിയ ക്യൂബക്കാരൻ അമേരിക്കയിലെത്താൻ പാടില്ലായിരുന്നു. കസ്റ്റഡിയിലുള്ള കുറ്റവാളിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭ്യമാക്കുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
ഡാളസിൽ ഹോട്ടൽ മാനേജരായിരുന്ന നാഗമല്ലയ്യയെ ജോലിക്കാരനും ക്യൂബക്കാരനുമായ കോബോസ് മാർട്ടിനസ് കഴുത്തറത്ത് കൊല്ലുകയായിരുന്നു.