റഷ്യയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം
Monday, September 15, 2025 2:09 AM IST
മോസ്കോ: യുക്രെയ്ൻ സേന റഷ്യക്കെതിരേ 361 ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തി. എല്ലാ ഡ്രോണുകളെയും നിർവീര്യമാക്കിയതായി റഷ്യ അവകാശപ്പെട്ടു.
വടക്കുപടിഞ്ഞാറൻ റഷ്യയിലെ കിറിഷി എണ്ണ ശുദ്ധീകരണശാലയ്ക്കു നേർക്കും ആക്രമണം ഉണ്ടായി. വെടിവച്ചിട്ട ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ച് ഇവിടെ തീപിടിത്തമുണ്ടായെങ്കിലും ഉടൻ അണച്ചു. റഷ്യയിലെ ഏറ്റവും വലിയ റിഫൈനറികളിൽ ഒന്നാണിത്.