ടെക്സസിൽ ശരിയത്ത് നിരോധിച്ചു
Monday, September 15, 2025 2:09 AM IST
ഡാളസ്: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്ത് മുസ്ലിം ശരിയത്ത് നിയമം നിരോധിച്ചതായി ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. വ്യക്തികളിലും ബിസിനസ് സ്ഥാപനങ്ങളിലും ശരിയത്ത് അടിച്ചേൽപ്പിക്കാൻ ശ്രമമുണ്ടായാൽ അധികൃതരെ അറിയിക്കണമെന്നും ഗവർണർ നിർദേശിച്ചു.
ഒരു മുസ്ലിം പുരോഹിതൻ ടെക്സസിലെ ഹൂസ്റ്റൺ നഗരത്തിൽ മദ്യം, പോർക്ക്, ലോട്ടറി ടിക്കറ്റ് എന്നിവ വിൽക്കരുതെന്നു മൈക്കിലൂടെ വിളിച്ചുപറയുന്ന വീഡിയോ പുറത്തുവന്ന പശ്ചാത്തലത്തിലാണ് അബട്ടിന്റെ നടപടി. പൊതുസ്ഥലങ്ങളിൽ മതനിയമം നടപ്പക്കാനുള്ള നീക്കം അനുവദനീയമല്ലെന്ന് അദ്ദേഹം പറഞ്ഞു.