ഇന്ത്യൻ വംശജന്റെ കൊലപാതകത്തിനു കാരണം ബൈഡൻ ഭരണകൂടമെന്ന്
Tuesday, September 16, 2025 11:36 PM IST
ന്യൂയോർക്ക്/വാഷിംഗ്ടൺ ഡിസി: യുഎസിലെ ഇന്ത്യൻ വംശജനായ മോട്ടൽ മാനേജർ ചന്ദ്ര നാഗമല്ലയ്യ (50) യുടെ കൊലപാതകത്തിനു കാരണം ജോ ബൈഡൻ ഭരണകൂടത്തിന്റെ തെറ്റായ സമീപനങ്ങളാണെന്ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്.
“ക്യൂബയിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരനാണ് സ്വന്തം കുടുംബം നോക്കിനിൽക്കേ ഇന്ത്യൻ വംശജനെ കൊലപ്പെടുത്തിയത്. ഈ ക്രിമിനലിനെ ക്യൂബ തിരിച്ചെടുക്കാൻ വിസമ്മതിച്ചപ്പോൾ, ബൈഡൻ ഭരണകൂടം അയാളെ അമേരിക്കയുടെ തെരുവുകളിലേക്കു തുറന്നുവിട്ടു”- ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് എക്സിൽ കുറിച്ചു.
ഡൗൺടൗൺ സ്യൂട്ട്സ് മോട്ടലിൽവച്ച് സഹപ്രവർത്തകനായ യോർഡാനിസ് കോബോസ് മാർട്ടിനേസ് (37) ആണ് ചന്ദ്ര നാഗമല്ലയ്യയെ അദ്ദേഹത്തിന്റെ ഭാര്യയുടെയും കുട്ടിയുടെയും മുന്നിൽ വച്ച് തലയറത്തു കൊന്നത്.