ബ്രിട്ടീഷ് വയോധിക ദന്പതികൾ മോചിതരായി
Friday, September 19, 2025 10:51 PM IST
ദോഹ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം തടവിലാക്കിയ പീറ്റർ റെയ്നോൾസ് (80), ബാർബി റെയ്നോൾഡ്സ് (76) ദന്പതികൾ എട്ടു മാസത്തിനുശേഷം മോചിതരായി. ഖത്തർ ആണ് ഇതിനു മധ്യസ്ഥത വഹിച്ചത്.
അഫ്ഗാനിസ്ഥാനിൽനിന്ന് ഖത്തറിലെത്തുന്ന ദന്പതികൾ വൈദ്യപരിശോധനയ്ക്കുശേഷം ബ്രിട്ടനിലേക്കു പോകുമെന്നാണ് അറിയിപ്പ്. ദന്പതികൾ 18 വർഷം അഫ്ഗാനിസ്ഥാനിലായിരുന്നു താമസം.