നൈജീരിയയിൽ കോളറ ബാധിച്ച് 58 പേർ മരിച്ചു
Friday, September 19, 2025 10:51 PM IST
അബൂജ: നൈജീരിയയിലെ ബൗച്ചി സംസ്ഥാനത്ത് കോളറ ബാധിച്ച് 58 പേർ മരിച്ചു. പുതുതായി 258 പേർക്കുകൂടി രോഗം പിടിപ്പെടിട്ടുണ്ട്. രോഗം പടരുന്നതു തടയാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായി നൈജീരിയൻ ആരോഗ്യവൃത്തങ്ങൾ അറിയിച്ചു.
നഗരഭാഗത്തെ ചേരികളിലും ഗ്രാമീണ മേഖലകളിലും ശുദ്ധജലത്തിന്റെ അഭാവം വർധിച്ചതാണു കോളറ പടരാൻ കാരണമെന്നു കരുതുന്നു.
നൈജീരിയയിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ 11,000 പേർക്ക് കോളറ പിടിപെടുകയും 400 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്കാണ് കൂടുതലും കോളറ പിടിപെടുന്നത്.