കൊ​​​ച്ചി: ഇ20 ​​​ഇ​​​ന്ധ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന നി​​​സാ​​​ന്‍ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്കു വാ​​​റ​​​ന്‍റി സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കി നി​​​സാ​​​ന്‍ മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ. 2024 ഒ​​​ക്‌ടോ​​​ബ​​​റി​​​നു​​​ശേ​​​ഷം വി​​​റ്റ​​​ഴി​​​ച്ച പു​​​തി​​​യ നി​​​സാ​​​ന്‍ മാ​​​ഗ്‌​​​നൈ​​​റ്റ് വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ഇ20 ​​​ഇ​​​ന്ധ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ല്‍ വാ​​​റ​​​ന്‍റി ന​​​ഷ്‌​​​ട​​​മാ​​​കി​​​ല്ലെ​​​ന്ന് നി​​​സാ​​​ന്‍ അ​​​റി​​​യി​​​ച്ചു.

‌ബ​​​ദ​​​ല്‍ ഇ​​​ന്ധ​​​ന​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നും സു​​​സ്ഥ​​​രി​​​മാ​​​യ ഭാ​​​വി​​​ക്കാ​​​യി നൂ​​​ത​​​ന​​​മാ​​​യ പ​​​രി​​​ഹാ​​​ര മാ​​​ര്‍ഗ​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു​​​മു​​​ള്ള സ​​​ര്‍ക്കാ​​​രി​​​ന്‍റെ ശ്ര​​​മ​​​ങ്ങ​​​ള്‍ക്ക് നി​​​സാ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ണ്ട്.

20 ശ​​​ത​​​മാ​​​നം എ​​​ത്ത​​​നോ​​​ളും 80 ശ​​​ത​​​മാ​​​നം പെ​​​ട്രോ​​​ളും അ​​​ട​​​ങ്ങി​​​യ ഇ​​​ന്ധ​​​ന മി​​​ശ്രി​​​ത​​​മാ​​​ണ് ഇ20 ​​​ഇ​​​ന്ധ​​​നം. ക​​​രി​​​മ്പ്, ചോ​​​ളം, മ​​​റ്റ് ജൈ​​​വ​​​വ​​​സ്തു​​​ക്ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ​​​നി​​​ന്ന് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ് എ​​​ത്ത​​​നോ​​​ൾ.


പു​​​തി​​​യ നി​​​സാ​​​ന്‍ മാ​​​ഗ്‌​​​നൈ​​​റ്റി​​​ന്‍റെ 1.0 എ​​​ച്ച് ആ​​​ര്‍ 10 ട​​​ര്‍ബോ ചാ​​​ര്‍ജ് പെ​​​ട്രോ​​​ള്‍ എ​​​ൻ​​​ജി​​​നും ബി​​​ആ​​​ര്‍ 10 പെ​​​ട്രോ​​​ള്‍ എ​​​ൻ​​​ജി​​​നും ഇ20 ​​​ഇ​​​ന്ധ​​​ന മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ക്ക് അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള​​​താ​​​ണ്. നി​​​സാ​​​ന്‍ മാ​​​ഗ്‌​​​നൈ​​​റ്റി​​​ന്‍റെ പ​​​ഴ​​​യ​​​തും പു​​​തി​​​യ​​​തു​​​മാ​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ഇ20 ​​​ഇ​​​ന്ധ​​​ന​​​ത്തി​​​ല്‍ ഓ​​​ടാ​​​ന്‍ പ്രാ​​​പ്ത​​​രാ​​​ണ്.

ഇ​​​തു​​​വ​​​രെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളൊ​​​ന്നും ശ്ര​​​ദ്ധ​​​യി​​​ല്‍പ്പെ​​​ട്ടി​​​ട്ടി​​​ല്ല. ഇ20 ​​​ഇ​​​ന്ധ​​​ന​​​ത്തി​​​ലേ​​​ക്കു മാ​​​റു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​ന്തെ​​​ങ്കി​​​ലും പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ ശ്ര​​​ദ്ധ​​​യി​​​ല്‍പ്പെ​​​ട്ടാ​​​ല്‍ സ​​​ര്‍വീ​​​സ് സ​​​മ​​​യ​​​ത്ത് പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്നും നി​​​സാ​​​ന്‍ മോ​​​ട്ടോ​​​ര്‍സ് അ​​​റി​​​യി​​​ച്ചു.