ബ്ലൂംബെര്‍ഗ് എക്സ്പീരിയൻഷ്യല്‍ ലേണിംഗ്: സൈം പട്ടികയിൽ
Friday, September 19, 2025 10:51 PM IST
കൊച്ചി: ബ്ലൂംബെര്‍ഗ് എക്സ്പീരിയന്‍ഷ്യല്‍ ലേണിംഗ് പാര്‍ട്ണറായി അംഗീകരിക്കപ്പെട്ട ഇന്ത്യയിലെ 30 മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ഓണ്‍ട്രപ്രണര്‍ഷിപ്പ് (സൈം) ഇടം നേടി.
തത്സമയ ഡാറ്റയും ആഗോളവാര്ത്തകളും പ്രഫഷണല്‍ ഗ്രേഡ് അനലിറ്റിക്സും വികസിത സിമുലേഷന്‍ ടൂളുകളും ഉപയോഗിച്ചുള്ള പഠനമാണ് ഒരുക്കുന്നത്.
ആഗോള ബിസിനസ് നേതാക്കളെ വളര്‍ത്തിയെടുക്കുകയെന്നാണ് സൈമിന്റെ ദൗത്യമെന്നു സൊസൈറ്റി പ്രസിഡന്റ് അനില്‍ ഫിലിപ്പ് പറഞ്ഞു. ബംഗളൂരു, കൊച്ചി. ചെന്നൈ എന്നിവിടങ്ങളില്‍ സൈമിനു കാമ്പസുകളുണ്ട്.