റി​യാ​ദ്: സൗ​ദി ഗ്രാ​ൻ​ഡ് മു​ഫ്തി​യും മു​തി​ർ​ന്ന പ​ണ്ഡി​ത​ന്മാ​രു​ടെ കൗ​ൺ​സി​ലി​ന്‍റെ ത​ല​വ​നു​മാ​യ ഷെ​യ്ഖ് അ​ബ്‌​ദു​ൾ അ​സീ​സ് ബി​ൻ അ​ബ്‌​ദു​ള്ള അ​ൽ ഷെ​യ്ഖ് (82) അ​ന്ത​രി​ച്ചു.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു മ​ര​ണ​മെ​ന്നു സൗ​ദി റോ​യ​ൽ കോ​ർ​ട്ട് പു​റ​ത്തി​റ​ക്കി​യ കു​റി​പ്പി​ൽ പ​റ​യു​ന്നു. റി​യാ​ദി​ലു​ള്ള ഇ​മാം തു​ർ​ക്കി ബി​ൻ അ​ബ്‌​ദു​ള്ള മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കം ന​ട​ന്നു.

രാ​ജ്യ​ത്തെ അ​ത്യു​ന്ന​ത മ​ത​പ​ദ​വി​യാ​യ ഗ്രാ​ൻ​ഡ് മു​ഫ്തി സ്ഥാ​ന​ത്തേ​ക്ക് അ​ദ്ദേ​ഹം എ​ത്തി​യ​ത് 1999ലാ​ണ്.