വെണ്ണിക്കുളം എംഡി സ്കൂളിൽ വിദ്യാരംഭം
Thursday, September 25, 2025 3:49 PM IST
പത്തനംതിട്ട: പ്രവാസി സംസ്കൃതി അസോസിയേഷന്റെയും മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക സമിതിയുടെയും ആഭിമുഖ്യത്തിൽ വിജയദശമി ദിനത്തോടെ വിദ്യാരംഭം സംഘടിപ്പിക്കുന്നു.
വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വെണ്ണിക്കുളം എംഡി എൽപി സ്കൂളിലാണ് വിദ്യാരംഭം ആരംഭിക്കുന്നത്.