ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ (എ​ബി​ഡി & ഇ ​ബ്ലോ​ക്ക്‌ ദി​ൽ​ഷാ​ദ് കോ​ള​നി) ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ 9.30ന് ​എ ബ്ലോ​ക്ക് ദി​ൽ​ഷാ​ദ് കോ​ള​നി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കും.

രാ​വി​ലെ ഒ​മ്പ​തി​ന് പൂ​ക്ക​ള​മി​ട​ൽ, 10ന് ​വ​ടം​വ​ലി മ​ത്സ​രം, തു​ട​ർ​ന്ന് വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും. 12ന് ​വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ, വൈ​കു​ന്നേ​രം ആ​റി​ന് പ്ര​യ​ർ ഡാ​ൻ​സ്, വി​ശി​ഷ്‌​ട വ്യ​ക്തി​ക​ളെ ആ​ദ​രി​ക്ക​ൽ, ഏ​ഴി​ന് ദേ​വ​ന ശ്രീ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്രു​തി​ല​യ​യു​ടെ ഗാ​ന​മേ​ള എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.