ഡിഎംഎ പട്പ്പർഗഞ്ച് ഇന്ദ്രപ്രസ്ഥ എക്സ്റ്റൻഷൻ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
പി.എൻ. ഷാജി
Thursday, July 3, 2025 5:22 AM IST
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, പട്പ്പർഗഞ്ച് ഇന്ദ്രപ്രസ്ഥ എക്സ്റ്റൻഷൻ ഏരിയയുടെ 2025-28 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ദ്രപ്രസ്ഥ മെട്രോ സ്റ്റേഷനടുത്തുള്ള കൈലാഷ് അപ്പാർട്ട്മെന്റിലെ കൈലാഷ് സ്പോർട്ട്സ് ക്ലബിലായിരുന്നു വാർഷിക പൊതുയോഗം അരങ്ങേറിയത്.
യോഗത്തിൽ ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, ഏരിയ അഡ്ഹോക് കമ്മിറ്റി കൺവീനർ സാജു എബ്രഹാം, റിട്ടേണിംഗ് ഓഫീസർ എം.എൽ. ഭോജൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി ചെയർമാൻ പി ഡി ഡാനിയേൽ, വൈസ് ചെയർമാൻ സാജു എബ്രഹാം, സെക്രട്ടറി ആർ വാസുദേവൻ പിള്ള, ജോയിന്റ് സെക്രട്ടറി റോജർ ജോൺ, ട്രഷറർ അനിൽ കുമാർ ഭാസ്കർ, ജോയിന്റ് ട്രഷറർ ജോയ് മാത്യു, ഇന്റേണൽ ഓഡിറ്റർ ലത വിനോദ്, വനിതാ വിഭാഗം കൺവീനർ ലെൻസി ജോഡ്രി, വനിതാ വിഭാഗം ജോയിന്റ് കൺവീനർമാർ ജയ്വി സാജു, ലിൻസി ജെയിംസ്, യുവജന വിഭാഗം കൺവീനർ സഞ്ജു എസ് ബാബു, യുവജന വിഭാഗം ജോയിന്റ് കൺവീനർ ലിജോ ജെയിംസ് എന്നിവരെയും എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായി സി.എ ഇനാശു, പി രാജു, ബിനു ജോർജ്, പി വി പിള്ള, ടി എസ് വെങ്കിടേശ്വരൻ, കെ എസ് നാരായണ സ്വാമി, എസ് ത്യാഗരാജൻ, ജെയിംസ് ടി ജോ മാത്യു എന്നിവരെയും തെരഞ്ഞെടുത്തു.