കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 249 ഒഴിവിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ ജൂലൈ 17 വരെ.
ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിൽ വിവിധ വിഭാഗങ്ങളിലായി സ്പെഷലിസ്റ്റ് ഗ്രേഡ് 3 തസ്തികയിൽ 72 ഒഴിവുകളുണ്ട്.
പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ ഡിഫൻസ് പ്രൊഡക്ഷൻ ഡിപ്പാർട്ട്മെന്റിൽ സീനിയർ അസിസ്റ്റന്റ് തസ്തികകളിൽ 21 ഒഴിവിലേക്കും കാന്റീൻ സ്റ്റോർസ് ഡിപ്പാർട്ട്മെന്റിൽ മാനേജർ ഗ്രേഡ് 2/സെക്ഷൻ ഓഫീസർ തസ്തികയിൽ 19 ഒഴിവിലേക്കും അപേക്ഷിക്കാം.
യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക് www.upsc.gov.in