റെ​​യി​​ൽ​​വേ​​യി​​ൽ 13,582 ഒ​​ഴി​​വ്
റെ​​യി​​ൽ​​വേ​​യി​​ലെ നോ​​ൺ ടെ​​ക്നി​​ക്ക​​ൽ പോ​​പു​​ല​​ർ കാ​​റ്റ​​ഗ​​റി​​യി​​ലെ (എ​​ൻ​​ടി​​പി​​സി) 8850 ഒ​​ഴി​​വു​​ക​​ളി​​ൽ വി​​വി​​ധ റെ​​യി​​ൽ​​വേ റി​​ക്രൂ​​ട്ട്മെ​​ന്‍റ് ബോ​​ർ​​ഡു​​ക​​ൾ അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ച​​തി​ന്‍റെ വി​​ശദാം​​ശ​​ങ്ങ​​ൾ കേ​​ന്ദ്ര​സ​​ർ​​ക്കാ​​ർ പ്ര​​സി​​ദ്ധീ​​ക​​ര​ണ​​മാ​​യ "എം​പ്ലോ​യ്മെ​ന്‍റ് ന്യൂ​​സി​​'ന്‍റെ ഒ​​ക്‌​ടോ​​ബ​​ർ 4-10 ല​​ക്ക​​ത്തി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

ക​​ഴി​​ഞ്ഞ​വ​​ർ​​ഷം 11,558 ഒ​​ഴി​​വു​​ക​​ളാ​​ണ് ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. ഗ്രാ​​ജ്വേ​​റ്റ് ത​​സ്തി​​ക​​ളി​​ൽ 5,800, നോ​​ൺ ഗ്രാ​​ജ്വേ​​റ്റ് ത​​സ്തി​​ക​​ക​​ളി​​ൽ 3,050 എ​​ന്നി​​ങ്ങ​​നെ ര​​ണ്ടു വി​​ജ്‌​​ഞാ​​പ​​ന​​ങ്ങ​​ളാ​​യാ​​ണ് ഇ​​ത്ത​​വ​​ണ​​യും അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചി​​ട്ടു​​ള്ള​​ത്.

ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം. വി​​ശ​​ദ​ വി​​ജ്‌​​ഞാ​​പ​​നം ഔ​​ദ്യോ​​ഗി​​ക വെ​​ബ്സൈ​​റ്റി​​ൽ വൈ​​കാ​​തെ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. സെ​​ൻ​​ട്ര​​ലൈ​​സ്ഡ് എം​​പ്ലോ​​യ്മെ​ന്‍റ് നോ​​ട്ടീ​​സ് ന​​മ്പ​​ർ: 06/ 2025

ഗ്രാ​​ജ്വേ​​റ്റ് ത​​സ്തി​​ക​​ക​​ളും ശ​​മ്പ​​ള​​വും

ചീ​​ഫ് കൊ​​മേ​​ഴ്‌​​സ്യ​​ൽ കം ​​ടി​​ക്ക​​റ്റ് സൂ​​പ്പ​​ർ​​വൈ​​സ​​ർ, സ്റ്റേ​​ഷ​​ൻ​മാ​​സ്റ്റ​​ർ: 35,400. ഗു​​ഡ്‌​​സ് ട്രെ​​യി​​ൻ മാ​​നേ​​ജ​​ർ, ജൂ​​ണി​​യ​​ർ അ​​ക്കൗ​​ണ്ട്സ് അ​​സി​​സ്റ്റ​​ന്‍റ് കം ​​ടൈ​​പ്പി​​സ്റ്റ്, സീ​​നി​​യ​​ർ ക്ലാ​​ർ​​ക്ക് കം ​​ടൈ​​പ്പി​​സ്റ്റ്: 29,200. ട്രാ​​ഫി​​ക് അ​​സി​​സ്റ്റ​ന്‍റ്: 25,500. പ്രാ​​യം: 18-33.

ഓ​​ൺ​​ലൈ​​ൻ അ​​പേ​​ക്ഷ ഒ​​ക്‌​ടോ​​ബ​​ർ 21 മു​​ത​​ൽ ന​​വം​​ബ​​ർ 20 വ​​രെ. സെ​​ൻ​​ട്ര​​ലൈ​​സ്ഡ് എം​​പ്ലോ​​യ്മെ​​ന്‍റ് നോ​​ട്ടീ​സ് ന​​മ്പ​​ർ: 07/2025. അ​​ണ്ട​​ർ ഗ്രാ​​ജ്വേ​​റ്റ് ത​​സ്‌​​തി​​ക​​ക​​ളും ശ​​മ്പ​​ള​​വും: കൊ​​മേ​​ഴ്സ്യ​​ൽ കം ​​ടി​​ക്ക​​റ്റ് ക്ലാ​​ർ​​ക്ക്: 21,700.

അ​​ക്കൗ​​ണ്ട്സ് ക്ലാ​​ർ​​ക്ക് കം ​​ടൈ​​പ്പി​​സ്റ്റ്, ജൂ​​ണി​​യ​​ർ ക്ല​​ർ​​ക്ക് കം ​​ടൈ​​പ്പി​​സ്റ്റ്, ട്രെ​​യി​​ൻ​​ഡ് ക്ല​​ർ​​ക്ക്: 19,900. പ്രാ​​യം: 18-30. ഓ​​ൺ​​ലൈ​​ൻ അ​​പേ​​ക്ഷ: ഒ​​ക്‌​ടോ​​ബ​​ർ 28 മു​​ത​​ൽ ന​​വം​​ബ​​ർ 27 വ​​രെ. യോ​​ഗ്യ​​ത ഉ​​ൾ​​പ്പെ​​ടെ അ​​പേ​​ക്ഷ അ​​യ​​യ്ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച മ​​റ്റു വി​​ശ​​ദാം​​ശ​​ങ്ങ​​ളും വെ​​ബ്‌​​സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

പ്ര​​ധാ​​ന വെ​​ബ് സൈ​​റ്റു​​ക​​ൾ:

തി​​രു​​വ​​ന​​ന്ത​​പു​​രം: www.rrbthiruvananthapuram.gov.in
ബം​​ഗ​​ളൂ​​രു: www.rrbbnc.gov.in
ചെ​​ന്നൈ: www.rrbchennai.gov.in

വി​​വി​​ധ ത​​സ്‌​​തി​​ക​​ക​​ളി​​ൽ 2570 ഒ​​ഴി​​വ്

റെ​​യി​​ൽ​​വേ​​യി​​ലെ ജൂ​ണി​​യ​​ർ എ​​ൻ​​ജി​​നി​​യ​​ർ, ഡി​പ്പോ മെ​​റ്റീ​​രി​​യ​​ൽ സൂ​​പ്ര​​ണ്ട്, കെ​​മി​​ക്ക​​ൽ ആ​​ൻ​​ഡ് മെ​​റ്റ​​ല​​ർ​​ജി​​ക്ക​​ൽ അ​​സി​​സ്റ്റ​ന്‍റ് ത​​സ്‌​​തി​​ക​​ക​​ളി​​ലെ 2570 ഒ​​ഴി​​വി​​ൽ വി​​വി​​ധ റെ​​യി​​ൽ​​വേ റി​​ക്രൂ​​ട്ട്മെ​​ന്‍റു ബോ​ർ​ഡു​ക​​ൾ അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ച​​തി​​ന്‍റെ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​മാ​​യ "എം​​പ്ലോ​​യ്മെ​​ന്‍റ് ന്യൂ​​സി’ന്‍റെ ഒ​​ക്‌ടോ​​ബ​​ർ 4-10 ല​​ക്ക​​ത്തി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

ഒ​​ക്‌​ടോ​​ബ​​ർ 31 മു​​ത​​ൽ ന​​വം​​ബ​​ർ 30 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.വി​​ശ​​ദ​​വി​​ജ്‌​​ഞാ​​പ​​നം ഉ​​ട​​ൻ വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

സെ​​ൻ​​ട്ര​​ലൈ​​സ്‌​​ഡ് എം​​പ്ലോ​​യ്മെ​​ന്‍റ്നോ ​​ട്ടീ​​സ് ന​​മ്പ​​ർ: 05/2025

പ്രാ​​യം:18-33. 35,400. യോ​​ഗ്യ​​ത ഉ​​ൾ​​പ്പെ​​ടെ അ​​പേ​​ക്ഷ അ​​യ​​യ്ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച മ​​റ്റു വി​​ശ​​ദാം​​ശ​​ങ്ങ​​ളും വെ​​ബ്സൈ​​റ്റി​​ൽ.

പ്ര​​ധാ​​ന വെ​​ബ് സൈ​​റ്റു​​ക​​ൾ:

തി​​രു​​വ​​ന​​ന്ത​​പു​​രം:
www.rrbthiruvananthapuram.gov.in
ചെ​​ന്നൈ: www.rrbchennai.gov.in
മും​​ബൈ: www.rrbmumbai.gov.in

2162 അ​​പ്ര​ന്‍റി​​സ് അ​​വ​​സ​​രം

രാ​​ജ​​സ്ഥാ​​നി​​ലെ ജ​​യ്‌​​പു​​ർ ആ​​സ്‌​​ഥാ​​ന​​മാ​​യ നോ​​ർ​​ത്ത് വെ​​സ്റ്റേ​​ൺ റെ​​യി​​ൽ​​വേ​​യു​​ടെ വി​​വി​ധ ​യൂ​​ണി​​റ്റ്/​​വ​​ർ​​ക്‌​ഷോ​​പ്പു​​ക​​ളി​​ൽ 2,162 അ​​പ്ര​​ന്‍റി​സ് ​ഒ​​ഴി​​വ്. ന​​വം​​ബ​​ർ 2 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

ട്രേ​​ഡു​​ക​​ൾ: ഇ​​ല​​ക്‌​ട്രീ​​ഷ​​ൻ, കാ​​ർ​​പെ​​ന്‍റ​ർ, പെ​​യി​ന്‍റ​​ർ, മേ​​സ​​ൺ, പൈ​​പ്പ് ഫി​​റ്റ​​ർ, ഫി​​റ്റ​​ർ, ഡീ​​സ​​ൽ മെ​​ക്കാ​​നി​​ക്, പ​​വ​​ർ ഇ​​ല​​ക്‌​ട്രീ​​ഷ​ൻ, വെ​​ൽ​​ഡ​​ർ (ഗ്യാ​​സ് ആ​​ൻ​​ഡ് ഇ​​ല​​ക്‌​ട്രി​​ക്), ഇ​​ല​​ക്‌ട്രോ​​ണി​​ക്​​സ് മെ​​ക്കാ​​നി​​ക്, കം​​പ്യൂ​​ട്ട​​ർ ഓ​​പ്പ​​റേ​​റ്റ​​ർ ആ​​ൻ​​ഡ് പ്രോ​​ഗ്രാ​​മിം​ഗ് അ​​സി​​സ്റ്റ​​ന്‍റ്, സ്റ്റെ​​നോ​​ഗ്ര​​ഫ​​ർ (ഇം​​ഗ്ലീ​ഷ്, ഹി​​ന്ദി), കാ​​ബി​​ൻ/​​റൂം അ​​റ്റ​​ൻ​​ഡ​​ന്‍റ്, ഹൗ​​സ്‌​​കീ​​പ്പ​​ർ (ഹോ​​സ്‌​​പി​​റ്റ​​ൽ), മെ​​ക്കാ​​നി​​ക് റ​​ഫ്രി​​ജ​​റേ​​ഷ​​ൻ ആ​​ൻ​​ഡ് എ​​യ​​ർ​​ കണ്ടീ​​ഷ​​നിം​ഗ്, മെ​​ക്കാ​​നി​​ക് മെ​​ഷീ​​ൻ ടൂ​​ൾ മെ​​യി​​ന്‍റ​ന​​ൻ​​സ്, മെ​​ഷീ​നി​​സ്റ്റ്.

യോ​​ഗ്യ​​ത: 50% മാ​​ർ​​ക്കോ​​ടെ പ​​ത്താം ക്ലാ​​സ് ജ​​യം/​​ത​​ത്തു​​ല്യം, ബ​​ന്ധ​​പ്പെ​​ട്ട ട്രേ​​ഡി​​ൽ നാ​​ഷ​​ണ​ൽ ട്രേ​​ഡ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് (എ​​ൻ​​സി​​വി​​ടി/​​എ​​സ്‌​​സി​​വി​​ടി). പ്രാ​​യം: 15-24. അ​​ർ​​ഹ​​ർ​​ക്ക് ഇ​​ള​​വ്. സ്റ്റൈ​​പ്പ​​ൻ​​ഡ്: ച​​ട്ട​​പ്ര​​കാ​​രം.

തെ​ര​​ഞ്ഞെ​​ടു​​പ്പ്: യോ​​ഗ്യ​​താ ​പ​​രീ​​ക്ഷ​​യി​​ലെ മാ​​ർ​​ക്കി​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ. ഫീ​​സ്: 100. പ​​ട്ടി​​ക​​വി​​ഭാ​​ഗം, ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ, സ്ത്രീ​​ക​​ൾ എ​​ന്നി​​വ​​ർ​​ക്കു ഫീ​​സി​​ല്ല. ഓ​​ൺ​​ലൈനാ​​യി ഫീ​​സ് അ​​ട​​യ്ക്കാം.

WWW.rrcjaipur.in
">