പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ വിവിധ റീജണുകളിലായി 962 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഒക്ടോബർ 6 വരെ ഓൺലൈനായി അപേക്ഷിക്കാം.
കേരളം, കർണാടക, തമിഴ്നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലങ്കാന ഉൾപ്പെടുന്ന സതേൺ റീജണിൽ 202 ഒഴിവുണ്ട്. ഇതിൽ 18 ഒഴിവാണ് കേരളത്തിൽ. കൊച്ചി കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ പരിശീലനമുണ്ടാകാം.
മറ്റു റീജണിലെ ഒഴിവുകൾ: നോർത്തേൺ-305, വെസ്റ്റേൺ - 257, ഈസ്റ്റേൺ 141, ഒഡീഷ പ്രോജക്ട്സ്- 57.
സതേൺ റീജണിൽ ഒഴിവുള്ള ട്രേഡുകൾ, യോഗ്യത, സ്റ്റൈപ്പൻഡ്:
ഗ്രാജേ്വറ്റ് (ഇലക്ട്രിക്കൽ, സിവിൽ, ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷൻ): ഇലക്ട്രിക്കൽ/ സിവിൽ/ ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ എൻജിനിയറിംഗിൽ ബിഇ/ബിടെക്/ബിഎസ്സി (എൻജിനിയറിംഗ്); 17,500.
ഗ്രാജ്വേറ്റ് (കംപ്യൂട്ടർ സയൻസ്): കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ്/ഐടിയിൽ ബിഇ/ബിടെക്/ബിഎസ്സി (എൻജി.); 17,500. എച്ച്ആർ എക്സിക്യൂട്ടീവ്: എംബിഎ എച്ച്ആർ അല്ലെങ്കിൽ പഴ്സണൽ മാനേജ്മെന്റ്/പഴ്സണൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രി യൽ റിലേഷൻസിൽ പിജി ഡിപ്ലോമ/തത്തുല്യം; 17,500.
സിഎസ്ആർ എക്സിക്യൂട്ടീവ്: സോഷ്യൽ വർക്ക്/ റൂറൽ ഡെവലപ്മെന്റ്/ മാനേജ്മെന്റിൽ പിജി/ തത്തുല്യം; 17,500. ലോ എക്സിക്യൂട്ടീവ്: ഏതെങ്കിലും ബിരുദ വും മൂന്നുവർഷ എൽഎൽബിയും അല്ലെങ്കിൽ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് എൽഎൽബി; 17,500.
പിആർ അസിസ്റ്റന്റ്: ബാച്ലർ ഓഫ് മാസ് കമ്യൂണിക്കേഷൻ/ബാച്ലർ ഓഫ് ജേർണ ലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ/ ബിഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ/തത്തുല്യം, 17,500.
രാജ്ഭാഷ അസിസ്റ്റന്റ്: ബിഎ ഹിന്ദി, ഇംഗ്ലീഷിൽ പ്രാവീണ്യം; 17,500.
ഡിപ്ലോമ (ഇലക്ട്രിക്കൽ, സിവിൽ): 3 വർഷ ഇലക്ട്രിക്കൽ/ സിവിൽ എൻജിനിയറിംഗ് ഡിപ്ലോമ; 15,000. ഇലക്ട്രീഷൻ: ഐടിഐ ഇലക്ട്രീഷൻ; 13,500.
(ഐടിഐ ഇലക്ട്രീഷൻ, ഡിപ്ലോമ (സിവിൽ, ഇലക്ട്രിക്കൽ), ലോ എക്സി ക്യൂട്ടീവ്, ഗ്രാജേറ്റ് (ഇലക്ട്രിക്കൽ, സിവിൽ) തസ്തികകളിലാണു കേരളത്തിലെ ഒഴിവ്).
അവസാനവർഷ ഫലം കാക്കുന്നവർ, 18 വയസു തികയാത്തവർ, അപ്രന്റിസ് പരിശീലനം നേടിയവർ, ഒരു വർഷത്തിൽ കൂടുതൽ ജോലിപരിചയമുള്ളവർ എന്നിവർ അപേക്ഷിക്കാൻ അർഹരല്ല.
അപേക്ഷിക്കേണ്ട വിധം: എൻജിനിയറിംഗ് ബിരുദ/ഡിപ്ലോമ യോഗ്യതക്കാർ https: //nats.education.gov.in ലും മറ്റു യോഗ്യതക്കാർ https://apprenticeshipindia.gov. in ലും രജിസ്റ്റർ ചെയ്തശേഷം പവർഗ്രിഡ് ഓഫ് ഇന്ത്യ വെബ്സൈറ്റായ www.power grid.in ൽ ഓൺലൈനായി അപേക്ഷിക്കണം.
വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്ക്: www.powergrid.in