തിരുവനന്തപുരം
വരദകുമാരി പേരൂര്ക്കട: വലിയശാല ടി.സി 43/1376 താമരവേലി ലെയിന് യുഎന്ആര്എ4ല് എല്. വരദകുമാരി (61റിട്ട. കേരള ബാങ്ക് ) അന്തരിച്ചു. ഭര്ത്താവ്: ആര്. സ്വാമിനാഥന്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്. വിജയകുമാരൻ നായർ നെടുമങ്ങാട് : ചെല്ലാംകോട് വർഷ കളിയിൽ വീട്ടിൽ ബി. വിജയകുമാരൻ നായർ( 73) അന്തരിച്ചു. ഭാര്യ: പരേതയായ ടി. വി. ഉഷ. മക്കൾ: വി. അരുൺ, ഡോ. യു. വി. ആശ. മരുമക്കൾ: ജി. വിജി, ബി. എൻ. അനൂപ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒന്പതിന്. ഡി. ലീല നെടുമങ്ങാട്: നെട്ടിറച്ചിറ കൈരളി ജംഗ്ഷൻ കൃഷ്ണാഭവനിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ഡി. ലീല (70) അന്തരിച്ചു. മക്കൾ: സന്തോഷ്കുമാർ, സജീഷ് കുമാർ, സനൽകുമാർ. മരുമക്കൾ: സി. അനില കുമാരി, എസ്. മഞ്ചു, കെ. വിനീത. സഞ്ചയനം ഞായർ രാവിലെ ഒന്പതിന്. രത്നകുമാരി വട്ടിയൂര്ക്കാവ്: മരുതംകുഴി പടയണി റോഡ് ഹൗസ് നമ്പര് 9ല് രത്നകുമാരി (74) അന്തരിച്ചു. ഭര്ത്താവ്: പരേതനായ നാരായണന് നായര്. മക്കള്: പരേതനായ സുരേഷ് കുമാര്, നിഷ. മരുമകന്: സതീഷ്. സഞ്ചയനം ഞായർ രാവിലെ ഒന്പതിന്. റിനി ജോണ് പേരൂര്ക്കട: എന്സിസി റോഡ് വി വി നഗര് റസിഡൻസ് അസോസിയേഷന് ഹൗസ് നമ്പര്84ല് ജോണിന്റെ ഭാര്യ റിനി ജോണ് (ജിക്കി 40) അന്തരിച്ചു. എ. പ്രഭാകരന്റെയും റെയ്ച്ചല് ജോണിന്റെയും മകളാണ്. ഒരുമകനുണ്ട്. പ്രാര്ഥന ഞായർ രാവിലെ ഒന്പതിന്. എൻ. ചന്ദ്രബാബു ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഉത്രാടത്തിൽ (വിആർഎ :146ബി) ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ എൻ. ചന്ദ്രബാബു (79) അന്തരിച്ചു. ഭാര്യ: എസ്. സുഷമ(റിട്ട. മാനേജർ,കേരളാ ബാങ്ക്, ആറ്റിങ്ങൽ). മക്കൾ: നിഷ സി. ബാബു, ഡോ. സി. ശ്രീലക്ഷ്മി ( എൻഡോ ഡോംടിസ്റ്റ്, കൊല്ലം). മരുമക്കൾ: എം. എസ്. ബിബിൻ (സാരഥി മോട്ടേഴ്സ്), എം. സൂരജ് (എഞ്ചിനീയർ). അനിൽ ചന്ദ്രൻ മാറനല്ലൂർ: വണ്ടന്നൂർ കണിമംഗലത്ത് ആർ. സി. അനിൽ ചന്ദ്രൻ (56) അന്തരിച്ചു. ഭാര്യ: ശ്രീലത (ഹാൻവീവ്). മക്കൾ: അഭിജിത്, അനഘ. സഞ്ചയനം: ഞായർ രാവിലെ 8.30ന്. സൗമ്യ പോത്തൻകോട് : അയിരൂപ്പാറ പന്തലക്കോട് സൗമ്യ നിവാസിൽ പരേതരായ ശ്രീധരപണിക്കരുടേയും അംബുജാക്ഷി അമ്മയുടെയും മകൾ സൗമ്യ (സുമി44) അന്തരിച്ചു. സഹോദരങ്ങൾ : പ്രഭ കുമാരി, ശ്രീനിവാസൻ, ഷാജി, പരേതയായ ശ്രീകല. സഞ്ചയനം വെള്ളി 8.30ന്. ജി. ശാന്തകുമാരി നേമം: വെള്ളായണി എംഎൻഎൽപിഎസിനു എതിർവശം ആരാമത്തിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ ജി. ശാന്തകുമാരി (74) അന്തരിച്ചു. മകൾ : ആർ. എസ്. മീന. മരുമകൻ : ബി. രാജേഷ് കുമാർ. സഞ്ചയനം ഞായർ രാവിലെ എട്ടിന്. മനോഹരൻ പേയാട് : പേയാട് കാട്ടുവിള ചരുവിള പുത്തൻവീട്ടിൽ മനോഹരൻ (64) അന്തരിച്ചു. സംസ്കാരം ഇന്ന് തൈക്കാട് ശാന്തി കവാടത്തിൽ. ഭാര്യ: മോളി. മക്കൾ: സൗമ്യ, വിഷ്ണു. സുനിൽകുമാർ മെഡിക്കല്കോളജ്: ചെമ്പഴന്തി ശാലോം ഭവനില് കെ. ആര്. സുനില്കുമാര് (54) അന്തരിച്ചു. ഭാര്യ: സൗമ്യ സുനില്. മക്കള്: മേഘ സുനില്, ദയ സുനില്. മരുമകന്: സന്ദീപ്. പ്രാര്ഥന ശനി വൈകുന്നേരം 3.30ന് മുട്ടട ഹോളിക്രോസ് ദേവാലയത്തില്.
|
കൊല്ലം
കുഞ്ഞമ്മ ഹ്യൂസ്റ്റൺ: കൊട്ടാരക്കര ചെങ്ങമനാട് മമ്മഴിയിൽ പരേതനായ റിട്ട.പോലീസ് സബ് ഇൻസ്പെക്ടർ എം.ഒ കുഞ്ഞുകുഞ്ഞിന്റെ ഭാര്യയും കൊട്ടാരക്കര മേലില മുൻ ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്ന കുഞ്ഞമ്മ കുഞ്ഞുകുഞ്ഞ് (95) ഹ്യൂസ്റ്റണിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ. പരേത കൊട്ടാരക്കര ചെങ്ങമനാട് കൊയ്പ്പള്ളഴികത്ത് കുടുംബാംഗം. മക്കൾ : പരേതനായ എം.കെ യേശുദാസൻ (റിട്ട.പോലീസ് സബ് ഇൻസ്പെക്ടർ), എം. കെ തോമസ് (ഹ്യൂസ്റ്റൺ), സൂസമ്മ ഫിലിപ്പ് (കൊട്ടാരക്കര), ജോൺസൺ മമ്മഴിയിൽ (യുഎസ്എ), ഷേർലി ജയ്ക്കബ് (ഓയൂർ), എലിസബേത്ത് വർഗീസ് (ഹ്യൂസ്റ്റൺ), മിനി ഗീവർഗീസ് (ലോസ് ആഞ്ചലസ്). മരുമക്കൾ : ത്രേസ്യാമ്മ യേശുദാസൻ, സാറാമ്മ തോമസ്, പി. സി. ഫിലിപ്പ്, ഷീബ ജോൺസൺ, എ. ജേക്കബ്, വർഗീസ് ഉമ്മൻ, റവ.ഗീവർഗീസ് കൊച്ചുമ്മൻ. മറിയാമ്മ ചാക്കോ പുനലൂർ: നരിയ്ക്കൽ ഓലിക്കോട്ടുവിളയിൽ മറിയാമ്മ ചാക്കോ (74) അന്തരിച്ചു. പഴയേരൂർ തൈപറമ്പിൽ കുടുംബാംഗമാണ്.സംസ്കാരം ഇന്ന് രാവിലെ 11ന് നരിയ്ക്കൽ സെന്റ് ജൂഡ് മലങ്കര സുറിയാനി കത്തോലിക്കപള്ളിയിൽ. ഭർത്താവ്: പരേതനായ ചാക്കോ. മക്കൾ: ലാലു, സിബി. മരുമക്കൾ: ഷെനി, സ്മിത. വിജയലക്ഷ്മി കൊല്ലം : കൈക്കുളങ്ങര ശിവാലയത്തിൽ(കുഴീലഴികത്ത്) വിജയലക്ഷ്മി (58) അന്തരിച്ചു. ഭർത്താവ്: രഘുകുമാർ (റിട്ട.ഐ ഒ ബി). മക്കൾ: ശ്രീലക്ഷ്മി, ശ്രീവിദ്യ. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12ന് മുളങ്കാടകം ശ്മശാനത്തിൽ. അമ്പിക ഫ്രാൻസിസ് കുമ്പളം : കുമ്പളം പുതുശേരി വിള വീട്ടിൽ അമ്പിക ഫ്രാൻസിസ് (54 ) അന്തരിച്ചു. ഭർത്താവ്: ഫ്രാൻസിസ്. മകൾ : അരുണിമ.സംസ്ക്കാരം കുമ്പളം സെന്റ് മൈക്കിൾ ചർച്ചിൽ നടന്നു. തുളസി കൊട്ടാരക്കര: കലയപുരം ആശ്രയയിലെ താമസക്കാരി തുളസി (55) അന്തരിച്ചു. കൊട്ടാരക്കരയിലും പരിസരങ്ങളിലും അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഇവരെ കൊട്ടാരക്കര പിങ്ക് പോലീസാണ് ആശ്രയയിൽ എത്തിച്ചത്. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കൂടുതൽ വിവരങ്ങൾക്ക് 9447798963 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ബി.ശശികുമാർ ചവറ : നീണ്ടകര പുത്തൻ തുറയിൽ തയ്യിൽ പുത്തൻ മഠത്തിൽ ബി.ശശികുമാർ (61) അന്തരിച്ചു. ഭാര്യ:റീജ. മകള് :സാന്ദ്ര ശശികുമാർ. സഞ്ചയനം ഞായറാഴ്ച ചവറയിലെ വീട്ടില് ഏഴിന്.
|
പത്തനംതിട്ട
ടി. എം. ജോസഫ് കുളത്തൂർ: റാപ്പുഴ ടി. എം. ജോസഫ് ( കുഞ്ഞ് 85) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച11 ന് കുളത്തൂർ ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭാര്യ എൽസമ്മ മാവേലിൽ കുടുംബാംഗം. മക്കൾ: സാലിമ്മ ജോസഫ് (റിട്ട അധ്യാപിക), സുനിൽ ജോസഫ് (കുവൈറ്റ്), സന്തോഷ് ജോസഫ് (കുവൈറ്റ്). മരുമക്കൾ: ഔസേപ്പച്ചൻ കണിചേരീൽ മുട്ടാർ, ഷീന സുനിൽ കണംകൊമ്പിൽ ഉദയഗിരി, സോണിയ സന്തോഷ് ചുനയംമാക്കൽ ഇലഞ്ഞി. മറിയാമ്മ എം. വർഗീസ് കുറ്റൂർ: പാണ്ടിശേരി ഗ്രേസ് വില്ലയിൽ മത്തായി വർഗീസിന്റെ (വിമുക്ത ഭടൻ) ഭാര്യ മറിയാമ്മ എം. വർഗീസ് (76) അന്തരിച്ചു. സംസ്കാരം നാളെ 11.30ന് കറ്റോട് ഐപിസി ക്രിസ്ത്യൻ അസംബ്ലിയുടെ കുറ്റപ്പുഴ സെമിത്തേരിയിൽ. പരേത ചെങ്ങന്നൂർ പേരിശേരി തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: റെജി മാത്യു(ബിസിനസ്), സജി മാത്യു (ബോർഡ് മെംബർ, കുറ്റുർ സർവീസ് സഹകരണ ബാങ്ക്), റയിച്ചൽ സാം. മരുമക്കൾ: ജിജിമോൾ റെജി, ഷിജി മോൾ സജി, സാം ജെ. ഇടിക്കുള. സാറാമ്മ മത്തായി മല്ലപ്പള്ളി: പാലത്തുങ്കൽ പരേതനായ പി. ജെ. മത്തായിയുടെ ഭാര്യ സാറാമ്മ മത്തായി (കുഞ്ഞമ്മ 89) അന്തരിച്ചു സംസ്കാരം നാളെ 10.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 11. 30ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ. പരേത അയിരൂർ പുള്ളോലിക്കലായ പാറക്കാലയിൽ കുടുംബാംഗമാണ്. മക്കൾ: സണ്ണി, വത്സമ്മ, സൂസമ്മ, രാജു (നിമിഷ സ്റ്റോഴ്സ്), കൊച്ചുമോൻ. മരുമക്കൾ: മോളി, ബാബുക്കുട്ടി, ജോർജുകുട്ടി, ജെസി, മിനി. ഓമനക്കുട്ടൻ നെടുമ്പ്രം: കിഴക്കേമണലിൽ വീട്ടിൽ ഓമനക്കുട്ടൻ (64) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന തുരുത്തി ചെറിയാൻപറമ്പിൽ കുടുംബാംഗം. മകൻ: മിഥുൻ. സംസ്കാരം ഇന്ന് തിരുവല്ല: തിരുവല്ല കൂളിയാട്ട് പരേതനായ റിട്ട. റവന്യു വകുപ്പ് ഉദ്യോഗസ്ഥൻ കെ.എ.മാത്യുവിന്റെ ഭാര്യ കഴിഞ്ഞ ദിവസം അന്തരിച്ച മോളി മാത്യുവിന്റെ സംസ്കാരം ഇന്ന് രണ്ടിന് കുളക്കാട്ടിലുള്ള ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ. മക്കൾ: വിൽസി ജോസഫ്, ജോയി മാത്യു, ഷാജി മാത്യു, റോയി മാത്യു. മരുമക്കൾ: ബേബിച്ചൻ ജോസഫ്, മിനി ജോയി, മഞ്ചു ഷാജി, സലിജ റോയി, ബിൻസി റെഞ്ചി. ഗോപാലകൃഷ്ണൻ നായർ കോഴഞ്ചേരി: കോഴഞ്ചേരി ഈസ്റ്റ് മുരിക്കേത്ത് എ.പി.ഗോപാലകൃഷ്ണന്നായര് (67) അന്തരിച്ചു. സംസ്കാരം നാളെ ഒന്നിന് വീട്ടുവളപ്പിൽ.
|
ആലപ്പുഴ
ഔസേഫ് ചാക്കോ എടത്വ: മരിയാപുരം പുന്നപ്ര (വടക്കേറ്റം) ഔസേഫ് ചാക്കോ (ചാക്കോച്ചി93) അന്തരിച്ചു. സംസ്കാരം നാളെ 10.30 ന് എടത്വ സെൻറ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ. പരേതയായ ഏലിയാമ്മ ചാക്കോ പുന്നക്കുന്നത്തുശേരി പുതുവീട്ടിൽകളം കുടുംബാംഗമാണ്. മക്കൾ: ജോണി, സോഫിയാമ്മ, ജയ്നമ്മ, ഫില്ലമ്മ (ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ചന്പക്കുളം പഞ്ചായത്ത്), ജാൻസി, ജോജൻ (ദുബായ്). മരുമക്കൾ: സുബിനി കൂട്ടുമ്മേൽ (ചങ്ങനാശേരി), ഓസേപ്പച്ചൻ വേഴക്കാട് അഞ്ചിൽ (മരിയാപുരം), അന്തോനിച്ചൻ കളത്തൂർ പുത്തൻപറന്പ് (മരിയാപുരം), റ്റോമിച്ചൻ പുത്തൻപറന്പിൽ (ചന്പക്കുളം), ജോളിച്ചൻ മനയത്തുശേരി (പായിപ്പാട്), ബിജി മുപ്പറയിൽ (കരുമാടി). വർഗിസ് ജോസഫ് തലവടി: കളങ്ങര പടിഞ്ഞാറെക്കര വർഗിസ് ജോസഫ് (ജിജിമോൻ54, കണ്ടക്ടർ, കെഎസ്ആർറ്റിസി ചെങ്ങന്നൂർ ഡിപ്പോ) അന്തരിച്ചു. സംസ്കാരം നാളെ11.30 ന് എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: ലിന്റാ വർഗിസ് അർത്തുങ്കൽ ഒറ്റമശേരി കുടിയാമശേരി കുടുംബാംഗം. മക്കൾ: ബ്ലസി വർഗിസ്, ബ്ലസൻ വർഗീസ്. ഏലിയാമ്മ ചന്പക്കുളം: പുതിയാമഠം വീട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിയാമ്മ (തങ്കമ്മ 91) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30ന് ചന്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസലിക്കയിൽ. മക്കൾ: ബെന്നി, ആൻസി, മറിയമ്മ, സെബാസ്റ്റ്യൻ, മിനി. മരുമക്കൾ: ഗ്രേസി, സണ്ണിച്ചൻ പാലത്ര, ബേബിച്ചൻ മണ്ണംകരത്തറ, ഷിജി ജോസഫ് തടിക്കൽ. സി. വി. ശശീന്ദ്രൻ ചെങ്ങന്നൂർ: കീഴ്ച്ചേരിമേൽ ശ്യാം നിവാസിൽ സി. വി. ശശീന്ദ്രൻ (63) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര. മക്കൾ: സി.എസ്.ശരണ്യ, സി.എസ്.ശ്യാംകുമാർ, സി.എസ്.ശാലിനി. മരുമക്കൾ: അരുണ് കുമാർ, ഭവ്യ കൃഷ്ണൻ, ശ്രീജിത്ത്. പൗളീന ചേർത്തല: അർത്തുങ്കൽ അറവുകാട് നികർത്തിൽ പരേതനായ പാനോസ് ജോസഫിന്റെ ഭാര്യ പൗളീന (88) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഒന്പതിന് അർത്തുങ്കൽ സെന്റ് ജോർജ് പള്ളിയിൽ. മക്കൾ: സെബാസ്റ്റ്യൻ, ജോണി, ത്രേസ്യാമ്മ, റീത്താമ്മ, ആനി, ഗ്രേയ്സി, പരേതനായ ഇമ്മാനുവൽ. മരുമക്കൾ: റജീന, ഗ്രേയ്സി, ഷീബ, വിൽസണ്, ഒൗസേപ്പ്കുട്ടി, ജോർജ്. ഗോപിനാഥ കുറുപ്പ് മുഹമ്മ: മുഹമ്മ 11ാം വാർഡ് ലക്ഷ്മി നിവാസിൽ ഗോപിനാഥ കുറുപ്പ് (82)അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ലക്ഷ്മി ഭായി. മക്കൾ: എൽ.ജി ബിന്ദു, എൽ. ജി. ബിന. മരുമകൻ: ജയകൃഷ്ണൻ, നരേന്ദ്രനാഥൻ. പരേതൻ കോൺഗ്രസ് മാരാരിക്കുളം നോർത്ത് മുൻ പ്രസിഡന്റ്, ആര്യക്കര എ ബി വിലാസം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു. കൗസല്യ ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് അഞ്ചാം വാർഡ് മട്ടമ്മേവെളി കെ.കെ. ചെല്ലപ്പന്റെ ഭാര്യ കൗസല്യ (75) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: കെ.സി. സതീഷ് (വാരനാട് സഹകരണബാങ്ക് ഭരണസമിതി അംഗം), കെ.സി. രമേഷ്ബാബു (തണ്ണീർമുക്കം പഞ്ചായത്ത് മുൻ അംഗം), കെ.സി. ദിനേശ്രാജ്, കെ.സി. ഗിരീഷ്ലാൽ, കെ.സി. ജഗേഷ്, കെ.സി. പ്രിജി, കെ.സി. രാജേഷ്. മരുമക്കൾ: ബിന, മായ, ഭാസുര, പ്രീത, ഷീജ, രജിലാൽ. ഡി. നാരായണൻ നന്പൂതിരി അന്പലപ്പുഴ : പുതുമന ഇല്ലത്ത് പരേതരായ തന്ത്രിമുഖ്യൻ ദാമോദരൻ നന്പൂതിരിയുടെയും പാർവതി ദേവിയുടെയും മകൻ ഡി. നാരായണൻ നന്പൂതിരി (84, മുൻ ഡയറക്ടർ ഓഫ് റിസർച്ച്, സ്റ്റാൻഫോർഡ് യുണിവേഴ്സിറ്റി, യു എസ്എ) അന്തരിച്ചു. മക്കൾ: രാധിക, ജയദേവൻ, ദേവനാരായണൻ, ശങ്കര നാരായണൻ, അലൻ കൃഷ്ണൻ . സഹോദരങ്ങൾ: ഡി. ദാമോദരൻ നന്പൂതിരി, പരേതരായ തന്ത്രിമുഖ്യൻ ഡി. ശ്രീധരൻ നന്പൂതിരി, ഉമാദേവി കെ. രവീന്ദ്രൻ നായർ ചേർത്തല: പട്ടണക്കാട് ഉഴുവ പുതിയകാവ് ഗായത്രിയിൽ കെ. രവീന്ദ്രൻ നായർ (78, റിട്ട. രജിസ്ട്രേഷൻ വകുപ്പ് ഡിഐജി) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പത്മകുമാരി (റിട്ട. കെഎസ്ആർടിസി). മക്കൾ: കെ.ആർ. മഹാദേവൻ, കെ.ആർ. പ്രിയേഷ് കുമാർ.
|
കോട്ടയം
ത്രേസ്യാമ്മ മാത്യു കടനാട് : തുമ്പമറ്റത്തിൽ പരേതനായ മാത്യു വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ മാത്യു (84) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് കടനാട് സെന്റ് അഗസ്റ്റിൻ ഫൊറോനാ പള്ളിയിൽ. പരേത ചേർപ്പുങ്കൽ അറക്കക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ലിസ, ഡെയ്ന, ടെസി, ജോർജ്, ജോസി, ജോബി. മരുമക്കൾ : ജോസഫ് രാമനാട്ട് (പൂവരണി), വക്കച്ചൻ പാറത്തലക്കൽ (മംഗലംഡാം), ബേബി മംഗലത്തിൽ (നീലൂർ), ദീപ പനച്ചിക്കൽ (പന്നിമറ്റം), ഡിൻസി പിണക്കാട്ട് (മേലകാവുമറ്റം), ബീന കുമ്പിടിയാംമാക്കൽ (തോപ്രാംകുടി). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് വീട്ടിൽ കൊണ്ടുവരും. എ. ആൻഡ്രൂസ് അങ്ങാടിയത്ത് മുളക്കുളം: ചിക്കാഗോ രൂപത പ്രഥമ ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ ജ്യേഷ്ഠ സഹോദരൻ എ. ആൻഡ്രൂസ് അങ്ങാടിയത്ത് (96, കുഞ്ഞുസാർ, റിട്ട. അധ്യാപകൻ സെന്റ് ആന്റണീസ് സ്കൂൾ മുളക്കുളം) അന്തരിച്ചു. സംസ്കാരം നാളെ 11ന് പെരിയപ്പുറം സെന്റ് ജോണ് ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭാര്യ: മറിയക്കുട്ടി ആൻഡ്രൂസ് തിരുമാറാടി മുണ്ടയ്ക്കൽ കുടുംബാംഗം. മക്കൾ: മേരി, ജോണ്, സിസ്റ്റർ ലീന അങ്ങാടിയത്ത് എസ്എബിഎസ് (മദർ, മുത്തോലപുരം മഠം), ഡോളി, ആൻസി, ബിനോയി, ബിജോയി, (യു.കെ), ജിജോയി. മരുമക്കൾ: ജോസഫ് പൊന്നംപുരയ്ക്കൽ തുറവൂർ, ജോസി കീരിക്കാട്ട് ചീനിക്കുഴി, ജോണ്സണ് പ്രീതിനിലയം വൈറ്റില, ജോഷി തറപ്പേൽ ശാന്തിപുരം, ഡെൻസി പുളിയ്ക്കൽ കാണക്കാരി, സിബി മണിമലയിൽ (യുകെ) പിറവം, ജിനി വലിയകരോട്ട് മണീട് (ഇലഞ്ഞി പഞ്ചായത്ത് ഒന്നാം വാർഡംഗം, മുളക്കുളം സഹകരണ ബാങ്ക് ഭരണ സമിതിയംഗം). മൃതദേഹം ഇന്നു മൂന്നിന് സ്വവസതിയിൽ കൊണ്ടുവരും. ഡോ. തോമസ് ഇമ്മാനുവൽ വില്ലൂന്നി: തുരുത്തുമാലി മാണിച്ചൻ ഏലിക്കുട്ടി ദമ്പതികളുടെ മകൻ ഡോ. തോമസ് ഇമ്മാനുവൽ (തൊമ്മച്ചൻ 83) അമേരിക്കയിലെ അറ്റ്ലാന്റായിൽ അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10നു (ഇന്ത്യൻ സമയം വൈകുന്നേരം 7.30) ജോർജിയായിലുള്ള സെന്റ് അൽഫോൻസാ പള്ളിയിൽ. ഭാര്യ : മേരി തോമസ് മുത്തോലി സ്രാമ്പിക്കൽ കുടുംബാംഗം. മക്കൾ: ടിനു, ബിജു. മരുമക്കൾ : ജെസിക്ക, രശ്മി. സഹോദരങ്ങൾ : പരേതരായ റവ. ഡോ. ജോസഫ് തുരുത്തുമാലി, മാണി ചാക്കോ, ജോസഫ് ഇമ്മാനുവേൽ, മേരിക്കുട്ടി തോമസ് വെട്ടിക്കാട്ട് (പുനലൂർ). ആൻസി റോസ് മാത്യു പുതുപ്പള്ളി: നാരകത്തോട് പുത്തൻപുരയ്ക്കൽ ജിജി കുര്യന്റെ ഭാര്യ ആൻസി റോസ് മാത്യു (55, കഞ്ഞിക്കുഴി ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക) അന്തരിച്ചു. സംസ്കാരം നാളെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം കീച്ചാൽ ലിറ്റിൽ ഫ്ളവർ മലങ്കര കത്തോലിക്ക പള്ളിയിൽ. പരേത കഞ്ഞിക്കുഴി കൊച്ചുമുറിയിൽ കുടുംബാംഗമാണ്. മക്കൾ: നയന (എംഎഡ്, മൗണ്ട് കാർമൽ ട്രെയിനിംഗ് കോളജ്), നിഥിയ (എംഎസ്സി, സിഎംഎസ് കോളജ് കോട്ടയം). എ.എസ്. സെബാസ്റ്റ്യൻ എലിക്കുളം: ആലുങ്കൽ കരോട്ട് എ.എസ്. സെബാസ്റ്റ്യൻ (ജോയി60) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം എലിക്കുളം (കാരക്കുളം) ഉണ്ണിമിശിഹാ പള്ളിയിൽ. ഭാര്യ: സെലിൻ മടുക്കക്കുന്ന് മാഞ്ഞൂർ കുടുംബാംഗം. മക്കൾ: ലിജോ, ജോസ്. കെ.വി.സൊൽവ് കോട്ടയം: കൈപ്പുഴ ശില്പാഭവനിൽ കെ.വി.സൊൽവ് (60, കൈപ്പുഴ ബ്രാഞ്ച് ക്ഷീരോത്പാദക സഹകരണ സംഘം മുൻ സെക്രട്ടറി) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു സൊൽവ് പുന്നത്തുറ ആണ്ടൂർ കുന്നുംപുറത്ത് കുടുംബാംഗം. മക്കൾ: സിൽജ, ശില്പ, ശ്രുതി. മരുമകൻ: മനീഷ്. സാറാമ്മ വാകത്താനം: അട്ടച്ചിറയിൽ പരേതരായ ചാക്കോ അന്നമ്മ ദന്പതിഗകളുടെ മകൾ സാറാമ്മ (75) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിനു ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൂന്നിനു വാകത്തനം സെന്റ് സൈമൺസ് ക്നാനായ പള്ളിയിൽ. മറിയാമ്മ സൗത്ത് പാമ്പാടി: കണിയാംപറമ്പിലായ കോഴിവള്ളിൽ തോമസ് മാത്യുവിന്റെ ഭാര്യ മറിയാമ്മ (92) അന്തരിച്ചു. സംസ്കാരം നാളെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ശാലേം മാർത്തോമാ പള്ളി സെമിത്തേരി യിൽ. പരേത വെള്ളൂർ പൊക്കനാമറ്റം കുടുംബാംഗമാണ്. മക്കൾ വത്സമ്മ, ജോളി, ജോയി (തോംസൺ ബേക്കറി കുറ്റിക്കൽ), സാബു. മരുമക്കൾ: ജോണി ചെറിയപറമ്പിൽ മീനടം, ജെസി നെല്ലിവിള ഇളമ്പൽ പുനലൂർ, റ്റെസി പുത്തൻപറമ്പിൽ പൊൻപള്ളി, പരേതനായ രാജു വാലയിൽ മണർകാട്. മൃതദേഹം ഇന്നു നാലിന് ഭവനത്തിൽ കൊണ്ടുവരും. ശശിധരൻ പേരൂർ: തോപ്പിൽ ശശിധരൻ (70) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് മൂഴിശേരിൽ കുടുംബശ്മശാനത്തിൽ. ഭാര്യ: ഓമന ശശിധരൻ. മക്കൾ: ശരത്ത് ശശിധരൻ, സൗമ്യ ശശിധരൻ. മരുമക്കൾ: ലക്ഷ്മി ശരത്ത്, സതീഷ്. ബിൻസി കപ്പാട്: കിഴക്കേതിൽ പാപ്പച്ചിയുടെ ഭാര്യ ബിൻസി (68) അന്തരിച്ചു. സംസ്കാരം നാളെ 11ന് കപ്പാട് മാർ സ്ലീവാ പള്ളിയിൽ. പരേത നിലന്പൂർ മാടവന കുടുംബാംഗം. മക്കൾ: ബീന, ബിനു, ബിനി. മരുമക്കൾ: സോണി കരിയിലക്കുളം (മണിയംകുളം), കൊച്ചുറാണി പാടകശേരിൽ ആലപ്പുഴ, ബൈജു കാനിക്കാവിൽ തിരുവല്ല. മൃതദേഹം ഇന്നു രണ്ടിന് ഭവനത്തിൽ കൊണ്ടുവരും. ഏലിക്കുട്ടി വാകത്താനം: ഇരവുചിറ പൂനോലിക്കൽ പരേതനായ ഏബ്രഹാമിന്റെ ഭാര്യ ഏലിക്കുട്ടി (84) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിനു വാകത്താനം പുതുശേരി സെന്റ് സൈമൺസ് ക്നാനായ പള്ളിയിൽ. പരേത നീലംപേരൂർ കരിവേലി കുടുംബാംഗമാണ്. മക്കൾ: റെജി, ഷാജി, ബിജു, ജിനി. മരുമക്കൾ : സോണി കൈപ്പുഴ റാന്നി, സാലി ചെമ്പിക്കളം തിരുവാർപ്പ്, ബിജി മഴുക്കാട് ചുങ്കം, റെജി എള്ളുപറമ്പിൽ പരുത്തുംപാറ. മറിയാമ്മ തോമസ് കുറുന്പനാടം: തൂന്പുങ്കൽ പരേതനായ തോമസ് ജോസഫിന്റെ (അപ്പച്ചന്) ഭാര്യ മറിയാമ്മ തോമസ് (ദീനാമ്മ83) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 10ന് വീട്ടിൽ ആരംഭിച്ച് കുറുന്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. മക്കൾ: ഷാജി (യുഎസ്എ), ഷീജ (കാനഡ). മരുമക്കൾ: ഷിജി മണമേൽ വലിയകുളം (യുഎസ്എ), നോബിൾ കുളംകുത്തി പനച്ചിയിൽ. മേരി ജോൺ ഗാന്ധിനഗർ: കടവിൽപറന്പിൽ പരേതനായ ഉലഹന്നാൻ ജോണിന്റെ ഭാര്യ മേരി ജോൺ (കുട്ടിയമ്മ76) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് ഭവനത്തിൽ ആരംഭിച്ച് കുടമാളൂർ സെന്റ്മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ. പരേത കടപ്ലാമറ്റം കൂരയ്ക്കനാൽ കുടുംബാംഗം. മക്കൾ: റെസിൽ, സൈജു, സോണി. മരുമക്കൾ: സ്റ്റീഫൻ തേങ്ങാപറന്പിൽ, ബെൻസി പഴയപ്പള്ളിൽ കുടമാളൂർ, ലാലി ചോലക്കരിയിൽ കോതാട്. തങ്കമ്മ കുട്ടപ്പന് ചക്കാമ്പുഴ: നരിയനാനിക്കല് തങ്കമ്മ കുട്ടപ്പന് (89) അന്തരിച്ചു. സംസ്കാരം ഇന്ന് 12 ന് ചക്കാമ്പുഴയിലെ വീട്ടുവളപ്പില്. പരേത മോനിപ്പള്ളി കവിളനാതടത്തില് കുടുംബാംഗം. മക്കള്: ശാന്ത, പരേതനായ രാജു, വിജയമ്മ, രഘു, മോളി, ഷീല, പരേതനായ ഷിബു, ദിലീപ്, ബാബു. മരുമക്കള്: പരേതനായ തങ്കച്ചന് പുലിക്കൂട്ടി പറമ്പില് പിഴക്, മഹിളാമണി ആശാരി പറമ്പില് തോട്ടുവാ, പരേതനായ ചന്ദ്രന് ചൂനാപ്പുഴ പാലാ, ഷൈല കാവുങ്കണ്ടം, മണി പുത്തന്വീട്ടില് ഏന്തയാര്, ഷിജി ഇഞ്ചിക്കാവ്, സൗമ്യ വടകര പറമ്പില് പാലാ. ആൻസി കുറുമുള്ളൂർ : ഐക്കരപറമ്പിൽ ബേബി തോമസിന്റെ ഭാര്യ ആൻസി (58) അന്തരിച്ചു. സംസ്കാരം നാളെ 2.30നു വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത കോഴിക്കോട് ഏങ്ങപ്പുഴ തെങ്ങുംപള്ളിൽ കുടുംബാംഗം. മക്കൾ: ബോണി, ടോണി, അമൽ. മരുമക്കൾ: ജിസാ, ജെസ്ന, ലിസ്ന. പി.എൽ. ഗോപാലകൃഷ്ണൻ മാടപ്പള്ളി: ശ്രീസരസ് വീട്ടിൽ പി.എൽ. ഗോപാലകൃഷ്ണൻ (80) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ: രഞ്ജിത്ത്, രണജിത്ത്, ശ്രീജിത്ത്. എം.എം. മാത്യു പള്ളം: മാങ്ങായിൽ എം.എം. മാത്യു (87) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് കടുവാക്കുളം ലിറ്റിൽ ഫ്ളവർ പള്ളിയിൽ. ഗോപാലകൃഷ്ണന് നായര് പാലാ: മുരിക്കുംപുഴ ഇടയ്ക്കാട്ടില് ഇ.ജി. ഗോപാലകൃഷ്ണന് നായര് (76)അന്തരിച്ചു. സംസ്കാരം ഇന്ന് 12.30 ന് വീട്ടുവളപ്പില്. ഭാര്യ ശോഭന കൊണ്ടൂര് കുന്നേല്കരോട്ട് കുടുംബാംഗം. മക്കള്: പരേതനായ രാജേഷ്, രജനി, രജീഷ്. മരുമക്കള്: മായ (മങ്കൊമ്പ്), വിനോദ് (കുന്നോന്നി), ആരതി (കടമ്മനിട്ട). മേരിക്കുട്ടി നീണ്ടൂർ: മണ്ണാർക്കാട്ടിൽ പരേതനായ ജെയിംസിന്റെ ഭാര്യ മേരിക്കുട്ടി (68) യുകെയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. പരേത ഞീഴൂർ പാറക്കൽ കുടുംബാംഗമാണ്. മക്കൾ : സഞ്ചു, സനു, സുബി. മരുമക്കൾ : അനുജാ, സിമി, ഹൃദ്യ. വി.എ.സദാനന്ദൻ നാട്ടകം: കാക്കൂർ വടക്കത്ത് വി.എ.സദാനന്ദൻ (78, റിട്ട ട്രാവൻകൂർ സിമന്റ്സ്) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ സുജാത മുത്തൂർ കൂത്തപ്പള്ളിൽ കുടുംബാംഗം. മക്കൾ : സ്മിത (പോപ്പുലർ വെഹിക്കിൾസ്,കോട്ടയം), പ്രീത. മരുമക്കൾ : പി.ജി. മനോജ് (കേരളകൗമുദി,കോട്ടയം), വിജേഷ് (ദമാം). കത്രി കുറുമുള്ളൂർ: കീച്ചംകരിയിൽ പരേതനായ ചാക്കോയുടെ ഭാര്യ കത്രി (90) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് കുറുമുള്ളൂർ പാറേൽപ്പള്ളി സെമിത്തിരിയിൽ. ജാനകിക്കുട്ടി ആർപ്പൂക്കര: ചെത്തുവേലിൽ ജാനകിക്കുട്ടി (95) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിനു എസ്എൻഡിപി കുമരംകുന്നു ശ്മശാനത്തിൽ. പരേത കരിപ്പുത്തട്ട് ചിറയിൽ കുടുംബാംഗമാണ്. മക്കൾ: തങ്കമണി, പൊന്നമ്മ, കുഞ്ഞച്ചൻ, ഗീത, ഗിരിജ, റെജി (ലിജോയ് അപ്പോൾസറി വർക്സ്), സദൻ, രാജൻ, മനോജ്. മരുമക്കൾ: ഭാസ്കരൻ, വിജയപ്പൻ, പരേതയായ ഇന്ദിര, രാജപ്പൻ, മോഹനൻ, ജയ, സിന്ധു, പ്രഭ, സബിത. ഗോപാലൻ നീണ്ടൂർ: കുംഭടക്കും ഭാഗത്ത് ഗോപാലൻ (73) അന്തരിച്ചു. സംസ്കാരം ഇന്ന് 11നു വീട്ടുവളപ്പിൽ. ഭാര്യ ഇന്ദിര തൃശൂർ തോട്ടിൽ പറമ്പിൽ കുടുംബാംഗം. മക്കൾ:ഗോപകുമാർ, രമ്യ മോൾ. മരുമക്കൾ: ആശ കല്ലറ, അംജിത് ബ്രഹ്മമംഗലം. ചെല്ലമ്മ കുമരകം: മണ്ണേക്കൽ കളത്തിൽ വീട്ടിൽ ചെല്ലമ്മ (97) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.മക്കൾ : വിശ്വനാഥൻ, പരേതനായ വിദ്യാധരൻ.
|
ഇടുക്കി
ഡി.ശാന്തമ്മ തൊടുപുഴ: വെങ്ങല്ലൂർ ജ്യോതിസിൽ (നെല്ലിക്കുന്നേൽ) പരേതനായ എൻ.പി.മുരളീധരൻനായരുടെ (ആധാരം എഴുത്ത്) ഭാര്യ ഡി. ശാന്തമ്മ (73) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് വീട്ടുവളപ്പിൽ. പരേത കടനാട് കഴുന്നുള്ളിൽ കുടുംബാംഗം. മക്കൾ: ശ്രീജിത്ത് (ഖത്തർ), ശ്രീജ (യുഎസ്എ), ജ്യോതി (യുഎസ്എ). മരുമക്കൾ : ബിന്ദു വള്ളൂർ (ഖത്തർ), മോഹനചന്ദ്രൻ മുണ്ടയ്ക്കൽ, കോഴഞ്ചേരി (യുഎസ്എ), അനിൽ കുമാർ കൃഷ്ണ സദനം പിണ്ടിമന (യുഎസ്എ). സരസമ്മ വണ്ണപ്പുറം: വാരിക്കാട്ടുകുടിയിൽ പരേതനായ രാഘവന്റെ ഭാര്യ സരസമ്മ (84) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: ഓമന, മിനി. മരുമക്കൾ: സുഖു, വേണു. കെ.കെ. ജോൺ ചക്കുപള്ളം: ആറാം മൈൽ കൊല്ലംപറമ്പിൽ കെ.കെ. ജോൺ (78) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് കുങ്കിരിപ്പെട്ടി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: സജി, സിബി, ബിനു. മരുമക്കൾ: മിനി, ജയമോൾ, സാലി.
|
എറണാകുളം
എ. ആൻഡ്രൂസ് അങ്ങാടിയത്ത് മുളക്കുളം: ചിക്കാഗോ രൂപത പ്രഥമ ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ ജ്യേഷ്ഠ സഹോദരൻ എ. ആൻഡ്രൂസ് അങ്ങാടിയത്ത് (96, കുഞ്ഞുസാർ, റിട്ട. അധ്യാപകൻ സെന്റ് ആന്റണീസ് സ്കൂൾ മുളക്കുളം) അന്തരിച്ചു. സംസ്കാരം നാളെ 11ന് പെരിയപ്പുറം സെന്റ് ജോണ് ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭാര്യ: മറിയക്കുട്ടി ആൻഡ്രൂസ് തിരുമാറാടി മുണ്ടയ്ക്കൽ കുടുംബാംഗം. മക്കൾ: മേരി, ജോണ്, സിസ്റ്റർ ലീന അങ്ങാടിയത്ത് എസ്എബിഎസ് (മദർ, മുത്തോലപുരം മഠം), ഡോളി, ആൻസി, ബിനോയി, ബിജോയി, (യു.കെ), ജിജോയി. മരുമക്കൾ: ജോസഫ് പൊന്നംപുരയ്ക്കൽ തുറവൂർ, ജോസി കീരിക്കാട്ട് ചീനിക്കുഴി, ജോണ്സണ് പ്രീതിനിലയം വൈറ്റില, ജോഷി തറപ്പേൽ ശാന്തിപുരം, ഡെൻസി പുളിയ്ക്കൽ കാണക്കാരി, സിബി മണിമലയിൽ (യുകെ) പിറവം, ജിനി വലിയകരോട്ട് മണീട് (ഇലഞ്ഞി പഞ്ചായത്ത് ഒന്നാം വാർഡംഗം, മുളക്കുളം സഹകരണ ബാങ്ക് ഭരണ സമിതിയംഗം). മൃതദേഹം ഇന്നു മൂന്നിന് സ്വവസതിയിൽ കൊണ്ടുവരും. ഏലിയാമ്മ ഐസക് വാളകം: കുന്നയ്ക്കാൽ കാഞ്ഞിരത്തിങ്കൽ പരേതനായ കെ.എം. ഐസക്കിന്റെ ഭാര്യ ഏലിയാമ്മ (79) അന്തരിച്ചു. സംസ്കാരം നാളെ 11ന് കുന്നയ്ക്കാൽ സെന്റ് ജോർജ് യാക്കോബായ വലിയപള്ളിയിൽ. മക്കൾ: ഷെല്ലി, ഷാന്റി, ബേസിൽ. മരുമക്കൾ: മാർട്ടിൻ, പ്രകാശ്, ബിൻസി. മാവോ തോമസ് കുട്ടന്പുഴ: കുറ്റിയാംചാൽ നെല്ലികുന്നേൽ മാവോ തോമസ് (52) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് കുട്ടന്പുഴ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ഷൈനി ആയക്കാട് കൊച്ചുപുരയ്ക്കൽ കുടുംബാംഗം. മക്കൾ: നീതു, ലീന. മരുമക്കൾ: ചാക്കോച്ചൻ മാളിയേക്കൽ കറുകുറ്റി, ബേസിൽ പാറുവേലികുടി കുട്ടന്പുഴ. റോസമ്മ പിറവം: പേപ്പതി കുളങ്ങരയിൽ സുവിശേഷകൻ സാബു കെ. ജോണിന്റെ ഭാര്യ റോസമ്മ (65) അന്തരിച്ചു. മൃതദേഹം ഇന്ന് ഒന്പതിന് ഭവനത്തിൽ കൊണ്ടുവരും. വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം 11.30ന് പുത്തൻ കുരിശിലുള്ള ബെഥേൽ ബ്രദറൻ അസംബ്ലി വട്ടപ്പാറയുടെ സെമിത്തേരിയിലേക്ക് കൊണ്ടുപോയി ( ജീസസ് വോയ്സ് സെമിത്തേരി) 12.30 ന് സംസ്കരിക്കും. പത്തനംതിട്ട ചെങ്ങറ മുളമൂട്ടിൽ കുടുംബാംഗമാണ് പരേത. മക്കൾ: സ്നേഹ, ഷാരോണ് (ബംഗളൂരു), സൗമ്യ (യുഎസ്എ). മരുമക്കൾ: ജോബിൻ ചെറയിടെൻ നന്ദിക്കര, പ്രെസ്റ്റിൻ കുളഞ്ഞി പീടികയിൽ പുതുപ്പള്ളി. രതികുമാരി പെരുന്പാവൂർ: സിവിൽ സപ്ലൈസ് റിട്ടയേർഡ് ഉദ്യോഗസ്ഥയും മേതല മൂഞ്ഞനാട്ട് വീട്ടിൽ എം.പി. രാമപണിക്കരുടെ (റിട്ട. ഹെൽത്ത് സർവീസ്) ഭാര്യയുമായ രതികുമാരി (69) അന്തരിച്ചു. സംസ്കാരം ഇന്നു 10 ന് വീട്ടുവളപ്പിൽ. മണക്കാട് ശ്രീവിലാസം കുടുംബാംഗമാണ് പരേത. മക്കൾ: ആതിര, ശ്രീനി. മരുമകൻ: ശ്രീജേഷ്. ബേസിൽ എൽദോ കോതമംഗലം: കോട്ടപ്പടി ചെന്നോത്തുമാലിൽ എൽദോസിന്റെ മകൻ ബേസിൽ എൽദോ (42) അന്തരിച്ചു. സംസ്കാരം ഇന്നു 10 ന് കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ യാക്കോബായ പള്ളിയിൽ. അമ്മ: സാറാമ്മ. സഹോദരി: എമി (യുഎസ്). ജി കെ വിലാസിനി ആലുവ: ചിങ്ങവനം എൻഎസ്എസ് ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപിക ആലുവ തോട്ടക്കാട്ടുകരയിൽ താമസിക്കുന്ന കോട്ടയം പള്ളം ദ്വാരകയിൽ ജി.കെ. വിലാസിനി (83) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് കോട്ടയം പള്ളത്തെ വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ എ.ആർ. രാമകൃഷ്ണപിള്ള (റിട്ട. എസ്ബിഐ മാനേജർ). മക്കൾ: ശ്രീലത (ആലുവ നഗരസഭ കൗണ്സിലർ), ജയകൃഷ്ണൻ, രാജേഷ്. മരുമക്കൾ: ഡോ. ജി. വിനോദ് കുമാർ, സിന്ധു, മായ. സി.വി. ലിഷ വൈറ്റില: ഷൈൻ റോഡ് ചിറ്റേത്ത് വീട്ടിൽ സി.വി. ലിഷ (45, ഗിരിനഗർ ഭവൻസ് വിദ്യാമന്ദിർ ലൈബ്രേറിയൻ) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭർത്താവ്: സനീഷ് (എസ്ഐ, ഇടപ്പളളി ട്രാഫിക് സ്റ്റേഷൻ). മക്കൾ: ലക്ഷ്മി സനീഷ്, കീർത്തി സനീഷ്. മേരി ജോർജ് കാവക്കാട്: കളപ്പുരയ്ക്കൽ ജോർജിന്റെ ഭാര്യ മേരി (73) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് കാവക്കാട് നിത്യസഹായമാതാ പള്ളിയിൽ. കെ.കെ. ലാലൻ പള്ളുരുത്തി: വട്ടത്തറ വീട്ടിൽ കെ.കെ. ലാലൻ (69) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: ഐഷ. മക്കൾ: ലിഷാമോൾ, ലീജാമോൾ. മരുമക്കൾ: സജി, അനിൽ. ദേവകി മൂവാറ്റുപുഴ: രണ്ടാർ പെരുന്പിള്ളിയിൽ പരമേശ്വരന്റെ ഭാര്യ ദേവകി (68) അന്തരിച്ചു. സംസ്കാരം ഇന്നു 10.30ന് പെരുന്പാവൂർ നഗരസഭ ശ്മശാനത്തിൽ. നെടിയാമല കുടുംബാംഗമാണ് പരേത. മകൾ : നിമിഷ. മരുമകൻ: രാജേഷ്. സി.കെ. സത്യൻ കൊച്ചി: അയ്യപ്പൻകാവ് കൊമരോത്ത് വീട്ടിൽ സി.കെ. സത്യൻ (70) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഷീല. മകൾ: ഹരിപ്രിയ. മരുമകൻ: സ്വാതിഘോഷ്. രേണുക പറവൂർ: വടക്കേക്കര പട്ടണം രാമാടി വീട്ടിൽ രേണുക (69) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ സുബ്രഹ്മണ്യൻ. മക്കൾ: മുരുകൻ, രജിൻ, സനൂപ്. മരുമക്കൾ: സിമി, നീതു, കാവ്യ. ജനാർദനൻ കാക്കനാട്: വിഎസ്എൻഎൽ റോഡ് നെച്ചിക്കാട്ട് ജനാർദനൻ (55, കാക്കനാട് ജനനി ആർട്സ് ഉടമ) അന്തരിച്ചു.സംസ്കാരം ഇന്നു 11ന് കാക്കനാട് അത്താണി ശ്മശാനത്തിൽ. ഭാര്യ: ഗിരിജ. മക്കൾ: ശ്രീലക്ഷ്മി, ശ്രീഹരി. വീരാൻകുഞ്ഞ് കോതമംഗലം: മേതല പള്ളിപ്പടി നരീക്കമറ്റം (കിഴക്കനായി) വീരാൻ കുഞ്ഞ് (65) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: പരേതയായ സൈനബ. മക്കൾ: മനാഫ്, മജീദ് (സൗദി അറേബ്യ), ഷെരീഫ് (ഖത്തീബ് അല്ലപ്ര ജുമാ മസ്ജിദ്). മരുമക്കൾ: സജീന, നൗസി, മാഷിദ. എ.പി. കൊച്ചുണ്ണി കളമശേരി: എച്ച്എംടി കോളനി മറ്റക്കാട്ടിൽ ആയത്ത് വീട്ടിൽ പരേതനായ പക്കോയുടെ മകൻ എ.പി. കൊച്ചുണ്ണി (85) അന്തരിച്ചു. ഭാര്യ: ആമിന. മക്കൾ: എ.കെ. സലിം (പ്രസിഡന്റ് കളമശേരി പ്രസ് ക്ലബ്), സുഹറ, അബ്ദുൾ റഷീദ്, റംല ബീവി. മരുമക്കൾ: റഫിയ, നാസർ, നജീബ്, അനുജ.
|
തൃശൂര്
ഡോ. ജെയിംസ് ചാക്കോള ചാലക്കുടി: ചിരിയങ്കണ്ടത്ത് ചാക്കോള ഇട്ടിമാത്യു മകന് ഡോ.ജെയിംസ് ചാക്കോള (77ചാക്കോളാസ് ഹോസ്പിറ്റല്, മുരിങ്ങൂര്)അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മുരിങ്ങൂര് സെന്റ് സെബാസ്റ്റ്യന് പള്ളിയിൽ. ഭാര്യ: ജൂലിയ ജെയിംസ് കാഞ്ഞിരത്തിങ്കല്. മക്കള്: ഡോ. ജെഫ് ചാക്കോള, ഡോ. ജെനു ചാക്കോള, ഡോ. ജെയ്ജു ചാക്കോള. മരുമക്കള്: കിറ്റി ജെഫ് (കിണറ്റിങ്കല്), നീനു ട്രീസ (കേളകത്ത്), ഡോ. ആവേ മരിയ (ആലപ്പാട്ട് പൊന്തേക്കന്). എൽസി ചാവക്കാട്: പാലയൂർ കാഞ്ഞിരത്തിങ്കൽ ജോബ് ഭാര്യ എൽസി (80) അന്തരിച്ചു. സംസ്കാരം പിന്നീട് പാലയൂർ മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥ കേന്ദ്രത്തിൽ. എൽഎഫ് കോളജിൽ ലാബ് അസിസ്റ്റന്റായിരുന്നു. മകൻ:ജനീഷ് (യുഎസ്എ). മരു മകൾ: സീന തോമസ് (യുഎസ്എ). അനു പടിഞ്ഞാറെ ചാലക്കുടി : വലിയ പറമ്പിൽ വർഗ്ഗീസ്മകൾ അനു (31) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30 ന് ചാലക്കുടി തിരുകുടുംബ പള്ളിയിൽ. അമ്മ : എലിസബത്ത്. സഹോദരങ്ങൾ: മനു, ജോമൽ. മാത്യൂസ് കാട്ടൂർ: മണ്ണൂക്കാട് ചാലിശേരി ഒൗസേപ്പ് മാത്യൂസ് (85) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് മണ്ണൂക്കാട് ഫാത്തിമനാഥ പള്ളിയിൽ. ഭാര്യ: പരേതയായ ഗ്രേസി മാത്യൂസ്. മക്കൾ: പരേതയായ സീമ ലാജു, ഡോ. സീന മാത്യൂസ് (പ്രജ്യോതി നികേതൻ കോളജ്, പുതുക്കാട്), അഡ്വ. സീബ മാത്യൂസ്, ഡോ. മേരി മാത്യൂസ്. മരുമക്കൾ: ലാജു പോൾ മൊയ്ലൻ (എൻജിനീയർ), ഡോ. സി.എസ്. ബിജു ചെന്പകത്തിനാൽ (പ്രിൻസിപ്പൽ, എസ്എച്ച് കോളജ്, തേവര), ജോബി എമ്മാനുവേൽ തെക്കൻമുറിയിൽ (എൻജിനീയർ), ഡോ. റോബിൻ ദേവസി മാപ്രാണത്തുകാരൻ. ജോബിൻ പടിയൂർ : പണ്ടാറത്തറ വാടയിൽ ജോയ് മകൻ ജോബിൻ (42) അന്തരിച്ചു. സംസ്കാരം നടത്തി. മാതാവ്: ഫിലോമിന. ഭാര്യ: ഷിന്റെ. മക്കൾ: ജോഷൻ, ജോയൽ, മരിയ ജോഷന. റോസി പറപ്പൂർ: ചിറ്റിലപ്പിള്ളി കുന്നത്ത് ചേറപ്പൻ മകൾ റോസി (ചിരിയങ്കണ്ടത്ത് സണ്ണി ഭാര്യ 79) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പറപ്പൂർ സെന്റ് ജോണ് നെപുംസ്യാൻ ഫൊറോന പള്ളിയിൽ. മകൾ: ഫെമി. സഹോദരങ്ങൾ: അമ്മിണി, ബേബി ജോസ്, ഓമന, പരേതരായ ലില്ലി ചാക്കോച്ചൻ, ലീലാമ്മ ജോർജ്. ഷാജു ചൊവ്വന്നൂർ : മണ്ടുംപാൽ പരേതനായ ജോസ് മകൻ ഷാജു (52) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് ചൊവ്വന്നൂർ സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: ശാലിനി. മക്കൾ: ഷാന്റീസ്, ഷാനി മരിയ, ഷാൻലി. മുരളി കിഴുത്താണി: കരുവാന് ബാലന് മകന് മുരളി (54) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പ്രിയ. മക്കള്: കീര്ത്തന, കാര്ത്തി, കാശ്മീര. മരുമകന്: ശരുണ്. ശാരദ എടക്കുളം: ഐനികാട്ടില് അയ്യപ്പന് ഭാര്യ ശാരദ (78) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പില്. മക്കള്: ബിജുമോന്, ബിന്ദു. മരുമക്കള്: ശ്രീഭ, പ്രഹ്ലാദന്. ഐഷ ഗുരുവായൂർ: ചൊവ്വല്ലൂർപ്പടി മതിലകത്ത് പരേതനായ ഹംസയുടെ ഭാര്യ രായംമരക്കാർ വീട്ടിൽ ഐഷ(76)അന്തരിച്ചു. ഖബറടക്കം നടത്തി. മക്കൾ: നസീർ, സീന. മരുമക്കൾ: അബ്ബാസ്,നസ്റിൻ. രാധ പുന്നയൂർക്കുളം: പരൂർ പരേതനായ കപ്പ്ളിയങ്ങാട്ട് വീട്ടിൽ വാസുവിന്റെ ഭാര്യ രാധ (76) അന്തരിച്ചു. സംസ്കാരം നടത്തി. അല്ലി ചാലക്കുടി : ഗോൾഡൻ നഗർ പുന്നക്കപറമ്പിൽ പരേതനായ ദിവാകരന്റെ ഭാര്യ അല്ലി (81 റിട്ടയേഡ് എച്ച് എം, ഡിപിഎം യുപിഎസ് ചക്കാംപറമ്പ്) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ശ്രീലത ( റിട്ട. ടീച്ചർ, മനകുളങ്ങര സ്കൂൾ), ദിനേശ് (ബിസിനസ്, സെക്രട്ടറി ക്രാക്ട്), ശ്രീലേഖ (മസ്കറ്റ്). മരുമക്കൾ: രാജൻ (റിട്ട. അസിസ്റ്റന്റ് എൻജിനീയർ, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്), ബീന (അധ്യാപിക, ഡിപിഎം യുപിഎസ്, ചക്കാംപറമ്പ്), ശശി മുടലിക്കുളം (മസ്കറ്റ്). ചന്ദ്രന് കോടാലി: മന്ദരപ്പിള്ളി കളപ്പുരത്തറ രാമന്കുട്ടിയുടെ മകന് ചന്ദ്രന് (74) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: തങ്കമ്മ. മക്കള്: രഹന, കൃഷ്ണദാസ്. മരുമകന്: ജിനേഷ്. സുബ്രഹ്മണ്യൻ എടതിരിഞ്ഞി: ചെട്ടിയാലിൽ ചായക്കട നടത്തുന്ന അടിപറന്പിൽ സുബ്രഹ്മണ്യൻ (80) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: വലുപറന്പിൽ രാധ. മക്കൾ: വിജിത, ബിന്ദു, വിജേഷ്, സുധ (വെള്ളാങ്കലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്). മരുമക്കൾ: ഷമ്മി, രാജേഷ്, പ്രജീഷ, ദിലീപ് (ലോട്ടറി കച്ചവടം അങ്കമാലി). കുറുന്പ പുന്നയൂർക്കുളം: ചെറവല്ലൂർ റോഡ് പരേതനായ വെളുത്തേടത്ത് പറന്പിൽ ശങ്കരന്റെ ഭാര്യ കുറുന്പ(83)അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ : വേലായുധൻ, ചന്ദ്രൻ, കൃഷ്ണൻ, പ്രസാദ്, രാധ, ലക്ഷ്മി. മരുമക്കൾ: വത്സല, ചന്ദ്രവതി, കാർത്യായിനി, പ്രിയ, രാജൻ, ലക്ഷ്മി.
|
പാലക്കാട്
അന്നമ്മ ജേക്കബ് നെന്മാറ: അകമ്പാടം നെടുംപറമ്പിൽ അന്നമ്മ ജേക്കബ് (80) അന്തരിച്ചു. സംസ്കാരം ഇന്ന് അകമ്പാടം ഗുഡ് ഷെപ്പേർഡ് പള്ളിയിൽ. ഭർത്താവ്: പരേതനായ എൻ.എ. ജേക്കബ്. മക്കൾ: ആന്റണി, ജോർജ്, പരേതനായ സെബാസ്റ്റ്യൻ, ട്രീസ. മരുമക്കൾ: ജയിസി, മേഴ്സി, ലില്ലി, ബെന്നി. മാധവൻ വടക്കഞ്ചേരി: പുതുക്കോട് മേലെകീഴയിൽ കെ. മാധവൻ (86) അന്തരിച്ചു. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: കുഞ്ഞുണ്ണി, ബാലകൃഷ്ണൻ, ദേവകി, തങ്കമണി. മരുമക്കൾ: വത്സല, സുധ, കേശവൻ, നാരായണൻ. രാധ വടക്കഞ്ചേരി: പുതുക്കോട് പറക്കുന്നിൽ അനുപമ ഹൗസിൽ ബാലൻ മാസ്റ്റർ ഭാര്യ രാധ (മണി ടീച്ചർ 84) അന്തരിച്ചു. മക്കൾ: പ്രദീപ്, രതി, രഘു. മരുമക്കൾ: മാലതി, ബിനു, പരേതനായ നന്ദകുമാർ.
|
മലപ്പുറം
സുന്ദരൻ തേഞ്ഞിപ്പലം : ചെട്ട്യാർമാട് ചാലിൽ സുന്ദരൻ (49) അന്തരിച്ചു. സിപിഎം ചെട്ട്യാർമാട് ബ്രാഞ്ചംഗം, കലിക്കറ്റ് യൂണിവേഴ്സിറ്റി ഗവ. മോഡൽ എൽപി സ്കൂൾ പിടിഎ പ്രസിഡന്റ്, എകെജി വായനശാലാ പ്രസിഡന്റ്, പള്ളിക്കൽ പഞ്ചായത്ത് ഗ്രന്ഥശാലാ നേതൃസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സിപിഎം പള്ളിക്കൽ മുൻ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ദിവ്യ. മകൻ: അമൽ ഹാഷ്മി. പിതാവ്: പരേതനായ നീലകണ്ഠൻ. മാതാവ്: പരേതയായ കുഞ്ഞി. സഹോദരങ്ങൾ: കൃഷ്ണൻ, രാജൻ, ചിന്നമ്മു, ചിന്ന, കല്യാണി. ഫിറോസ് വെട്ടത്തൂർ: കാപ്പിലെ പരേതനായ പുത്തൻക്കോട്ട് മുഹമ്മദ് ഹസ്സന്റെ മകൻ ഫിറോസ് (46)ഫുജൈറയിൽ ഹൃദയസ്തംഭനംമൂലം അന്തരിച്ചു. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് കബറടക്കും. മാതാവ്: ആയിഷ ഹജ്ജുമ്മ. ഭാര്യ: സഫൂറ. മക്കൾ: മുഹമ്മദ് ആദിൽ, ആയിഷ ഹൈക്ക, ഫൈസ ഫിറോസ്. അലി മങ്കട: അരിപ്ര മാമ്പ്ര മുഹമ്മദിന്റെ മകൻ അലി (56) അന്തരിച്ചു. അരിപ്ര കാവുംപടിയിൽ പലചരക്ക് കട നടത്തുകയായിരുന്നു. ഭാര്യ: റംല (പെരിന്തൽമണ്ണ ജൂബിലി ). മക്കൾ: അഫീഫ, ഫാസിൽ, അമാന. മരുമകൻ: മുജീബ് വെട്ടിച്ചിറ (ജിദ്ദ ). മൊയ്തീൻ മേലാറ്റൂർ: എടപ്പറ്റ ആലുംകുന്ന് താമസിക്കുന്ന തെങ്ങുംതൊടി മൊയ്തീൻ (63) അന്തരിച്ചു. ഭാര്യ: സുബൈദ. മക്കൾ: നജീർ അലി, നജ്മുന്നീസ, നവാസ്, നബീൽ. മരുമക്കൾ: മുത്തുകോയ, ഷമീമുന്നീസ. മുഹമ്മദ് മണിമൂളി : വാരിക്കുന്ന് മൈലങ്ങാടൻ മുഹമ്മദ് (93) അന്തരിച്ചു. ഭാര്യ: കദീജ. മക്കൾ: മൊയ്തീൻ, അബ്ദുറഹിമാൻ, ഫാത്തിമ, മറിയുമ്മ, റുക്കിയ, ഉമ്മുസൽമ (മൂത്തേടം പിഎച്ച്സി), അബ്ദുൾകരീം. മരുമക്കൾ : മറിയുമ്മ, ഉമൈബ, പരേതനായ കുഞ്ഞാൻ, അബ്ദുള്ള, അബ്ദുൾ റസാക്ക്, അഷ്റഫ്, ആതിക്ക. സരസമ്മ മഞ്ചേരി: വേട്ടേക്കോട് പുത്തന് കളരിക്കല് വീട്ടില് കെ. സരസമ്മ (87) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടു മണിക്ക് വീട്ടുവളപ്പില്. ഭര്ത്താവ് : പരേതനായ പ്രഭാകരന്. മക്കള്: വല്സല, അജി, ബിജു, ഷാജി, പരേതനായ സോമന്. മരുമക്കള്: രവീന്ദ്രന്, ശ്യാമള, ഗീത, നളിനി, സിന്ധു.
|
കോഴിക്കോട്
സെബാസ്റ്റ്യൻ തിരുവമ്പാടി : പൊന്നാങ്കയം കൊട്ടാരത്തിൽ വർക്കിയുടെ മകൻ സെബാസ്റ്റ്യൻ (സിബി 56) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: ഷേർളി (തോട്ടുമുക്കം മടയക്കുന്നേൽ കുടുംബാംഗം). മക്കൾ: ഷെബിൻ, സയൺ (ഇരുവരും വിദ്യാർഥികൾ).
|
വയനാട്
സനീഷ് കൽപ്പറ്റ: പോലീസ് ഡ്രൈവർ മുണ്ടേരി ചുണ്ടക്കുഴി സനീഷ് സിറിയക് (49) അന്തരിച്ചു. സിറിയക്ഏലിയാമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു ജോസഫ്. മക്കൾ: സിറിൾ, സ്വരൂപ്. തങ്കൻ വെള്ളമുണ്ട: വാരാന്പറ്റ കൂന്പൻപാറ എടത്തറ തങ്കൻ (72) അന്തരിച്ചു. ഭാര്യ: ശാരദ. മക്കൾ: റോയി, റെനി, മിനി. മരുമക്കൾ: വിനീത, അഖില, സുനി.
|
കണ്ണൂര്
സിസ്റ്റര് ജോര്ജ് മരിയ കുഴിവേലില് എസ്എച്ച് തൊണ്ടിയിൽ: തിരുഹൃദയ സന്യാസിനി സമൂഹം തലശേരി സെന്റ് ജോസഫ്സ് പ്രോവിന്സ് അംഗം സിസ്റ്റര് ജോര്ജ് മരിയ എസ്എച്ച് (89) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് ആർച്ച്ബിഷപ് എമരിറ്റസ് മാര് ജോര്ജ് ഞറളക്കാട്ടിന്റെ കാര്മികത്വത്തില് തൊണ്ടിയില് പ്രൊവിന്ഷ്യല് ഹൗസ് സെമിത്തേരിയില്. കാഞ്ഞിരപ്പള്ളി രൂപത ആനിക്കാട് ഇടവക കുഴിവേലില് ജോസഫ്ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ജോസഫ്, ഏബ്രഹാം, തോമസ്, മാത്യു, ആന്റണി, അച്ചാമ്മ ആന്ത്രോത്ത്. കുളത്തുവയല്, തൊണ്ടിയില്, കോട്ടയം ജനറലേറ്റ്, ഹെഗ്ള, കട്ടപ്പന, ബല്ത്തങ്ങാടി, നെല്ലിയാടി, ഉദന, എടത്തൊട്ടി, വിളക്കന്നൂര്, കൊളക്കാട്, സാന്ജോസ് ഭവന് എന്നിവിടങ്ങളില് ശുശ്രൂഷ ചെയ്തിട്ടുണ്ട്. ജനറല് കൗണ്സിലര്, വികാര് പ്രൊവിന്ഷ്യല്, സന്യാസ പരിശീലനത്തിന്റെ വിവിധഘട്ടങ്ങളിലെ പരിശീലക എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഗസ്റ്റിന് തോമസ് കുടിയാന്മല (കണ്ണൂര്): കാപ്പില് അഗസ്റ്റിന് തോമസ് (സണ്ണി 70)അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചെമ്പേരി ലൂര്ദ് മാതാ ബസലിക്കയില്. ഭാര്യ: ലിസി വെള്ളാക്കോട്ടില് കുടുംബാംഗം. മക്കള്: സന്ദീപ്, സാന്ദ്ര (അബുദാബി). മരുമക്കള്: സ്നേഹ മുല്ലപ്പള്ളി (യുകെ), ജോസ്ബിന് പറമുണ്ട (പൈസക്കരി). മറിയാമ്മ വായാട്ടുപറമ്പ്: പരേതനായ തൈക്കുന്നുപുറത്ത് തോമസിന്റെ ഭാര്യ മറിയാമ്മ (87) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വായാട്ടുപറമ്പ് സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ. പരേത കൊഴുവനാൽ കൈപ്പൻപ്ലാക്കൽ കുടുംബാംഗം. മക്കൾ: സിറിയക് (വായാട്ടുപറമ്പ്), റീജ, രാജു, രശ്മി (മൂന്നുപേരും അഹമ്മദാബാദ്), റാണി (പാലക്കാട്). മരുമക്കൾ: ലൂസി കണിക്കുന്നോൽ (പാലക്കാട്), ബെന്നി ജോർജ്, ജൂലി, റോയി (മൂന്നുപേരും അഹമ്മദാബാദ്), ജോബി (പാലക്കാട്). ഡോ. ജയകൃഷ്ണൻ നന്പ്യാർ തലശേരി: പ്രമുഖ ഓർത്തോപീഡിക്സ് സർജനും ഓർത്തോപീഡിക്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റുമായിരുന്ന ഡോ. ജയകൃഷ്ണൻ നന്പ്യാർ (54) അന്തരിച്ചു. കാൻസർ ചികിത്സയ്ക്കായി ചൈനയിൽ ഫുഡ കാൻസർ സെന്ററിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. ആരോഗ്യരംഗത്തെ പ്രവർത്തനത്തിന് ദീപിക എക്സലൻസ് ഇൻ ഹെൽത്ത് കെയർ അവാർഡ് നൽകി ആദരിച്ചിരുന്നു. തലശേരി ഐഎംഎയുടെ മുൻ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എൻജിനിയറും പരിയാരം മെഡിക്കൽ കോളജിന്റെ മാനേജിംഗ് ഡയറക്ടറുമായിരുന്ന പി. നാരായണൻ നന്പ്യാർസി.കെ. രാജലക്ഷ്മി ദന്പതികളുടെ മകനാണ്. കർണാടക ഗുൽബർഗഎം.ആർ മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസും മംഗളൂരു കെഎംസിയിൽ നിന്ന് ഓർത്തോപീഡിക്സിൽ എംഎസും ബ്രിട്ടനിൽ നിന്ന് ഓർത്തോപീഡിക്സിൽ എംസിഎച്ചും നേടി. പരിയാരം മെഡിക്കൽ കോളജിലെ ഓർത്തോപീഡിക്സ് വിഭാഗത്തിന്റെ മേധാവിയും അസോസിയേറ്റ് പ്രഫസറുമായിരുന്നു. പിന്നീട് തലശരി സഹകരണ ആശുപത്രിയിൽ ഓർത്തോപീഡിക്സ് വിഭാഗത്തിന്റെ മേധാവിയായും പ്രവർത്തിച്ചു. തലശേരി മിഷൻ ആശുപത്രി, കൂത്തുപറന്പ് സഹകരണ ആശുപത്രി, സിഎംസി ചൊക്ലി എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: സൗമ്യ. മക്കൾ: ഡോ. പാർവതി നമ്പ്യാർ, അർജുൻ കൃഷ്ണൻ. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ മകൻ ശശാങ്കാണ് മരുമകൻ. ഡോ. ആദിത്യ നമ്പ്യാർ മട്ടന്നൂർ: ഉത്തിയൂർ ആരാധനയിൽ ഡോ. ആദിത്യ നമ്പ്യാർ (22) അന്തരിച്ചു. കമാൻഡർ ജി.പ്രകാശ്ബീന ദന്പതികളുടെ മകനാണ്. സഹോദരി: ഗായത്രി. ദേവി വെള്ളൂര്: വെള്ളൂര് പഴയതെരുവിലെ പരേതനായ ആലിങ്കീല് മാധവന്റെ ഭാര്യ ആലയില് വീട്ടില് ദേവി (75) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് വെള്ളൂര് സമുദായ ശ്മശാനത്തില്. മക്കള്: ഹരിഹരന് (ഗള്ഫ്), വിഷ്ണു (ഷണ്മുഖവിലാസം ഹോട്ടല്, പയ്യന്നൂര്). മരുമകള്: ഹരിത (പെരിങ്ങോം). സഹോദരങ്ങള്: ബാലകൃഷ്ണന്, സുലു, രമണി, ഗീത, വിജയന് തെരുവത്ത് , ബാബു, പരേതയായ ജാനകി. ജാനകി കോട്ടപ്പാറ: വാഴക്കോട് താഴെത്തുവീട്ടില് ജാനകി (85) അന്തരിച്ചു. സഹോദരങ്ങള്: കേളു, കുഞ്ഞമ്പു, പരേതരായ നാരായണന്, തമ്പാന്. ഷാജി മാഹി: വളവിൽ അയ്യപ്പക്ഷേത്രത്തിനു സമീപം ഷാജി (56) അന്തരിച്ചു. പരേതനായ കണ്ണൂരിലെ മൂപ്പര്കത്തു കൃഷ്ണൻമാണാക്കൻവീട്ടിൽ യശോദ ദന്പതികളുടെ മകനാണ്. ഭാര്യ: ജീജ. മക്കൾ: വിഷ്ണു, ജിഷ്ണു.
|