School Kalolsavam 2017
കാത്തിരിപ്പിനു വിരാമം, ചമഞ്ഞൊരുങ്ങി കണ്ണൂര്‍

കണ്ണൂര്‍: കലാപോരാട്ടത്തിനായുള്ള കാത്തിരിപ്പ് കഴിഞ്ഞു, കണ്ണൂരിന്റെ മണ്ണില്‍ കലയുടെ ലാവണ്യ ദീപ്തിയിലേക്കു കളിയരങ്ങുകള്‍ മിഴിതുറന്നു. തറികളുടേയും തിറകളുടേയും നാട്ടിലിനി കണ്ണും കരളും കവരുന്ന കലാവസന്തം. സ്വര്‍ണകിരീടത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ ചൂടുപാറുന്ന ആറു പകലുകള്‍. ദൃശ്യശ്രാവ്യ കലകളുടെ നിലാവു പരക്കുന്ന അഞ്ചു രാത്രികള്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു വേദികള്‍ ഉണര്‍ന്നതോടെ കണ്ണൂരിന്റെ രാവിനും പകലിനും ഇനി ഒരേഭാവം. പ്രതിഭകള്‍ സ്വര്‍ണക്കപ്പുമായി മടങ്ങുന്നതു വരെ കലാകേരളവും കണ്ണൂരിലേക്ക് ഒഴുകും.

കണ്ണൂരിന്റെ പോരാട്ടചരിത്രവും പാരമ്പര്യത്തിന്റെ ദീപ്ത അധ്യായങ്ങളും പുനര്‍ജനിപ്പിക്കുന്നതായിരുന്നു ഘോഷയാത്ര. ദേശീയ പ്രസ്ഥാനത്തിന്റെ സ്മൃതികളും മതസൗഹാര്‍ദത്തിന്റെ സന്ദേശങ്ങളും ഘോഷയാത്രയില്‍ നിറഞ്ഞു. ഭാരതസംസ്‌കാരത്തിന്റെ പരിഛേദമായി ഗുജറാത്ത്, പഞ്ചാബ്, കാഷ്മീരി, അസമീസ്, മണിപ്പൂരി നൃത്തങ്ങളും നഗരവീഥികള്‍ക്കു പുളകംചാര്‍ത്തി. ഘോഷയാത്ര പാതയോരങ്ങളില്‍ തിങ്ങിനിറഞ്ഞ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന വന്‍ജനാവലിയുടെ കണ്ണും കാതും നിറച്ചു. ഉത്സവങ്ങള്‍ ഒട്ടനവധി കണ്ട കണ്ണൂരുകാര്‍ക്കിതു കലയുടെ മഹോത്സവമായി മാറുകയായിരുന്നു.

കണ്ണൂരിന്റെ പൈതൃകവും പെരുമയും വിളിച്ചോതുന്ന ഘോഷയാത്ര വിളംബരവുമായി മുഖ്യവേദിയില്‍ വന്നു ചേര്‍ന്നതോടെയാണു 57 ാമതു സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു പോലീസ് മൈതാനിയില്‍ തുടക്കം കുറിച്ചത്.

മേളത്തിരയിളക്കിയ ഘോഷയാത്ര മുഖ്യവേദിയിലെത്തിയയുടന്‍ 57 സംഗീതാധ്യാപകരുടെ സംഘം സ്വാഗതഗാനം ആരംഭിച്ചു. തുടര്‍ന്നു വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണു കൗമാരകലയുടെ ഉത്സവത്തിനു തിരിതെളിയിച്ചത്. ചലച്ചിത്ര പിന്നണിഗായിക കെ.എസ്.ചിത്ര മുഖ്യാതിഥിയായി. കലോത്സവത്തിന്റെ ഓര്‍മകള്‍ അയവിറക്കി ചിത്ര ആലപിച്ച ഗാനത്തെ കാണികള്‍ ഹര്‍ഷാരവത്തോടെയായിരുന്നു എതിരേറ്റത്.

ഉദ്ഘാടന ചടങ്ങിനു പിന്നാലെ വേദികളില്‍ പ്രതിഭകളുടെ പേരാട്ടമായി. 232 ഇനങ്ങളിലായി 12,000 കലാപ്രതിഭകളാണു മത്സരവേദികളില്‍ മാറ്റുരയ്ക്കുന്നത്.


വി​​സ്മ​​യക്കാ​​ഴ്ച​​യാ​​യി ഘോ​​ഷ​​യാ​​ത്ര

ക​​​ണ്ണൂ​​​ർ: വ​ർ​ണാ​ഭ​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ക​ലാ​മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം. ക​​​ലാ​​​കാ​​​ര​​​ന്മാ​​​രാ​​​ണു നാ​​​ടി​​​ന്‍റെ മു​​​ന്നേ​​​റ്റ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ചാ​​​ല​​​ക ശ​​​ക്തി​​​യെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ക​​​ണ്ണൂ​​​രി​​​ൽ ആ​​​രം​​​ഭി​​​ച്ച 57ാമ​​​തു സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​ഹം. ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ച​​​ല​​​ച്ചി​​​ത്ര പി​​​ന്ന​​​ണി ഗാ​​​യി​​​ക കെ.​​​എ​​​സ്. ചി​​​ത്ര​​​യെ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​വാ​​​ർ​​​ഡ് ന​​​ല്കി ആ​​​ദ​​​രി​​​ച്ചു. ഉ​ദ്ഘാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യി ഭാ​​​വ​​​രാ​​​ഗ​​​താ​​​ള​​​ല​​​യ​​​വും ആ​​​യോ​​​ധ​​​നക​​​ല​​​യു​​​ടെ​​​യും പോ​​​രാ​​​ട്ട​​​വീ​​​ര്യ​​​വും സ​​​മ​​​ന്വ​​​യി​​​പ്പി​​​ച്ച വ​​​ർ​​​ണ​​​പ്പ​​​കി​​ട്ടാർന്ന ഘോ​​​ഷ​​​യാ​​​ത്ര ന​ട​ന്നു.

ച​​​രി​​​ത്ര​​​മു​​​റ​​​ങ്ങു​​​ന്ന ക​​ന്‍റോൺമെന്‍റ് പ​​​രി​​​ധി​​​യി​​​ലെ സെ​ന്‍റ് മൈ​​​ക്കി​​​ൾ​​​സ് സ്കൂ​​​ൾ ഗ്രൗ​​​ണ്ടി​​​ൽ​നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച ഘോ​​​ഷ​​​യാ​​​ത്ര​​​യി​​​ലൊ​​​രു​​​ക്കി​​​യ പ്ലോ​​​ട്ടു​​​ക​​​ളും ദൃ​​​ശ്യ​​​ങ്ങ​​​ളും ക​​​ണ്ണൂ​​​രി​​​ന്‍റെ സാം​​​സ്കാ​​​രി​​​ക പാ​​​ര​​​മ്പ​​​ര്യ​​​വും ഇ​​​ന്ത്യ​​​ൻ ദേ​​​ശീ​​​യ​​​ത​​​യും രാ​​​ജ്യ​​​ത്തി​​​ന്‍റെ നാ​​​നാ​​​ത്വ​​​ത്തി​​​ൽ ഏ​​​ക​​​ത്വ​​​വു​​​മെ​​​ല്ലാം വി​​​ളി​​​ച്ചോ​​​തു​​​ന്ന​​​വ​​​യാ​​​യി​​​രു​​​ന്നു.

മു​​​ൻ​​​നി​​​ര​​​യി​​​ൽ പ​​​ഞ്ച​​​വാ​​​ദ്യ​​​വും അ​​​തി​​​നു പി​​​ന്നി​​​ൽ മ​​​ന്ത്രി​​​മാ​​​രും എം​​​പി​​​മാ​​​രും എം​​​എ​​​ൽ​​​എ​​​മാ​​​രും മ​​​റ്റു ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും വി​​​വി​​​ധ വ​​​കു​​​പ്പു​​​ദ്യോ​​​ഗ​​​സ്ഥ​​​രും അ​​​ണി​​​നി​​​ര​​​ന്നു.
സം​​​സ്ഥാ​​​ന​​​ത്ത് ആ​​​ദ്യ​​​മാ​​​യി ഹ​​​രി​​​ത പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട​​​ത്തി​​​ലൂ​​​ന്നി​​​യു​​​ള്ള ക​​​ലോ​​​ത്സ​​​വം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ഗ്രീ​​​ൻ പ്രോ​​​ട്ടോ​​​ക്കോ​​​ൾ ക​​​മ്മി​​​റ്റി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ഇ​​​തി​​​നു പി​​​ന്നി​​​ലാ​​​യി അ​​​ണി​​​നി​​​ര​​​ന്നു.

ക​​​ഥ​​​ക​​​ളി, യ​​​ക്ഷ​​​ഗാ​​​നം, തി​​​രു​​​വാ​​​തി​​​ര, കേ​​​ര​​​ള ന​​​ട​​​നം ഭ​​​ര​​​ത​​​നാ​​​ട്യം, മോ​​​ഹി​​​നി​​​യാ​​​ട്ടം , മാ​​​ർ​​​ഗം ക​​​ളി, ഒ​​​പ്പ​​​ന, പു​​​ലി​​​ക്ക​​​ളി, ഉ​​​റു​​​മി​​​പ്പ​​​യ​​​റ്റ്, മെ​​​യ്പ്പ​​​യ​​​റ്റ് എ​​​ന്നി​​​വ​​​യും ഘോ​​​ഷ​​​യാ​​​ത്ര​​​യെ മനോഹരമാക്കി.

കലാകാരന്മാര്‍ നാടിന്റെ ചാലകശക്തി: മുഖ്യമന്ത്രി

കണ്ണൂര്‍: കലാകാരന്മാരാണു നാടിന്റെ മുന്നേറ്റങ്ങള്‍ക്കുള്ള ചാലക ശക്തിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ ഇന്നലെ ആരംഭിച്ച 57ാമതു സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു പോലും ഭീഷണി നേരിടുന്ന കാലഘട്ടമാണിത്. നമുക്ക് അംഗീകരിക്കാന്‍ കഴിയാത്ത ചിന്തകള്‍ പങ്കുവയ്ക്കുന്നവരുടെ ജീവന്‍ വരെ കവര്‍ന്നെടുക്കുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. ഇത്തരം കാര്യങ്ങളുടെ പേരില്‍ എം.ടി. വാസുദേവന്‍ നായരെയും സംവിധായകന്‍ കമലിനെയും അടക്കം ആക്ഷേപിച്ച സാഹചര്യമുണ്ടായി. സാങ്കേതിക വിദ്യയുടെ മാറ്റങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണു ഇത്തവണത്തെ കലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. കലയെ ഹൃദയം കൊണ്ടു സ്വീകരിക്കുന്ന നാടാണു കണ്ണൂര്‍ എന്നതു ഇവിടെ നടക്കുന്ന കലോത്സവം വിവാദങ്ങളില്ലാതെ സംഘടിപ്പിക്കാന്‍ കാരണമാകും. കുട്ടികളുടെ പഠനത്തിനുശേഷമുള്ളതാണു കല എന്ന കാഴ്ചപ്പാട് മാറിക്കഴിഞ്ഞു. പുതിയ വിദ്യാര്‍ഥിയുടെ സംസ്‌കാരം ചിട്ടപ്പെടുത്തുന്നതില്‍ കലയ്ക്കും പഠന പാഠ്യേതര വിഷയങ്ങള്‍ക്കുമുള്ള പ്രധാന്യം വളരെ കൂടുതലാണ്. കലകളിലുടെ വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്ന വ്യക്തി വികാസം നാടിന്റെ ഭാവി പൗരന്‍മാരെ വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

വര്‍ഷങ്ങളായി നടക്കുന്ന കലോത്സവത്തില്‍ പണക്കൊഴുപ്പും അനാരോഗ്യകരമായി പ്രവണതകളും കടന്നുവരുന്നു എന്നുള്ള പരാതിയുണ്ട്. ഇതിനു അറുതി വരുത്താനാണു കലോത്സവത്തിന്റെ മാനുവല്‍ പരിഷ്‌കരിച്ചത്. എന്നാല്‍ ഇപ്പോഴും ഇത്തരം പരാതികള്‍ ഉയര്‍ന്നുവരുന്നു.

കലോത്സവങ്ങളിലുടെയാണു അന്യംനിന്നു പോകുന്ന കലാരൂപങ്ങളുടെ പുനരാവിഷ്‌കാരങ്ങള്‍ സാധ്യമാകുന്നത്. ഗായകര്‍, നടന്‍മാര്‍, നര്‍ത്തകര്‍ തുടങ്ങി കലാമേഖലകളില്‍ തിളങ്ങി നില്ക്കുന്ന ഭൂരിഭാഗം പേരും സ്‌കൂള്‍ കലോത്സവങ്ങളിലുടെ കഴിവു തെളിയിച്ച് എത്തിയവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. അടുത്ത വര്‍ഷം മുതല്‍ വിധി നിര്‍ണയം കൂടുതല്‍ ശാസ്ത്രീയമാക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് നല്കി ആദരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ആരോഗ്യമന്ത്രി കെ.കെ. ശൈലജ, റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ. ശ്രീമതി, പി. കരുണാകരന്‍, റിച്ചാര്‍ഡ് ഹേ, കെ.കെ. രാഗേഷ്, എംഎല്‍എമാരായ ടി.വി. രാജേഷ്, എ.എന്‍. ഷംസീര്‍, കണ്ണൂര്‍ മേയര്‍ ഇ.പി. ലത, പൊതു വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, കണ്ണൂര്‍ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലി, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ എം.എസ്. ജയ, കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ഷാഹിന മൊയ്തീന്‍, വി.വി. അര്‍ഷാന തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

പെണ്‍കുട്ടികള്‍ക്കു മുറിയൊരുക്കി, മറയില്ലാതെ

റെനീഷ് മാത്യു

കണ്ണൂര്‍: ഇടുങ്ങിയ മുറികള്‍, മറയില്ലാതെ വസ്ത്രം മാറേണ്ട അവസ്ഥ. ഹയര്‍സെക്കന്‍ഡറി വിഭാഗം തിരുവാതിരക്കളി നടന്ന ജവഹര്‍ സ്‌റ്റേഡിയത്തിലെ പമ്പയുടെ അവസ്ഥ ഇങ്ങനെയായിരുന്നു. തിരുവാതിര കളിക്കാനെത്തിയ പെണ്‍കുട്ടികള്‍ വസ്ത്രം മാറാന്‍ കാത്തിരുന്നത് ആറു മണിക്കൂര്‍.

തെക്കന്‍ ജില്ലകളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ ഉച്ചയ്ക്ക് 12 ഓടെ തന്നെ വേദിയായ പമ്പയില്‍ എത്തിയിരുന്നു. എന്നാല്‍ ഇടുങ്ങിയ മുറിയില്‍ വസ്ത്രം മാറേണ്ടത് നൂറോളം മത്സരാര്‍ഥികള്‍ക്ക്. നാലു ജില്ലകളിലുള്ളവര്‍ക്കാണ് ഒരു മുറി നല്കിയത്. ഒരു ജില്ലയില്‍ നിന്നും തന്നെ മൂന്നു ടീമുകള്‍ ഉണ്ടായിരുന്നു. ഇരിക്കാന്‍ കസേരകള്‍ പോലും ഇല്ലാത്ത അവസ്ഥ.മറയില്ലാതെ വസ്ത്രം മാറില്ലെന്ന് കുട്ടികള്‍ക്കൊപ്പം എത്തിയ രക്ഷിതാക്കളും അധ്യാപകരും ശഠിച്ചെങ്കിലും സംഘാടകര്‍ ചെവികൊണ്ടില്ല. തുടര്‍ന്നു ബഹളം വച്ചപ്പോള്‍ പോലീസാണ് ഇടപെട്ടത്.

എങ്കിലും മുറികളുടെ എണ്ണത്തില്‍ മാറ്റമൊന്നും ഉണ്ടായില്ല. തത്കാലം മറയുണ്ടാക്കി തടിതപ്പി. ഇളകുന്ന വേദിയായിരുന്നു തിരുവാതിര വേദിയുടെ മറ്റൊരു പ്രത്യേകത. സംഘാടകരും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് ഇളകുന്ന വേദി ഉറപ്പിക്കാന്‍ നന്നേ പാടുപെട്ടു. മത്സരാര്‍ഥികള്‍ക്ക് വേദിയിലേക്ക് പോകാന്‍ മറ്റ് മത്സരാര്‍ഥികള്‍ വസ്ത്രങ്ങള്‍ മാറുന്ന മുറിയിലൂടെ വേണം പോകാന്‍. വേദിക്കു സമീപം ശുചിമുറിയും ഇല്ലാത്തത് മത്സരാര്‍ഥികളെ വീണ്ടും വലച്ചു.

ഘോഷയാത്രയില്‍ കടമ്പൂര്‍ തരംഗം

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവ ഘോഷയാത്രയില്‍ നിറഞ്ഞു നിന്നു കടമ്പൂര്‍ സ്‌കൂള്‍. കടമ്പൂരിന്റെ കലാകാരന്‍മാരാണ് ഘോഷയാത്രയെ വര്‍ണാഭമാക്കി മാറ്റിയത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നും 1500 കുട്ടികളും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നിന്നുള്ള 500 കുട്ടികളുമാണ് പങ്കെടുത്തത്.
ഘോഷയാത്രയില്‍ വടക്കന്‍ പാട്ടിലെ വീരാംഗന ഉണ്ണിയാര്‍ച്ചയെയും വീരപഴശിയെയും അവതരിപ്പിച്ചതു കൂടാതെ മോഹിനിയാട്ടം, ഭരതനാട്യം, മാര്‍ഗം കളി, കഥകളി, തിരുവാതിര, കളരി, ഫ്‌ലോട്ട് എന്നിവ ഉള്‍പ്പെടെ അറുപത് ഇനങ്ങളാണ് കടമ്പൂരിന്റെ കലാകാരന്‍മാര്‍ അവതരിപ്പിച്ചത്. കേരളീയര്‍ക്കു കേട്ടുപരിചയം മാത്രമുള്ള സൂഫി ഡാന്‍സ്, കാഷ്മീരി, ചൈനീസ് ഡ്രാഗണ്‍, ജപ്പാന്‍ ഡാന്‍സ്, ആസാമീസ്, സാംബാ ഡാന്‍സ് എന്നിവ കണ്ണൂരുകാര്‍ക്കു പുത്തന്‍ അനുഭവമായി മാറുകയും ചെയ്തു. കൂടാതെ ദണ്ഡിയാത്ര ഫ്‌ലോട്ടും ഏറെ ആകര്‍ഷകമായി.

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; പോലീസുകാരെയും നിരീക്ഷിക്കും

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എത്തുന്നവര്‍ക്ക് പൂര്‍ണ സുരക്ഷയൊരുക്കുമെന്ന് ഐജി ദിനേന്ദ്രകശ്യപ്. ഓരോ വേദിക്കും ഒരു സിഐയുടെ നേതൃത്വത്തിലാണ് സുരക്ഷാചുമതല.

കലോത്സവ ജോലിക്കിടെ വീഴ്ചവരുത്തുന്ന പോലീസുകാര്‍ക്കെതിരേയും നടപടിയുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന വേദിയായ നിളയുടെ പരിസരത്ത് പോലീസുകാര്‍ക്കുള്ള നിര്‍ദേശം നല്‍കുന്നതോടൊപ്പമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സിസിടിവി കാമറവഴി പോലീസുകാരേയും നിരീക്ഷിക്കും. ഫോണില്‍ കൂടുതല്‍ സമയം ചാറ്റ് ചെയ്യുക, ഗതാഗത നിയന്ത്രണത്തിലും മറ്റും വീഴ്ച വരുത്തുക തുടങ്ങിയവ പ്രത്യേകം നിരീക്ഷിക്കും. കണ്ണൂരിന്റെ ആതിഥ്യമര്യാദ പോലീസുകാര്‍ മറ്റുള്ള ജില്ലക്കാര്‍ക്ക് മനസിലാക്കി കൊടുക്കണമെന്നും ഐജി പറഞ്ഞു.
യാത്രപറഞ്ഞ് കണ്ണൂർ; ഇനി തൃ​​​ശൂ​​​രി​​​ൽ കാണാം
അ​​​ടു​​​ത്ത ​വ​​​ർ​​​ഷ​​​ത്തെ അ​​മ്പ​​​ത്തി​​​യെ​​​ട്ടാ​​​മ​​​ത് സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വം തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ൽ ന​​​ട​​​ക്കും. വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ഖ്യാ​​​പ​​​നം ക​​​ണ്ണൂ​​​രി​​​ലെ ക​​​ലോ​​​
പോ​രാ​ട്ട​ങ്ങ​ളു​ടെ ക​ന​ൽ​വ​ഴി​ക​ളിലൂടെ പാ​ല​ക്കാ​ട്
തെ​​​യ്യ​​​വും​ തി​​​റ​​​യു​​​മാ​​​ടു​​​ന്ന കോ​​​ട്ട​​​ക​​​ളു​​​ടെ നാ​​​ട്ടി​​​ൽ ക​​​ല​​​ക​​​ളു​​​ടെ ആ​​​ട്ട​​​വി​​​ള​​​ക്കു​​​ക​​​ൾ ക​​​ത്തി​​​ച്ചു പാ​​​ല​​​ക്കാ​​​ട് മ​​​ട​​​ങ്ങി. പാ​​​ല​​​ക്കാ​​​ടി​​​ന്‍റെ വീ​​​റു​​​റ്റ​​​പോ​​​രാ​​​ട്ടം ക​​​ണ്ണൂ​​​രി​​​ന്‍റെ മ​​​ണ്ണ് തൊ​​​ട്ട​​​റി​​​ഞ്ഞു. ക​​​
അവസാനംവരെ ഇഞ്ചോടിഞ്ച്; കോഴിക്കോട് കയറിയത് ദേശഭക്തിഗാനത്തിൽ
ക​​​​ണ്ണൂ​​​​ർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ദേ​​​​ശ​​​​ഭ​​​​ക്തി​​​​ഗാ​​​​നത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണു കോ​​​​ഴി​​​​ക്കോ​​​​ടി​​​​നു പാ​​​​ല​​​​ക്കാ​​​​ടി​​​​നെ മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​നാ​​​​യ​​​​ത്.ഫ​​​​ലം വ​​​​ന്ന​​​​പ്പോ​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്ത 25 പേ​​​​രി​​​​ൽ 14 പേ​​​​ർ​​​​ക്കും എ ​​
സ്കൂൾ കലോത്സവം: സ്വർണക്കപ്പിൽ മുത്തമിട്ട് കോഴിക്കോട്
കണ്ണൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് സ്വർണക്കപ്പ് സ്വന്തമാക്കി. ഫോട്ടോഫിനിഷിൽ പാലക്കാടിനെയാണ് കോഴിക്കോട് പിന്തള്ളിയത്. ആതിഥേയരായ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. തുടർച്ചയായ 11ാം തവണയാണ് കോഴിക്കോട് കലോത്സവ കിരീടം സ്വന്തമാക്കുന്നത്. 18ാം തവണ കിരീടം നേടിയ കോഴിക്കോട് കിരീടനേട്ടത്തിൽ റ
കണ്ണീരണിഞ്ഞു വേദിയിൽ
ക​ണ്ണൂ​ർ: സ്കൂ​ൾ അ​ധി​കൃ​ത​രും നൃ​ത്താ​ധ്യാ​പി​ക​യും മ​ന​സ​റി​ഞ്ഞു സ​ഹാ​യി​ച്ച​പ്പോ​ൾ എം.​എ​സ്. ജീ​ന ക​ണ്ണൂ​രി​ലെ​ത്തി. നാ​ടോ​ടി​നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു. ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യി സം​സ്ഥാ​ന ത​ല​ത്തി​ൽ നാ​ടോ​ടി​നൃ​ത്തം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു മു​ന്പു ഗു​രു​വി​ന്‍റെ കാ​ൽ​തൊ​ട്ടു വ​ന്ദി​ക്
നാടോടി നൃത്തമായി പുറ്റിങ്ങൽ ദുരന്തം
ക​ണ്ണൂ​ർ: നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​മാ​യ കൊ​ല്ലം പു​റ്റി​ങ്ങ​ൽ വെടിക്കെട്ടു ദു​ര​ന്തം നാ​ടോ​ടി​നൃ​ത്ത വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചു ഗൗ​രി ഷൈ​ൻ ആ​സ്വാ​ദ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി. ഹൈ​സ്ക്കൂ​ൾ വി​ഭാ​ഗം പെ​ണ്‍​കു​ട്ടി​ക​ളു​ടെ നാ​ടോ​ടി നൃ​ത്ത​മ​ത്സ​ര​ത്തി​ൽ കോ​ഴി​ക്കോ​ട് പ്ര​സ​ന്‍റേ​ഷ​ൻ സ്
അംഗവൈകല്യം മറന്ന് അ​​ര​​ങ്ങ് നി​​റ​​ഞ്ഞ്...
ക​​ണ്ണൂ​​ർ: എ​​ന്തെ​​ങ്കി​​ലും കു​​റ​​വു​​ക​​ളു​​ണ്ടെ​​ങ്കി​​ൽ മാ​​റി നി​​ല്ക്കു​​ന്ന​​വ​​രാ​​ണ് പ​​ല​​രും. എ​​ന്നാ​​ൽ ഇ​​ത്ത​​ര​​ക്കാ​​ർ തി​​രു​​വ​​ന​​ന്ത​​പു​​രം അ​​രു​​വി​​ക്ക​​ര ഗ​​വ​​ണ്‍​മെ​​ന്‍റ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലെ പ​​ത്താം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​നി എ​​ൽ.​​എ​​സ്. ആ​​തി​​
സൂ​​ര്യ തെ​​ളി​​യി​​ച്ചു; വാ​​ക്കാ​​ണ് ഏ​​റ്റ​​വും വ​​ലി​​യ സ​​ത്യം
ക​​ണ്ണൂ​​ർ: ഹ​​ർ​​ജി ന​​ൽ​​കി​​യ​​ശേ​​ഷം ക​​മ്മീ​​ഷ​​ൻ മു​​മ്പാ​​കെ അ​​വ​​ളൊ​​രു​​കാ​​ര്യം​​കൂ​​ടി പ​​റ​​ഞ്ഞു. ഞ​​ങ്ങ​​ളെ​​പോ​​ലെ ഇ​​ര​​ക​​ളാ​​യി​​കൊ​​ണ്ടി​​രി​​ക്കു​​ന്ന പെ​​ണ്‍​കു​​ട്ടി​​ക​​ൾ​​ക്കു​​വേ​​ണ്ടി​​യാ​​ണി​​ത്. ഒ​​ര​​വ​​സ​​രം ത​​ന്നാ​​ൽ ഉ​​റ​​പ്പാ​​യും ആ ​​സ​​ന്ദേ​​ശം ഞ​​ങ്ങ​​ൾ എ​​ല്
മി​​ക​​വു​​പ്ര​​ക​​ടി​​പ്പി​​ച്ച​​വ​​ർ​​ക്ക് സി​​നി​​മ​​യി​​ലേ​​ക്ക് അ​​വ​​സ​​ര​​മൊ​​രു​​ക്കും: സോ​​ഹ​​ൻ റോ​​യ്
ക​​ണ്ണൂ​​ർ: ക​​ലോ​​ത്സ​​വ വേ​​ദി​​ക​​ളി​​ലെ പ്ര​​തി​​ഭ​​ക​​ൾ​​ക്ക് സി​​നി​​മ​​യി​​ലേ​​ക്ക് അ​​വ​​സ​​ര​​മൊ​​രു​​ക്കി ഹോ​​ളി​​വു​​ഡ്സം​​വി​​ധാ​​യ​​ക​​നും മ​​ല​​യാ​​ളി​​യു​​മാ​​യ സോ​​ഹ​​ൻ റോ​​യ് ക​​ലോ​​ത്സ​​വ ന​​ഗ​​രി​​യി​​ലെ​​ത്തി. രാ​​മോ​​ജി ഫി​​ലിം​​സി​​റ്റി​​യി​​ൽ ന​​ട​​ക്കു​​ന്ന ഇ​​ൻ​​ഡി​​
സ്കൂൾ ക​ലോ​ത്സ​വം ഫോ​ട്ടോ​ഫി​നി​ഷി​ലേ​ക്ക്
ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന് ഇ​​​ന്നു തി​​​ര​​​ശീ​​​ല വീ​​​ഴാ​​​നി​​​രി​​​ക്കെ സ്വ​​​ർ​​​ണ​​​ക്ക​​​പ്പി​​​നാ​​​യു​​​ള്ള പോ​​​രാ​​​ട്ടം ഫോ​​​ട്ടോ​​​ഫി​​​നി​​​ഷി​​​ലേ​​​ക്ക്. 874 പോ​​​യി​​​ന്‍റോ​​​ടെ പാ​​​ല​​​ക്കാ​​​ട് ക​​​പ്പി​​​ൽ മു​​​ത്ത​​​മി​​​ടാ​​​നു​​​ള്ള അ​​
ഇംഗ്ലീഷ് കവിതാരചനയിൽ താരമായി ഐ​​വാ സാ​​ന്‍റി
ക​​ണ്ണൂ​​ർ: സം​​സ്ഥാ​​ന സ്കൂ​​ൾ ക​​ലോ​​ത്സ​​വ​​ത്തി​​ൽ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി വി​​ഭാ​​ഗം ഇം​​ഗ്ലീ​​ഷ് ക​​വി​​താ​​ര​​ച​​ന​​യി​​ൽ ഭ​​ര​​ണ​​ങ്ങാ​​നം സെ​​ന്‍റ് മേ​​രീ​​സ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലെ ഐ​​വാ സാ​​ന്‍റി​​ക്ക് ഒ​​ന്നാം സ്ഥാ​​നം.

ദീ​​പി​​ക കോ​​ട്ട​​യം യൂ​​ണി​​റ്റ് ഫി​​നാ​​ൻ
ഒ​ടി​ഞ്ഞ കൈ​യു​മാ​യി പരിചമുട്ടുകളിയിൽ
ക​ണ്ണൂ​ർ: ഒ​ടി​ഞ്ഞ കൈ​യു​മാ​യി ക​ടു​ത്ത വേ​ദ​ന സ​ഹി​ച്ചും ഹൈ​സ്കൂ​ൾ വി​ഭാ​ഗം പ​രി​ച​​മു​ട്ടു​ക​ളിയി​ൽ പ​ങ്കെ​ടു​ത്തു സ്കു​ളി​ലെ സൂ​പ്പ​ർ സ്റ്റാ​റാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഒമ്പതാം ക്ലാ​സു​കാ​ര​ൻ. കാ​ഞ്ഞ​ങ്ങാ​ട് ദു​ർ​ഗ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ശ്വവിൻ ശേ​ഖ​റാ​
പാ​ട്ട​റി​യി​ല്ല, കൊ​ട്ട​റി​യി​ല്ല: പ​ക്ഷേ... ഇ​തു​പോ​ലൊ​രാ​ൾ എ​വിടെ​യു​ണ്ട്‍?
ക​ണ്ണൂ​ർ: കൊ​ട്ടു​കാ​ര​ന​ല്ല ഈ ​ആ​ശാ​ൻ. പ​ക്ഷേ കൂ​ട്ട് ചെ​ണ്ട​യോ​ടും ചെ​ണ്ട​ക്കാ​രോ​ടു​മാ​ണ്. ചെ​ണ്ട​യി​ൽ ഒ​രു താ​ള​വും വാ​യി​ക്കാ​ന​റി​യി​ല്ലെ​ങ്കി​ലും എ​ല്ലാം ഹൃ​ദി​സ്ഥ​മാ​ണു​താ​നും. അ​താ​ണ് കൊ​യി​ലാ​ണ്ടി​ക്കാ​ര​ൻ ര​വീ​ന്ദ്ര​നെ​ന്ന, നാ​ട്ടു​കാ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ര​വി​യേ​ട്ട​ൻ. ഇ​നി
നി​​റ​​സാ​​ന്നി​​ധ്യ​​മാ​​യി കു​​ഞ്ഞ​​പ്പ​​നാ​​ശാ​​ൻ
ക​​ണ്ണൂ​​ർ: പ​​രി​​ച​​മു​​ട്ടു​​ക​​ളി​​യി​​ൽ ആ​​റു ടീ​​മു​​ക​​ൾ​​ക്കു ഒ​​റ്റ ആ​​ശാ​​ൻ. കോ​​ട്ട​​യം മ​​ണ​​ർ​​കാ​​ട് സ്വ​​ദേ​​ശി കൊ​​ല്ലം​​പ​​റ​​മ്പി​​ൽ കു​​ഞ്ഞ​​പ്പ​​നാ​​ശാ​​നാ​​ണ് പ​​രി​​ച​​മു​​ട്ടു​​ക​​ളി​​യി​​ലെ നി​​റ​​സാ​​ന്നി​​ധ്യ​​മാ​​യി മാ​​റി​​യി​​രി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ 20 വ​​ർ​​ഷ​​മ
മ​​ഞ്ജു കൈ​​പി​​ടി​​ച്ചു​​യ​​ർ​​ത്തി​​യ മ​​നു​​വി​​നു ക​​ണ്ണൂ​​രി​​ലും സ​​ഹാ​​യം
ക​​ണ്ണൂ​​ർ: അ​​മ്മ വീ​​ട്ടു​​ജോ​​ലി​​ചെ​​യ്തു കി​​ട്ടു​​ന്ന സ​​മ്പാ​​ദ്യ​​ത്തി​​ൽ നി​​ന്നും നാ​​ണ​​യ​​ത്തു​​ട്ടു​​ക​​ൾ മാ​​റ്റി​​വ​​ച്ചാ​​യി​​രു​​ന്നു തി​​രു​​വ​​ന​​ന്ത​​പു​​രം തോ​​ന്ന​​യ്ക്ക​​ൽ ഗ​​വ. എ​​ച്ച്എ​​സ്എ​​സി​​ലെ പ്ല​​സ് വ​​ണ്‍ വി​​ദ്യാ​​ർ​​ഥി മ​​നു ചി​​ല​​ങ്ക​​യ​​ണി​​ഞ്ഞ​​ത്.

ര​​ണ്ടു
"പുഴകൾ' നിറഞ്ഞൊഴുകി; ക​​ണ്ണൂ​​ർ ജ​​ന​​സാ​​ഗ​​ര​​മാ​​യി
ക​​ണ്ണൂ​​ർ: ക​​ണ്ണൂ​​ർ ന​​ഗ​​രം ഇ​​ന്ന​​ലേ​​യും മു​​ൾ​​മു​​ന​​യി​​ലാ​​യി​​രു​​ന്നു. ഹ​​ർ​​ത്താ​​ലും പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി​​രു​​ന്നി​​ല്ല വി​​ഷ​​യം. ക​​ലാ​​സ്നേ​​ഹി​​ക​​ളു​​ടെ ന​​ഗ​​ര​​ത്തി​​ലേ​​ക്കു​​ള്ള ഒ​​ഴു​​ക്കാ​​ണു പോ​​ലീ​​സി​​നേ​​യും സം​​ഘാ​​ട​​ക​​രേ​​യും മു​​ൾ മു​​ന​​യി​​ലാ​​ക്കി​​യ​​ത്.
ക​ണ്ണീ​ര​ണി​ഞ്ഞ് നെ​ൽ​ബി​ൻ; അ​ഭി​ന​യ​മ​ല്ലി​ത്, സ്വ​ന്തം​ജീ​വി​തം
ക​ണ്ണൂ​ർ: സ്വ​ന്തം ജീ​വി​തം വേ​ദി​യി​ലും പ​ക​ർ​ത്താ​നാ​ണ് നെ​ൽ​ബി​ൻ ജോ​സി​നി​ഷ്ടം. അ​തു​കൊ​ണ്ടു​ത​ന്നെ പ്ര​ത്യേ​കി​ച്ച് ഭാ​വ പ്ര​ക​ട​ന​ങ്ങ​ൾ മു​ഖ​ത്ത് കൊ​ണ്ടു വ​രേ​ണ്ട​തു​മി​ല്ല. അ​ത്ര​മാ​ത്രം തീ​വ്ര അ​നു​ഭ​വ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യി​ട്ടു​ണ്ട് പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് ഡി​എ​ച്ച്എ​സ് വി​ദ്യാ
പ്രി​യ​ങ്ക​രി​യാ​യ ഗോ​പി​ത
ക​ണ്ണൂ​ർ: ജ​പ്തി ഭീ​ഷ​ണി നേ​രി​ടു​ന്ന വീ​ട്ടി​ൽ നി​ന്നും അ​ധ്യാ​പ​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ ക​ലോ​ത്സ​വ​ത്തി​നെ​ത്തി​യ വി​ദ്യാ​ർ​ഥി​നി സ​ദ​സി​ന്‍റെ പ്രി​യ​ങ്ക​രി​യാ​യി. ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഭ​ര​ത​നാ​ട്യ​ത്തി​ൽ പ​ങ്കെ​ടു​ത്ത കോ​ട്ട​യം ജി​ല്ല​യി​ലെ വാ​ഴൂ​ർ എ​സ് വി​ആ​ർ​വി എ​ൻ​എ​സ്എ​സ് സ്കൂ​ളി​ലെ ഒ​ന്പ​താം
"ക്ടാ​ങ്ങ​ള് പൊ​ളി​ച്ചൂ​ലോ'...
പൂ​ര​ങ്ങ​ളു​ടെ നാ​ട്ടി​ൽ​നി​ന്ന് നാ​ട​ക​വ​ണ്ടി​യു​മാ​യി വന്നിറങ്ങി സമ്മാനവുമായി മടങ്ങാനൊരുങ്ങുകയാണ് ഈ ​കു​ട്ടി​ക​ൾ. ക​ണ്ണൂ​രി​ൽ​വ​ന്നി​റ​ങ്ങി​യ​ത് നാ​ട​കം ക​ളി​ക്കാ​ൻ​ത​ന്നെ​യാ​ണ്. ക​ളി​ച്ച് സ​മ്മാ​നം മേ​ടി​ക്കാ​നും. നാ​ട​കം ക​ണ്ട ഏ​തൊ​രു​തൃ​ശൂ​ർ​ക്കാ​ര​നും ത​ങ്ങ​ളു​ടെ സ്വ​ത​സി​ദ്ധ​മാ​യ ശൈ​യി​ൽ​ത​
ദീപിക സ്റ്റാളിൽ വൻ തിരക്ക്
ക​ലോ​ത്സ​വ​ന​ഗ​രി​യി​ൽ ദീ​പി​ക​രാഷ്‌ട്ര​ദീ​പി​ക സ്റ്റാ​ളി​ൽ ന​ട​പ്പാ​ക്കി​യ സ​മ്മാ​ന​പ്പെ​ട്ടി​യിൽ കൂ​പ്പ​ണ്‍ നി​ക്ഷേ​പി​ക്കാ​ൻ വ​ൻ​തി​ര​ക്ക്. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം കൂ​പ്പ​ണു​ക​ളാ​ണ് ദി​വ​സ​വും സ്റ്റാ​ളി​ൽ എ​ത്തു​ന്ന​ത്.

സൈ​ക്കി​ൾ പ്യൂ​ർ ​അ​ഗ​ർ​ബ​ത്തി​യു​മാ​യി ചേ​ർ​ന്ന് ന​ട​പ്പാ​ക്കു​ന്ന സ​
ഒ​ഴു​കി​യ​ത് ക​ല​ഹ​ത്തി​ന്‍റെ പു​ഴ
ക​ണ്ണൂ​ർ: നി​ള​യി​ൽ നി​ന്നും പെ​രി​യാ​റി​ലേ​ക്ക് ഇ​ന്ന​ലെ ഞ​ങ്ങ​ൾ വേ​ഗ​ത്തി​ൽ എ​ത്തി. വി​ജ​ന​മാ​യ പാ​ത​യി​ലൂ​ടെ​യാ​യി​രു​ന്നു ന​ദി​യു​ടെ ഒ​ഴു​ക്ക്. ക​ഴി​ഞ്ഞ​ ദി​വ​സം​വ​രെ ഇ​വി​ടെ ഇ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ലാ​മാ​മാ​ങ്ക​മാ​യ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ നാ​ലാ
പാ​ല​ക്കാ​ടും കോ​ഴി​ക്കോ​ടും ഒ​പ്പ​ത്തി​നൊ​പ്പം
ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ കൗ​മാ​ര ക​ലോ​ത്സ​വം നാ​ലു ദി​ന​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ൾ സ്വ​ർ​ണ ക​പ്പി​ലേ​ക്കു​ള്ള ദൂ​ര​ത്തി​ൽ മ​ല​ബാ​റി​ലെ ജി​ല്ല​ക​ൾ ത​മ്മി​ലു​ള്ള മ​ത്സ​രം ക​ടു​ക്കു​ന്നു. പാ​ല​ക്കാ​ടും കോ​ഴി​ക്കോ​ടും ത​മ്മി​ലാ​ണ് ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ടം ന​ട​ക്കു​ന്ന​ത്. നൊ​ടി​യി​ട കൊ​ണ്ടു ലീ
ക​ണ്ണീ​ർ മ​ഴ​യ​ത്തും ക​ല​യു​ടെ കു​ട ചൂ​ടി...
ക​രി​ങ്ക​ല്ലി​നെ​പ്പോ​ലും അ​ലി​യി​ക്കാ​ൻ ക​രു​ത്തു​ണ്ട് ക​ല​യ്ക്ക്. പാ​റ​പോ​ലെ ഉ​റ​ച്ച ജീ​വി​ത പ്രാ​രാ​ബ്ധ​ങ്ങ​ളോ​ട് പ​ട​വെ​ട്ടു​ന്ന ഒ​രു ക​ലാ​കു​ടും​ബം ഇ​തി​നു സാ​ക്ഷ്യം.​ ന​ഷ്ട​ങ്ങ​ളു​ടെ​യും ബു​ദ്ധി​മു​ട്ടു​ക​ളു​ടെ​യും ക​ണ്ണീ​ർ​മ​ഴ​യി​ൽ ക​ലാ​ജീ​വി​ത​ത്തി​ന്‍റെ കു​ട​ചൂ​ടു​ന്ന ഇ​തു​പോ​ലു​ള്ള കു
പാലക്കാടിനെ പിന്തള്ളി കോഴിക്കോട് മുന്നേറി
ക​ണ്ണൂ​ർ: നൃ​ത്ത​വും നാ​ദ​വും നി​റ​ഞ്ഞൊ​ഴു​കി​യ ക​ണ്ണൂ​രി​ലെ 'പു​ഴ'​ക​ളി​ൽ കാ​ണി​ക​ൾ ഓ​ളം തീ​ർ​ത്ത​പ്പോ​ൾ വേ​ദി​ക​ളി​ൽ ആ​ഞ്ഞ​ടി​ച്ച​ പാലക്കാടിനെ കടത്തിവെട്ടി കോഴിക്കോടൻ മുന്നേറ്റം. വി​ര​ൽ​ത്തുമ്പി​ലും മി​ഴി​ക്കോ​ണി​ലും നൃ​ത്ത​ദേ​വ​ത​യെ ആ​വാ​ഹി​ച്ചെ​ത്തി​യ ന​ർ​ത്ത​കി​മാ​ർ അ​ര​ങ്ങി​ൽ ആ​ടി​ത്തി​മി​ർ​ത
വേദന സഹിച്ചും മാർഗംകളിയിൽ...
പൊ​ട്ട​ലു​ള്ള കാ​ലു​മാ​യി മാ​ർ​ഗം​ക​ളി​യി​ൽ പ​ങ്കെ​ടു​ത്തു ടീ​മി​ന് എ ​ഗ്രേ​ഡ് നേ​ടി​ക്കൊ​ടു​ത്ത​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണു വ​യ​നാ​ട് ബ​ത്തേ​രി അ​സം​പ്ഷ​ൻ ഹൈ​സ്കു​ളി​ലെ ഐ​ന വ​ർ​ഗീ​സ്. ഐ​ന വ​ല​തു കാ​ലി​ൽ പൊ​ട്ട​ലു​ള്ള​തി​ന്‍റെ പേ​രി​ൽ മ​ത്സ​ര​ത്തി​ൽ നി​ന്നും പി​ൻ​മാ​റി​യി​രു​ന്നെ​ങ്കി​ൽ അ​സം​പ്ഷ
പെരിങ്ങോടന്‍മാര്‍ കരയാറില്ല; കൂട്ടിനുണ്ട് കൊട്ടും കുഴല്‍വിളിയും...
കണ്ണൂര്‍: പാണന്‍ ഇനിയും പാടും.വാള്‍ത്തലപ്പിലും വായ്ത്തലപ്പിലും അങ്കംജയിച്ച പെരിങ്ങോടരുടെ വീരേതിഹാസങ്ങള്‍. പക്ഷേ, ജീവിതം കരുപ്പിടിപ്പിക്കാന്‍ താളമേളങ്ങളെ ജീവശ്വാസമായി കരുതുന്ന പെരിങ്ങോടന്‍മാരുടെ കഥ എത്രപേര്‍ക്കറിയാം. കലോത്സവത്തിന്റെ നിറപ്പകിട്ടാര്‍ന്ന വേദികളില്‍ പഞ്ചവാദ്യത്തിലെ പെരിങ്ങോടന്‍ പെരുമ എന്
കോടതി തുണച്ചു, നന്ദകുമാര്‍ നേടി
കണ്ണൂര്‍: കോടതി വിധിയിലൂടെ കലോത്സവവേദിയിലെത്തിയ കര്‍ഷകന്റെ മകന് വിജയത്തിളക്കം. എടൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ആര്‍. നന്ദകുമാറാണ് ആണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ എ ഗ്രേഡോടെ ഒന്നാംസ്ഥാനത്തിന് അര്‍ഹനായത്.

ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഡിഡിഇക്ക് പര
ഉറക്കമൊഴിച്ചും കലയെ നെഞ്ചേറ്റി കണ്ണൂര്‍
കണ്ണൂര്‍: കലയുടെ പൂമരം പൂത്തുലഞ്ഞപ്പോള്‍ ആദ്യ ദിവസം കണ്ണൂരിനു ലഭിച്ചത് ലാസ്യ താള ലയങ്ങളുടെയും ചടുലവേഗ നൃത്തങ്ങളുടെയും ആസ്വാദ്യ രാവ്. ഒരു പതിറ്റാണ്ടിനു ശേഷം കണ്ണൂര്‍ ആതിഥ്യമരുളുന്ന ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിനെ കലാസ്വാദകരായ കണ്ണൂര്‍ ജനത നെഞ്ചേറ്റിയ കാഴ്ചയാണ് ദൃശ്യമായത്. ഘോഷയാത്രയിലും തുടര
കാത്തിരിപ്പിനു വിരാമം, ചമഞ്ഞൊരുങ്ങി കണ്ണൂര്‍
കണ്ണൂര്‍: കലാപോരാട്ടത്തിനായുള്ള കാത്തിരിപ്പ് കഴിഞ്ഞു, കണ്ണൂരിന്റെ മണ്ണില്‍ കലയുടെ ലാവണ്യ ദീപ്തിയിലേക്കു കളിയരങ്ങുകള്‍ മിഴിതുറന്നു. തറികളുടേയും തിറകളുടേയും നാട്ടിലിനി കണ്ണും കരളും കവരുന്ന കലാവസന്തം. സ്വര്‍ണകിരീടത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ ചൂടുപാറുന്ന ആറു പകലുകള്‍. ദൃശ്യശ്രാവ്യ കലകളുടെ നിലാവു പ
അറിയാം, ക​ല​യ്ക്കൊ​പ്പം രു​ചി​യും
ക​ല ആ​സ്വ​ദി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് ക​ണ്ണൂ​രി​ന്‍റെ രു​ചി​യും ആ​സ്വ​ദി​ച്ചു മ​ട​ങ്ങാം. ത​ല​ശേ​രി ദം ​ബി​രി​യാ​ണി​യും ആ​ട്ടി​ൻ​ത​ല​യും മീ​ൻ​ത​ല​യും ഞ​ണ്ടു​മ​സാ​ല​യും ചെ​മ്മീ​ൻ വ​ര​ട്ടി​യ​തും എ​ള​ന്പ​ക്ക​യും ക​ല്ലു​മ്മ​ക്കാ​യും മ​ട്ട​ൻ ഫ്രൈ​യും ബീ​ഫ് ഫ്രൈ​യും ലി​വ​ർ ഫ്രൈ​യും... ഇ​ങ്ങ​നെ പോ​കു​ന്ന
ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ
ത​ളി​പ്പ​റ​ന്പ് ഭാ​ഗ​ത്തു​നി​ന്നു ത​ല​ശേ​രി ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ ഇ​രി​ക്കൂ​ർ മ​ന്പ​റം വ​ഴി​യും ത​ല​ശേ​രി​യി​ൽ​നി​ന്നു ത​ളി​പ്പ​റ​ന്പ് ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചും ഇ​തേ​വ​ഴി പോ​ക​ണം.

ത​ളി​പ്പ​റ​ന്പ് ഭാ​ഗ​ത്തു​നി​ന്നും ത​ല​ശേ​രി ഭാ​ഗ​ത്തേ​
ഇവിടെമാത്രം പാ​ർ​ക്കിം​ഗ്
എ​സ്എ​ൻ കോ​ള​ജ് ഗ്രൗ​ണ്ടും എ​സ്എ​ൻ ട്ര​സ്റ്റ് സ്കൂ​ൾ ഗ്രൗ​ണ്ടും, താ​ഴെ​ചൊ​വ്വ പ​ഴ​യ ദേ​ശീ​യ​പാ​ത​യു​ടെ വ​ശ​ങ്ങ​ൾ, പാ​തി​രി​പ്പ​റ​ന്പ് ഗ്രൗ​ണ്ട്​ മേ​ലെ​ചൊ​വ്വ, മു​ഴ​ത്ത​ടം ഗ​വ. യു​പി സ്കൂ​ൾ, താ​യ​ത്തെ​രു റോ​ഡ്​ ച​ന്ദ്രി​ക പ​ത്രം ഓ​ഫീ​സി​നു മു​ൻ​വ​ശം ​സ്വ​കാ​ര്യ സ്ഥ​ലം, ദി​നേ​ശ് ഓ​ഡി​റ്റോ​റി​യ​
കാണാം, ഹ​രിതോത്സ​വം
കേ​ര​ള​ത്തി​നു ക​ണ്ണൂ​ർ എ​ന്നും മാ​തൃ​ക​യാ​ണ്. നേ​ര​ത്തെ ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യി​ലൂ​ന്നി​യു​ള്ള ശ്ര​മ​ദാ​ന​ത്തി​ലൂ​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി ക​ല്യാ​ശേ​രി പ​ഞ്ചാ​യ​ത്തും മാ​ങ്ങാ​ട് കെഎ​പി നാ​ലാം ബ​റ്റാ​ലി​നും ക​ല്യാ​ശേ​രി, മാ​ങ്ങാ​ട് മോ​ഡ​ലു​ക​ൾ നാ​ടി​നു സം​ഭാ​വ​ന ചെ​യ്തു. 2015ൽ ​ക
ഭ​ക്ഷ​ണം ഇ​ല​യി​ൽ; ബോ​ൾ പേ​ന​ പു​റ​ത്ത്
ക​ലോ​ത്സ​വ ന​ഗ​രി​യി​ൽ വെ​ള്ള​ത്തി​ന്‍റെ ദു​രു​പ​യോ​ഗം പൂ​ർ​ണ​മാ​യും ത​ട​യും. നേ​ര​ത്തെ ഭ​ക്ഷ​ണം സ്റ്റീ​ൽ പ്ലേ​റ്റു​ക​ളി​ൽ ന​ൽ​കാ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ച​തെ​ങ്കി​ലും നൂ​റു​ക​ണ​ക്കി​ന് പ്ലേ​റ്റു​ക​ൾ പ​ല​പ്പോ​ഴാ​യി ക​ഴു​കേ​ണ്ടി​വ​രു​ന്ന​ത് വ​ലി​യ​തോ​തി​ൽ ജ​ല​ഉ​പ​യോ​ഗ​ത്തി​ന്ഇ​ട​യാക്കു​മെ​ന്
മി​​​ക​​​ച്ച പ്ര​​​തി​​​ഭ​​​ക​​​ൾ​​​ക്കു​​​ള്ള മെ​​​മ​​​ന്‍റോ ഒ​​​ഴി​​​വാ​​​ക്കി; കാ​​​ഷ് അ​​​വാ​​​ർ​​​ഡ് തു​​​ട​​​രും
തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ന്ന 52ാമ​​​ത് സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വം മു​​​ത​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം വ​​​രെ ഏ​​​റ്റ​​​വും മി​​​ക​​​വു പ്ര​​​ക​​​ടി​​​പ്പി​​​ച്ച പ്ര​​​തി​​​ഭ​​​ക​​​ൾ​​​ക്കു ന​​​ല്കി​​​യി​​​രു​​​ന്ന മെ​​​മ​​​ന്‍റോ ഇ​​​ത്ത​​​വ​​​ണ ഒ​​​ഴി​​​വാ​​​ക്കി. എ ​​​ഗ്രേ​​​ഡി​​​ൽ ഏ​
കണ്ണെഴുതി കണ്ണൂർ, ഇന്നു തുടക്കം
കാ​​​ത്തി​​​രി​​​പ്പ് അ​​​വ​​​സാ​​​നി​​​ച്ചു, കൗ​​​മാ​​​ര​​​ക​​​ലാ മാ​​​മാ​​​ങ്ക​​​ത്തി​​​ന് ച​​​രി​​​ത്ര​​​മു​​​റ​​​ങ്ങു​​​ന്ന ക​​​ണ്ണൂ​​​രി​​​ൽ ആ​​​ര​​​വ​​​മാ​​​യി. പോ​​​ലീ​​​സ് മൈ​​​താ​​​നി​​​യി​​​ലെ മു​​ഖ്യ​​വേ​​ദി​​യാ​​യ "നി​​ള'​​യി​​ൽ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു മു​​​ഖ്യ​​​മ​​​ന
കണ്ണൂര്‍ അണിഞ്ഞൊരുങ്ങി; കൗ​മാ​ര​പ്ര​തി​ഭ​ക​ളെ വരവേല്‍ക്കാന്‍
പ​ത്തു​വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ക​ണ്ണൂ​രി​ലേ​ക്കു വി​രു​ന്നെ​ത്തി​യ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ക​ണ്ണൂ​ർ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. രാ​ഷ്ട്രീ​യ പ്ര​ബു​ദ്ധ​ത​യ്ക്കൊ​പ്പം ക​ലാ​സാ​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലും പൈ​തൃ​കം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന ക​ണ്ണൂ​രി​ലെ ക​ലാ​സ്വാ​ദ​ക​ർ തി​ക​ഞ്ഞ ആ​വേ​ശ​ത
അനര്‍ഘയുടെ കത്ത് ഫലംകണ്ടു; കലോത്സവം വിജിലൻസ് നിരീക്ഷിക്കും
തി​​രു​​വ​​ന​​ന്ത​​പു​​രം: സ്കൂ​​ൾ ക​​ലോ​​ത്സ​​വ​​ങ്ങ​​ളി​​ലെ അ​​പ്പീ​​ലു​​ക​​ൾ നീ​​തി​​പൂ​​ർ​​വ​​ക​​മാ​​യി തീ​​ർ​​പ്പാ​​ക്കു​​ന്നു​​വെ​​ന്ന് ഉ​​റ​​പ്പാ​​ക്കാ​​ൻ വി​​ദ്യാ​​ഭ്യാ​​സ​​വ​​കു​​പ്പി​​നു മു​​ഖ്യ​​മ​​ന്ത്രി നി​​ർ​​ദേ​​ശം ന​​ൽ​​കി. ക​​ലോ​​ത്സ​​വ​​വേ​​ദി​​ക​​ളി​​ലെ കൈ​​യാ​​ങ്ക​​ളി ഇ​​ല്ലാ​​
ഘോ​ഷ​യാ​ത്ര കെ​ങ്കേ​മ​മാ​കും
ഘോ​ഷ​യാ​ത്ര​യി​ൽ വി​വി​ധ സ്കൂ​ളു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വ്യ​ത്യ​സ്ത​ങ്ങ​ളാ​യ 40 ഓ​ളം ഫ്ളോ​ട്ടു​ക​ളാ​ണ് അ​ണി​നി​ര​ക്കു​ക. കൂ​ടാ​തെ ശു​ചി​ത്വ​മി​ഷ​ൻ, യു​വ​ജ​ന​ക്ഷേ​മ വ​കു​പ്പ്, ഫോ​ക് ലോർ അ​ക്കാ​ദ​മി തു​ട​ങ്ങി​യ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ ഫ്ളോട്ടു​ക​ളും ഉ​ണ്ടാ​കും. ഒ​പ്പം നാ​ട​ൻ​ക​ല​ക​
ക​ല​യു​ടെ രു​ചി​യി​ൽ പ​ഴ​യി​ടം; ഒ​രു​കോ​ടി​യി​ലേ​ക്ക് ഒ​രു​ചു​വ​ട്
സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ പാ​ച​കം ഒ​രു മ​ത്സ​ര​യി​ന​മ​ല്ല. ആ​യി​രു​ന്നെ​ങ്കി​ൽ വ​ർ​ഷ​ങ്ങ​ളാ​യി കി​രീ​ടം കോ​ട്ട​യം ജി​ല്ലയ്​ക്കാ​യി​രി​ക്കു​മെ​ന്നു തീ​ർ​ച്ച. ക​ലോ​ത്സ​വ​മെ​ന്ന പേ​രി​നൊ​പ്പം കോ​ട്ട​യം ഉ​ഴ​വൂ​ർ കു​റി​ച്ചി​ത്താ​നം സ്വ​ദേ​ശി​യാ​യ പ​ഴ​യി​ടം മോ​ഹ​ന​ൻ ന​ന്പൂ​തി​രി​യു​ടെ പേ​രു ചേ​ർ​ത്തു
മി​ക​ച്ച ന​ട​നും ന​ടി​ക്കും പി.​ജെ. ആ​ന്‍റ​ണി അ​വാ​ർ​ഡ്
ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ ഹൈ​​​സ്കൂ​​​ൾ, ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ൽ നാ​​​ട​​​ക​​​മ​​​ത്സ​​​ര​​​ത്തി​​​ലെ മി​​​ക​​​ച്ച ന​​​ട​​​നും ന​​​ടി​​​ക്കും ഭ​​​ര​​​ത് പി.​​​ജെ. ആ​​​ന്‍റ​​​ണി നാ​​​ട​​​ക അ​​​ഭി​​​ന​​​യ പ്ര​​​തി​​​ഭാ അ​​​വാ​​​ർ
സ്വ​​​ർ​​​ണ​​​ക്ക​​​പ്പി​​​നു ക​​​ണ്ണൂ​​​രി​​​ൽ ഉ​​​ജ്വല വ​​​ര​​​വേ​​​ൽ​​​പ്പ്
ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ വി​​​ജ​​​യി​​​ക​​​ളാ​​​കു​​​ന്ന ജി​​​ല്ല​​​യ്ക്കു സ​​​മ്മാ​​​നി​​​ക്കാ​​​നു​​​ള്ള 117.5 പ​​​വ​​​നി​​​ൽ തീ​​​ർ​​​ത്ത സ്വ​​​ർ​​​ണ​​​ക്ക​​​പ്പ് ക​​​ണ്ണൂ​​​രി​​​ലെ​​​ത്തി​​​ച്ചു. ജി​​​ല്ലാ അ​​​തി​​​ർ​​​ത്തി​​​യാ​​​യ മാ​​​ഹി​​​പ്പാ​​​ല​​​ത
ക​ല​യു​ടെ പൂ​മ​ര​മൊ​രു​ങ്ങി; തിങ്കളാഴ്ച അ​ര​ങ്ങു​ണ​രും
തറികളുടെയും തിറകളുടെയും നാട്ടിൽ ക​ല​യു​ടെ പൂ​മ​ര​മൊ​രു​ങ്ങി. ഇ​നി കാ​ത്തി​രി​പ്പി​ല്ല. ക​ലാ​പ്ര​തി​ഭ​ക​ളെ വ​ര​വേ​ല്ക്കാ​നു​ള്ള അ​വ​സാ​ന​വ​ട്ട ത​യാ​റെ​ടു​പ്പു​ക​ൾ മാ​ത്രം. 57ാമ​തു സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​നു നാ​ളെ അ​ര​ങ്ങു​ണ​രു​ന്ന​തോ​ടെ ക​ണ്ണൂ​രി​ന് ഇ​നി ഉ​റ​ക്ക​മി​ല്ലാ​ത്ത ഏ​ഴു രാ​പ്പ​ക​
ഇനി രണ്ടു നാൾ; ഘോ​​​ഷ​​​യാ​​​ത്ര​​​യി​​​ൽ 5,000 പേ​​​ർ
ക​​​ണ്ണൂ​​​ർ: ഏ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ കൗ​​​മാ​​​ര​​​മേ​​​ള​​​യ്ക്കു തു​​​ട​​​ക്കം കു​​​റി​​​ച്ചു 16 ന് ​​​ന​​​ട​​​ക്കു​​​ന്ന ഘോ​​​ഷ​​​യാ​​​ത്ര​​​യി​​​ൽ 5000 ത്തി​​​ല​​​ധി​​​കം ക​​​ലാ​​​പ്ര​​​തി​​​ഭ​​​ക​​​ൾ അ​​​ണി​​​നി​​​ര​​​ക്കും. ജി​​​ല്ല​​​യി​​​ലെ വി​​​വി​​​ധ സ്കൂ​​​ളു​​​ക​​​ളെ
പ​​​ഴു​​​ത​​​ട​​​ച്ച സു​​​ര​​​ക്ഷ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി പോ​​​ലീ​​​സ്
ക​​​ണ്ണൂ​​​ർ ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന കേ​​​ര​​​ള സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന് പ​​​ഴു​​​ത​​​ട​​​ച്ച സു​​​ര​​​ക്ഷ​​​യാ​​​ണ് പോ​​​ലീ​​​സ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. വേ​​ദി​​ക​​ൾ​​ക്കു സ​​മീ​​പ​​വും വേ​​ദി​​ക​​ളി​​ലേ​​ക്ക് ക​​​ട​​​ന്നു​​​വ​​​രു​​​ന
കലോത്സവത്തിന്റെ വരവറിയിച്ച് വിളംബര ഘോഷയാത്ര
ക​​​ണ്ണൂ​​​ർ: തെ​​​യ്യ​​​ങ്ങ​​​ളു​​​ടേ​​​യും തി​​​റ​​​ക​​​ളു​​​ടേ​​​യും നാ​​​ട്ടി​​​ലേ​​​ക്കു പ​​​തി​​​റ്റാ​​​ണ്ടി​​​നു​​​ശേ​​​ഷ​​​മെ​​​ത്തി​​​യ സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ വ​​​ര​​​വ​​​റി​​​യി​​​ച്ചു ക​​​ണ്ണൂ​​​രി​​​ൽ വി​​​ളം​​​ബ​​​ര ഘോ​​​ഷ​​​യാ​​​ത്ര. പെ​​​രു​​​മ്പ​​​റ
സ്വര്‍ണക്കപ്പിനുള്ള വരവേല്പ് 14 ന്
അമ്പത്തേഴാമത് കേരള സ്‌കൂള്‍ കലോത്സവത്തിലെ ഓവറോള്‍ കിരീടം നേടുന്ന ജില്ലയ്ക്കുള്ള 117.5 പവന്‍ സ്വര്‍ണക്കപ്പിനുള്ള വരവേല്പ് 14നു നടക്കും.

ഉച്ചയ്ക്ക് ഒന്നിനു മാഹിപ്പാലത്തില്‍ നിന്നു സംഘാടകസമിതി ചെയര്‍മാന്‍ തുറമുഖമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്നു 1.30 ന് സൈദ
സുരക്ഷിത ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ്
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവ സമയത്ത് കണ്ണൂരിലെത്തുന്നവര്‍ക്കു ശുചിയായതും സുരക്ഷിതവുമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വിഭാഗം സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു. ചൊവ്വാഴ്ച മാത്രം 20 സ്ഥാപനങ്ങള്‍ പരിശോധിച്ചു. മൂന്നു സ്ഥാപനങ്ങള്‍ക്കു നോട്ടീസ് നല്‍കി. മറ്റു സ്ഥാപനങ്ങളില്‍ കണ്ട പോരായ്മകള്‍
കലോത്സവത്തിന്റെ വരവറിയിച്ചു കൂട്ടയോട്ടം
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണാര്‍ഥം കൂട്ടയോട്ടം നടത്തി. മുനിസിപ്പല്‍ ഹൈസ്‌കൂളില്‍നിന്ന് ആരംഭിച്ച കൂട്ടയോട്ടം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, കലോത്സവ സബ്കമ്മിറ്റി ഭാരവാഹികള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ കൂട്ടയോട്ടത
ഇത്തവണ മത്സരമല്ല, ഉത്സവം: വിദ്യാഭ്യാസമന്ത്രി
കണ്ണൂര്‍: കേരള സ്‌കൂള്‍ കലോത്സവം ഇത്തവണ മുതല്‍ മത്സരമല്ല, ഉത്സവമായാണു നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നു വിദ്യാഭ്യാസമന്ത്രി പ്രഫ.സി. രവീന്ദ്രനാഥ്.

സ്‌കൂള്‍ കലാമേളകളെ മത്സരങ്ങള്‍ക്കുള്ള ഇടമായല്ല, ഉത്സവവേദിയായാണു ജനങ്ങള്‍ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന സ്
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.