Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to Home
മാർ സ്റ്റീഫൻ ചിറപ്പണത്തിന് എംസിസി വിയന്ന സ്വീകരണം നൽകി
വിയന്ന: സീറോ മലബാർ സഭ യൂറോപ്പ് അപ്പോസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്തിനും കോഓർഡിനേറ്റർ ജനറൽ ഫാ. ചെറിയാൻ വാരിക്കാട്ടിനും ഓസ്ട്രിയയിലെ മലയാളി കത്തോലിക്ക സമൂഹം സ്വീകരണം നൽകി. കാനോനിക സന്ദർശനത്തിന്‍റെ ഭാഗമായി വിയന്നയിൽ എത്തിയതായിരുന്നു ഇരുവരും.

എംസിസി ചാപ്ലിൻ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളിയുടെ നേതൃത്വത്തിൽ ജനറൽ കണ്‍വീനർ തോമസ് പടിഞ്ഞാറേക്കാലയിലും മലയാളി വിശ്വാസ സമൂഹവും മാർ ചിറപ്പണത്തെ മൈഡിലിംഗ് ദേവാലയത്തിൽ സ്വീകരിച്ചു. വിശുദ്ധ കുർബാനയും സ്ഥൈര്യലേപനവും സ്വീകരിക്കുന്ന കുട്ടികൾക്കൊപ്പം നിരവധി വൈദികരും വിശ്വാസികളും ചടങ്ങുകളിൽ സംബന്ധിച്ചു.

തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനയിൽ മുഖ്യ കാർമികത്വം വഹിച്ച മാർ സ്റ്റീഫൻ ചിറപ്പണത്തിൽനിന്നും ഏഴ് കുട്ടികൾ ആദ്യകുർബാനയും 16 കുട്ടികൾ സ്ഥൈര്യലേപനവും സ്വീകരിച്ചു. മലയാളി കത്തോലിക്കരുടെ യൂറോപ്പിലെ വിശ്വാസ സാഹചര്യത്തേയും വിശ്വാസ സമൂഹത്തിന്‍റെ വളർച്ച പരിപോഷിപ്പിക്കാൻ സഭ നടത്തുന്ന ശ്രമങ്ങളും വെല്ലുവിളികളും വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ മാർ സ്റ്റീഫൻ ചിറപ്പണത്ത് വിവരിച്ചു.

തുടർന്നു എംസിസി യൂത്ത് ഫോറം ഉദ്ഘാടനവും ഫോറത്തിന്‍റെ ലോഗോയും മാർ ചിറപ്പണത്ത് പ്രകാശനം ചെയ്തു. യൂത്ത് ഫോറത്തിന്‍റെ കണ്‍വീനറായി ഗ്രേഷ്മ പള്ളിക്കുന്നേൽ ഉൾപ്പെടെ ഇരുപത് അംഗ കൗണ്‍സിലും നിലവിൽ വന്നു. ജനറൽ കണ്‍വീനർ തോമസ് പടിഞ്ഞാറേകാലയിൽ പ്രസംഗിച്ചു.

റിപ്പോർട്ട്: ജോബി ആന്‍റണി


സഭയുടെ ഏകത്വവും വൈവിധ്യവും വിളിച്ചോതിയ മെത്രാഭിഷേകം
റോം: മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേക ചടങ്ങുകൾ കത്തോലിക്കാ സഭയുടെ ഏകത്വവും വൈവിധ്യവും വിളിച്ചോതുന്നതായി. വിജാതീയരുടെ അപ്പസ്തോലൻ എന്നറിയപ്പെടുന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ കബറിടം
സ്ഥിതി ചെയ്യ
യൂറോപ്പിൽ ചരിത്രമെഴുതി സീറോ മലബാർ സഭ; മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്തനായി
റോം: യൂറോപ്പിലെ സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി മെത്രാനു തുല്യമായ അധികാരത്തോടെ മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്തനായി. സങ്കീർത്തനങ്ങളാലും പ്രാർഥനകളാലും സ്തുതിഗീതങ്ങളാലും മുഖരിതമായ അന്തരീ
സഭയുടെ അൾത്താര പ്രവാസികൾക്കരികിലേക്ക്: മാർ സ്റ്റീഫൻ ചിറപ്പണത്ത്
’യൂറോപ്പിലെ പല രാജ്യങ്ങളിലായി കർമനിരതരായ അര ലക്ഷത്തോളം പ്രവാസിവിശ്വാസികൾക്കരികിലേക്കു സഭയുടെ അൾത്താര എത്തിക്കുകയാണു സീറോ മലബാർ സഭ. അവരുടെ ആത്മീയ ആവശ്യങ്ങൾക്കു സഭ കൂടെയുണ്ടാകും’, യൂറോപ്പിനായി മെത്രാൻ പ
മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേകം ചൊവ്വാഴ്ച
വത്തിക്കാൻ സിറ്റി: യൂറോപ്പിലെ സീറോ മലബാർ വിശ്വാസികളുടെ അജപാലനപരവും ആത്മീയവുമായ കാര്യങ്ങളെ ഏകോപിപ്പിക്കുവാൻ മെത്രാനു തുല്യമായ അധികാരത്തോടെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിതനായിരിക്കുന്ന മോൺ. സ്റ്റീഫൻ
മാർ സ്റ്റീഫൻ ചിറപ്പണത്തിന് കൊളോണിൽ സ്വീകരണം നൽകി
കൊളോൺ: സീറോ മലബാർ സഭയുടെ യൂറോപ്പിന്റെ വിസിറ്റേറ്ററും നിയുക്ത ബിഷപ്പുമായ മാർ സ്റ്റീഫൻ ചിറപ്പണത്തിന് ജർമനിയിലെ കൊളോൺ ആസ്ഥാനമായുള്ള ഇന്ത്യൻ കമ്യൂണിറ്റി സ്വീകരണം നൽകി.

ഒക്ടോബർ 16 ന് കൊളോൺ ബുഹ്ഹൈമിലെ സ
പ്രവാസി വിശ്വാസികളോടു സഭയ്ക്കു വലിയ കരുതൽ: മാർ ചിറപ്പണത്ത്
കൊച്ചി: പ്രവാസികളായ വിശ്വാസികളോടു സഭയ്ക്കു വലിയ കരുതലും പ്രതീക്ഷയുമാണുള്ളതെന്നു യൂറോപ്യൻ രാജ്യങ്ങളിലെ സീറോ മലബാർ വിശ്വാസികളുടെ നിയുക്‌ത അപ്പസ്റ്റോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത്. സീറോ മലബാർ
സഭയുടെ വളർച്ചയിൽ നന്ദിയർപ്പിക്കണം,പ്രാർഥന തുടരണം: മാർ ആലഞ്ചേരി
കൊച്ചി: സീറോ മലബാർ സഭയ്ക്കു ഗ്രേറ്റ് ബ്രിട്ടനിൽ പ്രസ്റ്റൺ ആസ്‌ഥാനമായി പുതിയ രൂപതയും യൂറോപ്പിലെ വിശ്വാസികൾക്കായി അപ്പസ്തോലിക് വിസിറ്റേറ്ററെയും ലഭിച്ചതിനെയോർത്തു ദൈവത്തിനു നന്ദിയർപ്പിക്കാൻ ഓരോ സഭാമക്കൾക
സീറോ മലബാർ സഭയ്ക്കു ബ്രിട്ടനിൽ രൂപതയും യൂറോപ്പിൽ അപ്പസ്തോലിക് വിസിറ്റേറ്ററും
കൊച്ചി: ബ്രിട്ടനിലെ സീറോ മലബാർ സഭാ വിശ്വാസികൾക്കായി പ്രസ്റ്റൺ ആസ്‌ഥാനമായി പുതിയ രൂപത. പ്രഥമമെത്രാനായി പാലാ രൂപതാംഗമായ മാർ ജോസഫ് സ്രാമ്പിക്കലിനെ നിയമിച്ചു. യൂറോപ്യൻ രാജ്യങ്ങളിലെ സീറോ മലബാർ സഭാ വിശ്വാസി
ബഹുഭാഷാ പണ്ഡിതരായ ഇടയശ്രേഷ്ഠർ
കൊച്ചി: ബ്രിട്ടനിലെ പ്രസ്റ്റൺ രൂപതയുടെ പ്രഥമമെത്രാനായി നിയമിക്കപ്പെട്ട മാർ ജോസഫ് സ്രാമ്പിക്കലും യൂറോപ്യൻ രാജ്യങ്ങളിലെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമികപ്പെട്ട മാർ സ്റ്റീഫൻ ചിറപ്പണത്തും ബഹുഭാഷാ പണ്ഡി
ആകർഷക ലാളിത്യത്തിന് ഇനി ഇടയദൗത്യം
ഇരിങ്ങാലക്കുട: ആകർഷകമായ സംസാരശൈലിയും ശരീരപ്രകൃതിയും കൈമുതലാക്കിയ, കുലീനത്വം മുഖമുദ്രയാക്കിയ വൈദികൻ മോൺ. സ്റ്റീഫൻ ചിറപ്പണത്തിന് ഇനി പുതിയ ഇടയ ദൗത്യം – യൂറോപ്പിലെ സിറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേ
സഭയുടെ അൾത്താര പ്രവാസികൾക്കരികിലേക്ക്: മാർ സ്റ്റീഫൻ ചിറപ്പണത്ത്
‘യൂറോപ്പിലെ പല രാജ്യങ്ങളിലായി കർമനിരതരായ അര ലക്ഷത്തോളം പ്രവാസിവിശ്വാസികൾക്കരികിലേക്കു സഭയുടെ അൾത്താര എത്തിക്കുകയാണു സീറോ മലബാർ സഭ. അവരുടെ ആത്മീയ ആവശ്യങ്ങൾക്കു സഭ കൂടെയുണ്ടാകും’, യൂറോപ്പിനായി മെത്രാൻ പ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.