|
Back to Home |
|
ഡോ.സിസ്റ്റർ മേരി ആൻ സിഎംസി വനിതാ ഫോറം ഡയറക്ടർ |
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം ഡയറക്ടറായി ഡോ. സി. മേരി ആൻ സിഎംസിയെ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ നിയമിച്ചു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ 160 കുർബാന സെന്ററുകളിലും വിമൻസ് ഫോറത്തിന്റെ യൂണിറ്റുകൾ സ്ഥാപിച്ചു രൂപതയിലെ പതിനായിരത്തോളം വരുന്ന സ്ത്രീകളെ സംഘടിപ്പിക്കുക എന്ന ദൗത്യമാണ് വിമൻസ് ഫോറം ഡയറക്ടർക്കുള്ളത്. യൂണിറ്റ് ഭാരവാഹികളിൽനിന്നു രൂപതയിലെ എട്ട് റീജണുകൾക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കും. അവരിൽനിന്നു രൂപതാ തലത്തിലുള്ള ഭാരവാഹികളെയും തെരഞ്ഞെടുക്കും. പാലായിൽ മാധവത്ത് റ്റോം രാജമ്മ ദന്പതികളുടെ മകളായി ജനിച്ച മേരി ആൻ ബിഎസ്സി ഫിസിക്സ് എംജി യൂണിവേഴ്സിറ്റിയിൽ മൂന്നാം റാങ്കോടെ പാസായി. എംഎസ്സി ഫിസിക്സ് ഒന്നാം റാങ്കോടെ പാസായി. ബിഎഡ് പാസായ ശേഷം സിഎംസി പാലാ പ്രോവിൻസിൽ അർഥിനിയായി ചേർന്നു. 2000ൽ പ്രഥമ വ്രതവാഗ്ദാനം നടത്തി. തുടർന്ന് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽനിന്നു ഫിസിക്സിൽ എം ഫിൽ കരസ്ഥമാക്കി. 2002 മുതൽ 2009 വരെ പാലാ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ് അധ്യാപികയായിരുന്നു. 2009 മുതൽ 2016 വരെ ബെൽജിയത്തിലെ ലുവെയ്ൻ കാത്തലിക് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയായിരുന്ന സിസ്റ്റർ മേരി ആൻ ദൈവശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി.
|