|
Middle East & Gulf |
|
|
|
|
ഒഐസിസി "വേണു പൂർണിമ' 28ലേക്ക് മാറ്റി
കുവൈറ്റ് സിറ്റി: ഒഐസിസി കുവൈറ്റ് സംഘടിപ്പിക്കുന്ന "വേണു പൂർണിമ' ഈ മാസം 22ൽ നിന്ന് 28ലേക്ക് മാറ്റിയതായി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, ജനറൽ സെക്രട്ടറി ബി.എസ്. പിള്ള എന്നിവർ അറിയിച്ചു. 28ന് ഷുവൈഖ് കൺവൻഷൻ സെന്റർ റോയൽ സ്യൂട്ട് ഹോട്ടലിൽ വച്ചാണ് പരിപാടി നടക്കുക.
മികച്ച പൊതുപ്രവർത്തകനുള്ള പ്രഥമ രാജീവ് ഗാന്ധി പുരസ്കാരം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിക്ക് സമർപ്പിക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി സംബന്ധിക്കേണ്ട പാണക്കാട് സയ്യിദ് സാദിഖ് അലി ഷിഹാബ് തങ്ങളുടെ അഭ്യർഥന മാനിച്ചാണ് തീയതി മാറ്റിയത്.
|
സമീഹ ജുനൈദിന്റെ കവിതാ സമാഹാരത്തിന്റെ കവര്‍ പേജ് പ്രകാശനം ചെയ്തു
ദോഹ: ഖത്തറിലെ യുവ മലയാളി കവയിത്രി സമീഹ ജുനൈദിന്റെ മൂന്നാമത് ഇംഗ്ലീഷ് കവിതാ സമാഹാരമായ ഷീല്‍ഡിംഗ് സണ്‍ഫ്ലവറിന്റെ കവര്‍ പേജിന്റെ പ്രകാശനം സ്കില്‍സ് ഡെവലപ്മെന്റ് സെന്റ്ര് കമ്യൂണിറ്റി ഹാളില്‍ നടന്നു.
ഖത്തറിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങില്‍ കവര്‍ പേജ് ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനും മീഡിയ പ്ലസ് സിഇഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര പ്രകാശനം ചെയ്തു.
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഉപദേശകസമിതി ചെയര്മാന് പി. എന്‍. ബാബുരാജന്, ഐസിബിഎഫ് ഉപദേശക സമിതി ചെയര്മാന് കെ.എസ്. പ്രസാദ്, ഔട്ട്റീച്ച് ഖത്തര്‍ പ്രസിഡന്റ് അവിനാഷ് ഗൈക്വാഡ്, ഖത്തര്‍ ട്രിബൂണ്‍ സീനിയര്‍ കറസ്പോണ്ടന്റ് സത്യേന്ദ്ര പതക്, റേഡിയോ മലയാളം സിഇഒ അന്‍വര്‍,
ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം ജനറല്‍ സെക്രട്ടറി ഹുസെെന്‍ കടന്നമണ്ണ, ഐസിസി മുന്‍ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍, സന്തോഷ് പിള്ള, ഐസിസി മാനേജ്മെന്റ് കമ്മറ്റി അംഗം സന്ദീപ് റെഡ്ഡി തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ അറിയിച്ചു.
സമീഹയുടെ എ ജര്‍ണല്‍ ഓഫ് എ സ്റ്റാള്‍വാര്‍ട്ട് എന്ന ജര്‍ണല്‍ ഡയറിയില്‍ നിന്നുള്ള ഏതാനും കവിതകളടക്കം മൊത്തം 50 കവിതകളാണ് പുതിയ സമാഹാരത്തിലുള്ളത്. സംസ്കാരിക പ്രവര്ത്തകന് സമീര്‍ മൂസ സമീഹയുടെ കവിതകളെ പരിചയപ്പെടുത്തി ചടങ്ങ് നിയന്ത്രിച്ചു.
ഖത്തറിലെ സ്കൂള്‍ വിദ്യാര്‍ഥികളായ അമേലിയ യും ജുവാനയും സമീഹയുടെ കവിതകള്‍ ചൊല്ലി. ഖത്തറില്‍ ജനിച്ചുവളര്‍ന്ന തന്റെ സര്‍ഗസഞ്ചാരത്തിന്റെ പുതിയ നാഴികക്കല്ലായ ഈ പുസ്തകത്തിന്റെ കവര്‍ പ്രകാശനം ദോഹയിലെ സാമൂഹ്യ സാംസ്കാരിക പ്രമുഖരുടെ സാന്നിധ്യത്തില്‍ നിര്‍വഹിക്കുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇതിന് മുന്‍കൈയെടുത്ത സ്കില്‍സ് ഡവലപ്മെന്റ് സെന്റര്‍ മാനേജ്മെന്റിനോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും സമീപ പറഞ്ഞു.
സമീഹയുടെ മാതാവ് അസൂറ ജുനൈദ്, അവരുടെ ഭര്‍ത്താവ് പി.കെ. മുഹമ്മദ് എന്നിവര്‍ നന്ദി പ്രകടനം നടത്തി.
|
കേളി ബത്ത ഏരിയ ക്വിസ് മത്സരം സംഘടിപ്പിച്ചു
റിയാദ്: കേളി കലാ സംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ബത്ഹ ഏരിയയുടെ പത്താമത് സമ്മേളനത്തോടനുബന്ധിച്ച് ഇന്റർ കേളി ക്വിസ് മത്സരം "കേളി ക്വിസ്റ്റ് 2025' എന്ന പേരിൽ സംഘടിപ്പിച്ചു.
ബത്ഹ ലൂഹ ഹാളിൽ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം കേളി കേന്ദ്ര കമ്മറ്റി അംഗവും കേന്ദ്ര സാംസ്കാരിക കമ്മിറ്റി കൺവീനറുമായ ഷാജി റസാഖ് നിർവഹിച്ചു. ബത്ഹ ഏരിയ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറം അധ്യക്ഷനായ ഉദ്ഘാടന ചടങ്ങിന് സമ്മേളന സംഘാടക സമിതി കൺവീനർ ഫക്രുദ്ദീൻ സ്വാഗതമാശസിച്ചു.
കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ, ബത്ഹ രക്ഷാധികാരി സമിതി കൺവീനർ മോഹൻദാസ്, കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി ബത്ഹ ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ രാമകൃഷ്ണൻ, ഏരിയ ട്രഷററും കേന്ദ്ര കമ്മറ്റി അംഗവുമായ ബിജു തായമ്പത്ത് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
കേന്ദ്ര സാംസ്കാരിക സമിതി ജോയിന്റ് കൺവീനറും ബത്ഹ ബി ജോയിന്റ് സെക്രട്ടറിയുമായ മൂസ കൊമ്പൻ ക്വിസ് മത്സരത്തിന്റെ അവതാരകനായി. അസീസിയ, ബത്ഹ,ബദിയ, മലാസ്, സുലൈ, സനയ അർബൈൻ എന്നീ ഏരിയകളും കുടുംബവേദിയും മത്സരത്തിൽ പങ്കെടുത്തു.
അത്യന്തം വാശിയേറിയ മത്സരത്തിൽ മലാസ് ഏരിയയെ പ്രതിനിധീകരിച്ച സുജിത്തും ലബീബും അടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി. നാസർ കാരക്കുന്നും റീജേഷ് രയരോത്തും അടങ്ങിയ സുലൈ ഏരിയ ടീം രണ്ടാം സ്ഥാനവും ലജീഷ് നരിക്കോടും ശശി കാട്ടൂരും അടങ്ങിയ അസീസിയ ഏരിയ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സുധീഷ് തറോൽ, സൗബീഷ് എന്നിവർ സ്കോറർമാരായി പ്രവർത്തിച്ചു. ഏരിയ രക്ഷാധികാരി സമിതി അംഗങ്ങൾ ഏരിയ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ, യൂണിറ്റ് അംഗങ്ങൾ തുടങ്ങി നിരവധിപേർ മത്സരം വീക്ഷിക്കാൻ എത്തിയിരുന്നു.
|
പ്രഫ. എം.കെ. സാനു മലയാളത്തിന്റെ അക്ഷരവെളിച്ചം: കൈരളി ഫുജൈറ
ഫുജൈറ: നിരൂപണ സാഹിത്യത്തിലും അധ്യാപന മേഖലയിലും സാംസ്കാരിക മണ്ഡലത്തിലുമെല്ലാം സര്‍വാദരണീയനായ പ്രഫ. എം.കെ. സാനുവിന്റെ നിര്യാണത്തിൽ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ അനുശോചനം രേഖപ്പടുത്തി.
അദ്ദേഹം മലയാളത്തിന്റെ അക്ഷരവെളിച്ചമായിരുന്നുവെന്ന് ലോക കേരളസഭാംഗം ലെനിൻ ജി. കുഴിവേലി, കൈരളി സെൻട്രൽ കമ്മറ്റി സെക്രട്ടറി വി.പി. സുജിത്ത്, പ്രസിഡന്റ് വിത്സൺ പട്ടാഴി, സന്തോഷ് ഓമല്ലൂർ എന്നിവർ പറഞ്ഞു.
|
കേളി അൽഖർജ് ഏരിയ സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു
റിയാദ്: കേളി കലാസാംസ്കാരികവേദി അൽഖർജ് ഏരിയ പത്താമത് സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സമ്മേളന സംഘാടക സമിതി ചെയർമാൻ മണികണ്ഠകുമാർ ചേലക്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരി സമിതി അംഗം മണികണ്ഠൻ കേളി ട്രഷറർ ജോസഫ് ഷാജിക്ക് ലോഗോ കൈമാറി കൊണ്ട് പ്രകാശനം നിർവഹിച്ചു.
ഏരിയ പ്രസിഡന്റും ഏരിയ രക്ഷാധികാരി ആക്ടിംഗ് കൺവീനറുമായ ഷബി അബ്ദുൾ സലാം, ഏരിയ സെക്രട്ടറി ലിപിൻ പശുപതി, ഏരിയ ട്രഷറർ ജയൻ പെരുനാട്, സംഘാടക സമിതി കൺവീനർ രാമകൃഷ്ണൻ കൂവോട്, റഷീദലി, സജീന്ദ്രബാബു, ഗോപാലൻ, മണികണ്ഠൻ കെ. എസ്,രമേശ്, അജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ വിവിധ യൂണിറ്റുകളിൽ നിന്നും നിരവധി അംഗങ്ങൾ പങ്കെടുത്തു.
പന്ത്രണ്ടാമത് കേളി കേന്ദ്രസമ്മേളത്തിന്റെ മുന്നോടിയായി നടക്കുന്ന ഏരിയ സമ്മേളനത്തിന്റെ ഭാഗമായി അൽഖർജ് എരിയായിലെ യൂണിറ്റുകൾക്കായി ഓൺലൈൻ ക്വിസ് മത്സരം നടത്താൻ തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു.
മത്സരത്തിൽ പങ്കെടുക്കുന്നവർ ഈ മാസം ഏഴിന് മുൻപായി പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടക സമിതി കൺവീനർ അറിയിച്ചു. ഏരിയ സമ്മേളനം 22ന് വി.എസ്. അച്യുതാനന്ദൻ നഗറിൽ അരങ്ങേറും.
|
സൗദിയിൽ എട്ടുപേരുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: സൗദി സർക്കാർ ഒറ്റ ദിവസം എട്ടു പേരുടെ വധശിക്ഷ നടപ്പാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വന്തം അമ്മയെ കൊലപ്പെടുത്തിയ സൗദി പൗരനും വധശിക്ഷയ്ക്കു വിധേയരായവരിൽ ഉൾപ്പെടുന്നു.
മയക്കുമരുന്ന് കുറ്റത്തിനു ശിക്ഷിക്കപ്പെട്ട നാലു സൊമാലിയക്കാർ, മൂന്ന് എത്യോപ്യക്കാർ എന്നിവരാണു മറ്റുള്ളവർ. സൗദിയിലേക്കു ഹാഷിഷ് കടത്തിയെന്ന കുറ്റമാണ് ഈ ഏഴുപേർക്കെതിരേ തെളിഞ്ഞത്.
ഈ വർഷം സൗദിയിൽ 230 പേർ വധശിക്ഷയ്ക്കിരയായി എന്നാണ് റിപ്പോർട്ട്. ഇതിൽ 154ഉം മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണ്. കഴിഞ്ഞ വർഷം 338 പേർക്കാണ് സൗദി ഭരണകൂടം വധശിക്ഷ നല്‍കിയത്.
|
പ്രവാസി വോട്ട്: രേഖകൾ ഇമെയിലായി സമർപ്പിക്കുന്നതിന് സംവിധാനം ഒരുക്കണമെന്ന് പ്രവാസി വെൽഫെയർ
മനാമ: പ്രവാസികളായ ഇന്ത്യൻ പൗരന്മാർക്ക് രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാകാനുള്ള അവസരം വിനിയോഗിക്കുന്നതിനുള്ള അവകാശത്തെ സംരക്ഷിക്കുന്നതിന് കൂടുതൽ സൗകര്യപ്രദമായ മാർഗനിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പ്രവാസി വെൽഫെയർ കത്ത് നൽകി.
പ്രവാസി വോട്ട് ചേർക്കലിനുള്ള രേഖകൾ ഇമെയിലായി സമർപ്പിക്കുന്നതിന് സംവിധാനം ഒരുക്കണമെന്നും നേരിട്ടോ തപാലിലോ ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള സമയത്തിനകം എത്തിക്കൽ അപ്രായോഗികമാണെന്നും പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ നൽകിയ നിവേദനത്തിൽ അറിയിച്ചു.
പ്രവാസി വോട്ടർമാർമാർ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി 4എ ഫോറത്തിൽ ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിൻറ് എടുത്ത് അതിൽ ഒപ്പ് വച്ച് അനുബന്ധ രേഖകൾ സഹിതം നോരിട്ടോ തപാലിലോ തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർക്ക് എത്തിക്കണമെന്നാണ് ജൂലൈ 28ലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനത്തിൽ പറയുന്നത്.
എന്നാൽ വിദേശത്ത് ഉള്ളവർക്ക് നേരിട്ട് അപേക്ഷ എത്തിക്കുക എന്നതും ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള സമയത്തിനകം തപാലിൽ എത്തിക്കുക എന്നതും അപ്രായോഗികമാണ്. ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാകാനുള്ള പൗന്റെ അവകാശത്തെ സംരക്ഷിക്കുന്നതിനായി കൂടുതൽ സൗകര്യപ്രദമായ മാർഗനിർദേശം പുറപ്പെടുവിക്കാൻ തെരഞ്ഞെടൂപ്പ് കമ്മീഷൻ തയാറാകണം എന്ന് അദ്ദേഹം അഭ്യർഥിച്ചു.
ജോലി, വിദ്യാഭ്യാസം തുടങ്ങിയ കാരണങ്ങളലോ മറ്റു വിധത്തിലോ വിദൂര സ്ഥലങ്ങളിൽ താമസിക്കുന്ന സംസ്ഥാനത്തിനകത്തെ വോട്ടർമാർക്ക് ഹിയറിങ്ങിന് ഇളവ് നൽകുകയും അപേക്ഷ ഇമെയിലായി നൽകുന്നതിന് അവസരം നൽകുകയും ചെയ്തതായി കമ്മീഷന്റെ സർക്കുലർ വ്യക്തമാക്കുന്നു.
ഇതേ മാതൃകയിൽ പ്രവാസി വോട്ടർമാർക്കും അപേക്ഷയുടെ പ്രിന്റ് ഔട്ടിൽ ഒപ്പ് രേഖപ്പെടുത്തി സ്കാൻ ചെയ്ത് അനുബന്ധ രേഖകൾ സഹിതം ഇമെയിലായി സമർപ്പിക്കുന്നതിന് സംവിധാനം ഒരുക്കണം. വിഷയത്തിൽ സർക്കാരും പ്രതിപക്ഷ പാർട്ടികളും ഇടപെടണമെന്നും പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു.
|
വി.എസിന്റെ വേർപാടിൽ കേളി ദവാദ്മി രക്ഷാധികാരി കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു
ദവാദ്മി: മുൻ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ കേളി ദവാദ്മി രക്ഷാധികാരി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
അനുശോചന യോഗത്തിൽ കേളി മുസാഹ്മിയ എരിയ ദവാദ്മി യൂണിറ്റ് പ്രസിഡന്റ് ബിനു അധ്യക്ഷത വഹിച്ചു. കേളി ദവാദ്മിയൂണിറ്റ് ജോ. സെക്രട്ടറി ലിനീഷ് അനുശോചന കുറിപ്പ് അവതരിപ്പിച്ചു.
ദവാദ്മി രക്ഷാധികാരി സെക്രട്ടറി ഷാജി പ്ലാവിളയിൽ, യൂണിറ്റ് സെക്രട്ടറി മോഹനൻ, ജീവകാരുണ്യ കൺവീനർ രാജേഷ്, ട്രഷറർ മുജീബ്, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ റാഫി, നാസർ കൊല്ലം, ഗിരീഷ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.
|
സംഗീതാത്മകതയോടെ "കെപിഎ സിംഫണി' ശ്രവ്യാനുഭവമായി
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ കലാസാഹിത്യവിഭാഗമായ സൃഷ്ടിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രതിമാസ സംഗീതപരിപാടിയായ "കെപിഎ സിംഫണി' കെപിഎ ഹാളിൽ സംഗീതമാധുര്യത്തിന്റെയും കലാസൗന്ദര്യത്തിന്റെയും നിറവിൽ അരങ്ങേറി.
പരിപാടിയുടെ ഉദ്ഘാടനകർമം സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ നിർവഹിച്ചു. കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. മെമ്പർഷിപ് സെക്രട്ടറി മജു വർഗീസ് ആശംസകൾ അറിയിച്ചു.
തുടർന്ന് നടന്ന സംഗീതപരിപാടിയിൽ സൃഷ്ടി ഗായകരായ ദിൽഷാദ് രാജ്, റാഫി പരവൂർ, അജിത് ആർ പിള്ള, ഹരിശങ്കർ, റൈഹാന, ആനി, ജെയിൻ, സാദ് സനോഫർ, റിംഷ റാഫി, റെജിൻ, രുദ്ര എന്നിവർ തങ്ങളുടെ മനോഹരമായ ഗാനപ്രകടനങ്ങൾക്കിലൂടെ സംഗീതസന്ധ്യക്ക് സുന്ദരമായ വർണാഭമായ അനുഭവം പകർന്നു.
ഗായകരുടെ സമഗ്ര സാന്നിധ്യവും പ്രകടനങ്ങളുടെ വൈവിധ്യവും പരിപാടിയെ മികവുറ്റതാക്കി. സിംഗേഴ്സ് കോഓർഡിനേറ്റർ ഷാഹിൻ മഞ്ഞപ്പാറ നന്ദി അറിയിച്ചു.
|
കെ.എസ്. ചിത്ര നയിക്കുന്ന "റിഥം ട്യൂൺസ് ഓഫ് ഇന്ത്യ' ദമാമിൽ നവംബർ 14ന്
ദമാം: മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര ആദ്യമായി ദമാമിൽ എത്തുന്നു. കെ.എസ്. ചിത്ര നയിക്കുന്ന "റിഥം ട്യൂൺസ് ഓഫ് ഇന്ത്യ' എന്ന മെഗാ പ്രോഗ്രാം നവംബർ 14ന് ലൈഫ് പാർക്ക് ദമാമിൽ അരങ്ങേറും.
ദമാമിലെ ഇആർ ഇവന്റസ്, നവയുഗം സാംസ്കരികവേദിയുടെ സഹകരണത്തോടെ ഒരുക്കുന്ന "റിഥം ട്യൂൺസ് ഓഫ് ഇന്ത്യ'യുടെ സ്വാഗതസംഘം രൂപീകരണയോഗം റോസ് ഗാർഡൻ ഹാളിൽ നടന്നു.
ജമാൽ വില്യാപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാമിന്റെ ആദ്യ പോസ്റ്റർ സൗദിയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകയും നവയുഗത്തിന്റെ വൈസ് പ്രസിഡന്റുമായ മഞ്ജു മണികുട്ടൻ പ്രകാശനം ചെയ്തു.
പരിപാടിയുടെ നടത്തിപ്പിനായി 101 പേർ അടങ്ങുന്ന സ്വാഗത സംഘത്തെ യോഗം തെരഞ്ഞെടുത്തു. സ്വാഗതസംഘം മുഖ്യരക്ഷാധികാരിയായി ജമാൽ വല്യാപ്പള്ളിയേയും ചെയർമാനായി ബിജുവർക്കിയേയും
ജനറൽ കൺവീനറായി മുഹമ്മദ് ഷിബുവിനേയും ചീഫ് പ്രോഗ്രാം കോഓർഡിനേർമാരായി എം. എ. വാഹിദ്, ദാസൻ രാഘവൻ, ഷാജി മതിലകം, പ്രിജി കൊല്ലം, അരുൺ ചാത്തന്നൂർ, മഞ്ജു മണികുട്ടൻ, ഗോപകുമാർ അമ്പലപ്പുഴ, സാജൻ കണിയാപുരം എന്നിവരെയും തെരഞ്ഞെടുത്തു.
കെ.എസ് ചിത്രയ്ക്കൊപ്പം പിന്നണി ഗായകരായ അഫ്സൽ, കെ.കെ. നിഷാദ്, അനാമിക, രൂപരേവതി എന്നിവരും സുശാന്ത്, ഷിനു (കീബോർഡ്), റൈസൻ (ഫ്ലൂട്ട്), സുദേന്ദു രാജ് (ലീഡ് ഗിറ്റാർ), ജിജോ (ബേസ് ഗിറ്റാർ), ശശി (ഡ്രംസ്), ഹരികുമാർ (തബല/മൃദംഗം), ജയകുമാർ (തബല/ഡോലക്), രൻജു (ഡ്രമ്മർ) എന്നിവരും ഉൾപ്പെടുന്ന ഗ്രൂപ്പിന്റെ സംഗീത നിശയും
ടെലിവിഷൻ താരങ്ങളും കിഴക്കൻ പ്രവിശ്യയിലെ കലാകാരന്മാരും അണിനിരക്കുന്ന നൃത്ത, ഹാസ്യ കലാ പ്രകടനങ്ങളും ചേർന്ന അവിസ്മരണീയമായ ഒരു മെഗാ ഉത്സവമാകും നവംബർ 14ന് അരങ്ങേറുക എന്ന് സ്വാഗതസംഘം അറിയിച്ചു.
|
ഇന്ത്യയെ മതരാജ്യമാക്കാനുള്ള ശ്രമങ്ങൾക്കെതിരേ ജാഗരൂഗരാകണം: നവയുഗം ജുബൈൽ
ജുബൈൽ: ലോകമെങ്ങും രാജ്യങ്ങൾ ആധുനികതയിലേക്ക് മുന്നേറുമ്പോൾ ഇന്ത്യയെ മതരാജ്യമാക്കി പരിവർത്തനം ചെയ്യാനുള്ള സംഘപരിവാർ സർക്കാരുകളുടെ ശ്രമങ്ങൾക്കെതിരേ ഇന്ത്യൻ പ്രവാസസമൂഹം ജാഗരൂഗരാകണമെന്ന് പ്രവാസി എഴുത്തുകാരനും നവയുഗം സാംസ്കാരികവേദി മീഡിയ കൺവീനറുമായ ബെൻസിമോഹൻ അഭിപ്രായപ്പെട്ടു.
നവയുഗം സാംസ്കാരികവേദി ജുബൈൽ കേന്ദ്രകമ്മിറ്റി ബദർഅൽറാബി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിനദേവ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുതിർന്ന നേതാവ് എം.ജി. മനോജ് നവയുഗം സാംസ്കാരിക വേദി ജുബൈൽ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
കെ.ആർ. സുരേഷ് ആദ്യമെമ്പർഷിപ്പ് ഫോം ഏറ്റുവാങ്ങി. നവയുഗം നേതാക്കളായ ടി.കെ. നൗഷാദ്, പുഷ്പകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നൗഷാദ് സ്വാഗതവും എസ്.ഡി. ഷിബു നന്ദിയും പറഞ്ഞു
കാലയവനികയ്ക്കുള്ളിൽ മറഞ്ഞ കേരള മുൻമുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദനും സിപിഐ ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി. പളനിവേലിനും യോഗം അനുശോചനം രേഖപ്പെടുത്തി.
|
അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം കൈവരിച്ച നേട്ടം തകർക്കരുത്: കേളി സനയ്യ അർബൈൻ സമ്മേളനം
റിയാദ്: പൊതുഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങീ അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം കൈവരിച്ച നേട്ടം തകർക്കുന്ന തരത്തിലുള്ള ആഭാസ സമരങ്ങളാണ് കേരളത്തിൽ ഇപ്പോൾ പ്രതിപക്ഷം നടത്തുന്നതെന്നും ഈ മേഖലകളിൽ കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് കേരളം നേടിയെടുത്ത സമാനതകളില്ലാത്ത നേട്ടങ്ങൾ തകർക്കരുതെന്നും കേളി സനയ്യ അർബെൻ ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കേളികലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഒമ്പതാമത് സനയ്യ അർബെൻ ഏരിയാ സമ്മേളനം സീതാറാം യെച്ചൂരി നഗറിൽ നടന്നു. ഏരിയ പ്രസിഡന്റ് അജിത് കുമാർ കുളത്തൂർ താത്കാലിക അധ്യക്ഷനായ സമ്മേളത്തിൽ ഏരിയാ രക്ഷാധികാരി സമിതി അംഗം ജോർജ് ആമുഖ പ്രസംഗം നടത്തി.
കേളി രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ജാഫർ ഖാൻ ഉഴമലയ്ക്കൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സഫർ വരവ് ചെലവ് കണക്കും കേളി ജോയിന്റ് സെക്രട്ടറി സുനിൽകുമാർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. നാല് യൂണിറ്റുകളെ പ്രതിനിധീകരിച്ച് ഒമ്പത് പേർ ചർച്ചയിൽ പങ്കെടുത്തു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം രക്ഷാധികാരി കമ്മിറ്റി അംഗം ഷമീർ കുന്നുമ്മൽ ഏരിയ സെക്രട്ടറി ജാഫർഖാൻ ഉഴമലയ്ക്കൽ ട്രഷറർ സഫർ എന്നിവർ മറുപടി പറഞ്ഞു. സമ്മേളനം 19 അംഗ നേതൃത്വത്തെ തെരഞ്ഞെടുത്തു.
ഏരിയ രക്ഷാധികാരി സെക്രട്ടറി സുനീർ ബാബു പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജോർജ് പ്രസിഡ, മൊയ്തീൻകുട്ടി സുനിൽ ബാലകൃഷ്ണൻ വൈസ് പ്രസിഡണ്ട്മാർ, ജാഫർ ഖാൻ ഉടമയ്ക്കൽ സെക്രട്ടറി, അബ്ദുൾ നാസർ, സെയ്തലവി ജോയിൻ സെക്രട്ടറിമാർ, സഫർ ട്രഷറർ, അബ്ദുൽ സത്താർ ജോയിൻ ട്രഷറർ, അജിത് കുമാർ, രാജൻ പി കെ, അബ്ദുൽ റഷീദ്, ഹരിദാസൻ പി കെ, ഷാജി കൊച്ചുകുഞ്ഞ്, സുരേഷ് ബാബു, അഷറഫ്, ജയകുമാർ എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു.
സമ്മേളനത്തിൽ അഞ്ചു പ്രമേയങ്ങൾ പാസാക്കി ഷമീം, കുമാർ, ഉമ്മർ, ഫിറോസ്, ഹിലർ, മെഹ്റൂഫ്, അബ്ദുൽ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. അബ്ദുൽ സത്താർ ക്രെഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.
കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി കേന്ദ്രസമ്മേളന പ്രതിനിധികളെ പ്രഖ്യാപിച്ചു. അജിത് കുമാർ കുളത്തൂർ, വിജയകുമാർ, മഹറൂഫ് എന്നിവർ പ്രസീഡിയം, ജാഫർഖാൻ, സഫർ, സുനീർ ബാബു എന്നിവർ സ്റ്റിയറിംഗ്, ജോർജ്, അബ്ദുൾ നാസർ, നൗഷാദ് മിനിട്സ്, ഷാഫി, മൊയ്തീൻകുട്ടി, മുഹമ്മദ് കുഞ്ഞ് പ്രമേയം, അബ്ദുൽ സത്താർ, സൈതലവി, രാജൻ പി.കെ, അഷറഫ് എന്നിവർ ക്രെഡൻഷ്യൽ, ഹരിദാസൻ പി.കെ, നൗഷാദ് എന്നിവർ രജിസ്ട്രേഷൻ കമ്മറ്റിയായും സമ്മേളനം നിയന്ത്രിച്ചു.
രക്ഷാധികാരി സെക്രട്ടറി ലോക കേരളസഭ അംഗവുമായ കെ.പി.എം. സാദിഖ്, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ ഗീവർഗീസ് ഇടിച്ചാണ്ടി, പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, ചന്ദ്രൻ തിരുവത്ത്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീഖ് ചാലിയം, രാമകൃഷ്ണൻ, ബിജു തായമ്പത്ത്, അബ്ദുൽ ഗഫൂർ ആനമങ്ങാട് തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പുതിയ സെക്രട്ടറി ജാഫർ ഖാൻ ഉഴമലയ്ക്കൽ നന്ദി പറഞ്ഞു.
|
കെപിഎ കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി ചേർന്ന് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഗുദൈബിയ: കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൽഹസം കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ പ്രവാസികൾക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.
160ൽ പരം പ്രവാസികൾ ഉപയോഗപ്രദമാക്കിയ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് ബഹറിൻ കേരള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ഉദ്ഘാടനം ചെയ്തു. കെപിഎ ഗുദൈബിയ ഏരിയ പ്രസിഡന്റ് ബി.കെ. തോമസ് അധ്യക്ഷനായ ചടങ്ങിനു ഏരിയ ട്രഷറർ വി.പി. അജേഷ് സ്വാഗതവും ഏരിയ സെക്രട്ടറി മുഹമ്മദ് ഷഹനാസ് നന്ദിയും പറഞ്ഞു.
കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ആക്ടിംഗ് ഓപ്പറേഷൻ മാനേജർ സംഗീതയ്ക്ക് കെപിഎയുടെ മൊമന്റോ കൈമാറുകയും ഗുദൈബിയ ഏരിയ കോഓർഡിനേറ്റർ വിനീത് അലക്സാണ്ടർ ആമുഖപ്രഭാഷണം നടത്തുകയും ചെയ്തു.
ചടങ്ങിൽ കിംസ് ഹോസ്പിറ്റൽ സ്പെഷലിസ്റ്റ് ഫാമിലി മെഡിസിൻ ഡോ. നമിത ഉണ്ണികൃഷ്ണൻ കാർഡിയാക് രോഗസംബന്ധമായി ക്ലാസ് എടുക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ഉണ്ടായി.
കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, ട്രഷറർ മനോജ് ജമാൽ, സെക്രട്ടറി റെജീഷ് പട്ടാഴി, കിംസ് ഹെൽത്ത് സെയിൽസ് മാനേജർ പ്യാരിലാൽ എന്നിവർ ആശംസകൾ അറിയിച്ചു.
ഏരിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകി. ചടങ്ങിൽ കെപിഎ ഡിസ്ട്രിക് കമ്മിറ്റി, സെൻട്രൽ കമ്മിറ്റി, ഏരിയ മെംബേർസ്, പ്രവാസി ശ്രീ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
|
കേളി സുലൈ ഏരിയ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു
റിയാദ്: കേളി കലാ സാംസ്കാരിക വേദി സുലൈ ഏരിയ ഒമ്പതാം സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന ക്രിക്കറ്റ് നോക്കൗട്ട് ടൂർണമെന്റ് ഓഗസ്റ്റ് ആദ്യവാരം മുതൽ സുലൈ എംസിഎ ഗ്രൗണ്ടിൽ ആരംഭിക്കുന്നു.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി ഏരിയാ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളും ഏരിയാ കമ്മിറ്റിയംഗങ്ങളും ഉൾപ്പെടുന്ന സംഘാടക സമിതി രൂപീകരിച്ചു.
സമിതിയുടെ കൺവീനറായി ഷറഫ് ബാബ്തൈൻ, ജോയിന്റ് കൺവീനറായി നവാസ് സുലൈ, ചെയർമാനായി ഫൈസൽ മാറത്ത്, വൈസ് ചെയർമാനായി ഷമീർ പറമ്പടി എന്നിവരെ തെരഞ്ഞെടുത്തു.
സാമ്പത്തിക കൺവീനറായി ജോർജ് മാറത്ത്, ടെക്നിക്കൽ കൺവീനറായി റീജേഷ് രയരോത്ത്, ജോയിന്റ് കൺവീനറായി ജുനൈദ് എന്നിവരെയും ചുമതലപ്പെടുത്തി.
എരിയാ പ്രസിഡന്റ് ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ഏരിയാ ആക്ടിംഗ് സെക്രട്ടറി ഗോപിനാഥൻ സംഘാടക സമിതി പാനൽ അവതരിപ്പിച്ചു.
കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും സുലൈ ഏരിയാ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറിയുമായ കാഹിംചേളാരി, കേന്ദ്ര കമ്മിറ്റി അംഗം മധു പട്ടാമ്പി, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, വിവിധ യൂണിറ്റിലെ നിരവധി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സുലൈ ഏരിയയുടെ രണ്ടാമത് ക്രിക്കറ്റ് ടൂർണമെന്റാണിത്. ഏരിയ ആക്ടിംഗ് സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിന് സംഘാടക സമിതി കൺവീനർ ഷറഫ് ബാബ്തൈൻ നന്ദി രേഖപ്പെടുത്തി.
|
ഫുജൈറ കൈരളിയും ലുലുവും ചേർന്നു സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റും ഫുജൈറ ലുലു മാളും സംയുക്തമായി നടത്തിയ കിഡ്സ് സമ്മർ ക്യാമ്പ് 2025 ശ്രദ്ധേയമായി. ലുലു മാളിൽ നടത്തിയ സമ്മർ ക്യാമ്പിൽ നൂറോളം കുട്ടികൾ പങ്കെടുത്തു.
ഡോ. മോനി കെ. വിനോദ് കുട്ടികൾക്ക് ഡ്രോയിംഗ്, വാട്ടർ കളർ തുടങ്ങിയ ചിത്രരചനാ ശൈലികൾക്കുള്ള പരിശീലനവും സുൽത്താന ജവഹറ ടീച്ചർ ക്ലേ മോഡലിംഗ്, ക്രാഫ്റ്റ് വർക്ക് തുടങ്ങിയവയിൽ മുതിർന്ന കുട്ടികൾകുള്ള നൈപുണ്ണ്യ പരിശീലനവും നൽകി.
കുട്ടികൾക്കായി പ്രത്യേകം ഒരുക്കിയ ഈ ക്യാമ്പ് അവരിൽ കലാപരമായ കഴിവുകൾ ഉണർത്തുന്നതിനും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും സാധിച്ചു.
ലുലു മാൾ ഫുജൈറ അസിസ്റ്റന്റ് മാനേജർ ഷിയാസ്, കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി.പി. സുജിത്, ലോക കേരളസഭ അംഗം ലെനിൻ ജി. കുഴിവേലി, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സുധീർ തെക്കേക്കര, നമിതപ്രമോദ്, ഉമ്മർ ചോലക്കൽ,
കൈരളി ഫുജൈറ യൂണിറ്റ് സെക്രട്ടറി വിഷ്ണു, പ്രസിഡന്റ് പ്രദീപ് യൂണിറ്റ് അംഗങ്ങളായ ശ്രീവിദ്യസുരേഷ് രഞ്ജിത് നിലമേൽ എന്നിവർ എന്നിവർ നേതൃത്വം നൽകി.
പങ്കെടുത്ത കുട്ടികൾക്ക് ലുലു മാനേജ്മന്റ് സ്റ്റാഫ് അംഗങ്ങളും കൈരളി എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്നു സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
|
കേളി ഉമ്മുൽഹമാം ഏരിയ സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു
റിയാദ്: കേളി കലാസാംസ്കാരിക വേദി ഉമ്മുൽഹമാം ഏരിയയുടെ ആറാമത് സമ്മേളനലോഗോ പ്രകാശനം ചെയ്തു. ഏരിയ സമ്മേളന സംഘാടക സമിതി വൈസ് ചെയർമാൻ അബ്ദുൾ സലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ കേളി കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ ചാർജുകാരനുമായ സതീഷ് കുമാർ വളവിൽ ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖിന് കൈമാറി ലോഗോ പ്രകാശനം ചെയ്തു.
ഉമ്മുൽഹമാം സൗത്ത് യൂണിറ്റ് അംഗം ഷമീം ആണ് ലോഗോ തയാറാക്കിയത്. ഏരിയ രക്ഷാധികാരി സെക്രട്ടറി പി.പി. ഷാജു, ഏരിയ ട്രഷറർ പി. സുരേഷ്, ഏരിയ ജോയിന്റ് സെക്രട്ടറി അബ്ദുൾകലാം, ഏരിയ കമ്മിറ്റി അംഗം ഒ. അനിൽ കുമാർ, സംഘാടക സമിതി കൺവീനർ വിപീഷ് രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ വിവിധ യൂണിറ്റുകളിൽ നിന്നും നിരവധി അംഗങ്ങൾ പങ്കെടുത്തു.
പന്ത്രണ്ടാമത് കേളി കേന്ദ്രസമ്മേളത്തിന്റെ മുന്നോടിയായി നടക്കുന്ന ഏരിയ സമ്മേളനത്തിന്റെ ഭാഗമായി കാരംസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മത്സരിക്കാൻ താത്പര്യമുള്ള ടീമുകൾ 050 802 5938, 054 417 2109 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്നും സംഘാടക സമിതി കൺവീനർ അറിയിച്ചു.
ഏരിയ സമ്മേളനം ഓഗസ്റ്റ് 22ന് പി.കെ. മുരളി നഗറിൽ അരങ്ങേറും.
|
കേളി കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന കേളി മലാസ് ഏരിയായുടെ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു.
മലാസ് നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ മലാസ് നെസ്റ്റോയിൽ നടന്ന മത്സരത്തിന് ഹനാദി അൽ ഹർബി കോൺട്രാക്ടിംഗ് കമ്പനി സഹപ്രയോജകരായി. റിയാദിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 24 ടീമുകൾ ഓണലൈനായി രജിസ്റ്റർ ചെയ്തു.
ബെസ്റ്റ് ഓഫ് ത്രീ രീതിയിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ മൊത്തം 68 മത്സരങ്ങൾ നടന്നു. ടൂർണമെന്റ് കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി കേന്ദ്ര സ്പോർട്സ് കൺവീനർ ഹസൻ പുന്നയൂരുമായി ചേർന്ന് ഉദ്ഘാടനം ചെയ്തു.
24 ടീമുകൾ മാറ്റുരച്ച മത്സരത്തിനൊടുവിൽ ഫൈനൽ റൗണ്ടിൽ സഹൃദയ റിയാദിനെ പരാജയപ്പെടുത്തി റിയാദ് ഫ്രണ്ട്സ് ജേതാക്കളായി. സംഘാടക സമിതി കൺവീനർ വി.എം. സുജിത്ത് സ്വാഗതം പറഞ്ഞ സമാപന യോഗത്തിൽ വൈസ് ചെയർമാൻ അൻവർ അധ്യക്ഷനായി.
കേളി ജോയിന്റ് സെക്രട്ടറിയും മലാസ് രക്ഷാധികാരി സെക്രട്ടറിയുമായ സുനിൽ കുമാർ, ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട്, കേളി കേന്ദ്ര ജീവ കാരുണ്യ കമ്മിറ്റി കൺവീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ നസീർ മുള്ളൂർക്കര, മലാസ് ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട്ചാലി, നെസ്റ്റോ ഹൈപ്പർമാർക്കറ്റ് മാനേജർ രാഹുൽ എന്നിവർ ആശംസകൾ നേർന്നു.
വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും ഒന്നും രണ്ടും സ്ഥാനത്തുള്ള ടീമുകൾക്ക് സുനിൽ കുമാർ, രാഹുൽ, നസീർ മുള്ളൂർക്കര, ജവാദ് എന്നിവർ ചേർന്ന് കൈമാറി. യോഗത്തിനു മലാസ് ഏരിയ സ്പോർട്സ് കമ്മിറ്റി കൺവീനർ ഷമീം മേലേതിൽ നന്ദി പറഞ്ഞു.
|
അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു; റീ പോസ്റ്റ്മോർട്ടം നടത്തും
കൊല്ലം: ഷാർജയിൽ മരിച്ച കൊല്ലം സ്വദേശി അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ റീ പോസ്റ്റ്മോർട്ടം നടത്തും. മരണത്തിൽ അതുല്യയുടെ കുടുംബം ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തിലാണ് റീ പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്.
ഷാർജയിൽ വച്ച് പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും ജീവനൊടുക്കിയതെന്നായിരുന്നു കണ്ടെത്തൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും.
ജൂലൈ 19നാണ് ഷാര്‍ജയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ അതുല്യയെ കണ്ടെത്തുന്നത്. ഇതിന് പിന്നാലെ അതുല്യയെ ഭര്‍ത്താവ് സതീഷ് ശങ്കര്‍ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതുല്യയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു.പിന്നാലെയാണ് അതുല്യയെ സതീഷ് കൊലപ്പെടുത്തിയതാണെന്നുമുള്ള ആരോപണവുമായി കുടുംബവും രംഗത്ത് വന്നത്.
സതീഷിനെതിരെ അതുല്യയുടെ കുടുംബം ചവറ പോലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ സതീഷിനെതിരെ കൊലക്കുറ്റം, ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം അടക്കം ചുമത്തി ചവറ പോലീസ് കേസെടുത്തിരുന്നു.
|
പ്രതിഭ കുവൈറ്റ് കഥാ ശില്പശാല സംഘടിപ്പിക്കുന്നു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ എഴുത്തുകാരുടെ കൂട്ടായ്മയായ പ്രതിഭ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ കുവൈറ്റിലെ എഴുത്തുകാർക്കായി ചെറുകഥാ ശിൽപശാല നവംബർ മാസത്തിൽ നടത്താൻ ഫഹഹീലിൽ ചേർന്ന പ്രതിമാസ യോഗം തീരുമാനിച്ചു.
യുദ്ധ സമാനമായ ഇന്നത്തെ പരിത:സ്ഥിതിയിൽ ലോകം ഇരുണ്ടതായിരിക്കുമ്പോൾ മുന്നോട്ടുള്ള യാത്രയ്ക്ക് എഴുത്തുകാരുടെ സൃഷ്ടികൾ ചെറു നക്ഷത്രങളുടേതു പോലെ വെളിച്ചം വിതറുന്നതാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രവീൺ കൃഷ്ണ എഡിറ്ററായ ചെറു താരകങ്ങൾ എന്ന പേരിലുള്ള ജൂലൈ മാസത്തെ മാഗസിൻ സതീശൻ പയ്യന്നൂരിന് കോപ്പി നൽകി ജ്യോതിദാസ് പ്രകാശനം ചെയ്തു. മാഗസിനിലെ കൃതികളിന്മേലുള്ള ചർച്ചയും തുടർന്നുണ്ടായിരുന്നു.
പ്രേമൻ ഇല്ലത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജ്യോതിദാസ്, സേവ്യർ ആന്റണി, പ്രവീൺ കൃഷ്ണ, സതീശൻ പയ്യന്നൂർ, മണികണ്ഠൻ വട്ടംകുളം, ജവാഹർ.കെ.എഞ്ചിനീയർ എന്നിവർ സംസാരിച്ചു.
|
ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
കുവൈറ്റ് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴസ് കേരള കുവൈറ്റ് ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
2025 ഓഗസ്റ്റ് 15 ന് അൽ അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്റരിൽ രാവിലെ 9 മുതൽ ഉച്ചക്ക് 12:30 വരെയാണ് ക്യാമ്പ് . ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ, സംഘടിപ്പിക്കുന്ന ഇ ക്യാമ്പിന്റെ ഭാഗമാകാൻ ക്യൂആർ കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 55424201, 96602365, 99811972, 90041663 എന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം.
|
വിപുലീകരിച്ച ഖൈത്താൻ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ഉദ്ഘടാനം ചെയ്തു
കുവൈറ്റ് സിറ്റി : വിപുലീകരിച്ച ഡിപ്പാർട്ട്മെന്റ് സ്റ്റോറുകളുമായി ആധുനിക സൗകര്യങ്ങളോടെ വിപുലീകരിച്ച ഖൈതാൻ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ ഗ്രാൻഡ് ഓപ്പണിംഗ് ഉത്സവാന്തടീക്ഷത്തിൽ നടന്നു. ജൂലൈ 28 തിങ്കളാഴ്ച കാലത്ത് നടന്ന ഉദ്ഘാടന ചടങ്ങു് ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. ഇരുനിലകളിലായി മൂവായിരത്തി ഇരുനൂറ് ചതുരശ്ര മീറ്ററിലായാണ് സ്റ്റോർ വിപുലീകരിച്ചത്
ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് ചെയർമാൻ ജാസിം മുഹമ്മദ് ഖമീസ് അൽ ശർറയ്ക്കൊപ്പം ശൈഖ് ദാവൂദ് സൽമാൻ അൽ സബാഹ് ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്. അയ്യൂബ് കച്ചേരി (റീജിയണൽ ഡയറക്ടർകുവൈറ്റ്) ജമാൽ മുഹമ്മദ് ഫലാഹ് ഹമദ് അൽ ദൗസാരി, മുഹമ്മദ് അൽ മുതൈരി, മുഹമ്മദ് സുനീർ (സിഇഒ), തെഹ്സീർ അലി (ഡിആർഒ), മുഹമ്മദ് അസ്ലം (സിഒഒ), ശ്രീ അമാനുല്ല (ഡയറക്ടർ, ലാംകോ) എന്നിവരും മറ്റ് മുതിർന്ന മാനേജ്മെന്റ് ടീം അംഗങ്ങളും ഉദ്ഘാടന വേളയിൽ സന്നിഹിതരായിരുന്നു.
ഉന്നത ഗുണ നിലവാരമുള്ള ഉൽപ്പന്നങ്ങൾ മികച്ച രീതിയിൽസൗകര്യ പ്രദമായ ഷോപ്പിംഗ് അനുഭവത്തോടെ പരമാവധി വിലക്കുറവിൽ ഉപഭോക്താക്കളിലേക്കു എത്തിക്കുക എന്ന ഗ്രാൻഡ് ഹൈപ്പർ ന്റെ നയങ്ങൾക്ക് അനുസൃതമായാണ് ഈ വിപുലീകരണം നടന്നത്.
|
വി.എസ് ജനഹൃദയങ്ങളിലെ സമര നായകൻ: കൈരളി ഫുജൈറ
ഫുജൈറ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനനായകനുമായ വി.എസ്.അച്ചുതാനന്ദന്റെ വിയോഗത്തിൽ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
കൈരളി ഫുജൈറ ഓഫിസിൽ ചേർന്ന അനുശോചന യോഗത്തിൽ കൈരളി സെൻട്രൽ കമ്മറ്റി സെക്രട്ടറി സുജിത്ത് വി.പി.അധ്യക്ഷനായിരുന്നു. ജനഹൃദയങ്ങളിൽ ജീവിച്ച നൂറ്റാണ്ടിന്റെ സമര നായകനാണ് വി.എസ്. എന്ന് സുജിത്ത് വി.പി.പറഞ്ഞു.
ലോക കേരളസഭാംഗം ലെനിൻ ജി കുഴിവേലി, കെ.പി. സുകുമാരൻ, എംഎംഎ റഷീദ്, ബൈജു രാഘവൻ, സുധീർ തെക്കേക്കര, ഉമ്മർ ചോലയ്ക്കൽ, അബ്ദുള്ള, റാഷീദ് കല്ലുംപുറം, ജിജു എസക്ക്,പ്രിൻസ്, നമിത പ്രമോദ്, പ്രദീപ്, സുഭാഷ് വി.എസ്. പ്രേംജിത്ത്, മുരളിധരൻ, എന്നിവർ വി.എസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി .വിവിധ മേഖലകളിലുള്ള സാമൂഹ്യസാംസ്കാരിക പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.
|
വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ കേളി അനുശോചന യോഗം സംഘടിപ്പിച്ചു
റിയാദ് : അന്തരിച്ച സിപിഎം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ കേളി കലാ സാംസ്കാരിക വേദി അനുശോചന യോഗം സംഘടിപ്പിച്ചു.
ബത്ത ഡിപാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ അനുശോചന കുറിപ്പ് അവതരിപ്പിച്ചു. എൻആർകെ ചെയർമാനും കെഎംസിസി പ്രസിഡൻ്റുമായ സിപി മുസ്തഫ,ഒഐസിസി പ്രതിനിധി അഡ്വേകേറ്റ് എൽ കെ അജിത്ത്, റിയാദ് ഇന്ത്യൻ മീഡിയ ഫോറം സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, ന്യൂ എയ്ജ് സാംസ്കാരിക വേദി മുഖ്യ രക്ഷാധികാരി സാലി, ഐഎൻഎൽ പ്രതിനിധി സഹനി സാഹിബ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറർ ജോസഫ് ഷാജി, കേന്ദ്ര കമ്മറ്റി അംഗം ഹാഷിം കുന്നത്തറ,കേളി കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ആക്ടിംഗ് സെക്രട്ടറി സിജിൻ കൂവള്ളൂർ, കേന്ദ്ര കമ്മറ്റി അംഗം ഷഹീബ വി. കെ, ചില്ല സർഗവേദി കോർഡിനേറ്റർ സുരേഷ് ലാൽ, സഹ കോഡിനേറ്റർ നാസർകാരക്കുന്ന് മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ, സാഹിത്യകാരി സബീന എം സാലി, കേളി രക്ഷാധികാരി സമിതി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി എന്നിവർ അനുശോചനം അറിയിച്ചു കൊണ്ട് സംസാരിച്ചു.
|
കേളി റോദ ഏരിയ സമ്മേളനം സെപ്റ്റംബർ 26ന്; സംഘാടക സമിതി രൂപീകരിച്ചു
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നറോദ ഏരിയയുടെ 9ാം ഏരിയ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു.
റോദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടകസമിതി രൂപീകരണ യോഗത്തിൽ ഏരിയ കമ്മറ്റി അംഗം സലിം പി പി അധ്യക്ഷത വഹിച്ചു കേളി ട്രഷറർ ജോസഫ് ഷാജി ഉദ്ഘാടനം ചെയ്ത സംഘാടക സമിതി രൂപീകരണ യോഗത്തിൽ, ഏരിയ സെക്രട്ടറി ബിജി തോമസ് സംഘാടക സമിതി പാനൽ അവതരിപ്പിച്ചു.
സലിം പി.പി ചെയർമാൻ, ശ്രീജിത്ത് വൈസ് ചെയർമാൻ, സുരേഷ് ലാൽ കൺവീനർ, മുഹമ്മദ് ഷഫീക്ക് ജോ. കൺവീനർ, ഷാജി കെ.കെ സാമ്പത്തിക കൺവീനർ, ബബിഷ് ഭക്ഷണം, ശശിധരൻ പിള്ള സ്റ്റേജ് ആൻഡ് ഡെക്കറേഷൻ, ശ്രീകുമാർ വാസു പബ്ലിസിറ്റി, ഷാജി കെ.കെ സ്റ്റേഷനറി കമ്മറ്റി, പ്രഭാകരൻ ബേത്തൂർ ഹാൾ ക്രമീകരണം, നിസാർ ഷംസുദ്ദിൻ ഗതാഗത കമ്മിറ്റി എന്നിവരെ സബ് കമ്മറ്റി കൺവീനർമാരായും യോഗം തെരഞ്ഞെടുത്തു.
കേന്ദ്ര കമ്മറ്റി അംഗമായ പ്രദീപ് കൊട്ടാരത്തിൽ, രക്ഷാധികാരി കൺവീനർ സതീഷ് വളവിൽ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറി ശ്രീകുമാർ വാസു സ്വാഗതവും സംഘാടക സമിതി കൺവീനർ സുരേഷ് ലാൽ നന്ദിയും പറഞ്ഞു.
|
മാറ്റങ്ങൾ ഉൾക്കൊണ്ടു മുന്നോട്ട് പോകുക: ഐസിഎഫ് കുവൈറ്റ് സമ്മിറ്റ്
കുവൈറ്റ് സിറ്റി: പുതിയ കാലത്തെ മാറ്റങ്ങളുടെ ഗതിവേഗത്തിനനുസൃതമായ നവീകരണത്തിന് പ്രബോധകർ തയാറാകണമെന്ന് കുവൈറ്റ് ഐസിഎഫ് സമ്മിറ്റ് ആഹ്വാനം ചെയ്തു.
പുതിയ കാലത്തിന്റെയും സമൂഹത്തിന്റെയും നേട്ടങ്ങൾ ഉൾക്കൊണ്ട് പ്രവർത്തനരീതികൾ ക്രമപ്പെടുത്തുന്നതോടൊപ്പം സമൂഹത്തിൽ വ്യാപകമാവുന്ന തിന്മകൾക്കുമെതിരായ ജാഗ്രത കൈവിടാതെ സൂക്ഷിക്കണമെന്നും ഐസിഎഫ് സമ്മിറ്റ് അഭിപ്രായപ്പെട്ടു.
ഏതു കാലത്തും പ്രബോധകന്റെ മുഖമുദ്ര അച്ചടക്കമാണെന്നും ഇസ്ലാം നിഷ്കർഷിക്കുന്ന സ്വഭാവഗുണങ്ങളുടെ അംബാസിഡർമാരായി പ്രസ്ഥാനിക ചുമതലയുള്ളവർ മാറണമെന്നും ഐസിഎഫ് ഇന്റർനാഷണൽ പ്രസിഡന്റ് അബ്ദുൽ അസീസ് സഖാഫി മമ്പാട് സമ്മിറ്റ് പ്രതിനിധികളെ ഉണർത്തി.
തങ്ങൾ സംബോധന ചെയ്യുന്ന വ്യക്തികളുടെയും സമൂഹത്തിന്റെയും സ്വഭാവവും നിലവാരവും അനുസരിച്ച് ഇടപെടലുകളിൽ ഔചിത്യബോധം കാത്തു സൂക്ഷിക്കൽ അനിവാര്യമാണെന്നും ഉൽബോധന പ്രസംഗത്തിൽ അദ്ദേഹം ഓർമപ്പെടുത്തി.
ഏപ്രിൽ അവസാന വാരം ഐസിഎഫ് ഇന്റർനാഷണൽ കൗൺസിൽ കോഴിക്കോട് നോളജ് സിറ്റിയിൽ സംഘടിപ്പിച്ച ഗ്ലോബൽ സമ്മിറ്റിന്റെ തുടർച്ചയായാണ് കുവൈറ്റ് നാഷണൽ കമ്മിറ്റി എക്കോസ് എന്ന പേരിൽ മിനി സമ്മിറ്റ് ഒരുക്കിയത്. കുവൈറ്റിലെ ഏഴു റീജിയണുകളിൽ നിന്നുള്ള സെനറ്റ് അംഗങ്ങൾ പ്രതിനിധികളായി സംബന്ധിച്ചു.
ടേക് എ സ്റ്റെപ് ടു ദി നെക്സ്റ്റ് ലെവൽ എന്ന തലവാചകത്തിൽ ദസ്മ ടീച്ചേർസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന എക്കോസിൽ അടുത്ത ഒരു വർഷത്തേക്കുള്ള ഐസിഎഫ് പ്രവർത്തന പദ്ധതികളെ പറ്റിയുള്ള ചർച്ചയും വിശദീകരണവും നടന്നു.
ഐസിഎഫ് കുവൈറ്റ് നാഷണൽ പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി ആധ്യക്ഷത വഹിച്ചു. ശുക്കൂർ മൗലവി കൈപ്പുറം ഉദ്ഘാടനം ചെയ്തു.
ഐസിഎഫ് ഇന്റർനാഷണൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി ആമുഖ പ്രഭാഷണവും ഇന്റർനാഷണൽ കൗൺസിൽ ഓർഗനൈസേഷൻ സെക്രട്ടറി ശരീഫ് കാരശേരി പദ്ധതി വിശദീകരണവും നിർവഹിച്ചു. ഇന്റർനാഷണൽ കൗൺസിൽ നോളജ് സെക്രട്ടറി അബ്ദുൽ ഹമീദ് പരപ്പ പ്രതിനിധികളെ അഭിവാദ്യം ചെയ്തു.
|
മലയാളം മിഷൻ "വേനൽതുമ്പി ക്യാമ്പ്' ഓഗസ്റ്റ് ഒന്നിന്
റിയാദ്: മലയാളം മിഷൻ റിയാദ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി നടത്തുന്ന വേനൽ അവധി ക്യാമ്പ് "വേനൽതുമ്പി ക്യാമ്പ്' ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 2.30ന് ബത്ത ലുഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മലയാള ഭാഷയും സംസ്കാരവും വ്യക്തിത്വ വികസനം, നാടൻ പാട്ടുകൾ, കരകൗശല നിർമാണം, നാടക അഭിനയം, സാഹിത്യ സർഗാത്മക അഭിരുചി, മലയാളം കവിത, കഥ എന്നി വിഷയങ്ങളെ അധികരിച്ചാണ് ക്യാമ്പ് നടത്തുന്നത്.
പങ്കെടുക്കാൻ താത്പര്യമുള്ളവർ https://forms.gle/HCVUugatzfewEKcD9 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണമെന്ന് മലയാളം മിഷൻ റിയാദ് മേഖല ഭാരവാഹികൾ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 500942167, 0536932129 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
കേളി ന്യൂസനയ്യ ഏരിയ സെമിനാർ സംഘടിപ്പിച്ചു
റിയാദ്: കേളി കലാസാംസ്കാരികവേദി ന്യൂസനയ്യ ഏരിയയുടെ ഒമ്പതാമത് സമ്മേളനത്തിന്റെ ഭാഗമായി ഏരിയ സാംസ്കാരിക കമ്മിറ്റിയുടെ നേതൃത്വത്തിൽ "മാധ്യമങ്ങളും ഇന്ത്യൻ ജനാധിപത്യവും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ന്യൂസനയ്യ ദുബായി മാർക്കറ്റ് ഒയാസിസ് ഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ ഏരിയ ജോയിന്റ് സെക്രട്ടറി തോമസ് ജോയി മോഡറേറ്ററായി. കേളികേന്ദ്ര കമ്മിറ്റി അംഗവും സാംസ്കാരിക കമ്മിറ്റി കൺവീനറുമായ ഷാജി റസാഖ് മുഖ്യപ്രഭാഷണം നടത്തി.
ഏരിയ സാംസ്കാരിക കമ്മിറ്റി ചെയർമാൻ രാജേഷ് ഓണക്കുന്ന് പ്രബന്ധം അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ അബ്ദുൽ കലാം, ഷമൽരാജ്, താജുദീൻ, സജീഷ്, ഷൈജു ചാലോട്, വിവിധ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ രാജൻ,പ്രവീൺ, ഹരികുമാർ, കിംഗ്സറ്റൺ എന്നിവർ മാധ്യമങ്ങളും ഇന്ത്യൻ ജനാധിപത്യവും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.
ഏരിയ രക്ഷാധികാരി കൺവീനർ ബൈജു ബാലചന്ദ്രൻ, കേളി കേന്ദ്രകമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ ഷിബു തോമസ്, ഏരിയ പ്രസിഡന്റ് നിസാർ മണ്ണഞ്ചേരി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
കേളിയുടെ 12ാമത് കേന്ദ്രസമ്മേളനവുമായി ബന്ധപ്പെട്ട് വിവിധ ഏരിയകളിൽ സെമിനാറുകൾ, വിവിധ ഇനം ഗയിമുകൾ എന്നിവ അരങ്ങേറി വരികയാണ്. ഏരിയ സാംസ്കാരിക കമ്മിറ്റി കൺവീനർ ബേബി ചന്ദ്രകുമാർ സ്വാഗതവും ഏരിയ വൈസ്പ്രസിഡന്റ് അബ്ദുൽ നാസർ നന്ദിയും പറഞ്ഞു.
|
കേളി ബത്ത ഏരിയ സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു
റിയാദ്: കേളി കലാ സാംസ്കാരിക വേദി ബത്ഹ ഏരിയയുടെ പത്താമത് സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ബത്ഹ ലൂഹ ഹാളിൽ നടന്ന പ്രകാശന ചടങ്ങിൽ സമ്മേളന സംഘാടക സമിതി കൺവീനർ ഫക്രുദീൻ സ്വാഗതമാശംസിച്ചു.
ബത്ഹ ഏരിയ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറം അധ്യക്ഷനായി. ബത്ഹ രക്ഷാധികാരി സമിതി കൺവീനർ മോഹൻദാസ് ലോഗോ ഏരിയ സെക്രട്ടറി രാമകൃഷ്ണന് കൈമാറി പ്രകാശന കർമം നിർവഹിച്ചു. മർഗബ് രക്ഷാധികാരി സമിതി അംഗമായ സിജിൻ കൂവള്ളൂരാണ് ലോഗോ ഡിസൈൻ ചെയ്തത്.
കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ, വൈസ് പ്രസിഡന്റ് രജീഷ് പിണറായി, കേന്ദ്ര കമ്മറ്റി അംഗവും കേന്ദ്ര സാംസ്കാരിക കമ്മിറ്റി കൺവീനറുമായ ഷാജി റസാക്ക്, കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ ട്രഷററുമായ ബിജു തായമ്പത്ത്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങൾ, ഏരിയ കമ്മറ്റി അംഗങ്ങൾഎന്നിവരെ കൂടാതെ വിവിധ യൂണിറ്റുകളിൽ നിന്നായി നിരവധി അംഗങ്ങളും സന്നിഹിതരായിരുന്നു.
കേളിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ഓഗസ്റ്റ് 15ന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ ബത്ഹ ഏരിയയുടെ പത്താമത് സമ്മേളനം അരങ്ങേറും.
|
വി.എസ്. അച്ചുതാനന്ദനെ അനുസ്മരിച്ച് മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ
ഫുജൈറ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മലയാളം മിഷൻ ആദ്യ ചെയർമാനുമായ വി.എസ്. അച്ചുതാനന്ദന്റെ വിയോഗത്തിൽ മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി.
വി.എസ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന സന്ദർഭത്തിലാണ് മലയാളം മിഷൻ ആരംഭിക്കുന്നത്. മാതൃഭാഷാ പഠനത്തിനും കേരളീയ സംസ്കാര പ്രചാരണത്തിനും വി.എസ് നൽകിയ സംഭാവനകൾ എന്നും ഓർക്കപ്പെടുമെന്ന് ഭാരവാഹികൾ പറഞ്ഞു .
|
വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിച്ചു
ദമാം: കേരള മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
കേരള രാഷ്ട്രീയത്തിൽ എട്ട് പതിറ്റാണ്ടിലേറെ സമരങ്ങളുടെയും പോരാട്ടങ്ങളുടെയും ചരിത്രം സൃഷ്ടിച്ച കമ്യൂണിസ്റ്റ് നേതാവായിരുന്നു വി.എസ്. പരിസ്ഥിതിക്കും പാർശ്വവത്കരിക്കപ്പെട്ട മനുഷ്യനും വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയാണ് വി.എസ് ജനനായകനായി മാറിയത്.
മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത ജനകീയ പ്രശ്നങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ വി.എസ് നിർണായക പങ്ക് വഹിച്ചു.
അനീതികൾക്കെതിരേ തലയുയർത്തി നിന്ന, രാഷ്ട്രീയ പ്രതിബദ്ധതയും കാർക്കശ്യവും ജീവിതപാഠമാക്കിയ വി.എസ് വിടവാങ്ങുമ്പോൾ പോരാട്ടവീര്യം നിറഞ്ഞ രാഷ്ട്രീയ യുഗം കൂടി അവസാനിക്കുകയാണ്.
കേരളം നിലനിൽക്കുന്ന കാലത്തോളം വി.എസ്. അച്യുതാനന്ദൻ എന്ന വിപ്ലവകാരിയുടെ ഓർമകൾ തലമുറകൾ കൈമാറി നിലനിൽക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
|
സമാനതകൾ ഇല്ലാത്ത സമര നേതാവ്; വി.എസിനെ അനുസ്മരിച്ച് കേളി
റിയാദ്: പൊതു ജനങ്ങളെയും പ്രകൃതിയെയും ബാധിക്കുന്ന വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്ന സമാനതകൾ ഇല്ലാത്ത സമര നേതാവായിരുന്നു വി.എസ്. അച്യുതാനന്ദനെന്ന് കേളി കലാസാംസ്കാരിക വേദി സെക്രട്ടറിയേറ്റ് പുറത്തിറക്കിയ അനുശോചന കുറിപ്പിൽ പറഞ്ഞു.
85 വർഷത്തോളം നീണ്ടുനിന്ന പൊതുപ്രവർത്തനത്തിൽ, സമരരംഗത്ത് മരണത്തെ മുഖാമുഖം നേരിടേണ്ടിവന്നിട്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിൽ ഉറച്ചുനിന്ന വി എസ്, പാർടി പ്രവർത്തകർക്കും അവകാശ പോരാട്ടം നടത്തുന്നവർക്കും എന്നും പ്രചോദനമേകുന്ന നേതാവായിരുന്നു.
അദ്ദേഹത്തിന്റെ ജീവിതം തൊഴിലാളിവർഗ പോരാട്ടങ്ങൾക്കും ജനകീയ വിഷയങ്ങൾക്കും വേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങൾക്ക് ഉഴിഞ്ഞുവെച്ചതായിരുന്നു. സിപിഐഎമ്മിന്റെ സ്ഥാപക നേതാക്കളിൽ അവസാന കണ്ണിയായ വി.എസ്, ആറ് തവണ എംഎൽഎയും രണ്ട് തവണ പ്രതിപക്ഷ നേതാവും ഒരു തവണ മുഖ്യമന്ത്രിയും ആയിട്ടുണ്ട്.
മുഖ്യമന്ത്രിയായിരിക്കെ 2006ൽ വി എസ് അച്യുതാനന്ദൻ സർക്കാർ പ്രവാസി ക്ഷേമ പദ്ധതി നിയമ സഭയിൽ പ്രഖ്യാപിക്കുകയും 2008ൽ പ്രവാസി ക്ഷേമനിധി നിയമം സഭ അംഗീകരിക്കുകയും ചെയ്തത് പ്രവാസികൾക്ക് ആശ്വാസം നൽകുന്ന നടപടിയായിരുന്നു.
500 രൂപയിൽ തുടങ്ങിയ പെൻഷൻ ഇന്ന് 3500ൽ എത്തിനിൽക്കുന്നതിനും തിരിച്ചെത്തിയ പ്രവാസികൾക്ക് ആശ്വാസം നൽകുന്നതിലും സുപ്രധാന ചുവടുവയ്പ്പുമായിരുന്നു ഈ പദ്ധതിയെന്നും സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
|
ജനകീയ സമരങ്ങൾക്കു ഊർജം നൽകിയ വ്യക്തി; വി.എസിനെ അനുസ്മരിച്ച് പ്രവാസി വെൽഫെയർ
മനാമ: കേരളത്തിന്റെ ഒരു കാലഘട്ടത്തിലെ വികാരവും മനസാക്ഷിയുമായിരുന്നു വി.എസ്. അച്യുതാനന്ദൻ എന്ന് പ്രവാസി വെൽഫെയർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അടിമസമാനമായ ജീവിതങ്ങൾക്ക് അവകാശ ബോധത്തിന്റെയും പ്രത്യാശയുടെയും അതിജീവന സമരങ്ങളുടേയും പ്രാഥമിക പാഠങ്ങൾ പകർന്നുനൽകിയ നേതാവായിരുന്നു വി.എസ്.
മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷത്തായപ്പോഴും വി.എസ് ഒരു പ്രതിപക്ഷനേതാവിന്റെ കരുത്തും കലഹവും പ്രകടിപ്പിച്ചു. തന്റെ കഴിവും അധികാരവും സാധാരണ മനുഷ്യർക്ക് വേണ്ടി വിനിയോഗിച്ച നേതാവായിരുന്നു വി എസ്.
കക്ഷിരാഷ്ട്രീയത്തിന്റെ അതിർ വരമ്പുകൾക്കപ്പുറം കേരളത്തിലെ ജനങ്ങൾ വി.എസിനെ ഓർമിക്കും എന്ന് പ്രവാസി വെൽഫെയർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
|
പ്രഥമ രാജീവ് ഗാന്ധി പുരസ്കാരം കെ.സി. വേണുഗോപാലിന്
കുവൈറ്റ് സിറ്റി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ ഒഐസിസി കുവൈറ്റ് നൽകുന്ന മികച്ച പൊതുപ്രവർത്തകനുള്ള "പ്രഥമ രാജീവ് ഗാന്ധി പുരസ്കാരം' കെ.സി. വേണുഗോപാൽ എംപിക്ക് നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഓഗസ്റ്റ് 22ന് ഷുവൈഖ് കൺവൻഷൻ സെന്റർ ആൻഡ് റോയൽ സ്യുട്ട് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ഷിഹാബ് തങ്ങൾ പുരസ്കാര സമർപ്പണം നടത്തും.
വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ 100 ഭവനം നിർമിച്ചു കൊടുക്കുന്ന പദ്ധതിയിലേക്ക് കുവൈറ്റ് ഒഐസിസി നൽകുന്ന ആദ്യ ഭവനത്തിനുള്ള സഹായവും ചടങ്ങിൽ വച്ച് കൈമാറും.
കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽ കുമാറാണ് ഭാവന സഹായത്തിനുള്ള സംഖ്യ ഏറ്റുവാങ്ങുക. കുവൈറ്റിന്റെ ചുമതലയുമുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൾ മുത്തലിബ്, മറിയ ഉമ്മൻ ചാണ്ടി എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
കേരളത്തിലെ പ്രമുഖ കലാകാരൻമാർ പങ്കെടുക്കുന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കുന്നതാണ്. ഒഐസിസി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര, വർഗീസ് ജോസഫ് മാരാമൻ, ജോയ് ജോൺ തുരുത്തികര, സുരേഷ് മാത്തൂർ, എം.എ. നിസാം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
മലയാളി ഡോക്ടർ അബുദാബിയിൽ മരിച്ചനിലയിൽ
കണ്ണൂർ: മലയാളിയും എഴുത്തുകാരിയുമായ ഡോക്ടറെ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയും തളാപ്പ് സ്വദേശിനി ഡോ. അരയാക്കണ്ടി ധനലക്ഷ്മിയാണ് (54) മരിച്ചത്.
കഴിഞ്ഞ രണ്ടു ദിവസമായി സുഹൃത്തുക്കൾ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന് തിങ്കളാഴ്ച രാത്രി മുസഫയിലെ താമസസ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അബുദാബിയിലെ ലൈഫ് കെയർ ആശുപത്രിയിലെ ദന്ത ഡോക്ടറായിരുന്നു.
പത്തു വർഷമായി അബുദാബിയിൽ ജോലി ചെയ്തുവരികയാണ്. അബുദാബി മലയാളി സമാജം അംഗവും പ്രവാസി മലയാളികൾക്കിടയിലെ സാമൂഹിക പ്രവർത്തകയുമാണ്. സമൂഹ മാധ്യമങ്ങളിലും സജീവമായിരുന്നു. നേരത്തെ കണ്ണൂർ ധനലക്ഷ്മി ആശുപത്രിയിലും ജോലി ചെയ്തിരുന്നു.
പഴയകാല പ്രമുഖ സ്വകാര്യ ബസ് കന്പനിയായിരുന്ന ആനന്ദകൃഷ്ണ ബസ് സർവീസ് ഉടമ പരേതനായ നാരായണൻചന്ദ്രമതി ദന്പതികളുടെ മകളാണ്. സുജിത്താണ് ഭർത്താവ്. ഇദ്ദേഹം നാട്ടിലാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
സഹോദരങ്ങൾ: ആനന്ദകൃഷ്ണൻ, ശിവറാം, ഡോ. സീതാലക്ഷ്മി.
|
വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചിച്ചു
മനാമ: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.
വി.എസിന്റെ നിര്യാണത്തിലൂടെ കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഒരു യുഗം അവസാനിക്കുകയാണ്. കേരളത്തിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും നിരവധി സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും ചെയ്ത വി എസ്, തൊഴിലാളികളുടെയും സാധാരണക്കാരുടെയും നേതാവായിട്ടാണ് അറിയപ്പെട്ടിരുന്നത്.
തീക്ഷണസമരങ്ങളുടെ ഫലമായി ജയില്‍ ജീവിതം അനുഭവിച്ചിരുന്നു. വി.എസിന്റെ നിര്യാണത്തില്‍ കേരള ജനതയുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി കൊല്ലം പ്രവാസി അസോസിയേഷൻ അറിയിച്ചു.
|
കുര്യാക്കോസ് ജോൺ പറമ്പത്ത് അന്തരിച്ചു
ചങ്ങനാശേരി: തൃക്കൊടിത്താനം പറമ്പത്ത് കുര്യാക്കോസ് ജോൺ(86) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 11.30ന് വീട്ടിൽ ആരംഭിച്ച് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോനാ പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.
പരേതന്റെ ഭാര്യ ത്രേസ്യാമ്മ ജോൺ മാമ്മൂട് പുളിമൂട്ടിൽ കുടുംബാംഗം. മക്കൾ: പി.ജെ. കുര്യാക്കോസ് (തൃക്കൊടിത്താനം), ടോജി അജിത്ത് മതിച്ചിപ്പറമ്പിൽ, പി.ജെ. ചാക്കോ (കാസാ ഡെവലപ്പേഴ്സ്, ചങ്ങനാശേരി), പി.ജെ. ജോൺ (ബെൽജിയം), പി.ജെ. മാത്യു (കാനഡ).
മരുമക്കൾ: അജിത്ത് ബി. മാത്യു മതിച്ചി പറമ്പിൽ(ചങ്ങനാശേരി), റീന ചാക്കോ ആഞ്ഞിലിവേലിൽ (തൃക്കൊടിത്താനം), അനു ജോൺ പാലമൂട്ടിൽ (അമ്മഞ്ചേരി), ജിഷ മാത്യു പഴഞ്ഞിയിൽ (വൈക്കം).
സഹോദരങ്ങൾ: പരേതനായ റെവ.ഫാ.ചെറിയാൻ പറമ്പത്ത് (റിയോ ഡി ജനീറോ അതിരൂപത, ബ്രസീൽ 19822014), റവ. സി. ഉജ്വല (മിഷണറീസ് ഓഫ് ചാരിറ്റി, പൂക്കാട്ടുപടി), റവ.സി. ശാന്തി മരിയ സിഎംസി(കാർമ്മൽ വില്ല, ചങ്ങനാശേരി), കുര്യാക്കോസ് കുര്യാക്കോസ്, പി.കെ. ജോസഫ്, പി.കെ. മാത്യു, എൽസമ്മ സ്കറിയ കടന്തോട്.
|
കേളി ന്യൂസനയ്യ ഏരിയ സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു
റിയാദ്: പന്ത്രണ്ടാം കേളി കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി ന്യൂസനയ്യ ഏരിയ ഒന്‍പതാമത് ഏരിയ സമ്മേളനം ഓഗസ്റ്റ് എട്ടിന് നടത്തുവാൻ തീരുമാനിച്ചു.
ന്യൂസനയ്യഏരിയ പ്രസിഡന്റ് നിസാർ മണ്ണഞ്ചേരിയുടെ അധ്യക്ഷതയിൽചേർന്ന ലോഗോ പ്രകാശനാ ചടങ്ങിൽ കേളി കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ ചാർജ് കാരനുമായ ഷാജിറസാഖ് ഏരിയ സെക്രട്ടറി ഷിബുതോമസിനു കൈമാറിക്കൊണ്ട് ലോഗോ പ്രകാശനം ചെയ്തു.
ഏരിയ രക്ഷാധികാരി കൺവീനർ ബൈജു ബാലചന്ദ്രൻ, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ താജുദീൻ, അബ്ദുൽകലാം, അബ്ദുൽനാസർ, ഷാമൽരാജ്, സജീഷ്, സതീഷ്കുമാർ, മധുഗോപി, ഏരിയ കമ്മിറ്റി അംഗങ്ങളായ ഷൈജു ചാലോട്, കരുണാകരൻ മണ്ണടി, രാജേഷ് കുമാർ, ബേബിചന്ദ്രകുമാർ എന്നിവർ സംസാരിച്ചു.
സംഘാടകസമിതി ചെയർമാൻ തോമസ് ജോയി സ്വാഗതവും സംഘാടകസമിതി കൺവീനർ രാജേഷ് ഓണക്കുന്ന് നന്ദിയും പറഞ്ഞു.
|
അതുല്യയുടെ മരണം കൊലപാതകമെന്ന് കുടുംബം
ചവറ: തേവലക്കര കോയിവിള സൗത്ത് അതുല്യ ഭവനിൽ അതുല്യ (30)യെ ഷാർജയിലുള്ള ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ച് കുടുംബം. വർഷങ്ങളായി കടുത്ത പീഡനമാണ് ഭർത്താവ് സതീഷ് ശങ്കറിൽ നിന്നും മകൾ അതുല്യ നേരിട്ടതെന്ന് അതുല്യയുടെ അച്ഛൻ എസ്. രാജശേഖരൻ പിള്ളയും അമ്മ തുളസിഭായ് പിള്ളയും പറഞ്ഞു.
അതുല്യയുടെ മരണം കൊലപാതകമായിരിക്കാം എന്നാണ് അവർ പറയുന്നത്. വിവാഹം കഴിഞ്ഞിട്ട് 11 വർഷമായെന്നും മകൾ എല്ലാ ദിവസവും വിളിക്കുമായിരുന്നുവെന്നും അമ്മ പറഞ്ഞു. ഭർത്താവിന്റെ ഉപദ്രവം സഹിച്ച് ജീവിക്കുകയാണെന്നും ആത്മഹത്യ ചെയ്യില്ലെന്നും എന്റെ കുഞ്ഞിനായിട്ട് ജീവിക്കുമെന്നും അതുല്യ പലതവണ പറഞ്ഞിട്ടുണ്ടെന്ന് അമ്മ തുളസീ ഭായി പറയുന്നു.
വേണ്ടായെങ്കിൽ ബന്ധം ഒഴിയണമെന്നു പലതവണ അമ്മ പറഞ്ഞുവെങ്കിലും അതുല്യ കേട്ടില്ല. മദ്യപിച്ച് കഴിഞ്ഞാൽ സതീഷ് മറ്റൊരാളായി മാറി ക്രൂരമായി മർദിക്കുമായിരുന്നു. ലഹരി വിടുമ്പോൾ ഇനി കുടിക്കില്ലെന്ന് പറഞ്ഞ് ക്ഷമ ചോദിക്കുന്നതും പതിവായിരുന്നു.
പിന്നീടും മദ്യപിച്ച് സംശയങ്ങൾ നിരത്തി മർദിക്കുമെന്നും അതുല്യയെ ഫ്ലാറ്റിൽ പൂട്ടിയിട്ടാണ് സതീഷ് പുറത്ത് പോകാറുള്ളതെന്നും കുടുംബം ആരോപിക്കുന്നു. മർദിക്കുന്നവീഡിയോ അയച്ച് തരുമായിരുന്നു
മകളെ ഷാർജയിലേക്ക് കൊണ്ടുപോകാൻ വേണ്ടി അതുല്യ നാട്ടിൽ വന്നിരുന്നു. അതിനുള്ള ക്രമീകരണങ്ങൾ നടത്തിയ ശേഷം മൂന്ന് മാസം മുമ്പാണ് തിരികെ ഷാർജയിലേക്കു പോയത്. തുടർന്നും ക്രൂരമായ പീഡനം നടന്നുവെന്ന് സഹോദരിയോടും ബന്ധുക്കളോടും അതുല്യ പറഞ്ഞിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ചവറ തെക്കുംഭാഗം പോലീസ് അതുല്യയുടെ മാതാവിന്റെ മൊഴി രേഖപ്പെടുത്തി കേസ് എടുത്തിട്ടുണ്ട്. ഭർത്താവിൽ നിന്നും ഏൽക്കേണ്ടി വന്ന പീഡനങ്ങളെ കുറിച്ചുള്ള വീഡിയോയും വോയിസ് ക്ലിപ്പും പോലീസിന് ബന്ധുക്കൾ കൈമാറി.
ഷാർജയിൽ നിന്നുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ അനന്തര നടപടികൾ ഉണ്ടാവുകയുള്ളൂ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്.
അതുല്യയുടെ ശബ്ദസന്ദേശം പുറത്ത്
ചവറ: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അതുല്യ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച ശബ്ദ സന്ദേശം പുറത്ത്.
തന്നെ അയാൾ ചവിട്ടി കൂട്ടി, ആത്മഹത്യ ചെയ്യാൻ ധൈര്യമില്ലാത്തത് കൊണ്ട് ചെയ്യാനാകുന്നില്ലെന്നും അതുല്യ ഫോൺ സന്ദേശത്തിൽ പറയുന്നുണ്ട്.
|
സൗദിയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ ഓർമയായി
റിയാദ്: സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെട്ടിരുന്ന അൽവലീദ് ബിൻ ഖാലിദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ (36) അന്തരിച്ചു. മരണത്തിനും ജീവിതത്തിനുമിടയിൽ 20 വർഷത്തോളമാണ് കണ്ണുപോലും തുറക്കാതെ ഇദ്ദേഹം കോമയിൽ കിടന്നത്.
2005ൽ യുകെയിലെ സൈനിക കോളജിൽ പഠിക്കവെയുണ്ടായ കാറപകടത്തിൽ തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റതിനെത്തുടർന്നാണ് അദ്ദേഹം കോമയിലായത്. അപകടം നടക്കുന്പോൾ അദ്ദേഹത്തിന് 15 വയസായിരുന്നു. അപകടത്തിനുശേഷം ഒരിക്കൽപ്പോലും കണ്ണുതുറന്നില്ല.
ഇതോടെയാണ് രാജകുടുംബാംഗമായ അൽവലീദ് ബിൻ ഖാലിദ് ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെട്ടത്. റിയാദിലെ കിംഗ് അബ്ദുൾ അസീസ് മെഡിക്കൽ സിറ്റിയിലാണ് രാജകുമാരനെ പരിചരിച്ചിരുന്നത്.
ട്യൂബ് വഴിയാണു ഭക്ഷണം നൽകിവന്നിരുന്നത്. 2019ൽ അദ്ദേഹത്തിന്റെ വിരലുകൾ ചലിച്ചിരുന്നു. തലയും ചെറുതായി ചലിച്ചു. എന്നാൽ, പിന്നീട് ആരോഗ്യനിലയിൽ യാതൊരു പുരോഗതിയുമുണ്ടായില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തിയിരുന്നത്.
പിതൃസ്നേഹത്തിന്റെ ആഴം
ഒരു പ്രതീക്ഷയും ഇല്ലാതിരുന്നിട്ടും ജീവൻരക്ഷാ സംവിധാനങ്ങൾ മാറ്റി മകനെ മരണത്തിന് വിട്ടുകൊടുക്കാൻ പിതാവ് ഖാലിദ് ബിൻ തലാൽ തയാറായില്ല. പകരം എല്ലാ ചികിത്സയും നൽകി ദൈവം വിളിക്കുമ്പോൾ മകൻ പോകട്ടെയെന്നു നിലപാടെടുത്തു.
മുറി മനോഹരമായി അലങ്കരിച്ചു. കണ്ണുകൾ തുറക്കാതിരിക്കുമ്പോഴും സ്നേഹപരിചരണത്താൽ രാജകുമാരൻ എപ്പോഴും സുന്ദരനായാണു കാണപ്പെട്ടത്. 20 വർഷമായി ഇദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെങ്കിലും കുടുംബം പ്രതീക്ഷയോടെ ചികിത്സയും പ്രാര്‍ഥനയും തുടരുകയായിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാലിന് 36 വയസ് തികഞ്ഞത്. കോടീശ്വരനായ ഖാലിദ് ബിൻ തലാൽ അൽ സഈദ് രാജകുമാരന്റെയും റീമ ബിൻത് തലാൽ രാജകുമാരിയുടെയും മൂത്ത മകനാണ് അൽ വലീദ്.
ലോകത്തു ലഭിക്കാവുന്നതിൽവച്ച് ഏറ്റവും മികച്ച ചികിത്സയാണ് അൽ വലീദിനായി നൽകിയിരുന്നത്. ഇതിനായി അമേരിക്കയിൽനിന്നും സ്പെയിനിൽനിന്നുമൊക്കെ വിദഗ്ധ ഡോക്ടർമാരെ എത്തിച്ചു.
പ്രാർഥനകളും പിന്തുണയുമായി നിരവധി സന്ദർശകരാണ് റിയാദിലെ ആശുപത്രിയിൽ അൽവലീദ് രാജകുമാരനെ സന്ദർശിച്ചിരുന്നത്. രാജകുമാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി സമൂഹമാധ്യമങ്ങളിൽ ഇടയ്ക്കു വാർത്തകൾ പ്രത്യക്ഷപ്പെട്ടെങ്കിലും ഇതിനു സ്ഥിരീകരണമുണ്ടായിരുന്നില്ല.
എല്ലാ ദിവസവും മകനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്ന പിതാവ് ഖാലിദ് ബിൻ തലാൽ, മകന്റെ വിവിധ ചിത്രങ്ങളും സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടിരുന്നു. മകൻ മരിച്ച വിവരം അദ്ദേഹം തന്നെയാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ പുറംലോകത്തെ അറിയിച്ചതും.
|
യുഎഇയിൽ മാനന്തവാടി രൂപത പ്രവാസി അപ്പോസ്തലേറ്റ് പ്രവർത്തനം തുടങ്ങി
അജ്മാൻ: യുഎഇയിൽ മാനന്തവാടി രൂപതയുടെ പ്രവാസി അപ്പോസ്തലേറ്റ് പ്രവർത്തനം തുടങ്ങി. മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. സമകാലിക ലോകത്ത് സഭയുടെ അനിവാര്യമായ ശുശ്രൂഷയാണ് പ്രവാസി അപ്പോസ്തലേറ്റ് എന്ന് മാർ അലക്സ് താരാമംഗലം പറഞ്ഞു.
യുഎഇയിലുള്ള മാനന്തവാടി രൂപതാംഗങ്ങളുടെ കുടുംബസംഗമവും ബിഷപ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം വീഡിയോയിലൂടെ അനുഗ്രഹ സന്ദേശം നൽകി. പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. മനോജ് അമ്പലത്തിങ്കൽ വീഡിയോയിലൂടെ ആശംസാ സന്ദേശം നൽകി.
ദിപു സെബാസ്റ്റ്യൻ, സിജു ജോസഫ്, ഷിനോജ് മാത്യു, പ്രസാദ് ജോൺ, സാബു പരിയാരത്ത്, സന്തോഷ് മാത്യു, ബെഞ്ചമിൻ ജോസഫ്, സുനിൽ പായിക്കാട്, ബോസിമ ജോൺസൻ, ജോമോൻ വർക്കി എന്നിവർ പ്രസംഗിച്ചു.
സാജൻ വർഗീസ്, ബാബു വൻപുഴ, സജി വർക്കി, അഡ്വ. ബിനോയ് മാത്യു, ജീസ് തോമസ്, ആൽബിൻ ജോർജ്, ജെസ്വിൻ ജോസ്, ബിനോയ് ക്രിസ്റ്റി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.
|
മലയാളി യുവാവ് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു
മനാമ: ബഹറനില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് അഫ്സൽ(27) ആണ് മരിച്ചത്.
ബഹറനില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട വിമാനത്തില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയതിന് പിന്നാലെ അഫ്സലിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രണ്ട് മാസം മുമ്പാണ് അഫ്സൽ ബഹറനിലെത്തിയത്. പനി വിട്ടുമാറാത്തതിനെ തുടര്‍ന്ന് തുടര്‍ചികിത്സയ്ക്കായി നാട്ടിലേക്ക് പോകുകയായിരുന്നു.
|
കേളി ഉമ്മുൽഹമാം ഏരിയ സമ്മേളനം ഓഗസ്റ്റ് 22ന്
റിയാദ്: കേളി കലാ സാംസ്കാരിക വേദി ഉമ്മുൽഹമാം ഏരിയയുടെ ആറാമത് സമ്മേളനം പി.കെ. മുരളി ( ഉമ്മുൽ ഹമാം മുൻ ഏരിയ സെക്രട്ടറിയും കേളി മുൻ വൈസ് പ്രസിഡന്റ്) നഗറിൽ വച്ച് ഓഗസ്റ്റ് 22ന് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഏരിയ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി 31 അംഗ സംഘാടകസമിതി നിലവിൽ വന്നു. സംഘാടക സമിതിരൂപീകരണ യോഗത്തിന് ഏരിയ പ്രസിഡന്റ് ബിജു ഗോപി അധ്യക്ഷത വഹിച്ചു.
കേന്ദ്ര കമ്മിറ്റി അംഗവും ന്യൂ സനയ്യ ഏരിയ സെക്രട്ടറിയുമായ ഷിബു തോമസ് സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ് സംഘാടകസമിതി പാനല്‍ അവതരിപ്പിച്ചു.
അബ്ദുൽ കലാം ചെയർമാൻ, അബ്ദുസലാം വൈസ് ചെയർമാൻ, വിപീഷ് രാജൻ കണ്‍വീനര്‍, ഹരിലാൽ ബാബു ജോ. കണ്‍വീനര്‍, അനിൽ കുമാർ സാമ്പത്തിക കമ്മിറ്റി കണ്‍വീനര്‍ കൂടാതെ ബിജു ഗോപി, സമദ്, ബേബി, സന്തോഷ് കുമാർ, മുസ്തഫ, പാർത്ഥൻ, അബ്ദുസലാം ആലുവ,
മനു പത്തനംതിട്ട ജയരാജ്, സുധിൻ കുമാർ, നസീർ .എം, മോഹനൻ, ജംഷീർ, അനിൽ കുമാർ പുലിക്കെരിൽ, സുനിൽ കുമാർ കാസർകോഡ്, മൃദുൻ വി സുരേഷ് പി എന്നിവരടങ്ങുന്ന വിവിധ സബ് കമ്മിറ്റികളേയും യോഗം അംഗീകരിച്ചു.
12ാമത് കേന്ദ്രസമ്മേളനത്തിന് മുന്നോടിയായി ഏരിയയിലെ അഞ്ച് യൂണിറ്റ് സമ്മേളനങ്ങളും ഇസ്തിഹാർ യൂണിറ്റ് രൂപീകരണ കൺവൻഷനും സമയബന്ധിതമായി പൂർത്തിയാക്കിയിരുന്നു.
നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ അകീക് യൂണിറ്റ് അഷ്റഫ് എം.പി, അനിൽ കുമാർ, മോഹനൻ മാധവൻ ഉമ്മുൽഹമാം നോർത്ത് യൂണിറ്റിൽ ഹരിലാൽ ബാബു, ജയരാജ്, ജയൻ എൻ.കെ, ഉമ്മുൽഹമാം സൗത്ത് യൂണിറ്റിൽ അക്ബർ അലി, കരീം അമ്പലപ്പാറ,
അബ്ദുസമദ്, ദല്ലാ മുറൂജ് യൂണിറ്റിൽ അബ്ദുസലാം, വിപീഷ് രാജൻ, നസീർ .എം, ദരിയ്യ ജാക്സ് യൂണിറ്റിൽ അനിൽ പി.എസ്, സന്തോഷ് കുമാർ, തങ്കച്ചൻ എന്നിവർ യഥാക്രമം പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ ചുമതലകൾ വഹിക്കുന്നു.
പുതുതയി രൂപീകരിച്ച ഇസ്തിഹാർ യൂണിറ്റ് ഭാരവാഹികളായി പ്രേം കുമാർ, ഷാജി തൊടിയൂർ, മനു പത്തനംതിട്ട എന്നിവരേയും തെരഞ്ഞെടുത്തു. കേളി കേന്ദ്ര കമ്മിറ്റി അംഗം ലിബിൻ പശുപതി, ഏരിയ രക്ഷാധികാരി സെക്രട്ടറി ഷാജു പി.പി, ഏരിയ ട്രഷറര്‍ സുരേഷ് .പി എന്നിവർ അഭിസംബോധന ചെയ്തു സംസാരിച്ചു.
ഏരിയ സെന്റർ അംഗം ജയരാജ് എം.പി സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ വിപീഷ് രാജൻ നന്ദിയും പറഞ്ഞു.
|
പ്രവാസി സംരംഭകർക്ക് കേരള ബാങ്ക് വഴി 100 കോടി രൂപയുടെ വായ്പ
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികേരളീയരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേണ്‍ഡ് എമിഗ്രൻസ് (എൻഡിപിആർഇഎം) പദ്ധതിയുടെ ഭാഗമായി നടപ്പു സാന്പത്തിക വർഷം കേരള ബാങ്കു വഴി 100 കോടി രൂപയുടെ സംരംഭക വായ്പകൾ ലഭ്യമാക്കും.
എൻഡിപിആർഇഎം, പ്രവാസി കിരണ്‍ പദ്ധതി നടത്തിപ്പു സംബന്ധിച്ച് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം.
എൻഡിപിആർഇഎം പദ്ധതിയുടെ ഭാഗമായി 10 ലക്ഷം വരെയുളള സംരംഭകവായ്പകൾക്ക് ഈട് ഒഴിവാക്കുന്നതിനുളള സാധ്യതകളും ചർച്ച ചെയ്തു. ഇതിനായി പുതിയ സംരംഭക വായ്പ പദ്ധതി കേരള ബാങ്ക് അവതരിപ്പിക്കും.
ഓഗസ്റ്റിനുശേഷം സംസ്ഥാനത്താകെ 30 വായ്പാ മേളകൾ സംഘടിപ്പിക്കാനും ധാരണയായി. തൈക്കാട് നോർക്ക സെന്ററിൽ നടന്ന യോഗത്തിൽ നോർക്ക റൂട്ട്സ് സിഇഒ അജിത്ത് കോളശേരി, കേരള ബാങ്ക് സിഇഒ ജോർട്ടി എം. ചാക്കോ, നോർക്ക റൂട്ട്സ് ജനറൽ മാനേജർ ടി. രശ്മി തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്താകെ 823 ശാഖകളുളള കേരള ബാങ്ക് ഉൾപ്പെടെ സംസ്ഥാനത്തെ 17 ബാങ്കിംഗ് ധനകാര്യസ്ഥാപനങ്ങൾ വഴിയാണ് എൻഡിപിആർഇഎം പദ്ധതി നടപ്പിലാക്കി വരുന്നത്. രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തു മടങ്ങിയെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പദ്ധതി പ്രയോജനപ്പെടുത്താം.
30 ലക്ഷം രൂപവരെയുളള സംരംഭകവായ്പകളാണ് പദ്ധതിവഴി ലഭിക്കുന്നത്. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും മുന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും.
പദ്ധതി സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നന്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാം.
|
സി.വി. പദ്മരാജന് അനുശോചനം രേഖപ്പെടുത്തി ഐവൈസിസി ബഹറിന്‍
മനാമ: കെപിസിസി മുൻ അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ അഡ്വ. സി.വി. പത്മരാജന്റെ നിര്യാണത്തിൽ ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് ബഹറിന്‍ ദേശീയ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
കേരളത്തിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും അദ്ദേഹം നല്കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. കെപിസിസി ഓഫീസ് യാഥാര്‍ഥ്യമാക്കിയത് അദ്ദേഹം അധ്യക്ഷനായിരുന്ന കാലത്താണ്.
കെ. കരുണാകരന്, എ.കെ. ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്ന സി.വി. പദ്മരാജൻ ആദര്‍ശ രാഷ്ട്രീയത്തിന്റെ മുഖമായിരുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ഐവൈസിസി ബഹറിന്‍ ദേശീയ കമ്മിറ്റി അറിയിച്ചു.
|
മധുരം മലയാളം വേനലവധി ക്യാമ്പിന് സമാപനമായി
അൽ ഐൻ: അൽ ഐൻ മലയാളി സമാജവും ഇന്ത്യൻ സോഷ്യൽ സെന്ററും ചേർന്ന് സംഘടിപ്പിച്ച 25ാമത് മധുരം മലയാളം വേനലവധി ക്യാമ്പിന് സമാപനമായി. മലയാളി സമാജം പ്രസിഡന്റ് സുനീഷ് കൈമലയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് റസൽ മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു.
സാഹിത്യ വിഭാഗം സെക്രട്ടറി ഷൗക്കത്തലി, വൈസ് പ്രസിഡന്റ് ഹാരിസ്, ട്രഷറർ രമേശ് കുമാർ, യുണൈറ്റഡ് മൂവ്മെന്റ് ചെയർമാൻ ഇ.കെ. സലാം, ഐഎസ്സി ഭാരവാഹികളായ സന്തോഷ് കുമാർ, അഹമ്മദ് മുനാവർ, ഷമീഹ്, മുബാറക് മുസ്തഫ, ഡോ. ഷാഹുൽ ഹമീദ്, ക്യാമ്പ് ഡയറക്ടർമാരായ ശ്രീകുമാർ, ജിയാസ് തുങ്ങിയവർ സമ്മേളത്തിൽ ആശംസയർപ്പിച്ചു.
പത്ത് ദിവസം നീണ്ടുനിന്ന ക്യാമ്പിൽ മുഖ്യ പരിശീലകൻ അഡ്വ. പ്രദീപ് പാണ്ടനാടിന്റെ നേതൃത്വത്തിൽ പതിനഞ്ചോളം അധ്യാപകരാണ് മൂന്ന് മുതൽ 17 വയസുവരെയുള്ള കുട്ടികളെ വിവിധ വിഭാഗങ്ങളായി തിരിച്ച് പരിശീലനം നൽകിയത്.
ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് വിശിഷ്ടാതിഥികൾ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
|
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കും
ദുബായി: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും. എന്നാൽ, വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കും.
ദുബായിയിൽ നടന്ന ഇന്ത്യൻ കോൺസുലേറ്റിന്റെ ചർച്ചയിലാണ് തീരുമാനം. അതേസമയം, വിപഞ്ചികയുടെയും കുഞ്ഞിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി.
വിപഞ്ചിക ജീവനൊടുക്കിയതാണെന്നാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്ന വിവരം. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നായിരുന്നു കുടുംബം ആവശ്യപ്പെട്ടിരുന്നത്.
ഇരുവരെയും കൊലപ്പെടുത്തിയതാകാമെന്ന് സംശയിക്കുന്നുവെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കുടുംബം കോടതിയിൽ ഹർജിയും നൽകിയിരുന്നു.
|
പ്രവാസി ഇന്ത്യക്കാരുടെ വോട്ടവകാശം ഉറപ്പുവരുത്താനുള്ള നടപടി ഊര്‍ജിതമാക്കണം: ജെ.കെ. മേനോന്
ദോഹ: പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങള്‍ പാര്‍ലമെന്റിലും മറ്റ് സഭകളിലും ഉന്നയിക്കുന്നതിനും സമയാസമയങ്ങളില്‍ ആവശ്യമായ നടപടികള്‍ ഉറപ്പുവരുത്തുന്നതിനും പ്രവാസികളുടെ വോട്ടവകാശ തീരുമാനം എത്രയും വേഗം നടപ്പാക്കണമെന്ന് പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്സ് ഡയറക്ടറുമായ ജയ കൃഷ്ണ മേനോന് അഭിപ്രായപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് പ്രവാസി സംരംഭകരും രാഷ്ട്രീയ നേതാക്കളുമായി പലരും രംഗത്ത് വന്നെങ്കിലും പ്രശ്നം ഇപ്പോഴും തണുത്ത മട്ടിലാണെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും തെരഞ്ഞെടുപ്പ് കമീഷനും കോടതികളും പ്രശ്നം നീട്ടി കൊണ്ട് പോകാതെ ആവശ്യം അംഗീകരിക്കണമെന്നും ഇതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദോഹയില്‍ നടന്ന ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ് സെന്ററിന്റെ ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
മുഹമ്മദ് റഫീഖ് തങ്കത്തില്‍, ഷറഫുദ്ദീന് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഐഎഎഫ്സി സെക്രട്ടറി ജനറല്‍ മുഹമ്മദ് മാഹീന് സ്വാഗതവും ആസിഫ് മുഹമ്മദ് നന്ദിയും പറഞ്ഞു.
|
തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് പ്രവാസി വെൽഫെയർ
മനാമ: കനത്ത ചൂടിൽ തൊഴിൽ ചെയ്യുന്നവർക്ക് ആശ്വാസം പകർന്ന് പ്രവാസി വെൽഫെയറിന്റെ ജനസേവന വിഭാഗമായ വെൽകെയർ പഴവർഗങ്ങളും ജ്യൂസും കുടിവെള്ളവും വിതരണം ചെയ്തു.
തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും മുൻനിർത്തിയാണ് വെൽകെയറിന്റെ നേതൃത്വത്തിൽ പ്രവാസി ആശ്വാസ് എന്ന പേരിൽ മുൻകാലങ്ങളിൽ എന്ന പോലെ വിതരണം ചെയ്തത്.
വ്യത്യസ്ത സാമൂഹിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയിലാണ് ഗഫൂൾ, മനാമ, സൽമാനിയ എന്നീ പ്രദേശങ്ങളിൽ വെൽകെയർ പഴക്കിറ്റുകൾ നൽകിയത്.
വെൽകെയർ കോഡിനേറ്റർമാരായ ബഷീർ വൈക്കിലശേരി, മൊയ്തു തിരുവള്ളൂർ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും വെൽകെയർ പഴക്കിറ്റുകളുടെ വിതരണം തുടരുമെന്ന് കൺവീനർ മുഹമ്മദലി മലപ്പുറം പറഞ്ഞു.
പദ്ധതിയുമായി സഹകരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും കൂട്ടായ്മകൾക്കും സ്ഥാപനങ്ങൾക്കും 36703663 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
|
കൈരളി ഓണാഘോഷം സ്വാഗതസംഘം രൂപീകരിച്ചു
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 14ന് വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. കൈരളി കലാവിഭാഗം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഗാനമേളയും ഓണസദ്യയും ഓണാഘോഷത്തിന്റെ ഭാഗമായി ഉണ്ടാകും.
കൈരളി ഓണാഘോഷം വിജയിപ്പിക്കുന്നതിനായി സുഭാഷ് വി.എസ്. ചെയർമാനും ടിറ്റോ തോമസ് ജനറൽ കൺവീനറുമായി സ്വാഗത സംഘം രൂപികരിച്ചു. കൈരളി ഫുജൈറ യൂണിറ്റ് പ്രസിഡന്റ് പ്രദീപിന്റെ അധ്യക്ഷതയിൽ കൈരളി ഓഫീസിൽ ചേർന്ന യോഗം കൈരളി സെൻട്രൽ കമ്മറ്റി ജോയിന്റ് സെക്രട്ടറി സുധീർ തെക്കേക്കര ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് ഉമ്മർ ചോലയ്ക്കൽ, സെൻട്രൽ കമ്മിറ്റി അംഗം അഷറഫ് പിലാക്കൽ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി വിഷ്ണു അജയ് സ്വാഗതവും യൂണിറ്റ് ട്രഷറർ മുഹമ്മദ് നിഷാൻ നന്ദിയും പറഞ്ഞു.
|
നിമിഷപ്രിയയ്ക്ക് മാപ്പില്ല; കടുത്ത നിലപാടിൽ തലാലിന്റെ സഹോദരൻ
ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായുള്ള ഇടപെടലുകൾക്കു തിരിച്ചടി. നിമിഷപ്രിയയ്ക്കു മാപ്പു നൽകില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി.
വധശിക്ഷ നടപ്പാക്കുന്നതുവരെ മുന്നോട്ടുപോകുമെന്നും ഒരുവിധത്തിലുമുള്ള ഒത്തുതീർപ്പുധാരണകൾ അംഗീകരിക്കില്ലെന്നും ഫത്താഹ് മഹ്ദി ഫേസ്ബുക്കിൽ കുറിച്ചു. വധശിക്ഷ മാറ്റിവയ്ക്കുമെന്നു പ്രതീക്ഷിച്ചില്ലെന്നും വധശിക്ഷ നടപ്പാക്കുന്നതുവരെ കേസിൽനിന്നു പിന്നോട്ടില്ലെന്നും സത്യം മറക്കാൻ സാധിക്കില്ലെന്നും വൈകിയാലും വധശിക്ഷ നടപ്പാകുമെന്നും ഫത്താഹ് മഹ്ദി കുറിപ്പിൽ പറഞ്ഞു.
ഒരു ഒത്തുതീർപ്പു വ്യവസ്ഥകൾക്കു തയാറല്ലെന്നും ദയാധനം ആവശ്യമില്ലെന്നും ഫത്താഹ് മഹ്ദി അറിയിച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം, തലാലിന്റെ കുടുംബത്തിലെ മറ്റു പലരും നിമിഷപ്രിയയ്ക്കു മാപ്പു നൽകാൻ തയാറാണെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.
സഹോദരനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നു സൂചിപ്പിച്ച് കേന്ദ്രസർക്കാരും രംഗത്തെത്തി. അതേസമയം, പരസ്യപ്രതികരണം ഒഴിവാക്കാൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശിച്ചു. യെമനിൽ ഇതു ക്രമസമാധാനപ്രശ്നങ്ങൾക്കു സൃഷ്ടിക്കില്ലെന്ന് ഉറപ്പാക്കണമെന്നും ഉന്നതകേന്ദ്രങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞദിവസം ഉച്ചയോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങിയത്. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
|
ഉന്നത വിദ്യാഭ്യാസ മേഖല തകർക്കാനുള്ള ശ്രമം ചെറുക്കും: വി. വസീഫ്
റിയാദ്: ഗവർണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ മേഖല തകർക്കാനുള്ള ശ്രമം എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് റിയാദിൽ പറഞ്ഞു. കേളി കലാ സാംസ്കാരിക വേദി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു റിയാദിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ വി. വസീഫ്.
ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും പ്രൈമറി തലം മുതൽ ഉന്നത വിദ്യാഭ്യാസ മേഖല വരെ ചരിത്രങ്ങളെ വെട്ടിമാറ്റി മിത്തുകൾ കുത്തിനിറച്ചുള്ള വിദ്യാഭ്യാസ രീതി അവലംബിക്കുമ്പോൾ കേരളത്തിൽ മാത്രമാണ് സംഘപരിവാർ അജണ്ട നടപ്പിൽ വരുത്താൻ സാധിക്കാത്തത്.
അതിനായി ഗവർണർമാരെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ മേഖല അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെതിരേ എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഇപ്പോൾ സമരരംഗത്താണ്.
സംസ്ഥാനം നേടിയെടുത്ത നേട്ടങ്ങളെ സങ്കുചിത രാഷ്ട്രീയത്തിന്റെ പേരിൽ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കേണ്ട ഈ അവസരത്തിൽ ദൗർഭാഗ്യവശാൽ കേരളത്തിലെ പ്രതിപക്ഷം മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബത്ത ഡി പാലസ് ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണത്തിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ ബൊക്കെ നൽകി സ്വീകരിച്ചു.
കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സീബാ കൂവോട്, ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, ചന്ദ്രൻ തെരുവത്ത്, ഗീവർഗീസ് ഇടിച്ചാണ്ടി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞ സ്വീകരണ യോഗത്തിൽ രക്ഷാധികാരി സമിതി അംഗം ഫിറോസ് തയ്യിൽ നന്ദി പറഞ്ഞു.
|
അജ്മാനിൽ അന്തരിച്ച മലയാളി യുവാവിന്റെ കബറടക്കം നടത്തി
മലപ്പുറം: അജ്മാനിൽ അന്തരിച്ച പെരിന്തൽമണ്ണ പീച്ചിരി സ്വദേശി അഫ്നാസിന്റെ(31) മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കി. കഴിഞ്ഞദിവസമാണ് അഫ്നാസിനെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ആറ് വർഷമായി യുഎഇയിൽ പ്രവാസിയായിരുന്ന അഫ്നാസിന്റെ മൃതദേഹം അജ്മാൻ കൂക്ക് അൽ ഷായ് ഇസ്മായിൽ, യാബ് ലീഗൽ സർവീസ് സിഇഒ സലാം പാപ്പിനിശേരി, അജ്മാൻ കെഎംസിസി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചത്.
ഈ മാസം 12ന് വൈകുന്നേരമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നത്. ഭാര്യ: നൂർജഹാൻ, പിതാവ്: അബൂബക്കർ, മാതാവ്: ആമിന.
|
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചു; ആശ്വാസത്തില്‍ കുടുംബം
സന: യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്ന നടപടി നീട്ടിവച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമം നടത്തിവന്നിരുന്ന ആക്ഷൻ കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്.
യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവൽ ജെറോമും കേന്ദ്രസർക്കാരും വാർത്ത സ്ഥീരികരിച്ചിട്ടുണ്ട്. ഇന്ത്യൻ ഉദ്യോഗസ്ഥർ നിരന്തരം നടത്തിയ നീക്കങ്ങൾക്ക് ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
അതേസമയം, വധശിക്ഷ നീട്ടിവച്ച നടപടി ആശ്വാസകരമാണെന്ന് നിമിഷപ്രിയയുടെ ഭർത്താവ് ടോമി പറഞ്ഞു. എല്ലാം ഭംഗിയായി നടന്ന് നിമിഷപ്രിയ നാട്ടിലെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം; ഷാർജയിലും നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം
ഷാർജ: കൊല്ലം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ദുരൂഹ സാഹചര്യത്തില്‍ ഷാർജയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഷാർജയിലും നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം. ഷാർജ പോലീസിൽ കുടുംബം പരാതി നൽകും.
കാനഡയിലുള്ള സഹോദരൻ ഉടൻ ഷാർജയിൽ എത്തും. ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അതേസമയം, കേരളത്തില്‍ നല്കിയ പരാതി ഡിവൈഎസ്പി അന്വേഷിക്കും.
അമ്മയുടെ പരാതിയിലെടുത്ത കേസ് ശാസ്താംകോട്ട ഡിവൈഎസ്പിയാണ് അന്വേഷിക്കുക. കൊല്ലം റൂറൽ എസ്പി സാബു മാത്യു മേൽനോട്ടം വഹിക്കും. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കുണ്ടറ പൊലീസ് വിപഞ്ചികയുടെ ഭർത്താവ് നിതീഷിനും വീട്ടുകാർക്കുമെതിരേ കേസെടുത്തിരിക്കുന്നത്.
രാജ്യത്തിന് പുറത്തുനടന്ന കേസായതിനാൽ സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിനും സാധ്യതയുണ്ട്. മകളുടെ മരണത്തിന് കാരണക്കാരായവർക്ക് ശിക്ഷവാങ്ങി നൽകാൻ ഏതറ്റംവരെയും പോകുമെന്ന് അമ്മ ഷൈലജ പറഞ്ഞു.
വിവാഹം കഴിഞ്ഞ നാൾ മുതൽ വിപഞ്ചിക നിതീഷിൽ നിന്നും പീഡനം നേരിട്ടിരുന്നുവെന്നാണ് അമ്മ ഷൈലജയുടെ പരാതി.
|
നോര്‍ക്ക റൂട്ട്സ് അദാലത്ത് ശനിയാഴ്ച
കോട്ടയം: നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ശനിയാഴ്ച കോട്ടയത്ത് നടക്കും.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ മൂന്നുവരെ നടക്കുന്ന അദാലത്തില്‍ മുന്‍കൂട്ടി അപേക്ഷിക്കുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
താത്പര്യമുളളവര്‍ www.norkaroots.org വെബ്സൈറ്റിലൂടെ വ്യാഴാഴ്ചയ്ക്ക് മുന്‍പായി അപേക്ഷ നല്‍കണം. +918281004905, 04812580033.
|
കേളി ബത്ത ഏരിയ സമ്മേളനം ഓഗസ്റ്റ് 15ന്; സംഘാടക സമിതി രൂപീകരിച്ചു
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ബത്ത ഏരിയ സമ്മേളനം ഓഗസ്റ്റ് 15ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഏരിയയ്ക്ക് കീഴിലെ ആറ് യൂണിറ്റ് സമ്മേളനങ്ങളും പൂർത്തിയാക്കി പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തിരുന്നു.
ബത്ഹ സെന്റർ യൂണിറ്റ് ഭാരവാഹികളായി അബ്ദുൾ റഹ്മാൻ താനൂർ, സൗബീഷ്, ഫൈസൽ അലയാൻ, ബത്ഹ ബി യൂണിറ്റിൽ അജിത്ഖാൻ, ജയകുമാർ പുഴക്കൽ, മാർക്സ്, ശുമേസി യൂണിറ്റിൽ മൻസൂർ അലി, മുജീബ്, ജ്യോതിഷ്, ഷാര റെയിൽ യൂണിറ്റിൽ സുധീഷ് തറോൽ,
അരുൺ, ഷഫീഖ് ആലുക്കൽ, മർഗബ്ബ് യൂണിറ്റിൽ സലിം അംലാദ്, ബിജു ഉള്ളാട്ടിൽ, മുഹമ്മദ് അനസ്, അത്തീക്ക യൂണിറ്റിൽ മനോജ്, കെ.കെ. ഷാജി, പി. വിജയൻ എന്നിവരെ യഥാക്രമം പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിങ്ങനെയാണ് പുതിയ ഭാരവാഹികൾ.
സഖാവ് കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടത്താൻ നിശ്ചയിച്ച ഏരിയ സമ്മേളനം വിജയിപ്പിക്കുനതിനായി 51 അംഗ സംഘാടക സമിതിക്ക് രൂപം നൽകി. ഏരിയ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറം അധ്യക്ഷനായ സംഘാടക സമിതി രൂപീകരണ യോഗം കേളി സെക്രട്ടറി സുരേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി രാമകൃഷ്ണൻ സംഘാടകസമിതി പാനൽ അവതരിപ്പിച്ചു. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായ്, കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി, ഏരിയയുടെ സംഘടനാ ചുമതല വഹിക്കുന്ന കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ, ബത്ഹ ഏരിയ രക്ഷാധികാരി സമിതി കൺവീനർ മോഹൻദാസ്, മർഗബ് രക്ഷാധികാരി ആക്ടിംഗ് കൺവീനർ അനിൽ അറക്കൽ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
ഏരിയ രക്ഷാധികാരി സമിതി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ, യൂണിറ്റ് മെമ്പർമാർ എന്നിവർ സന്നിഹിതരായിരുന്നു. ഫക്രുദീൻ കൺവീനർ, അരുൺ ജോയിന്റ് കൺവീനർ, അനിൽ അറക്കൽ ചെയർമാൻ, മൻസൂർ അലി വൈസ് ചെയർമാൻ,
മുജീബ് റഹ്മാൻ സാമ്പത്തിക കമ്മിറ്റി കൺവീനർ, സിജിൻ കൂവള്ളൂർ പബ്ലിസിറ്റി കൺവീനർ, പി.എ. ഹുസൈൻ ഗതാഗത കമ്മിറ്റി കൺവീനർ, രാജേഷ് കാടപ്പടി, ധനേഷ് എന്നിവർ സ്റ്റേജ് ആൻഡ് ഡെക്കറേഷൻ, സുധീഷ് തറോൽ, രാജേഷ് ചാലിയാർ എന്നിവർ സ്റ്റേഷനറി ചുമതല, എന്നിങ്ങനെ 51 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്.
ഏരിയ ട്രഷറർ ബിജു തായമ്പത്ത് സ്വാഗതവും സംഘാടക സമിതി കൺവീനർ ഫക്രുദീൻ നന്ദിയും പറഞ്ഞു.
|
നിമിഷപ്രിയയുടെ മോചനം; ചെയ്യാൻ കഴിയുന്നതിനു പരിധിയുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ
ന്യൂഡൽഹി: യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നയതന്ത്രതലത്തിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന് സ്വീകരിക്കാൻ കഴിയുന്ന നീക്കത്തിന് ഒരു പരിധിയുണ്ട്.ആ ഘട്ടത്തിലെത്തിയെന്നും അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. ഇന്ത്യയ്ക്കു ചർച്ച ചെയ്യാൻ സാധ്യമായ ഏതൊരു രാജ്യത്തെയുംപോലെയല്ല യെമന്റെ കാര്യം. ഇന്ത്യയ്ക്ക് ഈ രാജ്യത്ത് ഒരു എംബസിയില്ല.
നിമിഷപ്രിയയെ നിലവിൽ പാർപ്പിച്ചിരിക്കുന്ന ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനായ്ക്കു പകരം മറ്റെവിടെയെങ്കിലും ആയിരുന്നെങ്കിൽ സ്ഥിതി വ്യത്യസ്തമാകുമായിരുന്നുവെന്നും ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് മുന്‍പാകെ സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
നിമിഷപ്രിയയുടെ മോചനത്തിനായി "സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗണ്‍സിൽ’എന്ന സംഘടനയാണു കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ചത്.
ബ്ലഡ് മണി സംബന്ധിച്ച കാര്യം ഇരയുടെ കുടുംബവുമായി സംസാരിക്കുന്നുണ്ടെന്നും അവർ അത് അംഗീകരിച്ചാൽ മോചനം സാധ്യമാകുമെന്നും ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ രഗെന്ത് ബസന്ത് ബെഞ്ചിനെ അറിയിച്ചു.
എന്നാൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് സാന്പത്തികസഹായം ഹർജിക്കാർ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നിമിഷപ്രിയയെ രക്ഷിക്കാൻ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് പരമാവധി ശ്രമങ്ങൾ നടന്നുവരികയാണെന്ന് ആർ. വെങ്കിട്ടരമണി അറിയിച്ചു.
വധശിക്ഷ താത്കാലികമായി നിർത്തിവയ്ക്കാൻ കഴിയുമോയെന്നു കണ്ടെത്താൻ സർക്കാർ ബന്ധപ്പെട്ട യമൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് കത്തെഴുതിയതായും അദ്ദേഹം ബെഞ്ചിനെ അറിയിച്ചു. നിലവിലെ പരിധിക്കപ്പുറം എന്തെങ്കിലും ചെയ്യാൻ കഴിയില്ലെന്നും കേന്ദ്രം അറിയിച്ചു.
സംഭവിക്കുന്നത് വളരെ നിർഭാഗ്യകരമാണെന്നും യുവതിക്കു ജീവൻ നഷ്ടപ്പെട്ടാൽ ദുഃഖകരമാണെന്നും ഹർജി പരിഗണിക്കുന്നതിനിടയിൽ ബെഞ്ച് അഭിപ്രായപ്പെട്ടു. എന്നാൽ വധശിക്ഷ നിർത്തിവയ്ക്കാൻ പറയുന്ന തരത്തിൽ ഒരു ഉത്തരവ് കോടതിക്കു പുറപ്പെടുവിക്കാൻ സാധിക്കില്ല. അങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചാൽ ആരാണത് അനുസരിക്കുകയെന്നും കോടതി ചോദിച്ചു.
വിഷയത്തിൽ കേന്ദ്രത്തിന് ഇടപെടാൻ പരിമിതമായ സാഹചര്യമാണെന്നു ബോധ്യമായ കോടതി പുതിയ സ്ഥിതിഗതികൾ വ്യക്തമാക്കുന്നതിന് കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
|
കുവൈറ്റ് പൗരന്മാർക്ക് വീസ നടപടികൾ എളുപ്പത്തിലാക്കി ഇന്ത്യ
കുവൈറ്റ് സിറ്റി: കുവൈറ്റ് പൗരന്മാർക്ക് ടൂറിസം, ബിസിനസ്, മെഡിക്കൽ, ആയുഷ്, കോൺഫറൻസ് മുതലായ ആവശ്യങ്ങൾക്കായി ഇന്ത്യയിലേക്ക് ഇവീസ സൗകര്യം നടപ്പാക്കുന്ന കാര്യം ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.
ഞായറാഴ്ച മുതൽ ഈ സംവിധാനം നിലവിൽ വന്നു. പൂർണമായും ഡിജിറ്റലൈസ് ചെയ്ത അപേക്ഷാ സംവിധാനത്തിലൂടെ കുവൈറ്റ് പൗരന്മാർക്ക് എവിടെ നിന്നും അപേക്ഷകൾ നൽകാവുന്നതാണ്.
അഞ്ചു വർഷത്തേക്കുള്ള ടൂറിസ്റ്റ് വീസ, ഒരു വർഷത്തേക്കുള്ള ബിസിനസ് വിസ, 60 ദിവസത്തേക്കുള്ള മെഡിക്കൽ വീസ, 30 ദിവസത്തേക്കുള്ള കോൺഫറൻസ് വീസ എന്നിവയായിരിക്കും ലഭ്യമാക്കുക.
അഞ്ച് വർഷത്തേക്കുള്ള ടൂറിസ്റ്റ് വീസക്ക് 80 യു എസ് ഡോളർ മാത്രമായിരിക്കും ചാർജ്. 34 പ്രവർത്തി ദിനങ്ങൾക്കുള്ളിൽ വീസ ലഭ്യമാകും.
|
സഫാരി സൈനുല്‍ ആബിദീന്‍ കൃപ ചാരിറ്റീസിന്റെ ആദരം
ദോഹ: ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സഫാരി സൈനുല്‍ ആബിദീന്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൃപ ചാരിറ്റീസിന്റെ ആദരം.
സഫാരി മാളിലെത്തിയ കൃപ ചാരിറ്റീസ് ജനറല്‍ സെക്രട്ടറി കലാപ്രേമി മാഹീന് സഫാരി സൈനുല്‍ ആബിദീനെ മെമെന്റോ നല്‍കിയും പൊന്നാടയണിയിച്ചുമാണ് ആദരിച്ചത്. പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, ആസിഫ് മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.
|
കേളി മലാസ് ഏരിയ സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു
റിയാദ്: 12ാം കേളി കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി മലാസ് ഏരിയയുടെ ആറാമത് സമ്മേളനം സെപ്റ്റംബർ18, 19 തീയതികളിൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ അരങ്ങേറുകയാണ്.
മലാസ് ഏരിയ സമ്മേളന സംഘാടകസമിതി ചെയർമാൻ നിയാസ് ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്ന ലോഗോ പ്രകാശന ചടങ്ങിൽ കേളി കേന്ദ്ര പ്രസിഡന്റ് സെബിൻ ഇഖ്ബാലും കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ നൗഫൽ ഉള്ളാട്ടുചാലിയും ചേർന്ന് ലോഗോ പ്രകാശനം ചെയ്തു.
ആറാമത് ഏരിയ സമ്മേളനത്തിന്റെ ലോഗോ റിയാദിലെ പൊതുസമൂഹത്തിൽ നിന്ന് ക്ഷണിക്കുകയും അതിൽ നിന്ന് മികച്ച ലോഗോ തെരഞ്ഞെടുക്കുകയുമാണ് ചെയ്തത്. മികച്ച ലോഗോ തയാറാക്കിയത് മലാസ് യൂണിറ്റ് അംഗം സുബിൻ കക്കുഴിയാണ്.
കേളി മലാസ് ഏരിയ രക്ഷാധികാരി കൺവീനർമാരായ സുനിൽ കുമാർ, ജവാദ് പരിയാട്ട്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കാഹിം ചേളാരി, നസീർ മുള്ളൂർക്കര എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ഏരിയ രക്ഷാധികാരി സമിതി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, മലാസ് ഏരിയക്ക് കീഴിലെ വിവിധ യൂണിറ്റ് ഭാരവാഹികൾ, യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സംഘാടകസമിതി കൺവീനർ വി.എം. സുജിത്ത് സ്വാഗതവും സംഘാടക സമിതി സാമ്പത്തിക കൺവീനർ സമീർ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
|
കുവൈറ്റ് കെഎംസിസി തൃശൂർ മുൻ സെക്രട്ടറി ഷുക്കൂർ മണക്കോട്ട് നാട്ടിൽ അന്തരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ മുൻ സെക്രട്ടറിയും അബ്ബാസിയായ ഏരിയ മുൻ സെക്രട്ടറിയുമായ ഷുക്കൂർ നാട്ടിൽ അന്തരിച്ചു. മുസ്ലിം ലീഗിനും യൂത്ത് ലീഗിനും എംഎസ്എഫിനും വേണ്ടി സജീവമായി പ്രവർത്തിച്ചിരുന്നു.
ചെറുപ്പത്തിൽ തന്നെ പ്രവാസിയാവുകയും കുവൈറ്റ് കെഎംസിസിയുടെ ജില്ലാ, മണ്ഡലം, ഏരിയ, യൂണിറ്റ് തലങ്ങളിൽ എല്ലാം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച ഷുക്കൂറിന്റെ വേർപാട് ഏറെ വേദനാജനകമാണെന്ന് കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂർ പറഞ്ഞു.
പാർട്ടിക്കും സമുദായത്തിനും സമൂഹത്തിനും വേണ്ടി പ്രവാസ മണ്ണിലും നാട്ടിലും നിരന്തരം ഇടപെടലുകൾ നടത്തിയ ഷുക്കൂറിന്റെ മരണം തൃശൂർ ജില്ല കെഎംസിസിക്കും തീരാനഷ്ടമാണെന്ന് കെഎംസിസി ജില്ലാ കമ്മിറ്റി അനുശോചന കുറിപ്പിൽ അറിയിച്ചു.
|
നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയുണ്ട്: ഭര്‍ത്താവ് ടോമി തോമസ്
കൊച്ചി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയുണ്ടെന്ന് ഭര്‍ത്താവ് ടോമി തോമസ്.
ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്കൊപ്പം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ട് കാര്യങ്ങള്‍ അറിയിച്ചു. സാധ്യമായതെല്ലാം ചെയ്യാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ നന്നായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മകളുടെ മോചനത്തിനായി 2024 ഏപ്രില്‍ 20ന് യെമനിലേക്കു പോയ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ഇപ്പോഴും അവിടെ തുടരുകയാണ്. ഗവര്‍ണറെ കണ്ട സമയത്ത് ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ഫോണില്‍നിന്ന് വീഡിയോ കോളില്‍ പ്രേമകുമാരി ഗവര്‍ണറുമായി സംസാരിച്ചു.
ഗവര്‍ണര്‍ക്കു മുന്നില്‍ തന്റെ മകളുടെ ജീവന് രക്ഷിക്കണമെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവര്‍ സംസാരിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി എല്ലാരീതിയും ശ്രമിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ അമ്മയോടു പറയുകയുണ്ടായി.
അതേസമയം കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബം ബ്ലഡ് മണി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാൽ നല്കാന് തയാറാണെന്നും ടോമി പറഞ്ഞു.
നിമിഷപ്രിയയുടെ മോചനത്തിനായി അടിയന്തര ഇടപെടല്‍ തേടിയുള്ള ഹര്‍ജിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസിന് കൈമാറിയിട്ടുണ്ട്.
സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ഹര്‍ജിക്കാര്‍ എജി ഓഫീസില്‍ വിവരങ്ങള്‍ കൈമാറിയത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരില്‍നിന്ന് ഇതുവരെ സ്വീകരിച്ച നടപടികള്‍ എജിയുടെ ഓഫീസ് ആരാഞ്ഞുവെന്നാണ് വിവരം.
തിങ്കളാഴ്ചയാണ് കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. നിമിഷപ്രിയയുടെ മോചനത്തില്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ തേടി വിദേശകാര്യ മന്ത്രാലയത്തെ എതിര്‍കക്ഷിയാക്കി സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി നല്‍കിയത്.
അഭിഭാഷകന് കെ.ആര്. സുഭാഷ് ചന്ദ്രനാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. വധശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ഇതിന് അടിയന്തരമായി ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം.
പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയായ നിമിഷ പ്രിയയുടെ ഭര്‍ത്താവ് ടോമി തോമസ് തൊടുപുഴ സ്വദേശിയാണ്. ഇവര്‍ക്ക് ഏഴാം ക്ലാസില്‍ പഠിക്കുന്ന മിഷേല്‍ (ചിന്നു)എന്ന മകളുണ്ട്.
2012ലാണ് നിമിഷപ്രിയ യെമനില്‍ നഴ്സായി ജോലിക്ക് പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു.
യെമന്‍ പൗരന്റെ ഉത്തരവാദിത്തത്തോടെയല്ലാതെ ക്ലിനിക്ക് ആരംഭിക്കാനാവില്ല എന്നതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാന്‍ നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു.
ഇവര്‍ നാട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും പിന്നീട് നിമിഷ പ്രിയ മാത്രമാണ് യെമനിലേക്ക് പോയത്. തുടര്‍ന്ന് തലാല്‍ അബ്ദുള്‍ മഹ്ദിയില്നിന്നുണ്ടായ മാനസിക ശാരീരിക പീഡനത്തില്‍നിന്ന് രക്ഷപ്പെടാനായി 2017ല്‍ മഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്ക്കെതിരേയുള്ള കേസ്.
മകളുടെ മോചനത്തിനായി നിമിഷപ്രിയയുടെ കുടുംബം മുട്ടാത്ത വാതിലുകളില്ല.
|
കൊല്ലം പ്രവാസി അസോസിയേഷൻ "സ്നേഹസ്പർശം' രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സംഘടിപ്പിച്ച കെപിഎ സ്നേഹസ്പർശം 18ാമത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.
50തിൽ പരം പ്രവാസികൾ രക്തദാനം നടത്തിയ ക്യാമ്പ് ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ചെയർമാൻ കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. റിഫാ ഏരിയ പ്രസിഡന്റ് സുരേഷ് ഉണ്ണിത്താൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
ഏരിയ ജോയി സെക്രട്ടറി സുബിൻ സുനിൽ കുമാർ സ്വാഗതവും ഏരിയ ട്രഷറർ അനന്തു ശങ്കർ നന്ദിയും പറഞ്ഞു. കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, സെക്രട്ടറി രജീഷ് പട്ടാഴി, കെപിഎ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം ബ്ലഡ് ഡോനെഷൻ കൺവീനർമാരായ വി. എം. പ്രമോദ്, നവാസ് ജലാലുദ്ദീൻ, ഏരിയ കോഓർഡിനേറ്റർ മജു വർഗീസ്, ഏരിയ സെക്രട്ടറി സാജൻ നായർ എന്നിവർ ആശംസകൾ അറിയിച്ചു.
കെപിഎ സെൻട്രൽ, ഡിസ്ട്രിക് കമ്മിറ്റി, പ്രവാസിശ്രീ അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. റിഫാ ഏരിയ വൈസ് പ്രസിഡന്റ് ജമാൽ കോയിവിള, പ്രവാസിശ്രീ യൂണിറ്റ് ഹെഡ് ശാമില ഇസ്മായിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
|
വേദ ആയുർവേദിക് ടീം യുഎഇ വോളിബോൾ ചാമ്പ്യൻമാരായി
അബുദാബി: കേരള സോഷ്യൽ സെന്റർ അബുദാബിയുടെ നേതൃത്വത്തിൽ എൽഎൽഎച്ച് ഹോസ്പിറ്റൽ അബുദാബിയുടെയും അബുദാബി സ്പോർട്സ് കൗൺസിലിന്റെയും സഹകരണത്തോടെ നടത്തുന്ന ജിമ്മി ജോർജ് മെമ്മോറിയൽ ഇന്റർഷണൽ വോളിബാൾ ടൂർണമെന്റിന്റെ സിൽവർ ജൂബിലി എഡിഷൻ ജൂലൈ 6 നു രാത്രി 8 മണിക്ക് അബൂദാബി സ്പോർട്സ് ഹബിൽ വച്ചു നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ എൽഎൽഎച്ച് ഹോസ്പിറ്റൽ ടീമിനെ 3 0 തോൽപ്പിച്ച് വേദ ആയുർവേദിക് യുഎഇ വോളിബോൾ ചാമ്പ്യൻമാരായി എൽഎൽ.എച്ച് ഹോസ്പിറ്റൽ ടീം റണ്ണേഴ്സ് അപ്പ് ആയി.
മത്സരശേഷം നടന്ന പ്രോജ്വലമായ സമ്മാനദാന ചടങ്ങിൽ സെന്റർ പ്രസിഡന്റ് ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു .കേരള സോഷ്യൽ സെന്റർ ജിമ്മി ജോർജ് മെമ്മോറിയൽ ഇന്റർനാഷണൽ വോളിബാൾ ടൂർണമെന്റിന്റെ ഭാഗമായി വോളിബാൾ താരങ്ങൾക്കു നൽകി വരുന്ന ഈ വർഷത്തെ ലൈഫ് അച്ചീവ്മെന്റ് അവാർഡ് അന്താരാഷ്ട്ര വോളിബോൾ താരവും മുൻ ഇന്ത്യൻ കാപ്റ്റനുമായ എസ്.എ . മധുവിന് ബുർജീൽ ഹോൾഡിംഗ്സ് കോ സിഇഒ സഫീർ അഹമ്മദ്,അബുദാബി സ്പോർട്സ് കൗൺസിൽ പ്രതിനിധി അബ്ദുൽ റഹീം അൽ സറോണി ചേർന്നു മെമെന്റോയും ക്യാഷ് അവാർഡും സമ്മാനിച്ചു. ടൂർണമെന്റ് കൺവീനർ സലിം ചിറക്കലും സെന്റർ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫും സമ്മാനദാനത്തിനു നേതൃത്വം വഹിച്ചു .
ചാമ്പ്യൻ ട്രോഫി വേദ ആയുർവേദിക് ടീമിനു ബുർജീൽ ഹോൾഡിംഗ്സ് കോ സിഇഒ സഫീർ അഹമ്മദ്, അബുദാബി സ്പോർട്സ് കൗൺസിൽ പ്രതിനിധി അബ്ദുൽ റഹീം അൽ സറോണി ,ബുർജീൽ ഹോൾഡിങ്സ് റീജിയണൽ ഓപ്പറേഷൻ ഡയറക്ടർ നരേന്ദ്ര സോണിഗ്ര, ബുർജീൽ ഹോൾഡിങ്സ് ഗ്രൂപ്പ് സിഇഒ ജോൺ സുനിൽ എന്നിവർ ചേർന്നു സമ്മാനിച്ചു. വിജയികൾക്ക് ഒന്നാം സമ്മാനമായി എൽ.എൽ.എച്ച് ഹോസ്പിറ്റൽ നൽകുന്ന എവർ റോളിംഗ് ട്രോഫിയോടൊപ്പം 50,000 ദിർഹം സമ്മാനതുകയും ചെക്കായി വിതരണം ചെയ്തു.
റണ്ണേഴ്സ് അപ്പ് ട്രോഫി എൽഎൽഎച്ച് ഹോസ്പിറ്റൽ ടീമിനു ബുർജീൽ ഹോൾഡിംഗസ് കോ.സി.ഇ.ഒ സഫീർ അഹമ്മദ്, അബുദാബി സ്പോർട്സ് കൗൺസിൽ പ്രതിനിധിഅബ്ദുൽ റഹീം അൽ സറോണി ,ബുർജീൽ ഹോൾഡിങ്സ് റീജിയണൽ ഓപ്പറേഷൻ ഡയറക്ടർ നരേന്ദ്ര സോണിഗ്ര, ബുർജീൽ ഹോൾഡിങ്സ് ഗ്രൂപ്പ് സി.ഇ.ഒ ജോൺ സുനിൽ എന്നിവർ ചേർന്നു സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാർക്ക് അയൂബ് മാസ്റ്റർ മെമ്മോറിയൽ ട്രോഫി യോടൊപ്പം 30,000 ദിർഹം സമ്മാന തുകയും ചെക്കായി വിതരണം ചെയ്തു.
മികച്ച കളിക്കാരനായ വേദ ആയുർവേദിക് ടീമിലെ രാഹുലിനു അഡ്വ .റുക്സാന ട്രോഫി സമ്മാനിച്ചു .മികച്ച പ്രോമിസിംഗ് കളിക്കാരനായ ചിക്കിസ് ടീമിലെ ജാസിമിന് ലെയ്ത് ഇലക്ട്രോമെക്കാനിക്കൽ ജനറൽ മാനേജർ രാജേഷ് ട്രോഫി സമ്മാനിച്ചു. മികച്ച അറ്റാക്കർ എൽഎൽഎച്ച് ഹോസ്പിറ്റൽ ടീമിലെ സബീറിന് ശക്തി പ്രസിഡന്റ് കെ .വി ബഷീർ ട്രോഫി സമ്മാനിച്ചു. മികച്ച ബ്ലോക്കർ വേദ ആയുർവേദിക് ടീമിലെ നിര്‍മലിന് ഫ്രണ്ട്സ് എഡിഎംഎസ് വൈസ് പ്രസിഡന്റ് രജീദ് ട്രോഫി സമ്മാനിച്ചു. മികച്ച സെറ്റർ വേദ ആയുർവേദിക് ടീമിലെ മുബഷീറിന് യുവകലാസാഹിതി പ്രസിഡന്റ് രാകേഷ് ട്രോഫി സമ്മാനിച്ചു. മികച്ച ലിബ്റോ എൽഎൽഎച്ച് ഹോസ്പിറ്റൽ ടീമിലെ റെസക്കു അനോര സെക്രട്ടറി താജുദീൻ ട്രോഫി സമ്മാനിച്ചു. ഫൈനലിലെ മികച്ച കളിക്കാരനായ വേദ ആയുർവേദിക് ടീമിലെ എറിൻ വര്‍ഗീസിന് ട്രോഫി സമ്മാനിച്ചു.
മത്സരം നിയന്ത്രിച്ച റഫറി മാർക്കും ലൈൻ അമ്പയർ മാർക്കും ബോൾ ബോയ്സിനും അനൗൺസർസിനും പാരിതോഷികങ്ങൾ കൈമാറി .സെന്റര്‍ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ് സ്വാഗതവും സ്പോർട്സ് സെക്രട്ടറി മൊഹമ്മദ് അലി നന്ദിയും പ്രകാശിപ്പിച്ചു.
|
ചില്ലയുടെ രാഷ്ട്രവായന റിയാദിൽ സംഘടിപ്പിച്ചു
റിയാദ് : സമകാലിക ഇന്ത്യയുടെ രാഷ്ട്രീയസാമൂഹ്യ സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ട് ചില്ലയുടെ "രാഷ്ട്രവായന’ റിയാദിൽ സംഘടിപ്പിച്ചു. ഇന്ത്യയുടെ ആശയരാഷ്ട്രീയഭരണ സങ്കീർണതകളെപ്പറ്റി ചർച്ച ചെയ്യുന്ന മൂന്ന് പുസ്തകങ്ങളുടെ വായനാനുഭവങ്ങളുടെ അവതരണവും സംവാദവുമാണ് നടത്തപ്പെട്ടത്.
"ബീയിംഗ് മുസ്ലിം ഇൻ ഹിന്ദു ഇന്ത്യ’ എന്ന പുസ്തകത്തിന്റെ വായനാനുഭവം പങ്കുവച്ചുകൊണ്ട് എം ഫൈസൽ അവതരണങ്ങൾക്ക് തുടക്കം കുറിച്ചു. ദ ഹിന്ദു ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററായ സിയാവുൽ സലാം എഴുതിയ ദേശീയപ്രസക്തമായ പുസ്തകം ഇന്ത്യയിലെ മുസ്ലീം ജീവിതത്തെ അപരവൽക്കരിക്കുകയും അദൃശ്യമാക്കുകയും ചെയ്യുന്ന ഹിന്ദുത്വരാഷ്ട്രീയ പ്രക്രിയയാണ് വിശദീകരിക്കുന്നത്.
ഇന്ത്യയിലെ വിഖ്യാത പത്രപ്രവർത്തകനായ ജോസി ജോസഫ് എഴുതിയ "നിശബ്ദ അട്ടിമറി’ എന്ന പുസ്തകത്തിന്റെ അവതരണം നടത്തിയത് ഷിംന സീനത്താണ്. പട്ടാളങ്ങൾ നടത്തുന്ന ശബ്ദായമാനമായ ഭരണകൂട അട്ടിമറിക്ക് പകരം സർക്കാരുകളുടെ നിയമപാലനഅന്വേഷണനികുതി സാമ്പത്തികതിരഞ്ഞെടുപ്പ് ഭരണ ഏജൻസികൾ നടത്തുന്ന നിശബ്ദമായ രാഷ്ട്രീയ അട്ടിമറിയുടെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് പുസ്തകം പങ്കുവയ്ക്കുന്നത്. ലോകത്തെ മുഴുവൻ വിവരശേഖരണവും ഒരൊറ്റ സംരംഭമായി കണക്കാക്കുകയാണെങ്കിൽ അതായിരിക്കും ലോകത്തെ ഏറ്റവും വലിയ കോർപറേറ്റ് സ്ഥാപനമെന്ന് എഴുത്തുകാരൻ അഭിപ്രായപ്പെടുന്നു.
നിരപരാധികൾ മുതൽ ഭരണകൂട ഏജൻസികൾക്ക് വിവരം നൽകുന്നവർ വരെ എങ്ങനെയാണ് ഈ നിശബ്ദ അട്ടിമറിയുടെ ഇരകളായി മാറുന്നതെന്ന് പുസ്തകം നിരവധി തെളിവുകളുടെ പിൻബലത്തിൽ വസ്തുനിഷ്ഠമായി സ്ഥാപിക്കുന്നു എന്ന് ഷിംന പറഞ്ഞു. വ്യവസ്ഥാപിത മാധ്യമങ്ങൾക്കും രാജ്യത്തിന്റെ രാഷ്ട്രീയഭാവിയെ ഭരണകൂടാനുസാരിയാക്കി മാറ്റുന്നതിൽ വലിയ പങ്കുണ്ടെന്ന് പുസ്തകം അടിവരയിടുന്നു.
പ്രശസ്ത മലയാള കവിയും സാംസ്കാരികപ്രവർത്തകനുമായ പി എൻ ഗോപീകൃഷ്ണൻ എഴുതിയ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ എന്ന പുസ്തകത്തിന്റെ വായനാനുഭവം ബീന അവതരിപ്പിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ എങ്ങനെയാണ് ഹിന്ദുത്വരാഷ്ട്രീയം ശക്തിപ്പെട്ടതെന്ന് ചരിത്രപഠനത്തിലൂടെയും സാമൂഹ്യസാംസ്കാരിക വിശകലനത്തിലൂടെയും വിശദമാക്കുന്ന ഈ സമഗ്രഗ്രന്ഥം ജനാധിപത്യവിശ്വാസികൾക്ക് വിലപ്പെട്ട റഫറൻസ് സ്രോതസാണ്.
അവതരണങ്ങൾക്ക് ശേഷം നടന്ന സംവാദത്തിൽ കെ പി എം സാദിഖ്, ശശി കാട്ടൂർ, റഫീഖ് പന്നിയങ്കര, റസൂൽ സലാം, ബാസിൽ മുഹമ്മദ്, നജീം കൊച്ചുകലുങ്ക്, ജോമോൻ സ്റ്റീഫൻ, ഷഹീബ വികെ, പ്രഭാകരൻ, അനസ് എന്നിവർ അഭിപ്രായങ്ങൾ പങ്കുവച്ചു. ഭരണഘടനാതത്വങ്ങളിൽ അടിയുറച്ചു നിൽക്കുന്ന ഇന്ത്യയുടെ നിലനിൽപ്പിന് ഫാസിസ്റ്റ് പ്രവണതകളെ ചെറുത്തുതോൽപ്പിക്കേണ്ടത് അനിവാര്യതയാണെന്ന് ചർച്ചയിൽ പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു. പ്രസക്തമായ പുസ്തകങ്ങൾ ഗൗരവപൂർവ്വം അവതരിപ്പിക്കുകയും അവ അതേ ഗൗരവത്തിൽ ചർച്ചചെയ്യുകയും ചെയ്യുന്ന രീതി സമൂഹത്തെ കൂടുതൽ ജനാധിപത്യവൽക്കരിക്കാൻ സഹായിക്കുമെന്ന ചില്ലയുടെ ചിന്തയെ ചർച്ച അർത്ഥപൂർണമാക്കി. സീബ കുവോട് ചർച്ചകളെ ഉപസംഹരിച്ചുകൊണ്ട് സംസാരിച്ചു. വിപിൻ കുമാർ പരിപാടിയുടെ മോഡറേറ്ററായിരുന്നു.
|
മാപ്പിളപ്പാട്ടാസ്വദകര്‍ക്ക് അവിസ്മരണീയമായ വിരുന്നായി ഇശല്‍നിലാവ്
ദോഹ: തനത് മാപ്പിളപ്പാട്ടുകള്‍ കോര്‍ത്തിണക്കി മീഡിയ പ്ലസ് അണിയിച്ചൊരുക്കിയ ഇശല്‍നിലാവ് സീസണ് ത്രീ ഇന്ത്യന്‍ കള്‍ചറല്‍ സെന്റർ അശോക ഹാളിലെ തിങ്ങി നിറഞ്ഞ മാപ്പിളപ്പാട്ടാസ്വദകര്‍ക്ക് അവിസ്മരണീയമായമായ സംഗീത വിരുന്നായി.
ഖത്തറിലെ ശ്രദ്ധേയരായ മാപ്പിളപ്പാട്ടുഗായകരായ റിയാസ് കരിയാട്, ഹംദാന്‍ ഹംസ, നസീബ് നിലമ്പൂര്‍, ഫര്‍സാന അജ്മല്‍ എന്നിവരാണ് ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയുള്ള മികച്ച മാപ്പിളപ്പാട്ടുകളിലൂടെ ശ്രോതാക്കളെ കയ്യിലെടുത്തത്.
മാപ്പിളപ്പാട്ട് ചരിത്രത്തിലെ വ്യത്യസ്ത കാലങ്ങളെ പ്രതിനിധീകരിക്കുന്ന തെരഞ്ഞെടുത്ത പാട്ടുകള്‍ക്കൊപ്പം ആസ്വാദകരും ഏറ്റുപാടിയപ്പോള്‍ ഇശല്‍ നിലാല് സീസണ് ത്രീ സംഘാടകര്‍ക്കും കലാകാരന്മാര്ക്കും വേറിട്ട അനുഭവമായി. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ.പി.മണികണ് ഠന് പരിപാടി ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ കള്‍ചറല്‍ സെന്റർ ഉപദേശക സമിതി ചെയര്മാന് പി.എന്‍.ബാബുരാജന്, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡന്റ് ഷാനവാസ് ബാവ, ഇന്ത്യന്‍ ബിസിനസ് ആൻഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് ത്വാഹ മുഹമ്മദ്, ഇന്ത്യന്‍ സ്പോര്‍ട്സ് പ്രസിഡന്റ് ഇ.പി.അബ്ദുറഹിമാന്,
കെഎംസിസി ഗ്ളോബല്‍ വൈസ് പ്രസിഡന്റ് എസ്.എ.എം. ബഷീര്‍, ലോകകേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ദ ഗ്രാന്‍ഡ് ഗോള്‍ഡ് ചെയര്മാന് ഡോ. ശുക്കൂര്‍ കിനാലൂര്‍, കേരള ബിസിനസ് ഫോറം പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫി, കേരള എന്‍ട്രപ്രണേര്‍സ് ക്ലബ് പ്രസിഡന്റ് മജീദ് അലി,
ഡോം ഖത്തര്‍ മുഖ്യ ഉപദേഷ്ടാവ് മശ്ഹൂദ് തിരുത്തിയാട്, അക്കോണ്‍ പ്രിന്റിംഗ് പ്രസ്സ് ജനറല്‍ മാനേജര്‍ പിടി മൊയ്തീന് കുട്ടി, അബൂ ഹമദ് ടൂറിസം സിഇഒ റസ്സല്‍ ഹസ്സന്, സ്റ്റാര്‍ കാര്‍ ആക്സസറീസ് എംഡി നിഅ്മതുല്ല കോട്ടക്കല്‍, ഗ്രീന്‍ ജോബ്സ് ഫൗണ്ടറും ചെയര്‍മാനുമായ ഷാനു ഗ്രീന്‍ ജോബ്സ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മീഡിയ പ്ളസും ഗ്രീന്‍ ജോബ്സും തമ്മിലുള്ള സഹകരണത്തിന്റെ ഔപചാരികമായ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. മീഡിയ പ്ലസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര, ജനറല്‍ മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് , ഓപറേഷന്‍സ് മാനേജര്‍ റഷീദ പുളിക്കല്‍, സിദ്ധീഖ് അമീന് എന്നിവരോടൊപ്പം
നൗഫല്‍ പി.സി കട്ടുപ്പാറ, ഇര്ഫാന് പകര, സിദ്ധീഖ് ചെറുവല്ലൂര്‍, അഷ്റഫ് അല്‍ ഹിത്മി, അബ്ദുല്‍ സലാം യൂണിവേഴ്സിറ്റി , ജാബിര്‍ പൊട്ടച്ചോല, സുബൈദാ ബഷീര്‍, ആര്‍ഷലാ തിരിവുവന്തപുരം , അബ്ദുല്‍ ഫാത്തിഹ് പള്ളിക്കല്‍ , റഷീദ് കമ്മളില്‍ , റഷീദ് കെ എം എ എന്നിവരടങ്ങിയ വളണ്ടിയര്‍ സംഘം പരിപാടിക്ക് നേതൃത്വം നല്കി.
|
കേളി അൽഖർജ് ഏരിയ സമ്മേളനം ഓഗസ്റ്റ് 22ന്; സംഘാടകസമിതി രൂപീകരിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി 12ാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി അൽഖർജ് ഏരിയ പത്താമത് സമ്മേളനം ഓഗസ്റ്റ് 22ന് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.
ഏരിയയ്ക്ക് കീഴിലെ പത്ത് യൂണിറ്റുകളുടെയും സമ്മേളനങ്ങൾ പൂർത്തിയാക്കിയാണ് ഏരിയ സമ്മേളനത്തിലേക്ക് കടക്കുന്നത്. ഏരിയ സമ്മേളത്തിന്റെ ഭാഗമായി പത്തു യൂണിറ്റിലും പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.
അൽഖർജ് ഏരിയ പ്രസിഡന്റ് ഷബി അബ്ദുൾ സലാം അധ്യക്ഷത വഹിച്ച സംഘാടക സമിതി രൂപീകരണ യോഗം കേളി സെക്രട്ടറി സുരേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ലിപിൻ പശുപതി സംഘാടകസമിതി പാനൽ അവതരിപ്പിച്ചു.
ചെയർമാൻ മണികണ്ഠൻ ചേലക്കര, വൈസ് ചെയർമാൻ കെ.എസ്. മണികണ്ഠൻ, കൺവീനർ രാമകൃഷ്ണൻ കൂവോട്, ജോയിന്റ് കൺവീനർ എൻ.ജെ. രമേശൻ, സാമ്പത്തികം കൺവീനർ ജയൻ പെരുനാട്, ജോയിന്റ് കൺവീനർ വേണു,
സ്റ്റേഷനറി കൺവീനർ റാഷിദലി, ഭക്ഷണ കൺവീനർ ഗോപാലൻ ചെങ്ങന്നൂർ, ജോയിന്റ് കൺവീനർമാർ റഹീം ശൂരനാട്, റിയാസ് റസാക്ക്, മുരളി, സ്റ്റേജ് ആൻഡ് ഡെക്കറേഷൻ തിലകൻ, ജയൻ അടൂർ, സനീഷ്, അനിൽ പ്രകാശ്, ഗതാഗതം നാസർ പൊന്നാനി, നൗഷാദ് അലി,ഷുക്കൂർ, ശ്യാം കുമാർ, രാഘവൻ,
വോളണ്ടിയർ ക്യാപ്റ്റൻ ബഷീർ, വൈസ്ക്യാപ്റ്റൻ അജേഷ്, ഫോട്ടോ പ്രദർശന കൺവീനർ സജീന്ദ്രബാബു, ജോയിന്റ് കൺവീനർമാർ ഫൈസൽ, റെജു, രജിസ്ട്രേഷൻ ഐവിൻ ജോസഫ്, വിനേഷ് സനയ്യ, അബ്ദുൾ കലാം, നബീൽ കുഞ്ഞാലു,
പബ്ലിസിറ്റി കൺവീനർ മുഹമ്മദ് ഷെഫീഖ്, ജോയിന്റ് കൺവീനർമാർ മുക്താർ. ബിനോയ്, ശ്രീകുമാർ എന്നിവരടങ്ങിയ 51 അംഗ സംഘാടകസമിതി രൂപീകരിച്ചു.
കേന്ദ്ര കമ്മിറ്റി അംഗം ഷിബു തോമസ്, കേളി ട്രഷറർ ജോസഫ് ഷാജി,ഏരിയ രക്ഷാധികാരി കൺവീനർ പ്രദീപ് കൊട്ടാരത്തിൽ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഏരിയ ട്രഷറർ ജയൻ പെരുനാട് സ്വാഗതവും സംഘാടക സമിതി കൺവീനർ രാമകൃഷ്ണൻ കൂവോട് നന്ദിയും പറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ച് ഏരിയ പരിധിയിലെ മെമ്പർമാരെ ഉൾപ്പെടുത്തി ഓൺലൈൻ ക്വിസ് മത്സരവും സാംസ്കാരിക സെമിനാറും സംഘടിപ്പിക്കുവാനും സമ്മേളനത്തിന് ആകർഷകമായ ലോഗോ ക്ഷണിക്കാനും തീരുമാനിച്ചതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
|
ബൈത്ത് മറിയം ബ്രദേര്‍സ് റസ്റ്റോറന്റിന് ഖത്തറിലെ മികച്ച ഭക്ഷണശാലയ്ക്കുള്ള അവാര്‍ഡ്
ദോഹ: ഖത്തറില്‍ സൂഖ് വാഖിഫില്‍ പ്രവര്‍ത്തിക്കുന്ന ബൈത്ത് മറിയം ബ്രദേഴ്സ് റസ്റ്റോറന്റിന് ഖത്തറിലെ മികച്ച കുവൈറ്റി ഭക്ഷണശാലക്കുള്ള അവാര്‍ഡ്. ഖത്തറില്‍ മികച്ച കുവൈറ്റി ഭക്ഷണ വിഭവങ്ങള്‍ ലഭ്യമാകുന്ന സ്ഥാപനമെന്ന നിലയ്ക്കാണ് ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന് ഈ വര്‍ഷത്തെ ബിസിനസ് എക്സലന്‍സ് പുരസ്കാരത്തിന് ബൈത്ത് മറിയം ബ്രദേഴ്സിനെ തെരഞ്ഞെടുത്തത്.
കുറഞ്ഞ കാലം കൊണ്ട് തന്നെ ഖത്തറില്‍ സ്വദേശികളുടേയും വിദേശികളുടേയും ഇഷ്ടകേന്ദ്രമായി മാറിയ ബൈത്ത് മറിയം ബ്രദേഴ്സ് റസ്റ്റോറന്റ് സൂഖ് വാഖിഫിലെത്തുന്ന ടൂറിസ്റ്റുകളുടേയും പ്രിയപ്പെട്ട ഭക്ഷണശാലയാണ്.
ബൈത്ത് മറിയം ബ്രദേഴ്സ് റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പുരസ്കാരം സമ്മാനിച്ചു. റസ്റ്റോറന്റ് മാനേജര്‍ റിജാസ് പൗരത്തൊടിയില്‍ പുരസ്കാരം ഏറ്റുവാങ്ങി.
പാര്‍ട്ണര്‍മാരായ ഷറഫുദ്ദീന് വരമംഗലം, പി.ടി. മൊയ്തീന് കുട്ടി, ഗ്രീന്‍ ജോബ്സ് ഫൗണ്ടറും ചെയര്‍മാനുമായ ഷാനു ഗ്രീന്‍ ജോബ്സ്, പെര്‍ഫ്യൂം ഗാലറി ഡയറക്ടര്‍ ഷന്വീന്, മാര്‍ക്കറ്റിംഗ് മാനേജര്‍ നിസാം എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
|
മലയാളി യുവതിയും കുഞ്ഞും ഷാർജയിൽ മരിച്ചനിലയിൽ
ഷാർജ: മലയാളി യുവതിയും ഒന്നരവയസുകാരിയായ മകളും മരിച്ചനിലയിൽ. കൊല്ലം കൊട്ടാരക്കര സ്വദേശി വിപഞ്ചിക (20), മകൾ വൈഭവി എന്നിവരാണ് മരിച്ചത്.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചയോടെ താമസസ്ഥലത്താണ് സംഭവം. ഷാർജ അന്നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ചനിലയിലായിരുന്നു വിപഞ്ചികയുടെ മൃതദേഹം.
പോലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. സംഭവത്തിൽ അൽ ബുഹൈറ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഭർത്താവ് നിധീഷുമായി അകൽച്ചയിലായിരുന്നു വിപഞ്ചിക.
|
നിമിഷപ്രിയയുടെ വധശിക്ഷ: സ്ഥിതിഗതി നിരീക്ഷിക്കുന്നതായി കേന്ദ്രം
ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങളുമായി ഇന്ത്യ.
വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് നൽകിയതിനു പിന്നാലെയുള്ള സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും യെമൻ അധികാരികളുമായി തുടർച്ചയായി ബന്ധപ്പെട്ടുവരികയാണെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യെമൻ പൗരൻ തലാൽ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടക്കുമെന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.
വധശിക്ഷ ഒഴിവാക്കാനായി വരുംദിവസങ്ങളിൽ ശ്രമിക്കുമെന്ന് നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന സേവ് നിമിഷപ്രിയ ആക്ഷൻ കൗണ്‍സിൽ വ്യക്തമാക്കിയിരുന്നു.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിനു ദയാധനം നൽകി (ബ്ലഡ് മണി) നിമിഷയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്കാണ് ഇപ്പോൾ ഊന്നൽ നൽകുന്നത്.
വിഷയത്തിൽ കേന്ദ്രസർക്കാരിന് നേരിട്ട് ഇടപെടുന്നതിൽ നയതന്ത്ര പരിമിതികളുണ്ട്. കുറ്റകൃത്യം നടന്നതും നിമിഷ ഇപ്പോൾ കഴിയുന്ന ജയിൽ സ്ഥിതി ചെയ്യുന്നതും ഹൂതി നിയന്ത്രണമുള്ള യെമനിലാണ്.
ഹൂതികളുടെ പ്രവിശ്യയിൽ നടന്ന കുറ്റകൃത്യമായതിനാൽ ഹൂതികളുടെ ഭരണകൂടമായ സുപ്രീം പൊളിറ്റിക്കൽ കൗണ്‍സിലാണ് വധശിക്ഷയിൽ ഇളവ് തീരുമാനിക്കേണ്ടതെന്ന് യെമൻ എംബസി മുന്‍പ് വ്യക്തമാക്കിയിരുന്നു.
എന്നാൽ യെമനിൽ അന്താരാഷ്ട്രതലത്തിൽ അംഗീകാരം ലഭിച്ച ഭരണകൂടമായ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗണ്‍സിലുമായാണ് ഇന്ത്യക്ക് നയതന്ത്ര ബന്ധമുള്ളത്. എന്നിരുന്നാലും ഹൂതികളെ പിന്തുണയ്ക്കുന്ന ഇറാൻ ഭരണകൂടവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് ചർച്ചകൾ നടത്താനുള്ള വാതിലുണ്ട്.
അതേസമയം, നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് എംപിമാരായ ജോൺ ബ്രിട്ടാസും കെ. രാധാകൃഷ്ണനും പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്ത് നൽകി.
നിമിഷപ്രിയ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും വധശിക്ഷ ഒഴിവാക്കാനുള്ള നടപടികളെടുക്കണമെന്നും കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
|
അബ്ദുല്‍ റഹീമിന്റെ ശിക്ഷ 20 വർഷം; വിധി ശരിവച്ചു
റിയാദ്: കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസില്‍ 20 വര്‍ഷത്തെ തടവിനു വിധിച്ചുള്ള കീഴ്ക്കോടതി വിധി ശരിവച്ച് അപ്പീല്‍ കോടതി. 19 വര്‍ഷം പിന്നിട്ട കേസിൽ പ്രതിക്ക് മോചനം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.
ആവശ്യമെങ്കില്‍ പ്രതിഭാഗത്തിനു മേല്‍ക്കോടതിയെ സമീപിക്കാമെന്നു കോടതി പറഞ്ഞു. വിധിക്കു ശേഷം പ്രോസിക്യൂഷന് അപ്പീല്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ 11ന് അപ്പീല്‍ കോടതിയില്‍ സിറ്റിംഗ് നടത്തിയത്.
മേയ് 26നാണ് 20 വര്‍ഷത്തെ തടവിനു വിധിച്ചുള്ള കീഴ്ക്കോടതി വിധിയുണ്ടായത്. സൗദി ബാലന് കൊല്ലപ്പെട്ട കേസില്‍ കഴിഞ്ഞ 18 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് അബ്ദുല്‍ റഹീം.
|
ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വീസ ഉടൻ നിലവിൽ വരും
ദുബായി: ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വീസ നടപ്പാക്കുന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ഗുണംചെയ്യും. യുഎഇ, കുവൈറ്റ്, ബഹറിന്‍, ഓമന്, സൗദി, ഖത്തര്‍ എന്നീ ആറ് രാജ്യങ്ങള്‍ ഒറ്റ വീസയില്‍ സന്ദര്‍ശിക്കുവാന്‍ കഴിയുന്ന ഏകീകൃത ടൂറീസ്റ്റ് വീസ ഉടന്‍ നിലവില്‍ വരുമെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍(ജിസിസി) ജനറല്‍ സെക്രട്ടറി ജാസിം മുഹമ്മദ് അല്‍ബുദയ്വി വ്യക്തമാക്കിയിരുന്നു.
പദ്ധതി ആരംഭിക്കുന്ന തീയതി, വീസ അപേക്ഷാ നടപടികള്‍, ഫീസ് ഘടന, സാധുതാ കാലാവധി തുടങ്ങിയ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. വ്യത്യസ്ത ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളി കുടുംബങ്ങള്‍ ബന്ധുക്കളെ കൊണ്ടുപോകുന്നതിന് മുമ്പ് അതത് രാജ്യങ്ങളിലേക്കുള്ള പ്രത്യേകം ടൂറിസ്റ്റ് വീസ എടുക്കുകയായിരുന്നു.
പുതിയ ഏകീകൃത വിസ നടപ്പാക്കുന്നതോടെ ഒറ്റ വിസയില്‍ ആറ് രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനാകും. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സാമ്പത്തിക നേട്ടത്തിനൊപ്പം സൗകര്യവും വര്‍ധിക്കും.
യുഎഇ എമിറേറ്റുകളായ അബുദാബി, ദുബായി, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഏറെ സഹായകമാകും.
2023 നവംബറില്‍ ഒമാനില്‍ നടന്ന ജിസിസി ആഭ്യന്തരമന്ത്രിമാരുടെ യോഗത്തിലാണ് സിംഗിള്‍ എന്‍ട്രി വീസ അംഗീകരിച്ചത്. ഒറ്റ പെര്‍മിറ്റ് ഉപയോഗിച്ച് നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലൂടെ സഞ്ചരിക്കാന്‍ ആളുകളെ അനുവദിക്കുന്ന യൂറോപ്യന്‍ ഷെഞ്ചന്‍ വിസയ്ക്ക് സമാനമാണ് ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വീസ.
മൂന്നു മാസം വരെയായിരിക്കും വിസയുടെ കാലാവധി. ജിസിസി രാജ്യങ്ങളിലെ ഇമിഗ്രേഷന്‍ വിഭാഗങ്ങള്‍ സംയുക്തമായി പുതിയ വീസ അവതരിപ്പിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ നിരന്തര കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ട്.
ഈ മാസം രണ്ടിന് റിയാദില്‍ നടന്ന ജിസിസി രാജ്യങ്ങളുടെ ഇമിഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍മാരുടെ യോഗത്തിലെ പ്രധാന അജന്‍ഡ ഏകീകൃത ടൂറിസ്റ്റ് വീസ ആയിരുന്നു. വ്യോമ, നാവിക, കര ഗതാഗതം, ഹോട്ടല്‍, സുരക്ഷ എന്നീ മേഖലകളില്‍ വന്‍ കുതിച്ചു ചാട്ടമാണു പ്രതീക്ഷിക്കുന്നത്.
പുതിയ നിക്ഷേപ പദ്ധതികള്‍ക്കും നീക്കം കരുത്ത് പകരും. വിനോദസഞ്ചാര മേഖല കൂടുതല്‍ സജീവമാകും. ഏകീകൃത ടൂറിസ്റ്റ് വിസ ജിസിസി ഗ്രാന്‍ഡ് ടൂര്‍സ് വിസ എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്ന് മുപ്പത്തൊന്നാമത് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനത്തിനടെ യുഎഇ ധനമന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി സൂചിപ്പിച്ചിരുന്നു.
ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ മേഖലയിലൂടെയുള്ള യാത്രകള്‍ കൂടുതല്‍ സുഗമവും ചെലവ് കുറഞ്ഞതുമാക്കുമെന്ന് അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി പറഞ്ഞു. പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പദ്ധതി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും.
ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ യാത്ര ചെയ്യാനുണ്ടായിരുന്ന വിസ നിയന്ത്രണങ്ങള്‍ക്കും തടസങ്ങള്‍ക്കും ഇത് പരിഹാരമാകും. ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള ഏകീകൃത നീക്കം മേഖലയുടെ സമഗ്ര വികസനത്തിനും ഗുണകരമാകുമെന്നതാണ് വിദഗ്ധരുടെ അഭിപ്രായം.
|
സൗദിയിൽ വെടിയേറ്റ് മരിച്ച ബഷീറിന്റെ മൃതദേഹം ഐസിഎഫ് നേതാക്കൾ നാട്ടിൽ ഏറ്റുവാങ്ങി
കോഴിക്കോട്: സൗദിയിലെ ബീഷയിൽ വെടിയേറ്റ് മരിച്ച കാസർഗോഡ് സ്വദേശി ഐസിഎഫ് പ്രവർത്തകൻ മുഹമ്മദ് ബഷീറിന്റെ മൃതദേഹം ഐസിഎഫ് നേതാക്കൾ ഏറ്റുവാങ്ങി. ജിദ്ദയിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ ഡൽഹി ഹൈദരാബാദ് വഴിയാണ് മൃതദേഹം കോഴിക്കോട് എത്തിയത്.
കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചേർന്ന മൃതദേഹം ഐസിഎഫ് ഇന്റർനാഷണൽ സെക്രട്ടറി ബഷീർ ഉള്ളണത്തിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി മൂത്ത സഹോദരൻ ഹസെെനാർ അടക്കമുള്ള ബന്ധുക്കളെ ഏൽപ്പിച്ചു.
എയർപോർട്ട് മർകസ് മസ്ജിദിൽ ജനാസ നിസ്കാരം നിർവഹിച്ചു. പ്രവാസത്തിലെ പ്രസ്ഥാന ബന്ധുക്കളുമായ സുഹൃത്തുക്കളും നാട്ടുകാരുമടക്കം ഒട്ടേറെ പേർ ജനാസ നിസ്കാരത്തിൽ സംബന്ധിച്ചു. നിസ്കാരത്തിന് സൗദി നാഷണൽ പ്രസിഡന്റ് അബ്ദു റഷീദ് സഖാഫി നേതൃത്വം നൽകി.
ഡൽഹിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു മൃതദേഹം എത്തേണ്ടിയിരുന്നത്. മേൽ വിമാനം കാൻസൽ ചെയ്തത് കാരണം ഇന്ന് എത്തുന്ന വിഷയത്തിൽ ഉറപ്പ് ലഭിച്ചിരുന്നില്ല.
കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ വിഷയത്തിൽ ഇടപെടുകയും ഹൈദരാബാദ് വഴി കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ എത്തിക്കുകയുമായിരുന്നു. വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവന്ന മൃതദേഹം രാവിലെ ഏഴിന് കാസർഗോഡ് ബന്തടുക്ക ഏണിയാടി ജുമാ മസ്ജിദിൽ കബറടക്കും.
ഐസിഎഫ് സൗദി ഡെപ്യൂട്ടി പ്രസിഡന്റ് മുജീബ് എആർ നഗർ, വെസ്റ്റ് ചാപ്റ്റർ സെക്രട്ടറി ഷാഫി ബാഖവി മീനടത്തൂർ, ജാഫർ താനൂർ, ഇസ്ഹാഖ് കൂട്ടായി, അബൂമിസ്ബാഹ് ഐക്കരപ്പടി, അഷ്റഫ് പേങ്ങാട്, അബ്ദുറഷീദ് നജ്റാൻ, ശംസുദ്ധീൻ നിസാമി, സുഹൈർ, അൻസാർ താനളൂർ തുടങ്ങിയ നേതാക്കൾ വിമാനത്താവളത്തിൽ എത്തിയിരുന്നു.
മേയ് 31ന് രാത്രിയാണ് കാസറഗോഡ് സ്വദേശി ഏണിയാടി കുറ്റിക്കോൽ മുഹമ്മദ് ബഷീർ അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടത്. ബിഷ നഗിയയിൽ ബഷീർ ഓടിക്കുന്ന വാഹനം വൃത്തിയാക്കുന്നതിനിടയിൽ അജ്ഞാതൻ വാഹനത്തിൽ എത്തി വെടിവയ്ക്കുകയായിരുന്നു.
ശബ്ദം കേട്ട് സമീപവാസികൾ എത്തുമ്പോൾ ബഷീർ തന്റെ വാഹനത്തിന് സമീപം വീണു കിടക്കുന്നതാണ് കണ്ടത്. പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വഴി മധ്യേ ബഷീർ മരണപ്പെട്ടിരുന്നു.
പോലീസ് അന്വേഷണം നടത്തുകയും സഊദ് അബ്ദുല്ല അൽ മുഈനി എന്ന സൗദി പൗരനെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ബഷീറിനെ കൊലപ്പെടുത്താനുള്ള കാരണം വ്യക്തമായിട്ടില്ല.
15 വർഷമായി ടാക്സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു . ബിഷ ഐസിഎഫ് യൂണിറ്റ് ക്ഷേമകാര്യ സെക്രട്ടറികൂടിയാണ് മരണപെട്ട ബഷീർ, ബിഷയിലും സ്വദേശത്തും സാന്ത്വന പ്രവർത്തങ്ങളിൽ സജീവമായിരുന്നു.
പിതാവ്: പരേതനായ മുഹമ്മദ് കുഞ്ഞി, മാതാവ്: പരേതയായ മറിയുമ്മ, ഭാര്യ: നസ്റീൻ ബീഗം ഉപ്പള, മക്കൾ: മറിയം ഫിദ, മുഹമ്മദ് ബിലാൽ, അബ്ദുല്ല ആദിൽ, സഹോദരങ്ങൾ: അബൂബക്കർ കുമ്പക്കോട്, അസൈനാർ കുമ്പക്കോട്, കരീം കുമ്പക്കോട്, റസാഖ് കുമ്പക്കോട്, എം. സുലൈഖ ബെണ്ടിച്ചാൽ, ബി. ഫാത്തിമ കോളിയടുക്കം, എം. ഖദീജ കൊട്ടിയാടി, പരേതയായ സുഹറ ചട്ടച്ചാൽ.
പ്രദേശത്തെ സാമൂഹിക പ്രവർത്തകനും ഐസിഎഫ് പ്രവർത്തകനുമായ അബ്ദുൽ അസീസ് കുന്നുംപുറം ഐസിഎഫ് നാഷണൽ സെക്രട്ടറി സിറാജ് കുറ്റിയാടി, ക്ഷേമകാര്യ സെക്രട്ടറി ലുഖ്മാൻ പാഴൂർ, ഹാരിസ് പടല, റിയാദ് ഐസിഎഫ് സെക്രട്ടറി ഇബ്രാഹീം കരീം, മുജീബുറഹ്മാൻ സഖാഫി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിയമ നടപടികൾ പൂർത്തിയാക്കിയത്.
|
ബഹറിൻ പ്രവാസിയുടെ പുസ്തക പ്രകാശനം വെള്ളിയാഴ്ച
മനാമ: കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ പ്രസിദ്ധീകരണത്തിൽ ബഹറിൻ പ്രവാസി സുനിൽ തോമസ് റാന്നി എഴുതുന്ന ആദ്യ യാത്രാവിവരണം വെള്ളിയാഴ്ച പ്രകാശനം ചെയ്യും.
"ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ്' എന്ന പേരിലിറങ്ങുന്ന പുസ്തകത്തിന്റെ പ്രകാശനം പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച രാവിലെ 11ന് നടത്തപ്പെടുന്നു. പ്രിയദർശിനി പബ്ലിക്കേഷൻസ് ചെയർമാനും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ് എംഎൽഎ പുസ്തക പ്രകാശനം നിർവഹിക്കും.
വൈസ് ചെയർമാൻ പഴകുളം മധുവിന്റെ അധ്യക്ഷതയിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി പുസ്തകം സ്വീകരിക്കും. പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, പ്രിയദർശിനി പബ്ലിക്കേഷൻ പത്തനംതിട്ട ജില്ലാ കോഓർഡിനേറ്റർ ജി. രഘുനാഥ് തുടങ്ങിയവർ പങ്കെടുക്കും.
ബഹറിൻ പ്രവാസിയായി ദീർഘകാലമായി യാത്ര ഇഷ്ടപ്പെടുന്ന യാത്രാ അനുഭവത്തോടൊപ്പം യാത്ര നിർദേശങ്ങളുമായി യാത്രാവികാരവും വിലയിരുത്തലുമായി സുനിൽ തോമസ് റാന്നിയാണ് പുസ്തകം എഴുതിയത്.
ടൂറിസം രംഗത്ത് തനതായ തനി ഗ്രാമീണ നാടൻ ടൂറിസം പ്രോത്സാഹനത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞുകൊണ്ട് എഴുതുന്ന ഈ പുസ്തകം നാടൻ യാത്ര പ്രേമികൾക്ക് നല്ലൊരു റഫറൻസ് ഗ്രന്ഥമാണ്.
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വിശേഷിച്ച് പത്തനംതിട്ട ജില്ലയിലെ ഇനിയും ഏറെ വികസന പാതയിൽ എത്തുന്ന രീതിയിലുള്ള നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പുസ്തകം ആണ് ഇറങ്ങുന്നത്.
ബഹറിനിൽ റിക്രൂട്ട്മെന്റ് കൺസൾട്ടൻസി സർവീസ് സ്വന്തമായി ഒരു സ്ഥാപനം നടത്തുകയാണ് സുനിൽ തോമസ് റാന്നി. ഒരു പതിറ്റാണ്ടിലേറെയായി ബഹറിൻ പ്രവാസജീവിതം നയിക്കുന്ന സുനിൽ തോമസ് പത്തനംതിട്ട ജില്ലയിലെ റാന്നി കീക്കൊഴൂർ സ്വദേശിയാണ്.
പത്ത് വർഷത്തോളം ബംഗളൂരുവിൽ മറുനാടൻ മലയാളിയായി തുടർന്നതിനുശേഷമാണ് ബഹറിനിലേക്ക് ചുവട് മാറ്റിയത്. ഭാര്യ ബിൻസി സ്വകാര്യ സ്ഥാപനത്തിൽ നഴ്സ് ആയി ബഹറിനിൽ ജോലി ചെയ്യുന്നു. ഇരട്ട കുട്ടികൾ മൂന്നു വയസുള്ള ഹർലീൻ ഗ്ലോറി സുനിൽ, ഹന്ന റിയ സുനിൽ എന്നിവർ മക്കളാണ്.
എഴുത്തും വായനയോടൊപ്പം കവിതകളും മനസ്സിൽ പതിയുന്ന ആനുകാലിക വിഷയങ്ങളിൽ പത്രങ്ങളുടെ എഡിറ്റോറിയൽ പേജിൽ കത്തുകൾ എഴുതുന്നതും പ്രസിദ്ധീകരിച്ചവ സ്വന്തം ബ്ലോഗ് പേജിൽ കൃത്യമായി തരം തിരിച്ച് ഉൾപ്പെടുത്തുന്നതും ഇഷ്ട വിഷയങ്ങളാണ്.
|
ന്യൂ സനയ്യ ഏരിയ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി ന്യൂ സനയ്യ ഏരിയയുടെ ഒമ്പതാമത് സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.
അഞ്ച് യൂണിറ്റ് സമ്മേളനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കിയ ശേഷമാണ് ഓഗസ്റ്റ് എട്ടിന് നടക്കുന്ന ഏരിയ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചത്.
ഏരിയ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗത്തിൽ ഏരിയ ജോയിന്റ് സെക്രട്ടറി തോമസ് ജോയി ആമുഖപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് നിസാർ മണ്ണഞ്ചേരി അധ്യക്ഷനായി.
കേളി ട്രഷറർ ജോസഫ് ഷാജി സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഷിബു തോമസ് സംഘാടകസമിതി പാനൽ അവതരിപ്പിച്ചു.
ചെയർമാനായി തോമസ്ജോയിയേയും കൺവീനറായി രാജേഷ് ഓണാക്കുന്നിനെയും തെരഞ്ഞെടുത്തു. കൂടാതെ സാമ്പത്തികം, ഭക്ഷണം, പർച്ചേസിംഗ്, ഗതാഗതം തുടങ്ങി വിവിധ ചുമതലകൾ പങ്കുവച്ചു കൊണ്ട് 40അംഗ സംഘാടക സമിതി രൂപീകരിച്ചു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഷാജി റസാഖ്,ലിബിൻ പശുപതി, പ്രദീപ് കൊട്ടാരത്തിൽ ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനവർ ബൈജു ബാലചന്ദ്രൻ ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ താജുദീൻ,അബ്ദുൽ നാസർ എന്നിവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സംഘാടക സമിതി കൺവീനർ രാജേഷ് ഓണാക്കുന്ന് യോഗത്തിന് നന്ദി രേഖപ്പെടുത്തി. ന്യൂ സനയ്യ ഏരിയ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു.
|
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ തിരക്കിട്ട ശ്രമം
ന്യൂഡല്‍ഹി: യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് തടയാന്‍ ഇടപെടല്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഉന്നതതല ഇടപെടലിലൂടെ പാലക്കാട് സ്വദേശിനിയുടെ ശിക്ഷ നടപ്പാക്കുന്നത് തടയാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.
ദയാധനം കൈമാറുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സങ്കീര്‍ണമാണെന്നതാണ് രക്ഷാദൗത്യത്തിന് പ്രതിസന്ധിയാകുന്നത്. വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പ്രാദേശിക അധികാരികളുമായും യെമന്‍ പൗരന്റെ കുടുംബാംഗങ്ങളുമായും ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ പ്രതികരിച്ചു.
എന്നാല്‍ വധശിക്ഷ നടപ്പാക്കുന്നതിനെ കുറിച്ച് കുടുംബത്തിനും ഇന്ത്യന്‍ അധികൃതര്‍ക്കും ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വധശിക്ഷ സംബന്ധിച്ച് ഇതുവരെ ഞങ്ങള്‍ക്ക് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല.
ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് മുന്നിലുള്ളതെന്ന് നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് അറിയിച്ചു. യമന്‍ പൗരന്റെ കുടുംബം ദയാധനം സ്വീകരിക്കും എന്നാണ് ഇപ്പോഴും കരുതുന്നത്, ഉന്നത ഇടപെടലുകളില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറയുന്നു.
നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കാനാണ് ഉത്തരവെന്നാണ് റിപ്പോര്‍ട്ട്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഉത്തരവിട്ടത്. ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറിയതായും യെമനിലെ മനുഷ്യാവകാശ പ്രവര്ത്തകന് സാമുവല്‍ ജെറോം പറഞ്ഞു.
ഉത്തരവ് നടപ്പാക്കുന്നത് തടയാന്‍ തലാലിന്റെ കുടുംബത്തെ വ്യാഴാഴ്ച കാണുമെന്നും വധശിക്ഷ ഒഴിവാക്കാന്‍ ഏക പോംവഴി കുടുംബത്തിന്റെ മാപ്പാണെന്നും സാമുവല്‍ ജെറോം പറഞ്ഞു.
|
ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു
മക്ക: ഉംറ നിർവഹിക്കാൻ സ്വകാര്യ ഗ്രൂപ്പിൽ മക്കയിൽ എത്തിയ എറണാകുളം ആമ്പല്ലൂർ സ്വദേശിനി ആബിദ മക്കയിൽ അന്തരിച്ചു. ബന്ധുക്കൾക്കൊപ്പമാണ് മക്കയിൽ എത്തിയത്.
കൊച്ചുണ്ണി ബീവാത്തു ദമ്പതികളുടെ മകളാണ്. ഭർത്താവ് എറണാകുളം കാഞ്ഞിരമറ്റം സ്വദേശി യൂസുഫ്. മക്കൾ ഷഫീക്, റസീന. മരുമക്കൾ ഹാഷിം, സുറുമി.
നിയമ നടപടികൾ മക്ക ഐസിഎഫിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ച് മൃതദ്ദേഹം മക്കയിൽ കബറടക്കി.
|
പരിശ്രമങ്ങൾ പാഴായി; നിമിഷപ്രിയയുടെ വധശിക്ഷ 16ന്
ന്യൂഡല്‍ഹി: യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് തടയാന്‍ ഇടപെടല്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഉന്നതതല ഇടപെടലിലൂടെ പാലക്കാട് സ്വദേശിനിയുടെ ശിക്ഷ നടപ്പാക്കുന്നത് തടയാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.
ദയാധനം കൈമാറുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സങ്കീര്‍ണമാണെന്നതാണ് രക്ഷാദൗത്യത്തിന് പ്രതിസന്ധിയാകുന്നത്. വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പ്രാദേശിക അധികാരികളുമായും യെമന്‍ പൗരന്റെ കുടുംബാംഗങ്ങളുമായും ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ പ്രതികരിച്ചു.
എന്നാല്‍ വധശിക്ഷ നടപ്പാക്കുന്നതിനെ കുറിച്ച് കുടുംബത്തിനും ഇന്ത്യന്‍ അധികൃതര്‍ക്കും ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വധശിക്ഷ സംബന്ധിച്ച് ഇതുവരെ ഞങ്ങള്‍ക്ക് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല.
ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് മുന്നിലുള്ളത്. എന്ന് നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് അറിയിച്ചു. യമന്‍ പൗരന്റെ കുടുംബം ദയാധനം സ്വീകരിക്കും എന്നാണ് ഇപ്പോഴും കരുതുന്നത്, ഉന്നത ഇടപെടലുകളില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറയുന്നു.
നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കാനാണ് ഉത്തരവെന്നാണ് റിപ്പോര്‍ട്ട്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഉത്തരവിട്ടത്. ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറിയതായും യെമനിലെ മനുഷ്യാവകാശ പ്രവര്ത്തകന് സാമുവല്‍ ജെറോം പറഞ്ഞു.
ഉത്തരവ് നടപ്പാക്കുന്നത് തടയാന്‍ തലാലിന്റെ കുടുംബത്തെ വ്യാഴാഴ്ച കാണുമെന്നും വധശിക്ഷ ഒഴിവാക്കാന്‍ ഏക പോംവഴി കുടുംബത്തിന്റെ മാപ്പാണെന്നും സാമുവല്‍ ജെറോം പറഞ്ഞു.
|
ഗ്രീന്‍ ജോബ്സിന് ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ സിഎസ്ആര്‍ അവാര്‍ഡ്
ദോഹ: ഒരു പതിറ്റാണ്ടിലേറെ കാലമായി റിക്രൂട്ട്മെന്റ് രംഗത്തെ പ്രവർത്തിക്കുന്ന ഗ്രീന്‍ ജോബ്സിന് ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ സിഎസ്ആര്‍ അവാര്‍ഡ്.
റിക്രൂട്ട്മെന്റ് രംഗത്തെ ഗുണപരമായ പ്രവര്‍ത്തനങ്ങളിലൂടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വഴികാട്ടിയായി മാറാന്‍ ഗ്രീന്‍ ജോബ്സിന് കഴിഞ്ഞതായി അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.
ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് എ.പി. മണികണ്ഠന് അവാര്‍ഡ് സമ്മാനിച്ചു.
ഗ്രീന്‍ ജോബ്സ് ഫൗണ്ടറും ചെയര്‍മാനുമായ ഷാനു ഗ്രീന്‍ ജോബ്സ് പുരസ്കാരം ഏറ്റുവാങ്ങി.
|
കേളി ഇസ്ദിഹാറിൽ യൂണിറ്റ് രൂപീകരിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി ഉമ്മുൽഹമാം ഏരിയക്ക് കീഴിൽ ആറാമത് യൂണിറ്റ് രൂപീകരിച്ചു. റിയാദിൽ നിന്നും 80 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഇസ്ദിഹാറിൽ ഉമ്മുൽ ഹമാം ഏരിയയ്ക്ക് കീഴിലായാണ് ഇസ്ദിഹാർ യൂണിറ്റ് രൂപീകരിച്ചത്.
ഏരിയ പ്രസിഡന്റ് ബിജു ഗോപിയുടെ അധ്യക്ഷതയിൽ നടന്ന യൂണിറ്റ് രൂപീകരണ കൺവൻഷൻ, കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ് യൂണിറ്റ് നിർവാഹക സമിതി പാനൽ അവതരിപ്പിക്കുകയും ഏരിയ രക്ഷാധികാരി സെക്രട്ടറി ഷാജു ഭാരവാഹികളെ പ്രഖ്യാപികുകയും ചെയ്തു.
പ്രസിഡന്റായി പ്രേംകുമാർ പരമേശ്വരൻ, സെക്രട്ടറിയായി ഷാജഹാൻ തൊടിയൂർ ട്രഷറരായി മനു പത്തനംതിട്ട എന്നിവരെ ഭാരവാഹികളായി കൺവൻഷൻ തെരഞ്ഞെടുത്തു. അംഗങ്ങളുടെ സംശയങ്ങൾക്ക് കേളി സെക്രട്ടറി സുരേഷ് കണ്ണപുരം മറുപടി നൽകി.
കേളി ട്രഷറർ ജോസഫ് ഷാജി, ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, വൈസ് പ്രസിഡന്റ് രജീഷ് പിണറായി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രദീപ് കൊട്ടാരത്തിൽ, ലിപിൻ പശുപതി, ബിജു തായമ്പത്ത്, ഷാജി റസാക്, ഉമ്മുൽ ഹമാം ഏരിയ ട്രഷറർ പി. സുരേഷ്, ഏരിയ ജോയിന്റ് സെക്രട്ടറി കരീം അമ്പലപ്പാറ, ഏരിയ രക്ഷാധികാരി സമിതി അംഗം എം.പി. ജയരാജൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ അബ്ദുസലാം, അഷറഫ്, അനിൽ കുമാർ എന്നിവർ സംസാരിച്ചു.
രൂപീകരണ കൺവൻഷന് ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ് സ്വാഗതവും യൂണിറ്റ് സെക്രട്ടറിയായി തെരഞ്ഞെടുത്ത ഷാജി തൊടിയൂർ നന്ദിയും പറഞ്ഞു.
|
മീഡിയ പ്ലസും ഗ്രീന്‍ ജോബ്സും കൈകോര്‍ക്കുന്നു
ദോഹ: ഖത്തറിലെ പ്രമുഖ അഡ്വര്‍ട്ടൈസിംഗ് ആൻഡ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ലസ് ഇന്ത്യയിലെ അറിയപ്പെടുന്ന റിക്രൂട്ടിംഗ് ഏജന്‍സിയായ ഗ്രീന്‍ ജോബ്സുമായി കൈകോര്‍ക്കുന്നു. ഖത്തറിലെ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നും മികച്ച ജീവനക്കാരെ ലഭ്യമാക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യം.
സഹകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മീഡിയ പ്ലസ് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളില്‍ സംഘടിപ്പിച്ച ഇശല്‍ നിലാവ് സീസണ് മൂന്നില്‍ വച്ച് കെബിഎഫ് പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫി, കേരള എന്‍ട്രപ്രണേഴ്സ് ക്ലബ് പ്രസിഡന്റ് മജീദ് അലി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
അക്കോണ്‍ ഹോള്‍ഡിംഗ് ഗ്രൂപ്പ് ചെയര്മാന് ഡോ. ശുക്കൂര്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, ഗ്രീന്‍ ജോബ്സ് ഫൗണ്ടറും ചെയര്‍മാനുമായ ഷാനു ഗ്രീന്‍ ജോബ്സ് എന്നിവര്‍ സംബന്ധിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 70413304 എന്ന നമ്പറില്‍ മീഡിയ പ്ലസ് മാര്‍ക്കറ്റിംഗ് മാനേജറുമായി ബന്ധപ്പെടാം.
|
സ്പോക്കണ് അറബിക് കോഴ്സ് 16 മുതൽ
ദോഹ: അറബി ഭാഷ ഒരു മാസം കൊണ്ട് എഴുതാനും വായിക്കാനും സംസാരിക്കാനും പരിശീലിപ്പിക്കുന്ന സ്പോക്കണ് അറബിക് വെക്കേഷന് ക്രാഷ് കോഴ്സ് ഈ മാസം 16ന് ആരംഭിക്കുന്നു
.
നിരവധി സ്പോക്കണ് അറബിക് ഗ്രന്ഥങ്ങളുടെ കര്‍ത്താവും അധ്യാപകനുമായ ഡോ.അമാനുല്ല വടക്കാങ്ങര കോഴ്സിന് നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും: 55099389.
|
രാജീവിന് യാത്രയയപ്പ് നൽകി കേളി
റിയാദ്: കേളി കലാസാംസ്കാരിക വേദി റിയാദ് അസീസിയ ഏരിയ മനാഹ് യൂണിറ്റ് എക്സ്ക്യൂട്ടീവ് അംഗം രാജീവിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
റിയാദിലെ സ്വകാര്യ കമ്പനിയിൽ 14 വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. തൃശൂർ ജില്ല അന്തിക്കാട് സ്വദേശിയാണ്.
അസീസിയ മനാഹിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ശശി കാട്ടൂർ അധ്യക്ഷത വഹിച്ചു. കേളി അസീസിയ ഏരിയ രക്ഷാധികാരി കൺവീനർ ഹസൻ പുന്നയൂർ, കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീഖ് ചാലിയം, ഷാജി റസാഖ്,
ഏരിയ സെക്രട്ടറി സുധീർ പോരേടം, ഏരിയ ട്രഷറർ ലജീഷ് നരിക്കോട്, ഏരിയ രക്ഷാധികാരി സമിതി അംഗം സുഭാഷ്, ഏരിയ കമ്മിറ്റി അംഗം സ്വാലിഹ്, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം അലികുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു.
നിരവധി യൂണിറ്റ് അംഗങ്ങളും യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി സജാദ് സ്വാഗതവും യൂണിറ്റിന്റെ ഉപഹാരവും നൽകി. യാത്രയയപ്പ് ചടങ്ങിന് രാജീവ് നന്ദി രേഖപ്പെടുത്തി.
|
രാഷ്ട്രീയ മാതൃശക്തി ദിവസ് സംഘടിപ്പിച്ച് ഓവർസീസ് എൻസിപി കുവൈറ്റ്
കുവൈറ്റ് സിറ്റി: എൻസിപി (എസ്പി) വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ എംപിയുടെ ജന്മ ദിനത്തോട് അനുബന്ധിച്ച് ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി "രാഷ്ട്രീയ മാതൃശക്തി ദിവസ്' സംഘടിപ്പിച്ചു.
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ ഓവർസീസ് എൻസിപി നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ സ്വാഗതം പറഞ്ഞു. ഓവർസീസ് എൻസിപി കുവൈറ്റ് പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു.
ചടങ്ങ് എൻസിപി (എസ്പി) ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും പ്രവർത്തക സമിതി അംഗവുമായ ഫ്രാൻസീസ് ഉദ്ഘാടനം നിർവഹിച്ചു. മാതൃശക്തി ദിവസ് പ്രമേയം വനിത വേദി കൺവീനർ ദിവ്യ അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് സണ്ണി മിറാൻഡ (കർണാടകം) ആശംസ നേർന്നു. എക്സിക്യൂട്ടീവ് അംഗങ്ങളായ പിന്റോ, സണ്ണി കെ. അല്ലീസ് രാജേഷ് കൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് പ്രിൻസ് കൊല്ലപ്പിള്ളിൽ നന്ദി പറഞ്ഞു.
|
കേളി മലാസ് ഏരിയ സമ്മേളനം; സംഘാടകസമിതി രൂപീകരിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി 12ാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മാലാസ് ഏരിയയിലെ 10 യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തീകരിച്ചു കൊണ്ട് ആറാമത് ഏരിയ സമ്മേളനത്തിലേക്ക് കടന്നു. ഏരിയ സമ്മേളനം വിജയിപ്പിക്കുന്നത്തിന്റെ ഭാഗമായി വിപുലമായ സംഘാടകസമിതിക്ക് രൂപംനൽകി.
മലാസ് ഏരിയ ട്രഷറർ സിംനേഷ് അധ്യക്ഷനായ സംഘാടക സമിതി രൂപീകരണ യോഗം കേളി പ്രസിഡന്റും മുഖ്യ രക്ഷാധികാരി സമിതി അംഗവുമായ സെബിൻ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി വി.എം. സുജിത് സ്വാഗതവും ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട്ചാലി സംഘാടക സമിതി പാനലും അവതരിപ്പിച്ചു.
ചെയർമാൻ നിയാസ് ഷാജഹാൻ, കൺവീനർ വി.എം. സുജിത്ത്, ട്രഷറർ സമീർ അബ്ദുൽ അസീസ് എന്നിവർ ഭാരവാഹികളായിക്കൊണ്ട് 51 അംഗ സംഘാടകസമിതിക്ക് യോഗം രൂപം നൽകി.
കെ. സുബിൻ പബ്ലിസിറ്റി കൺവീനർ, ഷമീം മേലേതിൽ, ഫൈസൽ കൊണ്ടോട്ടി സ്വതന്ത്രചുമതല, റിയാസ് പാലാട്ട് പശ്ചാത്തല സൗകര്യം, അബ്ദുൽ വദൂദ് ഭക്ഷണ കമ്മിറ്റി എന്നിവർ വിവിധ ചുമതലകൾ നേതൃത്വം നൽകും.
സമ്മേളനത്തിന്റെ ഭാഗമായി കലാ, കായിക, സാംസ്കാരികപരമായ വിവിധയിനം അനുബന്ധ പരിപാടികൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കേളി ജോയിന്റ് സെക്രട്ടറിയും മലാസ് രക്ഷാധികാരി കൺവീനറുമായ സുനിൽ കുമാർ, ഒലയ്യ രക്ഷാധികാരി കൺവീനർ ജവാദ് പരിയാട്ട്, കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗവും ജീവ കാരുണ്യ കൺവീനറുമായ നസീർ മുള്ളൂർക്കര, ഒലയ്യ മേഖല പ്രസിഡന്റും ഏരിയ കമ്മിറ്റി അംഗവുമായിട്ടുള്ള നിയാസ് ഷാജഹാൻ എന്നിവർ ആശംസകൾ നേർന്നു.
ഏരിയ രക്ഷാധികാരി സമിതി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, മേഖല കമ്മിറ്റി അംഗങ്ങൾ, വിവിധ യൂണിറ്റ് ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സംഘാടക സമിതി കൺവീനർ വി.എം. സുജിത് നന്ദി പറഞ്ഞു.
|
സൗദിയിൽ കഴിഞ്ഞവർഷം 345 പേരെ വധശിക്ഷയ്ക്ക് ഇരയാക്കി
ലണ്ടൻ: സൗദി അറേബ്യയിൽ വധശിക്ഷയ്ക്കു വിധേയരാകുന്നവരുടെ എണ്ണം വർധിച്ചു. കഴിഞ്ഞ വർഷം 345 കുറ്റവാളികളെ സൗദി സർക്കാർ വധശിക്ഷയ്ക്ക് ഇരയാക്കിയെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ അറിയിച്ചു.
ഈ വർഷത്തെ ആദ്യ ആറു മാസങ്ങളിൽ 180 പേരുടെ വധശിക്ഷയും നടപ്പാക്കി. ഇക്കണക്കിനു പോകുകയാണെങ്കിൽ ഈ വർഷത്തെ സംഖ്യ മുൻവർഷത്തേക്കാളും മുകളിലായിരിക്കുമെന്നാണു സൂചന.
അക്രമപ്രവർത്തനങ്ങളുമായി ബന്ധമില്ലാത്ത മയക്കുമരുന്നു കുറ്റവാളികൾക്കാണു സൗദി ഭരണകൂടം കൂടുതലായും വധശിക്ഷ വിധിക്കുന്നത്. ഈ വർഷം നടപ്പാക്കപ്പെട്ട വധശിക്ഷകളിൽ മൂന്നിൽ രണ്ടും ഇത്തരം കേസുകളായിരുന്നു. വിദേശികൾക്കും ധാരാളമായി വധശിക്ഷ വിധിക്കുന്നുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്നതു ചൈനയാണ്. എന്നാൽ ചൈനയിലെ കണക്കുകൾ പുറംലോകത്തിനു ലഭിക്കാറില്ല. ഇതു കഴിഞ്ഞാൽ ഇറാനിലാണ് ഏറ്റവും കൂടുതൽ പേരെ വധശിക്ഷയ്ക്കു വിധേയരാക്കുന്നത്.
|
ഒമാനിൽ വാഹനാപകടം; മലയാളി പെൺകുട്ടി മരിച്ചു
മസ്കറ്റ്: ഒമാനിലെ ഹൈമയ്ക്കടുത്ത് ആദമിലുണ്ടായ വാഹനാപകടത്തിൽ മലയാളി പെൺകുട്ടി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശി നവാസിന്റെയും റസിയയുടെയും മകൾ ജസ ഹയറ(4) ആണ് മരിച്ചത്.
പുലർച്ചെ ഒന്നിനാണ് അപകടം സംഭവിച്ചത്. ശക്തമായ പൊടിക്കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ മറിയുകയായിരുന്നു.
വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണാണ് ജസ മരിച്ചത്. മറ്റുള്ളവരുടെ പരിക്കുകൾ സാരമുള്ളതല്ല.
|
കുവൈറ്റിൽ വാഹനത്തിന് തീപിടിച്ച് ഒരാൾ മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഫിഫ്ത് റിംഗ് റോഡിൽ വാഹനത്തിന് തീപിടിച്ച് ഒരാൾ മരിച്ചു. അപകടത്തെത്തുടർന്ന് വാഹനം മറിഞ്ഞ് തീപിടിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. വിവരം അറിഞ്ഞയുടൻ ഫർവാനിയയിലെ അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
അപകടത്തിൽ മരിച്ചയാളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
|
ഇസ്രയേലിൽ മലയാളി മരിച്ചനിലയിൽ; വയോധികയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതെന്ന് സൂചന
ജറുസലേം: വയനാട് സ്വദേശിയെ ഇസ്രയേലിൽ മരിച്ചനിലയിൽ കണ്ടെത്തി. കെയർ ഗിവറായി ജോലി ചെയ്തിരുന്ന ബത്തേരി കോളിയാടി സ്വദേശി ജിനേഷിനെയാണ് ജോലി ചെയ്യുന്ന വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
വീട്ടിലെ 80കാരിയെ കുത്തേറ്റു മരിച്ചനിലയിലും കണ്ടെത്തി. ഒരു മാസം മുൻപ് ഇവരുടെ ഭർത്താവിനെ പരിചരിക്കാനാണ് ജിനേഷ് ഇസ്രയേലിലെത്തിയത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
|
കുവൈറ്റില്‍ ലുലു സമ്മര്‍ സര്‍പ്രൈസസ് ഫെസ്റ്റിവൽ ആഘോഷാരവങ്ങളോടെ ആരംഭിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സമ്മര്‍ സര്‍പ്രൈസസ് എന്ന പേരില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികൾ ആരംഭിച്ചു. ലുലു ദജീജില്‍ സംഘടിപ്പിച്ച വർണശബളമായ ഉദ്ഘാടന പരിപാടിയോടെ ആഘോഷങ്ങൾക്കു തുടക്കമായി.
ചൊവ്വാഴ്ച വരെയാണ് സമ്മർ സർപ്രൈസസ്. ഈ കാലയളവിൽ വേനൽക്കാല പ്രത്യേക ഉത്പന്നങ്ങളടക്കം നിരവധി ഉത്പന്നങ്ങൾ നല്ല വിലക്കിഴിവിൽ വിൽപ്പനയ്ക്ക് ഒരുക്കിയിട്ടുണ്ട്. പച്ചക്കറികൾ, പഴങ്ങൾ, സീസണൽ വസ്ത്രങ്ങൾ, ശീതളപാനീയങ്ങൾ, യാത്രോപകരണങ്ങൾ, ഹോം അപ്ലയൻസുകൾ തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ലഭ്യമാണ്.
മെലൺ ഫെസ്റ്റ്, സിപ്പ് ഇന്റു സമ്മര്‍, ഹെൽത്തി ഈറ്റ്സ് തുടങ്ങിയ ഓഫറുകളിലൂടെ ശീതള പാനീയങ്ങൾക്കും ഭക്ഷ്യ വസ്തുക്കൾക്കും ഗംഭീരമായ വിലക്കിഴിവാണ് നൽകുന്നത്. തെരഞ്ഞെടുക്കപ്പെട്ട വസ്ത്രങ്ങൾക് ബൈ ടു ഗെറ്റ് വൺ ഫ്രീ ഓഫറുകളും എയർ കണ്ടീഷണറുകൾക്ക് പ്രത്യേക വിലക്കിഴിവും ഏർപ്പെടുത്തിയിട്ടുണ്ട്.
കുട്ടികളും മുതിർന്നവരും പങ്കാളികളാകുന്ന മെലൺ കാർവിംഗ്, ഫലൂദ നിർമാണം, സമ്മർ സലാഡ് ചലഞ്ച്, തണുത്ത കാപ്പി തയ്റാക്കൽ തുടങ്ങിയ മത്സരങ്ങൾ ഫെസ്റ്റിവലിൽ നടക്കും. സാമ്പിൾ സ്റ്റാളുകളും, തത്സമയ വിനോദങ്ങളും സമ്മർ മസ്കോട്ട് ഷോയും ഒരുക്കിയിട്ടുണ്ട്.
|
പാലക്കാട് സ്വദേശി ദുബായിയിൽ ഷോക്കേറ്റ് മരിച്ചു
ദുബായി: മലയാളി യുവാവ് ദുബായിയില്‍ ഷോക്കേറ്റ് മരിച്ചു. പാലക്കാട് കൂറ്റനാട് സ്വദേശി അജ്മൽ(24) ആണ് മരിച്ചത്.
കപ്പലിലെ വര്‍ക്ക്ഷോപ്പില്‍ ജോലി ചെയ്യുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.
ഇലക്ട്രീഷ്യനായ അജ്മൽ ഈ മാസം 30ന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. പിതാവ്: മാനു, മാതാവ്: സുബൈദ, സഹോദരങ്ങൾ: അസ്ലഹ, അഫീന, നിഷ.
|
മലയാളി യുവാവ് ദുബായിയിൽ ജീവനൊടുക്കി
ദുബായി: പ്രവാസി യുവാവ് ദുബായിയിൽ ജീവനൊടുക്കി. തൃശൂര്‍ ചാവക്കാട് സ്വദേശി റോഷന്(25) ആണ് ജീവനൊടുക്കിയത്.
കഴിഞ്ഞമാസം 16നാണ് അല്‍ റഫ ഏരിയയിലെ താമസസ്ഥലത്ത് റോഷനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ജിം അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് റോഷൻ ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
യാബ് ലീഗല്‍ സര്‍വീസ് സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കി.
|
സനയ്യ40 ഏരിയ സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 12ാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി സനയ്യ 40ന്റെ ഒമ്പതാമത് എരിയ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.
നാല് യൂണിറ്റ് സമ്മേളനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കിയ ശേഷമാണ് ഈ മാസം 18ന് സീതാറാം യെച്ചൂരി നഗറിൽ വച്ച് നടക്കുന്ന ഏരിയ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി സംഘാടകസമിതി രൂപവത്കരിച്ചത്.
ഏരിയ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപവത്കരണ യോഗത്തിൽ ഏരിയ സെക്രട്ടറി ജാഫർഖാൻ ആമുഖപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് അജിത് കുമാർ കുളത്തൂർ അധ്യക്ഷനായി.
കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. ഏരിയ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി വിജയകുമാർ, സംഘാടകസമിതി പാനൽ അവതരിപ്പിച്ചു.
ചെയർമാനായി ജോർജിനെയും കൺവീനറായി സൈതലവിയേയും തെരഞ്ഞെടുത്തു. കൂടാതെ രജിസ്ട്രേഷൻ, ഭക്ഷണം, പർച്ചേസിംഗ് തുടങ്ങി വിവിധ ചുമതലകൾ പങ്കുവച്ചുകൊണ്ട് 33 അംഗ സംഘാടക സമിതി രൂപീവത്കരിച്ചു.
ഏരിയ രക്ഷാധികാരി കമ്മിറ്റിയംഗങ്ങളായ ജോർജ്, അബ്ദുൾ നാസർ, മൊയ്തീൻ കുട്ടി, ഷാഫി, ഏരിയ കമ്മിറ്റിയംഗങ്ങളായ പി.കെ. രാജൻ, അബ്ദുൾ സത്താർ, പി.കെ. ഹരിദാസൻ, അഷറഫ്, യൂണിറ്റുകളെ പ്രതിനിധീകരിച്ച് ഉണ്ണികൃഷ്ണൻ, സുനിൽകുമാർ എന്നിവരും ആശംസകൾ അർപ്പിച്ചു.
സംഘാടക സമിതി കൺവീനർ സൈയ്തലവി യോഗത്തിന് നന്ദി രേഖപ്പെടുത്തി.
|
നവയുഗം കേന്ദ്ര കമ്മിറ്റിക്ക് പുതിയ നേതൃത്വം
ദമാം: നവയുഗം സാംസ്കാരികവേദി കേന്ദ്ര സമ്മേളനം തെരെഞ്ഞെടുത്ത പുതിയ കേന്ദ്രകമ്മിറ്റിയുടെ ആദ്യ യോഗം ജമാൽ വില്യാപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന് കേന്ദ്രഭാരവാഹികളെ തെരഞ്ഞെടുത്തു.
ദാസൻ രാഘവൻ (രക്ഷാധികാരി), ജമാൽ വില്യാപ്പള്ളി (പ്രസിഡന്റ്), മഞ്ചു മണിക്കുട്ടൻ, പ്രിജി കൊല്ലം (വൈസ് പ്രസിഡന്റുമാർ), എം.എ. വാഹിദ് കാര്യറ (ജനറൽ സെക്രെട്ടറി), ആർ. ഗോപകുമാർ, സജീഷ് പട്ടാഴി (ജോയിന്റ് സെക്രെട്ടറിമാർ), സാജൻ കണിയാപുരം (ട്രെഷറർ),
ഷാജി മതിലകം (ജീവകാരുണ്യവിഭാഗം കൺവീനർ), സുശീൽ കുമാർ (കൺട്രോൾ കമ്മീഷൻ ചെയർമാൻ), ജി. ബെൻസിമോഹൻ (മീഡിയ കൺവീനർ) എന്നിവരാണ് കേന്ദ്രകമ്മിറ്റി ഭാരവാഹികൾ.
ഇവർക്ക് പുറമേ ഉണ്ണി മാധവം, നിസാം കൊല്ലം, അരുൺ ചാത്തന്നൂർ, ബിജു വർക്കി, ഷിബു കുമാർ, ശരണ്യ ഷിബു, ബിനു കുഞ്ഞു, മണിക്കുട്ടൻ, ലത്തീഫ് മൈനാഗപ്പള്ളി, തമ്പാൻ നടരാജൻ, ജാബിർ മുഹമ്മദ്, സംഗീത സന്തോഷ്, ജോസ് കടമ്പനാട്, സഹീർഷകൊല്ലം,
മഞ്ചു അശോക്, നന്ദകുമാർ, വർഗീസ്, വിനീഷ് കുന്നംകുളം, രാജൻ കായംകുളം, റഷീദ് പുനലൂർ, സുനിൽ വലിയാട്ടിൽ, വേലു രാജൻ, ഹുസൈൻ നിലമേൽ, ശ്രീകുമാർ വെള്ളല്ലൂർ, സാബു വർക്കല, റിയാസ് മുഹമ്മദ്,
സുരേന്ദ്രൻ തയ്യിൽ, രഞ്ജിത പ്രവീൺ, അബിൻ തലവൂർ, മനോജ് ചവറ, ജലീൽ കല്ലമ്പലം, ഷിബു താഹിർ എന്നീ കേന്ദ്രകമ്മിറ്റി അംഗങ്ങളും സിയാദ് കൊല്ലം, ഷീബ സാജൻ എന്നീ സ്ഥിരം ക്ഷണിതാക്കളും ഉൾപ്പെടുന്നതാണ് കേന്ദ്ര കമ്മിറ്റി.
|
സിസിഎൽ കാസർഗോഡ് ക്രിക്കറ്റ് ലീഗ്: ഗ്രീൻസ്റ്റാർ കാഞ്ഞങ്ങാട് ചാമ്പ്യൻമാർ
ദോഹ: ഖത്തറിലെ കാസർഗോഡ് ജില്ല സിസിഎൽ 2025 കാസർഗോഡ് ക്രിക്കറ്റ് ലീഗ് ദോഹയിലെ ഓൾഡ് ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെട്ടു. മൂന്നുദിവസം നീണ്ടുനിന്ന ലീഗിൽ
കാസർകോട് ജില്ലക്കാരായ കളിക്കാരെ ലേലം വിളിച്ചാണ് ഓരോ ടീമുകളും അംഗങ്ങളെ തെരഞ്ഞെടുത്തത്. അഞ്ച് ടീമുകൾ പങ്കെടുത്ത ഈ ടൂർണമെന്റിൽ അവസാന ദിവസം നടന്ന ആവേശഭരിതമായ ഫൈനലിൽ, ഗ്രീൻസ്റ്റാർ കാഞ്ഞങ്ങാട് ടീം KSDXIയെ 31 റൺസിന് തോൽപ്പിച്ച് പ്രഥമ സിസിഎൽ കിരീടം സ്വന്തമാക്കി.
ഗ്രീൻസ്റ്റാർ ക്യാപ്റ്റനും ഐക്കൺ താരവുമായ ഫൈറൂസ്, പുറത്താകാതെ നേടിയ അതിശയകരമായ 52 റൺസ് (17 പന്തിൽ) സംഭാവന ചെയ്ത് തന്റെ ടീമിനെ അഞ്ച് ഓവറിൽ 70 റൺസെന്ന വലിയ സ്കോർ സൃഷ്ടിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ KSDXIക്കായി കാസിം ചൂരി നല്ല തുടക്കം നൽകിയെങ്കിലും ഏൃലലിെമേൃ താരമായ ഷാബിൽ രണ്ടാം ഓവറിൽ ബ്രേക്ക് ത്രൂ നേടുകയും തുടർന്ന് നൂറു, ശരത്, അച്ചു എന്നിവർ അന്യതാരങ്ങളെയും വീഴ്ത്തി ഗ്രീസ്റ്റാറിന് ഗംഭീര ജയം സമ്മാനിക്കുകയും ചെയ്തു.
ചാമ്പ്യൻ ട്രോഫി മുഹീസ് റാണയും റണ്ണേഴ്സ് ട്രോഫി ജാഫർ മാസ്ക്കം എന്നിവർ കൈമാറി ലുഖ്മാൻ തളങ്കര, സാദിക്ക് പാക്ക്യര,നാസർ കൈതക്കാട്, നാസർ ഗ്രീൻ ലാൻഡ് ഷാനി കബയാൻ. ജൂവൈസ് അൽസമാൻ, ഫൈസൽ ഫില്ലി, ഷാഫി ചെമ്പരിക്ക, നൗഷാദ് കെ സി, മാക്ക് അടൂർ അഷ്റഫ് കാഞ്ഞങ്ങാട്, ഹമീദ് അറന്തോട്, എന്നിവർ സംബന്ധിച്ചു.
ടൂർണമെന്റിലുടനീളമുള്ള തകർപ്പൻ പ്രകടനത്തിനുള്ള അംഗീകാരമായി ഗ്രീൻസ്റ്റാർ താരം മുനൈസ് മികച്ച ബാറ്റ്സ്മാനായും ടൂർണമെന്റിലെ ഏറ്റവും വിലയേറിയ താരമായും തിരിച്ചറിയപ്പെട്ടു. ബെസ്റ്റ് ബൗളേർ കാസിം ചൂരി ബെസ്റ്റ് ഫീൽഡർ ഷബീബ് ബെസ്റ്റ് ക്യാച്ച് നാസർ ടിസാൻ വിക്കറ്റ് കീപ്പർ ചിന്നു എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു ഫൈനലിലെ മാൻ ഓഫ് ദ മാച്ച് ക്യാപ്റ്റൻ ഫൈറൂസ് ആയിരുന്നു.
|
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് റിയാദ് സലഫി മദ്റസ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
റിയാദ്: സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്റസ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
ചെറിയ കുട്ടികളെ പോലും ലഹരിക്ക് അടിമപ്പെടുത്തുന്ന തരത്തിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങളെ തിരിച്ചറിയുവാനും, അത്തരം സാഹചര്യങ്ങളുള്ള പശ്ചാത്തലങ്ങളിൽ നിന്ന് മാറിനിൽക്കുവാനും, സൗഹൃദ വലയങ്ങളിലൂടെ ആരംഭിക്കുന്ന അപകടങ്ങളെ ബോധ്യപ്പെട്ട് മാറിനിൽക്കുവാനും, പ്രവാസികളായ കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും, അത്തരം സാഹചര്യങ്ങളുടെ അറിവുകൾ ലഭിച്ചാൽ രക്ഷിതാക്കളെയും, അധ്യാപകരെയും, അധികൃതരെയും അറിയിക്കുവാൻ കുട്ടികൾ ശ്രദ്ധിക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ഗൾഫ് ഇസ്ലാഹി കോഡിനേഷൻ കമ്മിറ്റി കൺവീനറും, മദ്റസ മാനേജറുമായ മുഹമ്മദ് സുൽഫിക്കർ പറഞ്ഞു.
പ്രവാസികളായ കുട്ടികളെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും, ബോധവൽക്കരണങ്ങളിലും സജീവമാക്കുവാൻ ബത്ഹ റിയാദ് സലഫി മദ്റസ എല്ലാ കാലത്തും പ്രവർത്തിക്കാറുണ്ടെന്നും,സലഫി മദ്റസ ഈ വർഷം സംഘടിപ്പിച്ച മുക്തി ലഹരി മരണത്തിന്റെ വ്യാപാരി എന്ന പേരിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ എക്സിബിഷനിൽ ആയിരങ്ങൾ പങ്കാളികളായതും ഈ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന്, മദ്റസ പ്രിൻസിപ്പൽ അംജദ് അൻവാരി അറിയിച്ചു.
സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ രണ്ടു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്റസയിൽ കെ.ജി മുതൽ ഏഴാം ക്ലാസ് വരെ റെഗുലർ മദ്റസയും, ടീനേജ് കുട്ടികൾക്ക് പ്രത്യേക കോഴ്സും നടന്നുവരുന്നു. എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് രണ്ടു മുതൽ വൈകിട്ട് ഏഴ് വരെയാണ് പഠന സമയം. മദ്റസ ആവശ്യങ്ങൾക്ക് 0556113971, 0562508011, എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികൾ വ്യത്യസ്ത പ്രോഗ്രാമുകൾ അവതരിപ്പിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. എക്സിബിഷൻ കോഡിനേറ്റർ ഫർഹാൻ കാരക്കുന്ന് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ആത്തിഫ് ബുഹാരി സ്വാഗതം പറഞ്ഞു. ഹാഫിള് മുഹമ്മദ് നാജിൽ, വാജിദ് ,റജീന ഇസ്ഹാഖ് , നസ്റിൻ , റംല ടീച്ചർ , റസീന , ഹനാൻ , സിൽസില എന്നിവർ നേതൃത്വം നൽകി. മുജീബ് ഇരുമ്പുഴി നന്ദി പറഞ്ഞു
|
സമ്പത്തിന്റെ കോർപറേറ്റ് കേന്ദ്രീകരണം രാജ്യത്ത് സാമ്പത്തിക അസമത്വം സൃഷ്ടിക്കുന്നു: സത്യൻ മൊകേരി
ദമാം: ഇന്ത്യയിലെ പൊതുസമ്പത്തിന്റെ കോർപറേറ്റ് കേന്ദ്രീകരണം രാജ്യത്ത് വൻതോതിൽ സാമ്പത്തിക അസമത്വം സൃഷ്ടിക്കുന്നുവെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗവും മുൻ എംഎൽഎയുമായ സത്യൻ മൊകേരി.
നവയുഗം സാംസ്കാരിക വേദി ഏഴാമത് കേന്ദ്ര സമ്മേളനം ദമാമിലെ റോസ് ഓഡിറ്റോറിയത്തിലെ കാനം രാജേന്ദ്രൻ നഗറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സമ്പത്തിന്റെ ബഹുഭൂരിപക്ഷവും കൈകാര്യം ചെയ്യുന്നത് ഒരു ശതമാനത്തോളം മാത്രം വരുന്ന കോർപറേറ്റുകളാണ്.
കോർപറേറ്റുകൾക്ക് വേണ്ടി രാജ്യത്തെ തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ. പത്രങ്ങളെ പോലും വിലക്കെടുത്ത് വാർത്തകൾ തങ്ങൾക്കു അനുകൂലമാക്കുകയാണ് കോർപറേറ്റുകൾ ചെയ്യുന്നത്.
രാജ്യത്ത് മതപരമായ ചേരിതിരിവ് കൂടിവരുന്നു. സംഘപരിവാർകോർപ്പറേറ്റ് സഖ്യത്തിന്റെ താത്പര്യങ്ങൾ നടപ്പാക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ ജനങ്ങളെ അണിനിരത്തി എതിർത്തു തോൽപ്പിക്കേണ്ടത് മതേതര ജനകീയ സംഘടനകളുടെ ഉത്തരവാദിത്വം ആണ് എന്ന് അദ്ദേഹം പറഞ്ഞു.
അതോടൊപ്പം കഴിഞ്ഞ പത്തുവർഷം കൊണ്ട് 43,000 കോടി രൂപയിലധികം ക്ഷേമപെൻഷനുകൾ ആയി നൽകുകയും പ്രവാസികളുടെ ഉന്നമനത്തിനു ഉൾപ്പെടെ സമഗ്ര മേഖലയിലും പുരോഗമനപരമായ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്ത കേരളത്തിലെ ഇടതുസർക്കാരിനെ പിന്തുണയ്ക്കേണ്ടത് പ്രവാസികളുടെ കടമയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജമാൽ വില്യാപ്പിള്ളി, പ്രിജി കൊല്ലം, ലത്തിഫ് മൈനാഗപ്പിള്ളി എന്നിവരടങ്ങിയ പ്രസീഡിയം അധ്യക്ഷത വഹിച്ച കേന്ദ്ര സമ്മേളനത്തിൽ ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു.
രക്ഷധികാരി ഷാജി മതിലകം നവയുഗം കാമ്പയിനുകൾ വിശദീകരിച്ചു. ഉണ്ണി മാധവം രക്തസാക്ഷി പ്രമേയവും ബിജു വർക്കി അനുശോചന പ്രേമേയവും അവതരിപ്പിച്ചു. നവയുഗം കലാവേദി ഗായകസംഘം നവയുഗം അവതരണഗാനം ആലപിച്ചു.
അരുൺ ചാത്തന്നൂർ കൺവീനറും ജോസ് കടമ്പനാട്, ഹുസൈൻ നിലമേൽ എന്നിവർ അംഗങ്ങൾ ആയ പ്രമേയ കമ്മിറ്റിയും മഞ്ജു അശോക് കൺവീനറും മീനു അരുൺ, അഞ്ജുന ഫെബിൻ, സുദീഷ് കുമാർ എന്നിവർ അംഗങ്ങളായ മിനിറ്റ്സ് കമ്മിറ്റിയും സജീഷ് പാട്ടാഴി കൺവീനറും നന്ദകുമാർ, മുരളി പാലേരി എന്നിവർ അംഗങ്ങളായ ക്രഡൻഷ്യൽ കമ്മിറ്റിയും പ്രവർത്തിച്ചു.
പൊതുചർച്ചയിൽ വിവിധ മേഖലകളെ പ്രതിനിധീകരിച്ചു സജി അച്യുതൻ, ശ്രീകുമാർ വെള്ളല്ലൂർ, മനോജ്, ഹുസൈൻ നിലമേൽ, മുരളി പാലേരി, എബിൻ ബേബി, റബീഷ്, ഹാനി ജമാൽ, മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുത്തു. വിവിധ പ്രവാസി വിഷയങ്ങളിൽ പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു.
സാജൻ കണിയാപുരം, ദാസൻ രാഘവൻ, ഷിബു കുമാർ, ശരണ്യ ഷിബു എന്നിവരുൾപ്പെട്ട സ്റ്റീയറിംഗ് കമ്മിറ്റി സമ്മേളന നടപടികൾ നിയന്ത്രിച്ചു. സമ്മേളനത്തിന് സ്വാഗതസംഘം ചെയർമാൻ ഗോപകുമാർ സ്വാഗതവും കൺവീനർ ബിനുകുഞ്ഞു നന്ദിയും പറഞ്ഞു.
45 അംഗങ്ങൾ അടങ്ങുന്ന പുതിയ കേന്ദ്രകമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
|
യമൻ വിദ്യാർഥികൾ കടലിൽ കാണാതായിട്ട് ഒരുമാസം
വൈപ്പിൻ: എളങ്കുന്നപ്പുഴ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ യമനിൽനിന്നുള്ള രണ്ട് വിദ്യാർഥികൾ കടലിന്റെ കാണാക്കയങ്ങളിലേക്ക് മറഞ്ഞിട്ട് ഇന്നേക്ക് ഒരു മാസം. തെരച്ചിലുകൾ ഏറെ നടത്തിയെങ്കിലും ഇരുവരെയും ഇതുവരെ കണ്ടെത്താനായില്ല.
കഴിഞ്ഞമാസം രണ്ടിനാണ് കോയമ്പത്തൂർ രത്തിനം കോളജിലെ ഐടി വിദ്യാർഥികളായ ജുബ്രാൻ ഖലീൽ (21), അബ്ദുൾ സലാം അവാദ് (22) എന്നിവർ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായത്.
ഒമ്പതംഗ വിദേശ വിദ്യാർഥി സംഘം കോയമ്പത്തൂരിൽ നിന്ന് കാർ വാടകയ്ക്കെടുത്ത് എറണാകുളത്ത് വിനോദയാത്ര വന്നതാണ്. കടലിൽ കുളിക്കാൻ ഇറങ്ങിയ സംഘത്തെ മത്സ്യത്തൊഴിലാളികൾ വിലക്കിയെങ്കിലും ഭാഷ ഇവർക്ക് മനസിലായില്ല. ഇതാണ് വിനയായത്.
വിവരമറിഞ്ഞ് കാണാതായവരുടെ ബന്ധുക്കൾ സ്ഥലത്ത് എത്തിയിരുന്നു. കോസ്റ്റ് ഗാർഡും നേവിയും കോസ്റ്റൽ പോലീസും ഒക്കെ ഒരാഴ്ചയോളം നടത്തിയ തെരച്ചിൽ വിഫലമായതിനെ തുടർന്ന് പ്രതീക്ഷയറ്റ ബന്ധുക്കൾ ഒടുവിൽ നിരാശയോടെ നാട്ടിലേക്ക് വിമാനം കയറി.
|
ലഹരി വിരുദ്ധദിനം: റിയാദ് സലഫി മദ്റസ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
റിയാദ്: സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്റസ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
ചെറിയ കുട്ടികളെ പോലും ലഹരിക്ക് അടിമപ്പെടുത്തുന്ന തരത്തിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങളെ തിരിച്ചറിയുവാനും അത്തരം പശ്ചാത്തലങ്ങളിൽ നിന്ന് മാറിനിൽക്കുവാനും കുട്ടികൾ ശ്രദ്ധിക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ഗൾഫ് ഇസ്ലാഹി കോഓർഡിനേഷൻ കമ്മിറ്റി കൺവീനറും മദ്റസ മാനേജറുമായ മുഹമ്മദ് സുൽഫിക്കർ പറഞ്ഞു.
പ്രവാസികളായ കുട്ടികൾ ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അത്തരം സാഹചര്യങ്ങളുടെ അറിവുകൾ ലഭിച്ചാൽ രക്ഷിതാക്കളെയും അധ്യാപകരെയും അധികൃതരെയും അറിയിക്കുവാൻ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികളായ കുട്ടികളെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും ബോധവത്കരണങ്ങളിലും സജീവമാക്കുവാൻ ബത്ഹ റിയാദ് സലഫി മദ്റസ എല്ലാ കാലത്തും പ്രവർത്തിക്കാറുണ്ടെന്നും മദ്റസ പ്രിൻസിപ്പൽ അംജദ് അൻവാരി അറിയിച്ചു.
സലഫി മദ്റസ സംഘടിപ്പിച്ച "മുക്തി ലഹരി മരണത്തിന്റെ വ്യാപാരി' എന്ന പേരിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ എക്സിബിഷനിൽ ആയിരങ്ങൾ പങ്കാളികളായതും ഈ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ രണ്ടു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്റസയിൽ കെ.ജി മുതൽ ഏഴാം ക്ലാസ് വരെ റെഗുലർ മദ്റസയും ടീനേജ് കുട്ടികൾക്ക് പ്രത്യേക കോഴ്സും നടന്നുവരുന്നു.
എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി ഏഴ് വരെയാണ് പഠന സമയം. മദ്റസ ആവശ്യങ്ങൾക്ക് 0556113971, 0562508011, എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രോഗ്രാമിൽ കുട്ടികൾ വ്യത്യസ്ത പ്രോഗ്രാമുകൾ അവതരിപ്പിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. എക്സിബിഷൻ കോഓർഡിനേറ്റർ ഫർഹാൻ കാരക്കുന്ന് ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.
ആത്തിഫ് ബുഹാരി സ്വാഗതം പറഞ്ഞു. ഹാഫിള് മുഹമ്മദ് നാജിൽ, വാജിദ്, റജീന ഇസ്ഹാഖ്, നസ്റിൻ, റംല ടീച്ചർ, റസീന, ഹനാൻ, സിൽസില എന്നിവർ നേതൃത്വം നൽകി. മുജീബ് ഇരുമ്പുഴി നന്ദി പറഞ്ഞു.
|
ഇശല്‍ നിലാവ് എന്‍ട്രി പാസ് റിലീസ് ചെയ്തു
ദോഹ: തനത് മാപ്പിളപ്പാട്ടുകള്‍ കോര്‍ത്തിണക്കി മീഡിയ പ്ലസ് അണിയിച്ചൊരുക്കുന്ന ഇശല്‍ നിലാവ് സീസണ് ത്രീ എന്‍ട്രി പാസ് റിലീസ് ചെയ്തു. റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്ന ചടങ്ങില്‍ അക്കോണ്‍ പ്രിന്റിംഗ് പ്രസ് ഡയറക്ടറും ജനറല്‍ മാനേജറുമായ പി.ടി. മൊയ്തീന് കുട്ടി, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്,
ഗ്രീന്‍ ജോബ്സ് മാനേജിംഗ് ഡയറക്ടര്‍ ഷാനു, റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന്, മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, അബൂ ഹമദ് ടൂറിസം സിഇഒ റസല്‍ അഹ്മദ്, സെപ്രോടെക് സിഇഒ ജോസ് ഫിലിപ്പ്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ സജ്ന സഹ്റാസ് , ന്യൂ വാല്‍മാക്സ് പ്രതിനിധി ഫിറോസ് ബാബു എന്നിവര്‍ ചേര്‍ന്നാണ് എന്‍ട്രി പാസ് റിലീസ് ചെയ്തത്.
ജൂലൈ മൂന്നിന് ഐസിസി അശോക ഹാളില്‍ നടക്കുന്ന ഇശല്‍ നിലാവില് റിയാസ് കരിയാട്, ഹംദാന്‍ ഹംസ, നസീബ് നിലമ്പൂര്‍, ഫര്‍സാന അജ്മല്‍ തുടങ്ങിവര്‍ പാടും. പരിപാടിയുടെ സൗജന്യ പാസുകള്‍ക്ക് 7041 3304, 5509 9389 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
|
ശിൽപശാല സംഘടിപ്പിച്ചു
അബുദാബി :ഇന്ത്യൻ ഇസ്ലാമിക് സെന്റർ മാനേജിംഗ് കമ്മറ്റി യുടെയും വിവിധ സബ് കമ്മറ്റി അംഗങ്ങളുടെയും ശിൽപശാല സംഘടിപ്പിച്ചു. അബുദാബി സ്റ്റേറ്റ് കെഎംസിസി സെക്രട്ടറി ടി കെ അബ്ദുസ്സലാം ഉത്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സി.സമീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് ഹിദായത്തുള്ള, മുൻ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് മുഹമ്മദ് കുഞ്ഞി എന്നിവർ ആശംസ നേർന്നു.
വൈസ് പ്രസിഡന്റുമാരായ ഇബ്രാഹിം മുസ്ലിയാർ, നൗഷാദ് ഹാഷിം, അഷ്റഫ് ഹാജി അഹമ്മദ് കുട്ടി തൃത്താല, സിദ്ധീഖ് എളേറ്റിൽ, സെക്രട്ടറി മാരായ മുഹമ്മദ് കുഞ്ഞി കൊളവയൽ, അനീസ് മംഗലം, മുസ്തഫ വാഫി, അബ്ദുള്ള ചേലക്കോട്, മുഹമ്മദ് ഷഹീം , ബഷീർ ചെമ്മുക്കൻ, അലി അബ്ദുള്ള എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി.
|
കോഴിക്കോട് ഡെർമറ്റോളജി ആശുപത്രിക്ക് മൂന്നാം വർഷവും സഹായം തുടർന്ന് കേളി
റിയാദ് : കോഴിക്കോട് ജില്ലയിലെ ചേവായൂരിൽ പ്രവർത്തിക്കുന്ന ഡെർമറ്റോളജി ആശുപത്രിയിലെ അന്തേവാസികൾക്ക് ഭക്ഷണം പാചകം ചെയ്യുന്നതിന് പാചകക്കാരനെ നിയമിക്കുന്നതിനായി കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന പിന്തുണ മൂന്നാം വർഷത്തേക്കും ദീർഘിപ്പിച്ച് കേളി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിലുള്ള 'സ്നേഹ സ്പർശം' കൂട്ടായ്മ.
കേളിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളന പ്രഖ്യാപനങ്ങളിൽ ഒന്നായ 'ഹൃദയപൂർവ്വം കേളി' (കേരളത്തിൽ ഒരു ലക്ഷം പൊതിച്ചോർ ) പദ്ധതിയിൽ ഉൾപ്പെടുത്തി നൽകി വരുന്ന ഈ സഹായം ആശുപത്രിയിലെ അന്തേവാസികൾക്ക് രുചികരമായ ഭക്ഷണം നൽകുന്നതിന് ഒരു കൈ സഹായം എന്ന നിലക്കാണ് കേളി നൽകി വരുന്നത്.
12ആം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള കേരളത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ അശരണരെ ചേർത്ത് പിടിക്കുന്നവർക്ക് ഒപ്പം ചേർന്നാണ് ഒരുലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്യുന്നത്തിനാണ് സംഘടന ലക്ഷ്യം വച്ചിരുന്നത്.
ഇതിനോടകം തന്നെ പദ്ധതിയിൽ പ്രഖ്യാപിച്ച എണ്ണം മറികടന്നതായി സെക്രട്ടറി സുരേഷ് കണ്ണപുരം പറഞ്ഞു. 'സ്നേഹ സ്പർശം' എന്ന വാട്സ്ആപ് കൂട്ടായ്മയിലൂടെ കേളി അംഗങ്ങളുടെ നേതൃത്വത്തിൽ പൊതു സമൂഹത്തെകൂടി ഉൾപ്പെടുത്തി ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. ഡെർമറ്റോളജി ആശുപത്രിയിലെ പാചകക്കാരനുള്ള ഒരു വർഷത്തെ ശമ്പളം തുടർച്ചയായി മൂന്നാം വർഷവും ഈ കൂട്ടായ്മ നൽകും.
ആശുപത്രി അംഗണത്തിൽ നടന്ന ചടങ്ങിൽ കേളി ഉമ്മുൽ ഹമാം ഏരിയ രക്ഷാധികാരി സെക്രട്ടറി ഷാജു പെരുവയലിൽ നിന്നും സബ് കളക്ടര്‍ അര്‍ഷീല്‍ ആര് മീണ കെളിയുടെ ധരണാ പത്രം ഏറ്റുവാങ്ങി. കോഴിക്കോട് നോർത്ത് മണ്ഡലം എംഎൽഎ തോട്ടത്തില്‍ രവീന്ദ്രന്,അഡീഷണൽ ഡിഎംഒ ഡോക്ടര്‍ രാജേഷ്, ഡിപിഎം ഡോക്ടര്‍ ഷാജി, വാർഡ് കൺസിലർ അനിത, കേളി കേന്ദ്ര കമ്മറ്റി മുൻ അംഗം ഹസ്സൻ കോയ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ഡെർമറ്റോളജി ആശുപത്രിയിലെ ഈ വർഷത്തെ കരാറിന് കുരുന്നുകളുടെ കൈത്താങ്ങ് കൂടിയുണ്ട്. ഇക്കഴിഞ്ഞ എസ്എസ്എൽസി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉപരിപഠനത്തിന് അർഹരായ കുട്ടികൾക്ക് കേളി നൽകിയ വിദ്യാഭ്യാസ പുരസ്കാരങ്ങളിൽ നിന്നും ലഭിച്ച അവാർഡ് തുക, റിയാദിൽ നിന്നും അർഹരായ നവനീത് എം, നിഷാൽ പൂവക്കുറിശ്ശി, മേധ മിലേഷ്, അദിവ് വിജി എബ്രഹാം, നജ അമ്രീൻ, അനു റോസ് ജോമോൻ, ആദർശ് സാജു, നേഹ പുഷ്പരാജ്, അഭയ് ദേവ്, ദീപക് ദേവ്, മീര ആവുഞ്ഞിക്കാട്ടുപറമ്പിൽ, ശ്രീലക്ഷ്മി മധുസൂദനൻ, ഉപാസന മനോജ് എന്നീ കുട്ടികൾ ഈ സംരഭത്തിലേക്ക് സംഭാവന ചെയ്തു. ഭാവി തലമുറയിലെ സഹാനുഭൂതിയുടെയും, ചേർത്തുപിടിക്കലിൻ്റെയും കിരണങ്ങളാണ് ഈ പ്രവൃത്തിയിലൂടെ വ്യക്തമാകുന്നതെന്ന് ഫണ്ട് ഏറ്റു വാങ്ങിക്കൊണ്ട് കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് പറഞ്ഞു.
|
കൊല്ലം പ്രവാസി അസോസിയേഷൻ സംഗീതപരിപാടി "കെപിഎ സിംഫണി'ക്ക് വിപുലമായ തുടക്കം
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ കലാസാഹിത്യവിഭാഗമായ സൃഷ്ടിയുടെ മ്യൂസിക് വിഭാഗം സംഘടിപ്പിക്കുന്ന പ്രതിമാസ സംഗീതപരിപാടി "കെപിഎ. സിംഫണി’ക്ക് കെ.പി.എ ഹാളിൽ വച്ച് തുടക്കമായി.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കെ. പി. എ പ്രസിഡന്റ് അനോജ് മാസ്റ്റർ നിർവഹിച്ചു. സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ അധ്യക്ഷനായിരുന്നു.
ഓറ ആർട്സ് സെന്റർ ചെയർമാൻ മനോജ് മയ്യന്നൂർ മുഖ്യാതിഥിയായും, പ്രശസ്ത ഗായികയും സ്റ്റാർ സിംഗർ ഫെയിം താരവുമായ പാർവതി മേനോൻ മുഖ്യാതിഥിയായും ചടങ്ങിൽ പങ്കെടുത്തു. കെ. പി. എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, സെക്രട്ടറി രജീഷ് പട്ടാഴി, സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം എന്നിവർ ആശംസകൾ അറിയിച്ചു.
സൃഷ്ടി സാഹിത്യ വിഭാഗം കൺവീനർ വിനു ക്രിസ്റ്റി സ്വാഗതവും, സിംഗേഴ്സ് കോഓർഡിനേറ്റർ ഷാഹിൻ മഞ്ഞപ്പാറ നന്ദിയും അർപ്പിച്ചു. സൃഷ്ടി ഡാൻസ് കൺവീനർ ബിജു ആർ പിള്ള സിംഫണിയിലെ ഗായകരെ പരിചയപ്പെടുത്തി.
തുടർന്ന് നടന്ന സംഗീതപരിപാടിയിൽ സൃഷ്ടി അംഗങ്ങളായ റാഫി പരവൂർ, ഉശാന്ത്, റൈഹാന, ആനി, ജെയിൻ, അർഫാൻ എന്നിവർ സംഗീതപ്രകടനങ്ങൾക്കു നേതൃത്വം നൽകി. ഗായകരുടെ സമഗ്ര സാന്നിധ്യം പരിപാടിക്ക് സംഗീതമാധുരിയും കലാ വൈവിധ്യവും പകർന്നു. കെ. പി. എ സെൻട്രൽ കമ്മിറ്റി, ജില്ലാകമ്മിറ്റി, പ്രവാസി ശ്രീ അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
|
കുവൈറ്റിൽ എക്സിറ്റ് പെർമിറ്റ് നിർബന്ധം
കുവൈറ്റ് സിറ്റി: വിദേശികൾക്ക് കുവൈറ്റിന് പുറത്തേക്ക് പോകാൻ എക്സിറ്റ് പെർമിറ്റ് നിർബന്ധമാണെന്ന നിയമം ഇന്ന് പ്രാബല്യത്തിൽ വന്നു. എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കുന്ന രണ്ടാമത്തെ ജിസിസി രാജ്യമാണ് കുവൈറ്റ്.
ഇതുവരെ 22,000 പെർമിറ്റുകൾ ഇഷ്യൂ ചെയ്തതായി അധികൃതർ അറിയിച്ചു. എക്സിറ്റ് പെർമിറ്റ് ഇല്ലാത്ത വിദേശികൾക്ക് ഇന്ന് മുതൽ യാത്രാനുമതി നിഷേധിക്കും.
തൊഴിലുടമയാണ് അനുമതിപത്രം നൽകുന്നതെങ്കിലും നടപടിക്രമം ഓൺലൈനായി പൂർത്തിയാക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ അറിയിച്ചു.
അതേസമയം, സ്വന്തം സ്പോൺസർഷിപ്പിലുള്ള(ആർട്ടിക്കിൾ 19 വീസ) വിദേശികൾക്ക് എക്സിറ്റ് പെർമിറ്റ് ആവശ്യമില്ലെന്ന് മാനവശേഷി സമിതി അറിയിച്ചു.
|
റഹീം മോചന കേസ്: അപ്രതീക്ഷിത അപ്പീലുമായി പ്രോസിക്യൂഷന്, ആകാംക്ഷ
കോഴിക്കോട്: സൗദി ജയിലില്‍ മോചനം കാത്തുകഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസില്‍ അപ്രതീക്ഷിത അപ്പീലുമായി പ്രോസിക്യൂഷന്.
റഹീമിന് 20 വര്‍ഷം തടവുശിക്ഷ വിധിച്ച റിയാദ് ക്രിമിനല്‍ കോടതി വിധിക്കെതിരേ പബ്ലിക് പ്രോസിക്യൂഷന് മേല്‍ക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലെ ആവശ്യം എന്താണെന്ന് വ്യക്തമല്ല.
ഉള്ളടക്കമറിയാന്‍ അടുത്ത സിറ്റിംഗ്വരെ കാത്തിരിക്കണം. സൗദി ബാലന് കൊല്ലപ്പെട്ട സംഭവത്തില്‍ റഹീമിന് 20 വര്‍ഷം തടവുശിക്ഷ മേയ് 26ന് കോടതി വിധിച്ചിരുന്നു. ഇതില്‍ 19 വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയായി. ഇനി ഒരു വര്‍ഷം മാത്രമാണ് തടവുള്ളത്.
അതിനിടയിലാണ് അപ്രതീക്ഷിത അപ്പീലുമായി പ്രോസിക്യൂഷന് രംഗത്തുവന്നിട്ടുള്ളത്. ഭിന്നശേഷിക്കാനായ ബാലന് കൊല്ലപ്പെട്ട കേസായതിനാല്‍ ശിക്ഷ വര്‍ധിപ്പിക്കാന്‍ പ്രോസിക്യൂഷന് ആവശ്യപ്പെടുമോ എന്ന ആശങ്കയാണ് ഉയര്‍ന്നിട്ടുള്ളത്.
എന്നാല്‍ ഇത് സാധാരണ നടപടിക്രമങ്ങളുടെ ഭാഗമാണെന്ന് റിയാദ് സഹായസമിതി പ്രതികരിച്ചു. ഏതൊരു കീഴ്കോടതി വിധിക്കും ശേഷം പബ്ലിക് പ്രോസിക്യൂഷന് അപ്പീല്‍ പോകുന്നത് പതിവാണ്. ഇതു സ്വാഭാവിക നടപടി മാത്രമാണ്.
ഇതില്‍ അസാധാരണമായി ഒന്നുമില്ലെന്നും കേസിന്റെ നിലവിലെ സ്ഥിതിയെ ബാധിക്കാന്‍ സാധ്യതയില്ലെന്നുമാണ് നിയമ വിദഗ്ദരില്നിന്ന് മനസിലാക്കാന്‍ കഴിഞ്ഞതെന്നും സഹായ സമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കേസില്‍ അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് അബ്ദുല്‍ റഹീം ഇന്ത്യന്‍ എം ബസിയേയും അഭിഭാഷകരെയും അറിയിച്ചിരുന്നു. അപ്പീലിന് 30 ദിവസത്തെ സമയമുണ്ടായിരുന്നു. റഹീമിന്റെ അഭിഭാഷകരായ ഡോ. റെന അബ്ദുല്‍ അസീസ്, ഒസാമ അല്അമ്പര് എന്നിവര്‍ അപ്പീലിന് തയാറായെങ്കിലും റഹീമിന്റെ അഭിപ്രായം മാനിച്ച് മുന്നോട്ട് പോയില്ല.
അതേസമയം, തടവുകാലം 19 വര്‍ഷം പൂര്‍ത്തിയാക്കിയതും ജയിലിലെ നല്ല നടപ്പും പരിഗണിച്ച് റഹീമിന്റെ മോചനം വേഗത്തിലാക്കാന്‍ റിയാദ് ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കാനൊരുങ്ങുകയാണ് സഹായസമിതി. റഹീമിന്റെ വധശിക്ഷ നേരത്തെ റദ്ദാക്കിയിട്ടുണ്ട്.
|
അധ്യാപികയെ പീഡിപ്പിച്ച കേസ്: സ്കൂൾ ജീവനക്കാരന് വധശിക്ഷ
കുവൈറ്റ് സിറ്റി: സ്കൂൾ ഓഫീസിൽ വച്ച് അധ്യാപികയെ പീഡിപ്പിച്ച കേസിൽ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ ഈജിപ്ഷ്യൻ സ്വദേശിക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു.
ജോലിക്കായി സ്കൂളിലെത്തിയ അധ്യാപികയെ മറ്റാരുമില്ലാത്ത തക്കം നോക്കി പ്രതി ഓഫീസിൽ കയറി പീഡിപ്പിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ പ്രതിക്കെതിരേ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
വിചാരണക്കിടെ പ്രതി കോടതിയിൽ മൗനം പാലിച്ചു. വിചാരണ പൂർത്തിയാക്കിയ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.
|
റാസൽകൈമയിൽ കെട്ടിടത്തിനുമുകളിൽനിന്നു വീണ് മലയാളി മരിച്ചു
റാസൽകൈമ: യുഎഇ റാസൽകൈമയിൽ കെട്ടിടത്തിനുമുകളിൽനിന്നു വീണ് മലയാളി യുവാവ് മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് കളർകോട് എസ്ഡബ്ല്യുഎസ് ജംഗ്ഷനുസമീപം ശരത് നിവാസിൽ ശരത്ചന്ദ്രബോസിന്റെ മകൻ ശരത് രാജ് (ഉണ്ണി28) ആണ് മരിച്ചത്.
26ന് രാത്രിയിലായിരുന്നു അപകടം. റാസൽകൈമയിൽ സ്വകാര്യകമ്പനിയിൽ ജോലിചെയ്യുകയായിരുന്നു. അമ്മ: രാജേശ്വരി. സഹോദരി: ശാരി ശരത്.
സംസ്കാരം ഇന്ന് അമ്മയുടെ കുടുംബവീടായ നെടുമുടി ആറ്റുവാത്തല വലിയമഠത്തിൽ വീട്ടുവളപ്പിൽ.
|
സുരേഷ് കുമാറിന് കേളി യാത്രയയപ്പ് നൽകി
റിയാദ്: കേളി കലാ സാംസ്കാരിക വേദി മുസാഹ്മിയ ഏരിയ, ഖുവയ്യ യൂണിറ്റ് എക്സിക്യൂട്ടിവ് അംഗം സുരേഷ് കുമാറിന് യൂണിറ്റ് തലത്തിൽ യാത്രയയപ്പ് നൽകി. യൂണിറ്റ് പ്രസിഡന്റ് നൗഷാദ് അധ്യക്ഷനായ ചടങ്ങിൽ യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി ശ്യാം സ്വാഗതം പറഞ്ഞു.
മുസാഹ്മിയ ഏരിയ സെക്രട്ടറി നിസാറുദ്ധീൻ, മുസാഹ്മിയ രക്ഷാധികാരി സമിതി ആക്ടിംഗ് സെക്രട്ടറി നടരാജൻ, ഏരിയ കമ്മിറ്റിയംഗം സുനിൽകുമാർ, യൂണിറ്റ് എക്സിക്യുട്ടിവ് അംഗങ്ങളായ മണി, വേലുബാബു, സക്കീർ എന്നിവർ ആശംസകൾ അറിയിച്ചു.
കൂടാതെ നിരവധി യുണിറ്റ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. യാത്ര പോകുന്ന സുരേഷ് കുമാറിന് യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി മൊമൻന്റോ കൈമാറി. സുരേഷ് കുമാർ നന്ദി പറഞ്ഞു.
|
ഇന്ത്യൻ ഫാർമ ഫുട്ബോൾ ലീഗ്: ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്സി ഹിലാൽ ചാമ്പ്യന്മാർ
ദോഹ: ഖത്തറിലെ ഇന്ത്യൻ ഫാർമസിസ്റ്റുമാരുടെ കൂട്ടായ്മയായ ഫാർമ ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ഇന്ത്യൻ ഫാർമ ഫുട്ബോൾ പ്രീമിയർ ലീഗ്(ഐപിഎഫ്എൽ) ഫുട്ബോൾ പ്രേമികൾക്ക് ആവേശം നിറഞ്ഞ ഒരു മത്സരം സമ്മാനിച്ച് സമാപിച്ചു.
എംഐസി ഗ്രൗണ്ടിൽ വച്ചായിരുന്നു ടൂർണമെന്റിന്റെ ഫൈനൽ മത്സരം. ഒടുവിൽ ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്സി ഹിലാൽ, ശക്തരായ ജിംഖാന എഫ്സി മാർക്കിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 30ന് തോൽപ്പിച്ച് ചാമ്പ്യന്മാരായി കിരീടം ഉയർത്തുകയായിരുന്നു.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ അവസാനിച്ച മത്സരത്തിൽ അവസാനം നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്ലാക്ക് & വൈറ്റ് എഫ്സി മികച്ച പ്രകടനം നടത്തുകയായിരുന്നു. ടീമിന്റെ ഏകോപിതമായ കളിയും തന്ത്രപരമായ നീക്കങ്ങളും വിജയത്തിന് വഴിയൊരുക്കി.
ടൂർണമെന്റിലെ മികച്ച ഗോൾ കീപറായി അബ്ദുൽ റഹ്മാൻ എരിയാൽ നെയും ടോപ് സ്കോർറായി സാജാസിനെയും മികച്ച താരമായി ഫോറോസിനെയും മികച്ച ഡിഫൻഡറായി ശണീബിനെയും തെരഞ്ഞടുത്തു.
മുൻ സംസ്ഥാന ഫുട്ബോൾ തരാം അബ്ദുൽ ബാസിത് വിജയികൾക്കുള്ള ട്രോഫിയും മെഡിലുകളും വിതരണം ചെയ്തു. മത്സരങ്ങൾ ഹാൻസൺ, ഷാൻ, നിഖിലേഷ് എന്നിവർ നിയന്ത്രിച്ചു
ഫുട്ബോൾ പ്രിമിർ ലീഗിന് ആരിഫ് ബംബ്രാണ, മുഹമ്മദ് നവാസ്, അൽത്താഫ്, മഷൂദ്, അബ്ദുൽ റഹിമാൻ എരിയാൽ, ശനീബ് അരീക്കോട്, അമീർ അലി, ഹനീഫ് പേരാൽ, ജാഫർ വാക്ര, സകീർ മുല്ലകൾ, അബ്ദുൽ കരീം, ഇക്ബാൽ തുടങ്ങിയവർ നേതൃത്വം നൽകി.
|
കേളി മലാസ് ഏരിയ യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയായി
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 12ാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന യൂണിറ്റ് സമ്മേളങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നു. യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് ഏരിയ സമ്മേളനങ്ങൾ നടക്കും.
പത്ത് യൂണിറ്റുകളും ഒരു മേഖല കമ്മിറ്റിയുമുള്ള മലാസ് ഏരിയയിലെ എല്ലാ സമ്മേളനങ്ങളും പൂർത്തിയാക്കി അടുത്ത മൂന്ന് വർഷത്തേക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്ന ഹാര യൂണിറ്റ് സമ്മേളനം ഏരിയ കമ്മിറ്റി അംഗവും കേന്ദ്ര സാംസ്കാരിക കമ്മിറ്റി അംഗവുമായ ഫൈസൽ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് അഷ്റഫ് പൊന്നാനി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി അബ്ദുൽ വദൂദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ റിജോ അറക്കൽ വരവ് ചെലവ് കണക്കും കേളി കേന്ദ്ര കമ്മിറ്റി അംഗം നൗഫൽ ഉള്ളാട്ട്ചാലി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ മറുപടി പറഞ്ഞു. സാഹിർ, ശ്രീനി എന്നിവർ അവതരിപ്പിച്ച രണ്ട് പ്രമേയങ്ങൾ സമ്മേളനം പാസാക്കി. പുതിയ സെക്രട്ടറിയായി അബ്ദുൽ വദൂദിനേയും പ്രസിഡന്റായി റിജോ അറക്കലിനെയും ട്രഷററായി മുനവറിനെയും സമ്മേളനം തെരഞ്ഞെടുത്തു
സീതാറാം യെച്ചൂരി നഗറിൽ നടന്ന മജ്മ യൂണിറ്റ് സമ്മേളനം ഒലയ്യ രക്ഷാധികാരി സമിതി അംഗം കരീം പൈങ്ങോട്ടൂർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി പ്രതീഷ് പുഷ്പൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ രാധാകൃഷ്ണൻ വരവ് ചെലവ് കണക്കും കേളി കേന്ദ്ര കമ്മിറ്റി അംഗം ഹാഷിം കുന്നത്തറ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
ഷബീർ, ശ്രീജിത്ത് എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. കേളി സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി മറുപടി പറഞ്ഞു. സെക്രട്ടറിയായി പ്രതീഷ് പുഷ്പനെയും പ്രസിഡന്റായി ബാലകൃഷ്ണനെയും ട്രഷററായി രാധാകൃഷ്ണനെയും സമ്മേളനം തെരഞ്ഞെടുത്തു. കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന ജരീർ യൂണിറ്റ് സമ്മേളനം ഏരിയ രക്ഷാധികാരി സമിതി അംഗം നൗഫൽ പൂവ്വകുറുശി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ഫൈസൽ കൊണ്ടോട്ടിയുടെ അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി വി.എം. സുജിത്ത് പ്രവർത്തന റിപ്പോർട്ടും ട്രഷറർ രാഗേഷ് കൂരിക്കാട്ടിൽ രാമകൃഷ്ണൻ വരവ് ചെലവ് കണക്കും കേന്ദ്ര കമ്മിറ്റി അംഗം സതീഷ് കുമാർ വളവിൽ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ മറുപടി പറഞ്ഞ സമ്മേളനത്തിൽ സൈതലവി,നവീൻ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. പുതിയ സെക്രട്ടറിയായി രാഗേഷ് കൂരിക്കാട്ടിൽ രാമകൃഷ്ണനെയും പ്രസിഡന്റായി രതീഷ് കൂക്കാനത്തിനെയും ട്രഷററായി ഫൈസൽ കൊണ്ടോട്ടിയെയും സമ്മേളനം തെരഞ്ഞെടുത്തു.
യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ശരീഫിന്റെ അധ്യക്ഷതയിൽ പുഷ്പൻ നഗറിൽ നടന്ന തുമൈർ യൂണിറ്റ് സമ്മേളനം മലാസ് ഏരിയ രക്ഷാധികാരി സമിതി അംഗം വി.എം. സുജിത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ജലീൽ ഇല്ലിക്കൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അബ്ദുൽ ഗഫൂർ വരവ് ചെലവ് കണക്കും എം. അജിത്കുമാർ പ്രമേയവും കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
ഉയർന്നു വന്ന ചർച്ചകൾക്ക് നസീർ മുള്ളൂർക്കര മറുപടി നൽകി. സെക്രട്ടറി മുഹമ്മദ് ശരീഫ്, പ്രസിഡന്റ് ജലീൽ ഇല്ലിക്കൽ, ട്രഷറർ കെ. എച്ച്. ഹർഷിൽ എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു.
സീതാറാം യെച്ചൂരി നഗറിൽ നടന്ന ഹോത്ത സുദൈർ യൂണിറ്റ് സമ്മേളനം ഏരിയ രക്ഷാധികാരി സമിതി അംഗം മജീഷ് എം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബി. ഷൗക്കത്ത് അധ്യക്ഷനായ സമ്മേളനത്തിൽ സെക്രട്ടറി മുഹമ്മദ് ഷിജിൻ റിപ്പോർട്ടും ട്രഷറർ എൻ.വി. ഡൈസൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
കേളി സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി സംഘടന റിപ്പോർട്ടും ചർച്ചയ്ക്കുള്ള മറുപടിയും പറഞ്ഞു. പി.കെ. ഷാനവാസ്, സി.എ. നിഷാദ് മോൻ എന്നിവർ ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.
മുഹമ്മദ് ഷിജിൻ സെക്രട്ടറി, എൻ.വി. ഡൈസൻ പ്രസിഡന്റ്, അൻവർ എം. ഇബ്രാഹിം ട്രഷറർ എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന താദിഖ് യൂണിറ്റ് സമ്മേളനം മലാസ് ഏരിയ വൈസ് പ്രസിഡണ്ട് കരീം പൈങ്ങോട്ടൂർ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് സെക്രട്ടറി കുഞ്ഞുപിള്ള തുളസി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷാജി പി വരവ് ചിലവ് കണക്കും, അവതരിപ്പിച്ച സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. മലാസ് ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട്ചാലി സംഘടന റിപ്പോർട്ടും കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി കൺവീനർ നസീർ മുള്ളൂർക്കര ചർച്ചകൾക്കു മറുപടിയും പറഞ്ഞു.
പി. ഷാജി, അജേഷ് എം. രാജൻ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. കുഞ്ഞുപിള്ള തുളസിയെ സെക്രട്ടറിയായും ഷാജഹാൻ മുഹമ്മദ് അബ്ദുൽ ഖാദറിനെ പ്രസിഡന്റായും ജോയ് മറിയ ദാസിനെ ട്രഷററായും സമ്മേളനം തെരഞ്ഞെടുത്തു.
കേളി രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യിൽ, പ്രസിഡന്റ് സെബിൻ ഇക്ക്ബാൻ, ഏരിയ രക്ഷാധികാരി സെക്രട്ടറിമാരായ ജവാദ് പരിയാട്ട്, സുനിൽ കുമാർ, ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലി, പ്രസിഡന്റ് എം. മുകന്ദൻ, ട്രഷറർ ഷിംനേഷ് വായനൻ, രക്ഷാധികാരി സമിതി അംഗങ്ങളായ അൻവർ, അഷറഫ്, ഇ.കെ. രാജീവൻ, റനീസ്.
സമീർ അബ്ദുൽ അസീസ്, പ്രതീഷ് പുഷ്പൻ, മുരളികൃഷ്ണൻ, കെ.കെ. അനീഷ്, പി.എൻ.എം. റഫീഖ്, രാഗേഷ് എന്നിവർ വിവിധ സമ്മേളനങ്ങളിൽ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.
|
കേളി സർഗസംഗമം സംഘടിപ്പിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി 12ാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന അസീസിയ ഏരിയ ഏഴാമത് സമ്മേളനത്തിന്റെ ഭാഗമായി "സർഗസംഗമം 2025' എന്ന പേരിൽ വിവിധ പരിപാടികൾ കോർത്തിണക്കി യൂണിറ്റുകൾ തമ്മിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.
അസീസിയ ഗ്രേറ്റ് ഇന്റർനാഷണൽ സ്കൂളിൽ ഓഡിറ്റോറിയത്തിലും ഗ്രൗണ്ടിലുമായി സംഘടിപ്പിച്ച പരിപാടി ഏരിയയിലെ വിവിധ യൂണിറ്റിലെ മെമ്പർമാരെ ഉൾപ്പെടുത്തി വടംവലി, ഷൂട്ട്ഔട്ട്, കാരംസ്, ചെസ് തുടങ്ങിയ വിവിധയിനം പരിപാടികൾ അരങ്ങേറി.
കാരംസ് മത്സരത്തിൽ അസീസിയ യൂണിറ്റ് അംഗങ്ങളായ ഷബീറലി ഒന്നാം സ്ഥാനവും പ്രബീഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ചെസ് മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ മനാഹ് യൂണിറ്റ് അംഗങ്ങൾ തമ്മിൽ മാറ്റുരച്ചതിൽ സുഭാഷിനെ പരാജയപ്പെടുത്തി ഫായിസ് വിജയിയായി.
ഫുട്ബോൾ ഷൂട്ടൗട്ട് മത്സരത്തിൽ അൽഫനാർ യൂണിറ്റ് അംഗം ചാക്കോ ഒന്നാം സ്ഥാനവും അസീസിയ യൂണിറ്റ് അംഗം സുബീഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കസേര കളിയിൽ മനാഹ് യൂണിറ്റ് അംഗങ്ങളായ സ്വാലിഹ് ഒന്നാമതും ഫായിസ് രണ്ടാമതായും ഫിനിഷ് ചെയ്തു.
ലെമൺ സ്പൂൺ മത്സരത്തിൽ മനാഹ് യൂണിറ്റ് അംഗം സൂരജ് ഒന്നാം സ്ഥാനത്തും അസീസിയ യൂണിറ്റ് അംഗം നൗഷാദ് രണ്ടാം സ്ഥാനത്തും എത്തി. സുന്ദരിക്ക് പൊട്ടുതൊടൽ മത്സരത്തിൽ മനാഹ് യൂണിറ്റ് അംഗം ഫായിസ്, അസീസിയ യൂണിറ്റ് അംഗം അജിത്ത് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വാശിയേറിയ വടംവലി മത്സരത്തിൽ അൽഫാനാർ യൂണിറ്റിനെ പരാജയ പെടുത്തി സിമന്റ് യൂണിറ്റ് വിജയികളായി. അസീസിയ ഏരിയ പ്രസിഡന്റ് അധ്യക്ഷത വഹിച്ച പരിപാടി കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
കേളി ജീവകാരുണ്യ കൺവീനർ നസീർ മുള്ളൂർക്കര, സെക്രട്ടറിയേറ്റ് അംഗം കാഹിം ചെളാരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജാഫർ ഖാൻ, പ്രദീപ് കൊട്ടാരത്തിൽ, അസീസിയ ഏരിയ രക്ഷാധികാരി കൺവീനർ ഹസൻ പുന്നയൂർ, കേളി കേന്ദ്ര സാംസ്കാരിക കമ്മിറ്റി ആക്ടിംഗ് കൺവീനർ ഷെബി അബ്ദുൾ സലാം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
അസീസിയ ഏരിയ സെക്രട്ടറി സ്വാഗതവും സംഘാടക സമിതി ചെയർമാൻ സുഭാഷ് നന്ദിയും പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ, കേളി ആക്ടിംഗ് സെക്രട്ടറി മധു ബാലുശേരി എന്നിവർ സന്നിഹിതരായിരുന്നു.
ഏരിയ സമ്മേളനത്തിന്റെ ലോഗോ ഡിസൈൻ ചെയ്ത മലപ്പുറം അരിപ്ര സ്വദേശിയും അസീസിയ ഏരിയ രക്ഷാധികാരി സമിതി മുൻ അംഗം റഫീഖ് അരിപ്രയുടെ മകനുമായ റസലിനും സർഗസംഗമം പരിപാടിയുടെ മത്സരങ്ങൾ നിയന്ത്രിച്ച കേളി മലാസ് ഏരിയ രക്ഷാധികാരി സമിതി അംഗം റിയാസ് പള്ളാട്ടിനുമുൾപ്പെടെ വിജയികൾക്ക് പുതുതായി തെരഞ്ഞെടുത്ത സെക്രട്ടറി സുധീർ പോരേടം, പ്രസിഡന്റ് അലി പട്ടാമ്പി, ട്രഷറർ ലജീഷ് നരിക്കോട്, മുൻ സെക്രട്ടറി റഫീഖ് ചാലിയം, മുൻ പ്രസിഡന്റ് ഷാജി റസാഖ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
|
സജു വി. തോമസിന്റെ മാതാവ് അന്തരിച്ചു
കുവൈറ്റ് സിറ്റി: എൻഇസികെ കോമൺ കൗൺസിൽ അംഗവും കെടിഎംസിസി കമ്മിറ്റി അംഗവുമായ സജു വാഴയിൽ തോമസിന്റെ മാതാവ് റാന്നി മണ്ണാറത്തറ വാഴയിൽ ചിന്നമ്മ തോമസ് (91) അന്തരിച്ചു.
സംസ്കാരം തിങ്കളാഴ്ച 12.30നു മണ്ണാറത്തറ ബ്രദറൺ സെമിത്തേരിയിൽ. മക്കൾ: അലീസ്, സോമിനി, ജേക്കബ് തോമസ്, വൽസമ്മ, ഷൈലമ്മ, സജു വി. തോമസ് (കുവൈറ്റ്). മരുമക്കൾ: പരേതനായ സാം, രാജു, സൂസൻ,ഷാജി, ബാലാജി, ഷീല.
|
സുഗതാഞ്ജലി മത്സരം: അഞ്ജലി വെത്തൂരും കാർത്തിക് സന്തോഷും ജേതാക്കൾ
അബുദാബി: കവയിത്രി സുഗതകുമാരി ടീച്ചർക്ക് ആദരം അർപ്പിച്ചുകൊണ്ട് മലയാളം മിഷൻ അബുദാബി ചാപ്റ്റർ സംഘടിപ്പിച്ച "സുഗതാഞ്ജലി' മത്സരത്തിൽ ജൂണിയർ വിഭാഗത്തിൽ അബുദാബി മലയാളി സമാജം മേഖലയിലെ അഞ്ജലി വെത്തൂരും സബ്ജൂണിയർ വിഭാഗത്തിൽ ഷാബിയ മേഖലയിലെ കാർത്തിക് സന്തോഷും ഒന്നാം സമ്മാനാർഹരായി.
ജൂണിയർ വിഭാഗത്തിൽ കേരള സോഷ്യൽ സെന്റർ മേഖലയിലെ വേദ മനു രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ സമാജം മേഖലയിലെ വിദ്യാർഥികളായ മാധവ് സന്തോഷും ദേവി തരുണിമ പ്രഭുവും മൂന്നാം സ്ഥാനം പങ്കിട്ടെടുത്തു.
സബ് ജൂണിയർ വിഭാഗത്തിൽ ഷാബിയ മേഖലയിലെ അമേയ അനൂപ്, മലയാളി സമാജം മേഖലയിലെ തന്മയ ശ്രീജിത്ത് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ജൂണിയർ വിഭാഗത്തിലെ സമാജം വിദ്യാർഥികളായ ദിൽഷ ഷാജിത്ത്, ശ്രേയ ശ്രീലക്ഷി കൃഷ്ണ, സബ്ജൂണിയർ വിഭാഗത്തിലെ കെഎസ്സി മേഖല വിദ്യാർഥിയായ മീനാക്ഷി മേലേപ്പാട്ട് എന്നിവർക്ക് പ്രോത്സാഹന സമ്മാനം നൽകാൻ വിധികർത്താക്കൾ നിർദേശിച്ചു.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി മത്സരം ഉദ്ഘാടനം ചെയ്തു. നാദലയം മ്യുസിക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വിഷ്ണു മോഹൻദാസ് ആശംസകൾ നേർന്നു.
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, സെക്രട്ടറി ബിജിത് കുമാർ, മേഖല കോഓർഡിനേറ്റർമാരായ ബിൻസി ലെനിൻ, പ്രീത നാരായണൻ, രമേശ് ദേവരാഗം, ഷൈനി ബാലചന്ദ്രൻ എന്നിവർ മത്സരം നിയന്ത്രിച്ചു.
|
നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി നഴ്സ് സൗദിയിൽ മരിച്ചു
റിയാദ്: നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവതി സൗദിയിൽ മരിച്ചു. കോട്ടയം തോട്ടയ്ക്കാട് സ്വദേശിനി അനുഷ്മ സന്തോഷ് കുമാറാണ്(42) മരിച്ചത്. നഴ്സായി ജോലി ചെയ്തിരുന്ന ഇവർ ജോലിനിർത്തി നാട്ടിലേക്ക് വരാനിരിക്കെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം.
പരേതനായ ബ്രഹ്മാനന്ദന്റെയും ഐഷ ബായിയുടെയും മകളാണ്. ഭർത്താവ്: സന്തോഷ് കുമാർ (എസ്എൻഡിപി യോഗം 1518ാം നന്പർ തോട്ടയ്ക്കാട് ശാഖ സെക്രട്ടറി).
ഏക മകൾ സൗപർണിക പുതുപ്പള്ളി ഡോണ്‍ ബോസ്കോ വിദ്യാർഥി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പൂർത്തിയായിവരുന്നു.
|
നിലമ്പൂരിലെ യുഡിഎഫ് ജയം ആഘോഷിച്ച് ഒഐസിസി കുവൈറ്റ്
കുവൈറ്റ് സിറ്റി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നേടിയ ഉജ്വല ജയത്തിൽ ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒഐസിസി ഓഫീസിൽ വിജയഘോഷം നടന്നു.
നാഷണൽ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എസ്. പിള്ള ഉദ്ഘാടനം ചെയ്തു. നാഷണൽ സെക്രട്ടറി എം.എ നിസാം ആധ്യക്ഷത വഹിച്ച ചടങ്ങിൽ സുരേന്ദ്രൻ മൂങ്ങത്ത്, മനോജ് റോയ് ചുനക്കര, വിപിൻ മാങ്ങാട്, എബി പത്തനംതിട്ട, സജിത്ത് ചേലെമ്പ്ര, ബത്താർ വൈക്കം, റെജി കൊരുത്, സിനു ജോൺ, ജേക്കബ് വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു.
വിവിധ ജില്ലാ പ്രസിഡന്റുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാർ, നാഷണൽ കൗൺസിൽ അംഗങ്ങൾ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ പോഷക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ജോയ് കരവാളൂർ സ്വാഗതവും സുരേഷ് മാത്തൂർ നന്ദിയും പറഞ്ഞു.
|
ഗള്‍ഫിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി
തിരുവനന്തപുരം: ഖത്തറിലെ യുഎസ് സേനാതാവളത്തില്‍ ഇറാന് മിസൈല്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് കേരളത്തില്‍നിന്നു ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാന സര്‍വീസുകള്‍ റദ്ദാക്കി.
യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. നാട്ടിലെത്തി തിരിച്ചുപോകുന്നവരും ജോലിക്കായി പോകുന്നവരുമെല്ലാം വിമാനത്താവളങ്ങളില്‍ കുടുങ്ങിയവരില്‍ ഉള്‍പ്പെടും. മിക്ക യാത്രക്കാരും വിമാനത്താവളത്തില്‍ എത്തിയശേഷമാണു വിമാനങ്ങള്‍ റദ്ദാക്കിയ വിവരം അറിയുന്നത്.
കരിപ്പൂരില്‍നിന്നു പുറപ്പെടുന്ന ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പതിനാറു വിമാനങ്ങളും ഇവിടേക്കു വരേണ്ട പതിനാലു വിമാനങ്ങളും റദ്ദാക്കി. ഷാര്‍ജ, ദമാം, അബുദാബി, ദുബായി, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാന സര്‍വീസുകളാണ് പ്രധാനമായും നിര്‍ത്തിവച്ചിട്ടുള്ളത്.
യാത്രക്കാരുടെ സേവനത്തിനായി വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. ഗള്‍ഫ് സര്‍വീസുകള്‍ക്കുപുറമേ ബംഗളുരു, മുംബൈ എന്നിവടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസുകളും റദ്ദാക്കിയതില്‍പെടും. ദോഹ, ഷാര്‍ജ. അബുദാബി, ദമാം, മസ്കറ്റ്, ജിദ്ദ, ദുബായി എന്നിവടങ്ങളില്‍നിന്നു കരിപ്പൂരിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയതില്‍ പ്രധാനം.
നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽനിന്നുള്ള 17 സർവീസുകളാണ് ഇന്നലെ റദ്ദാക്കിയത്. ആക്രമണഭീഷണി ഒഴിഞ്ഞതിനെത്തുടർന്ന് സർവീസുകൾ സാധാരണ നിലയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
എയർ ഇന്ത്യയുടെ കൊച്ചി ദോഹ, കൊച്ചി ദുബായി, ദുബായി കൊച്ചി, എയർ ഇന്ത്യ എക്സ്പ്രസിന്റെ കുവൈറ്റ് കൊച്ചി, കൊച്ചി മസ്കറ്റ്, ദോഹ കൊച്ചി, കൊച്ചി ദോഹ, മസ്കറ്റ് കൊച്ചി, കൊച്ചി കുവൈറ്റ്, സ്പൈസ് ജെറ്റിന്റെ കൊച്ചി ദുബായി, ദുബായി കൊച്ചി, ഇൻഡിഗോ എയർലൈൻസിന്റെ കൊച്ചി അബുദാബി, കൊച്ചി റാസൽഖൈമ, അബുദാബി കൊച്ചി, കൊച്ചി മസ്കറ്റ്, മസ്കറ്റ് കൊച്ചി, ബഹറിൻ കൊച്ചി ദമാം വിമാനങ്ങളാണു സർവീസ് റദ്ദാക്കിയത്.
|
കേരളം മുന്നോട്ട് നടക്കുമ്പോൾ ഇന്ത്യ നടക്കുന്നത് പിന്നോട്ട്; സീബ കൂവോട്
റിയാദ്: കഴിഞ്ഞ ഒൻപത് വർഷത്തെ കേരളത്തിലെ വികസന പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണെന്ന് കേളി രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബാ കൂവോട് പറഞ്ഞു
പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ദാരിദ്ര്യ നിർമാർജനം, വയോജന ക്ഷേമം, ആരോഗ്യം എന്ന് വേണ്ട സാധാരണക്കാരനെ ബാധിക്കുന്ന എല്ലാ മേഖലകളിലും സർക്കാർ വികസനത്തിന്റെ കെെയോപ്പ് ചാർത്തിയിട്ടുണ്ട്.
എന്നാൽ മേൽ പറഞ്ഞ സർവ മേഖലകളിലും കേന്ദ്ര സർക്കാർ കഴിഞ്ഞ പത്ത് വർഷത്തിലേറെയായി പിറകോട്ടാണ് സഞ്ചരിക്കുന്നതെന്നത് വിവരണങ്ങൾ ആവശ്യമില്ലാതെ തന്നെ ജനതയ്ക്ക് ബോധ്യമുള്ള വസ്തുതയാണ്. ജനക്ഷേമമല്ല, വിഗ്രഹ ക്ഷേമമാണ് കേന്ദ്ര സർക്കാരിന്റെ അജണ്ടയെന്നും അവർ കൂട്ടി ചേർത്തു.
കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടന്ന ആദ്യ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. സീതാറാം യെച്ചൂരി നഗറിൽ നടന്ന ഏഴാമത് അസീസിയ ഏരിയ സമ്മേളനത്തിൽ പ്രസിഡണ്ട് ഷാജി റസാഖ് താത്കാലിക അധ്യക്ഷനായി.
ഏരിയ ജോയിന്റ് സെക്രട്ടറി സുഭാഷ് ആമുഖ പ്രസംഗം നടത്തിയ സമ്മേളനത്തിൽ തൗഫീർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി റഫീഖ് ചാലിയം മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ലജീഷ് നരിക്കോട് വരവ് ചെലവ് കണക്കും കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശേരി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
നാല് യൂണിറ്റുകളെ പ്രതിനിധീകരിച്ച് എട്ട് പേർ ചർച്ചയിൽ പങ്കെടുത്തു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, രക്ഷാധികാരി കമ്മിറ്റി അംഗം പ്രഭാകരൻ കണ്ടോന്താർ, റഫീഖ് ചാലിയം, ലജീഷ് നരിക്കോട് എന്നിവർ മറുപടിയും പറഞ്ഞു. സമ്മേളനം പുതിയ പത്തൊൻപത് അംഗ നേതൃത്വത്തെ തെരഞ്ഞെടുത്തു.
ഏരിയ രക്ഷാധികാരി സെക്രട്ടറി ഹസൻ പുന്നയൂർ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി അലി പട്ടാമ്പി, വൈസ് പ്രസിഡന്റുമാർ, സൂരജ്, അനീസ്, സെക്രട്ടറിയായി സുധീർ പോരേടം, ജോയിന്റ് സെക്രട്ടറിമാരായി അജിത്ത് പ്രസാദ്, സുഭാഷ്, ട്രഷറർ ലജീഷ് നരിക്കോട്, ജോയിന്റ് ട്രഷറർ റാഷിഖ് എന്നിവരെയും കമ്മിറ്റി അംഗങ്ങളായി സ്വാലിഹ്, ഷാജി റസാഖ്, ചാക്കോ ഇട്ടി, റഫീഖ് ചാലിയം, ഷമീർ ബാബു, മനോജ് മാത്യു, സജാദ്, ഷംസുദ്ധീൻ, മനോജ്, ശശി കാട്ടൂർ, പീറ്റർ ജോർജ് എന്നിവരെയും തെരഞ്ഞെടുത്തു.
കേന്ദ്ര സമ്മേളന പ്രതിനിധികളെ ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ പ്രഖ്യാപിച്ചു. സുഭാഷ് ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. റാഷിഖ്, അജിത്ത്, ചാക്കോ എന്നിവർ രജിസ്ട്രേഷൻ കമ്മറ്റിയായും, ഹസൻ പുന്നയൂർ, റഫീഖ് ചാലിയം, ലജീഷ് നരിക്കോട്, സുധീർ പോരേടം എന്നിവർ സ്റ്റിയറിംഗ് കമ്മിറ്റിയായും ഷാജി റസാഖ്, ഷംസുദ്ദീൻ, ഷാഫി എന്നിവർ പ്രസീഡിയമായും അജിത്ത്, സൂരജ്, സുബീഷ് എന്നിവർ മിനുട്ട്സ് കമ്മിറ്റി, അലി പട്ടാമ്പി, മനോജ് മാത്യു, ശശി കാട്ടൂർ പ്രമേയ കമ്മറ്റി, സുഭാഷ്, റാഷിക്, ഷമീർ ബാബു എന്നിവർ ക്രഡൻഷ്യൽ കമ്മിറ്റിയായും പ്രവർത്തിച്ച് സമ്മേളനം നിയന്ത്രിച്ചു.
കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ കെപിഎം സാദിഖ്, കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗങ്ങൾ, കേളി സെക്രട്ടറിയേറ്റ് അംഗങ്ങൾ, കേന്ദ്ര കമ്മറ്റി അംഗങ്ങൾ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സുധീർ പോരേടം സ്വാഗതവും നന്ദിയും പറഞ്ഞു.
|
കുവൈറ്റ് വ്യോമാതിർത്തികൾ തുറന്നു
കുവൈറ്റ് സിറ്റി: തിങ്കളാഴ്ച രാത്രി താത്കാലികമായി അടച്ചിരുന്ന കുവൈറ്റ് വ്യോമാതിർത്തി തുറന്നതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ഖത്തറിലെ അമേരിക്കൻ ബേസുകൾക്ക് നേരെയുണ്ടായ ഇറാനിയൻ മിസൈൽ വിക്ഷേപണത്തെ തുടർന്നായിരുന്നു വ്യോമാതിർത്തികൾ അടച്ചത്.
|
ഇറാനിൽനിന്നു 14 മലയാളികള്‍ കൂടി തിരിച്ചെത്തി
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ കൂടുതൽ മലയാളികള്‍ ഇന്ത്യയിലെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30ന് 14 മലയാളികളടങ്ങിയ സംഘം ഡൽഹി വിമാനത്താവളത്തിലെത്തി.
യാത്രാ സംഘത്തിലെ 12 പേര് വിദ്യാര്‍ഥികളാണ്. വിവിധ വിമാനങ്ങളിലായി ഇവർ കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് പുറപ്പെട്ടു.
അതേസമയം, ഇസ്രയേലിൽനിന്ന് ഒഴിപ്പിച്ചവരുമായി ഡൽഹിയിലേക്ക് വരാനിരുന്ന വിമാനം ഇതുവരെ എത്തിയില്ല.
|
മസ്കറ്റ് മലയാളികളുടെ ഹ്രസ്വചിത്രം "പാറു' പ്രദർശിപ്പിച്ചു
തിരുവനന്തപുരം: വേൾഡ് മലയാളി ഫെഡറേഷന്റെ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി മസ്കറ്റ് മലയാളികൾ നിർമിച്ച പാറു എന്ന ഹ്രസ്വചിത്രം തൈക്കാട് ഗണേശം ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു.
സൂര്യ കൃഷ്ണമൂർത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആഗോള കലാസാംസ്കാരിക സംഘടനയായ ഭാവലയയുടെ ബാനറിൽ സീ പ്രൈഡ് എൽഎൽസി എംഡി മുഹമ്മദ് അമീൻ, നൂർ പ്രെസ്റ്റീജ് എംഡി സജിമോൻ ജോർജ് എന്നിവരാണ് ചിത്രം നിർമിച്ചത്.
ഭാവലയ സ്ഥാപകനും വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാനുമായ ഡോ.ജെ. രത്നകുമാർ മുഖ്യപ്രഭാഷണം നടത്തി.
മലയാളം മിഷൻ ചെയർമാൻ കവി മുരുകൻ കാട്ടാക്കട, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, എക്സൈസ് ജോയിന്റ് കമ്മിഷണർ ഷിബു .വി, ചൈൽഡ് വെൽഫെയർ കൗൺസിൽ ചെയർപേഴ്സൺ അഡ്വ. ഷാനിഫ ബീഗം,
വേൾഡ് മലയാളി ഫെഡറേഷൻ ഡയറക്ടർ ബോർഡ് മെമ്പർ ഹരീഷ് നായർ, തലശേരി മുൻ മുനിസിപ്പൽ കൗൺസിലറും ദൃശ്യകല സാംസ്കാരിക വേദി ചെയർമാൻ ഇ.എം. അഷ്റഫ് തുടങ്ങി നിരവധി കലാസാംസ്കാരിക പ്രതിനിധികൾ സന്നിഹിതരായിരുന്നു.
ഫെഡറേഷൻ കേരള സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് റഫീഖ് മരക്കാർ, ഹ്രസ്വചിത്രത്തിന്റെ രചയിതാവും സംവിധായകനുമായ കബീർ യൂസഫ്, ഫെഡറേഷൻ ജില്ലാ കൗൺസിൽ പ്രസിഡന്റ് മഹേഷ് മാണിക്കം എന്നിവർ സംസാരിച്ചു.
ലഹരി ഉപയോഗം വ്യക്തി ജീവിതത്തിലുണ്ടാക്കുന്ന ദുരിതങ്ങളെക്കാൾ മനോവ്യഥയും സാമൂഹികമായ ഒറ്റപ്പെടലും നേരിടേണ്ടി വരുന്ന അച്ഛനമ്മമാരുടെ കഥയാണ് 37 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം വിവരിക്കുന്നത്.
ഒമാനിലെ അറിയപ്പെടുന്ന കലാകാരന്മാരായ അനിത രാജനും സോമസുന്ദരവുമാണ് മുഖ്യവേഷത്തിലെത്തുന്നത്. കിരൺ ഹരിപ്രസാദ്, അഷർ ഷാ, അശോക് കുമാർ, മാസ്റ്റർ വിശ്രുത്, റയാൻ ജോർജ്, വിനോദ് രാഘവൻ, ജയൻ കാഞ്ഞങ്ങാട്, ആശാ കിരൺ എന്നിവരും കഥാപാത്രങ്ങളാണ്.
"അമ്മമാരുടെ കണ്ണീരുണങ്ങാത്ത കാമ്പസുകൾക്ക് ഒരു ബാഷ്പാഞ്ജലി' എന്ന് ടാഗ് ലൈൻ നൽകിയിരിക്കുന്ന പാറു പറയുന്നത് പ്രവാസ ഭൂമിയിൽ മാനസിക നില തെറ്റിയ ഒരു അമ്മയുടെ കഥയാണ്.
വിഷ്ണു വേണുഗോപാൽ ആണ് കാമറ. നിരവധി ഹ്രസ്വ സിനിമകളിലൂടെ ശ്രദ്ധേയനായ ജാഫർ പിസി ആണ് ചിത്ര സംയോജനം. സീമ സോമസുന്ദരൻ സഹ സംവിധായികയും ഇന്ദു ബാബുരാജ് ക്രീയേറ്റീവ് കണ്സൾറ്റന്റുമാണ്.
പാക്കിസ്ഥാനി കലാകാരി അസ്രാ അലിം ആണ് മേക്കപ്പ്. ദാർസൈത് ഇന്ത്യൻ സ്കൂൾ മലയാള വിഭാഗം മേധാവി കല സിദ്ധാർഥൻ രചിച്ച കവിത, അർച്ചന വിജയകുമാർ ഹൃദയഹാരിയായി ആലപിച്ചിരിക്കുന്നു.
റിക്കോർഡിംഗ്: അജി കൃഷ്ണ, പശ്ചാത്തല സംഗീതം: ഗൗതം, ഡബ്ബിംഗ്: നിസാം മേലോഡിയം എന്നിവരും ആണ്.
ഇവരെക്കൂടാതെ, വിവേക്, അർജുൻ, അമ്മു തുടങ്ങിയവരും തലശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ തീർഥന, ദേവിക മഹേഷ്, ശ്രീരാഗ് ദിനേശ്, അമർനാഥ്, യെദുദേവ്, ഹർജിത്, ദേവനന്ദ് മനോജ്, അനയ, രെജീഷ്, ശ്രീനന്ദ്, നിധിൻ എന്നിവരും ഇതിൽ അഭിനയിച്ചിട്ടുണ്ട്.
|
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് മെഹബുള്ള യൂണിറ്റ് പുനഃസംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് മെഹബുള്ള യൂണിറ്റ് പുനഃസംഘടിപ്പിച്ചു.
യൂണിറ്റ് കൺവീനർ വർഗീസ് ഐസക്കിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൊല്ലം ജില്ലാ പ്രവാസി സമാജം പ്രസിഡന്റ് ബിനിൽ ദേവരാജൻ, ട്രഷറർ അജയ് നായർ, ബൈജു മിഥുനം, നൈസാം റാവുത്തർ എന്നിവർ സംസാരിച്ചു.
പുതിയ യൂണിറ്റ് ഭാരവാഹികളായി സുനിൽകുമാർ (കൺവീനർ), വിനോജ് കുമാർ, ബിജോ അലക്സ് (ജോയിന്റ് കൺവീനർമാർ), സിബി ജോൺ, സാബു രഘുനാഥ്, ജിജോ ബാബു, ജിതേഷ്, ഓമനക്കുട്ടൻ, സംഗീത് (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
സിബി ജോൺ സ്വാഗതവും വർഗീസ് ഐസക് നന്ദിയും പറഞ്ഞു.
|
ഖത്തറിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്
ദോഹ: ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിനുനേരെ ഇറാൻ ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്. ഖത്തറിലുള്ള ഇന്ത്യക്കാരോട് പുറത്ത് ഇറങ്ങരുതെന്നാണ് നിർദേശം.
അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും അധികൃതർ അറിയിച്ചു. ഖത്തറിലെ അമേരിക്കയുടെ അല്‍ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാന് മിസൈല്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ദോഹയില്‍ സ്ഫോടനശബ്ദം കേട്ടതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കുനേരെ അമേരിക്ക വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് ഇറാൻ ഖത്തറിലേക്ക് മിസൈലുകൾ തൊടുത്തത്.
|
എൻ.കെ. പ്രേമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി പ്രവാസി ലീഗൽ സെൽ
തിരുവനന്തപുരം: പ്രവാസി ലീഗൽ സെൽ കേരളഘടകം പ്രതിനിധികൾ കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. വിദേശത്ത് താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട ആറ് വിഷയങ്ങളിൽ വിശദമായ നിവേദനം നൽകി.
ഉന്നയിച്ച വിഷയങ്ങളിൽ പലതും തനിക്ക് അറിവുള്ളതാണെന്നും നിവേദനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കൂടുതൽ വിവരങ്ങൾ ശ്രദ്ധാപൂർവം പരിശോധിച്ച് ലോകസഭയിൽ അവതരിപ്പിക്കാമെന്നും പ്രേമചന്ദ്രൻ ഉറപ്പുനൽകി.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും വിദേശകാര്യ സെക്രട്ടറിയുമായും ഡൽഹിയിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്കായി വേണ്ട സഹായസഹകരണങ്ങൾ ചെയ്യാമെന്ന് പ്രേമചന്ദ്രൻ ഉറപ്പുനൽകി.
നിവേദനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന വിഷയങ്ങൾ:
1. വിദേശത്തു താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് നിയമസഹായം ഉറപ്പുവരുത്തുന്നതിന് ലീഗൽ സർവീസ് നിയമത്തിൽ ഭേദഗതി വരുത്തണം: സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് സൗജന്യ നിയമസഹായം ഉറപ്പുവരുത്തുന്ന കേന്ദ്രനിയമമായ ലീഗൽ സർവീസസ് അതോററ്റിസ് ആക്ട്, 1987 ഭേദഗതി ചെയ്ത് ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യക്കാരെയും പ്രസ്തുത നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണം.
2. പ്രവാസി ഭാരതീയ ഭീമ യോജന (പിബിബിവെെ) ഇൻഷുറൻസ് പദ്ധതി വിദേശത്ത് പോകുന്ന ഇസിആർ/ഇസിഎൻആർ വിഭാഗങ്ങളിൽ പെടുന്ന മുഴുവൻ പേർക്കും നടപ്പിലാക്കുകയും നഷ്ടപരിഹാരത്തുക വർധിപ്പിക്കുകയും ചെയ്യുക:
മരണത്തിനും അംഗവൈകല്യത്തിനും നൽകുന്ന നഷ്ടപരിഹാരം വർധിപ്പിക്കുക, വിദേശത്ത് കാഷ്ലെസ് ചികിത്സ ഉറപ്പാക്കുക, ഭീമ യോജനയെക്കുറിച്ച് കൂടുതൽ അവബോധം ഇന്ത്യൻ തൊഴിലാളികൾക്കിടയിൽ ഉണ്ടാക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടത്തുക.
3. എംബസി ക്ഷേമനിധിവഴി (ഇന്ത്യൻ കമ്യൂണിറ്റി വെൽഫയർ ഫണ്ട് ഐസിഡബ്ല്യുഎഫ്) ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ അടുത്തുതന്നെ പാർലമെന്റിൽ അവതരിപ്പിക്കാനിടയുള്ള പുതിയ കുടിയേറ്റ നിയമമായ ഓവർസീസ് മോബിലിറ്റി ബിൽ, 2024ൽ ഉൾപ്പെടുത്തണം.
4. വിദേശ തൊഴിൽ/വിദ്യാഭ്യാസ തട്ടിപ്പുകൾ തടയാനുള്ള നിയമം കൊണ്ടുവരണം: വിദേശജോലിക്കും സർവകലാശാല പഠനത്തിനുമായി വ്യാജ വാഗ്ദാനങ്ങൾ നൽകി വൻ തുക തട്ടിപ്പുനടത്തുന്ന ഏജന്റുമാർക്കും സ്ഥാപനങ്ങൾക്കുമെതിരേ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതിന് ശക്തമായ കേന്ദ്ര നിയമം കൊണ്ടുവരുക.
5. എംബസി ക്ഷേമനിധിവഴി (ഇന്ത്യൻ കമ്യൂണിറ്റി വേൽഫെയർ ഫണ്ട് ഐസിഡബ്ല്യുഎഫ്) നിയമസഹായം ശക്തമാക്കുക: വിചാരണ തടവുകാർക്കും തൊഴിൽ തർക്കങ്ങൾ നേരിടുന്നവർക്കും ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കും സമഗ്രമായ നിയമ സഹായം നൽകുന്നതിന് ഐസിഡബ്ല്യുഎഫ് വ്യവസ്ഥകൾ പരിഷ്കരിക്കുകയും അവ കർശനമായി നടപ്പാക്കുന്നതിന് എംബസികൾക്കും വിദേശ ഇന്ത്യൻ കാര്യാലയങ്ങൾക്കും വേണ്ട നിർദേശങ്ങൾ വിദേശമന്ത്രാലയം നൽകണം.
6. മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷ യോജന (എംജിപിഎസ്വെെ) പുനഃസ്ഥാപിക്കുക: പ്രവാസി തൊഴിലാളികൾക്ക് പെൻഷൻ, ലൈഫ് ഇൻഷുറൻസ്, പുനരധിവാസം തുടങ്ങിയ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തിയിരുന്ന എംജിപിഎസ്വെെ 2012ൽ ആരംഭിക്കുകയും 2017ൽ പ്രത്യേക കാരണമൊന്നും ഇല്ലാതെ നിർത്തലാക്കുകയും ചെയ്തിരുന്നു.
ഇസിആർ വിഭാഗത്തിൽ പെട്ട ഇന്ത്യൻ തൊഴിലാളികൾക്ക് ഏറെ ഗുണകരമായിരുന്ന ഈ പദ്ധതി കേന്ദ വിദേശകാര്യവകുപ്പ് പുനരുജീവിപ്പിക്കണം.
അഡ്വ. ആർ. മുരളീധരൻ (ജനറൽ സെക്രട്ടറി), തൽഹത്ത് പൂവച്ചൽ (ട്രഷറർ), എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നിയാസ് പൂജപ്പുര, ജിഹാംഗീർ, നന്ദഗോപകുമാർ, അനിൽ കുമാർ, ശ്രീകുമാർ എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.
|
കുവൈറ്റിൽ യോഗ ദിനം ആചരിച്ചു
കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് കുവൈറ്റ്. സൽമിയയിലെ ബുലെവാർഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐസിസിആർ), ആയുഷ് മന്ത്രാലയം എന്നിവയുടെ കീഴിൽ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ (ഒസിഎ) സഹകരണത്തോടെയായിരുന്നു പരിപാടി.
"ഒരു ഭൂമി, ഒരു ആരോഗ്യം എന്നതിനായി യോഗ' എന്നതാണ് 11ാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം. പരിപാടിയിൽ സംസാരിച്ച ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക യോഗയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
യോഗ ഒരു അംഗീകൃത കായിക ശാഖയായാണ് ഒസിഎ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് ഒസിഎ ഡയറക്ടർ ജനറൽ ഹുസൈൻ അൽ മുസല്ലം പറഞ്ഞു. യോഗ സെഷനിൽ പങ്കെടുക്കാൻ പദ്മശ്രീ ആചാര്യ എച്ച്.ആർ. നാഗേന്ദ്ര (സ്വാമി വിവേകാനന്ദ യോഗ അനുസന്ധാന സമിതി സ്ഥാപകൻ), പദ്മശ്രീ ശൈഖ ഷൈഖ അൽ സബാഹ് എന്നിവർ എത്തിയിരുന്നു.
യോഗയുടെ സർവദേശീയ അംഗീകാരഖത്തെ പരിഗണിച്ച് 2014 ഡിസംബർ 11നാണ് ഐക്യരാഷ്ട്രസഭ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്. കുവൈറ്റിലേക്ക് ആദ്യമായി പൊതുസ്ഥലത്ത് യോഗ സെഷൻ സംഘടിപ്പിക്കപ്പെട്ടത് ഈ വർഷമാണ്.
|
ഉയർന്ന ശന്പളക്കാരിൽനിന്ന് അഞ്ചു ശതമാനം നികുതി ഈടാക്കാൻ ഒമാൻ
മസ്കറ്റ്: വ്യക്തിഗത വരുമാനനികുതി ഈടാക്കാനൊരുങ്ങി ഒമാൻ. 2028 മുതൽ വാർഷികവരുമാനം 42,000 ഒമാനി റിയാലിൽ കൂടുതൽ ഉള്ളവരിൽനിന്ന് അഞ്ചു ശതമാനം നികുതി ഈടാക്കാനാണു തീരുമാനം.
ഇതോടെ വ്യക്തിഗത വരുമാനനികുതി ഏർപ്പെടുത്തുന്ന ആദ്യ ജിസിസി രാജ്യമാകുകയാണ് ഒമാൻ. യുഎഇയും മറ്റു ഗൾഫ് രാജ്യങ്ങളും മൂല്യവർധിത നികുതിയും കോർപറേറ്റ് വരുമാനനികുതിയും ഏർപ്പെടുത്തിയിരുന്നു.
കൂടാതെ, ജനങ്ങൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി യുഎഇ പുകയിലയ്ക്കും കാർബണേറ്റഡ് പാനീയങ്ങൾക്കും നികുതി ചുമത്തുകയും ചെയ്തിരുന്നു.
|
അലൈൻ മലയാളി സമാജം വിദ്യാഭ്യാസ പുരസ്കാരങ്ങൾ സമ്മാനിച്ചു
അലൈൻ: മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ സ്കോളാസ്റ്റിക് അവാർഡുകളുടെ വിതരണം ശിശുരോഗ വിദഗ്ധയും സാമൂഹ്യ പ്രവർത്തകയുമായ ഡോ. സൗമ്യ സരിൻ നിർവഹിച്ചു.
10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ മലയാളി സമാജം അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടേയും കുട്ടികളാണ് ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന ചടങ്ങിൽ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്.
ഹംദാൻ അവാർഡുകളുൾപ്പടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളേയും സമ്മേളനം അനുമോദിച്ചു. സമാജം പ്രസിഡന്റ് ഡോ. സുനീഷ് കൈമലയുടെ അധ്യക്ഷതയിൽ കൂടിയ പുരസ്കാര വിതരണ സമ്മേളനം സൗമ്യ സരിൻ ഉദ്ഘാടനം ചെയ്തു.
ആക്ടിംഗ് ജനറൽ സെക്രട്ടറി ബിജിൻ ലാൽ, ട്രഷറർ രമേശ് കുമാർ, ഐഎസ്സി പ്രസിഡന്റ് റസൽ മുഹമ്മദ് സാലി, ആക്ടിംഗ് ജനറൽ സെക്രട്ടറി അനിമോൻ രവീന്ദ്രൻ, സമാജം ഉപദേശക സമിതി കൺവീനർ ഇ.കെ. സലാം, സാഹിത്യ വിഭാഗം സെക്രട്ടറി ഷൗക്കത്തലി, അസിസ്റ്റന്റ് സെക്രട്ടറി സുജിത്ത് എന്നിവർ ആശംസയർപ്പിച്ചു.
ലഹരി വിരുദ്ധ സന്ദേശവുമായി അബുദാബി നാടക സമിതി വിമുക്തി എന്ന തെരുവുനാടകം അവതരിപ്പിച്ചു.
|
ഇന്ത്യൻ സോഷ്യൽ ക്ലബ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മസ്കറ്റ് : ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാനും ഇന്ത്യൻ എംബസി ബോഷറിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ലോക രക്തദാന ദിന ആഘോഷങ്ങളുടെ ഭാഗമായി ബോഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി ജി.വി.ശ്രീനിവാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയും ഒമാനുമായുള്ള എഴുപത് വർഷങ്ങളായി തുടരുന്ന നയതന്ത്ര ബന്ധങ്ങളെക്കുറിച്ചും സൗഹൃദത്തെകുറിച്ചും തന്റെ ഹ്രസ്വമായ പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. രക്തദാനം സാധിക്കുന്ന അവസരങ്ങളിലെല്ലാം നടത്തണമെന്നും അതിലൂടെ സഹജീവികളോടുള്ള സ്നേഹം മാത്രമല്ല സമൂഹത്തോടുള്ള കടമകൂടിയാണ് നിർവ്വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബ്ലഡ്ബാങ്കിന്റെ ഡോണർ അഫയർസ് സെക്ഷൻ തലവൻ മൊഹ്സിൻ അൽ ഷർയാനി രക്തദാന മേഖലയിൽ ഇന്ത്യൻ സമൂഹം നൽകുന്ന പിന്തുണയ്ക്കും സേവനങ്ങൾക്കും നന്ദി പറഞ്ഞു. ഒമാനിലെ ആരോഗ്യ മേഖലയിൽ ഇന്ത്യൻ സമൂഹം നടത്തുന്ന സേവനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു.
ഇന്ത്യൻ എംബസി കോൺസുലർ പ്രദീപ് കുമാർ, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ വൈസ് ചെയർമാൻ സുഹൈൽഖാൻ, ജനറൽ സെക്രട്ടറി ഷക്കീൽ കോമോത്ത്, സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, ട്രഷറർ ഗോവിന്ദ് നേഗി, സ്പോർട്ട്സ് സെക്രട്ടറി മനോജ് റാനഡെ, ജോയിൻ്റ് കൾച്ചറൽ സെക്രട്ടറി രേഷ്മ ഡിക്കോസ്റ്റ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളും ജനസേവന ലക്ഷ്യമുള്ള വിവിധ പ്രവർത്തനങ്ങളും നിരന്തരം സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സമൂഹവും ഒമാനി സമൂഹവും തമ്മിലുള്ള സൗഹൃദ ബന്ധം കൂടുതൽ മികവുറ്റതാക്കുകയും പൊതുസേവന രംഗത്ത് ഇന്ത്യൻ സമൂഹത്തിന്റെ പ്രതിബദ്ധത പ്രകടിപ്പിക്കുകയുമാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ഇന്ത്യൻ സോഷ്യൽ ക്ലബ് ലക്ഷ്യമിടുന്നതെന്ന് ക്യാമ്പിന്റെ മുഖ്യ സംഘാടകനും സാമൂഹ്യ ക്ഷേമ വിഭാഗം സെക്രട്ടറിയുമായ സന്തോഷ് കുമാർ പറഞ്ഞു.
|
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു
അബുദാബി: മലയാളം മിഷൻ അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏഴാമത് പഠനോത്സവത്തിൽ കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ പാഠ്യപദ്ധതികളിലായി 209 വിദ്യാർഥികൾ പങ്കെടുത്തു.
സാംസ്കാരിക സമ്മേളനത്തിൽ മലയാളം മിഷൻ അബുദാബി ചാപ്റ്റർ വൈസ് പ്രസിഡന്റ് സലിം ചിറക്കൽ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ റിസോഴ്സ് പേഴ്സൺ റാണി പി. കെ. പഠനോത്സവം ഉദ്ഘാടനം ചെയ്തു.
ചാപ്റ്റർ ചെയർമാൻ എ. കെ. ബീരാൻകുട്ടി, പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, സെക്രട്ടറി ബിജിത് കുമാർ, കോർഡിനേറ്റർ ഷൈനി ബാലചന്ദ്രൻ, അധ്യാപകരായ സുമ വിപിൻ, സംഗീത ഗോപകുമാർ, ശ്രീലക്ഷ്മി ഹരികൃഷ്ണൻ, ധന്യ ഷാജി, സമാജം വനിതാവിഭാഗം ജോ. കൺവീനർ,
സമാജം ഭാരവാഹികളായ ടി. എം. നിസാർ, സുരേഷ് പയ്യന്നൂർ, ഷാജി കുമാർ, ഷൈജു പിള്ള, വനിതാവിഭാഗം ജോ. കൺവീനർ ചില സൂസൻ, മലയാളി സമാജം ജനറൽ സെക്രട്ടറി ടി. വി. സുരേഷ്കുമാർ, മേഖല കോർഡിനേറ്റർ ബിൻസി ലെനിൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
മേഖല കോഓർഡിനേറ്റർമാരായ ബിൻസി ലെനിൻ, സെറിൻ അനുരാജ്, പ്രീത നാരായണൻ, ഷൈനി ബാലചന്ദ്രൻ, രമേശ് ദേവരാഗം എന്നിവരും അധ്യാപകരും പഠനോത്സവങ്ങൾക്ക് നേതൃത്വം നൽകി.
മലയാളം മിഷൻ അബുദാബി ചാപ്റ്ററിന് കീഴിൽ അഞ്ച് മേഖലകളിലായി 102 കേന്ദ്രങ്ങളിൽ 2072 വിദ്യാർഥികൾ 116 അധ്യാപകരുടെ കീഴിൽ പഠനം നടത്തുന്നു.
|
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ പ്രകാശനം കാസർഗോട്ടുകാരനും സേഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടർ ഡോ. അബുബക്കർ കുറ്റിക്കോൽ നിർവഹിച്ചു.
അബുദാബി കെ എംസിസി കാസർകോഡ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇശൽ വിരുന്ന് പ്രോഗ്രാമിൽ നടന്ന പ്രകാശന ചടങ്ങിൽ അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറിയും പയസ്വിനി രക്ഷാധികാരിയുമായ ടി.വി. സുരേഷ് കുമാർ, ഇന്ത്യൻ ഇസ്ളാമിക് സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, പയസ്വിനി രക്ഷാധികാരി ജയകുമാർ പെരിയ പ്രസിഡന്റ് വിശ്വംഭരൻ കാമലോൻ, സെക്രട്ടറി അനൂപ് കാഞ്ഞങ്ങാട് ട്രഷറർ വിനീത് കോടോത്ത്’, പയസ്വിനി ഭാരവാഹികൾ ആയ ശ്രീകുമാർ, സുനിൽ പാടി, ഉമേഷ് കാഞ്ഞങ്ങാട്, വാരിജാക്ഷൻ ഒളിയത്തടുക്ക , രാധാകൃഷ്ണൻ ചെർക്കള, വിപിൻ പാണ്ടിക്കണ്ടം, വിഷ്ണു തൃക്കരിപ്പൂർ, പ്രദീഷ് പാണൂർ, ദീപ ജയകുമാർ,ബനിയാസ് സ്പെക്ക് , റാഷിദ് പൂമാടം, അഷറഫ്, ഉമ്പു ഹാജി, ചേക്കു ഹാജി റാഷിദ് എടുത്തോട്, തുടങ്ങിയവർ പങ്കെടുത്തു.
|
കെപിഎ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാദേർസ് ഡേയോട് അനുബന്ധിച്ച് സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
140ൽ പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് ബഹറിൻ ശൂരനാട് കൂട്ടായ്മ പ്രസിഡന്റ് ഹരീഷ് നായർ ഉദ്ഘാടനം ചെയ്തു. സൽമാബാദ് ഏരിയ പ്രസിഡന്റ് തുളസി രാമൻ അധ്യക്ഷനായ ചടങ്ങിനു സൽമാബാദ് ഏരിയ കോഓർഡിനേറ്റർ ലിനീഷ് പി. ആചാരി ആമുഖ പ്രഭാഷണം നടത്തി.
കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ, അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് ഹെഡ് സഞ്ജുവിന് മൊമെന്റോ കൈമാറി. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ഹോസ്പിറ്റൽ അഡ്മിസ്ട്രേറ്റർ അജ്മൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, ട്രഷറർ മനോജ് ജമാൽ, സെക്രട്ടറി അനിൽകുമാർ എന്നിവർ എന്നിവർ ആശംസകൾ അറിയിച്ചു.
ചടങ്ങിന് ഏരിയ സെക്രട്ടറി അനൂപ് യു.എസ് സ്വാഗതവും ഏരിയ ട്രഷറർ അബ്ദുൾ സലീം നന്ദിയും പറഞ്ഞു. തുടർന്ന് അൽ ഹിലാൽ ഹോസ്പിറ്റൽ ജനറൽ ഫിസിഷ്യൻ ഡോ. താജുദീൻ കാർഡിയാക് രോഗസംബന്ധമായി ബോധവത്കരണ ക്ലാസ് എടുക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
ഏരിയ വൈസ് പ്രസിഡന്റ് സുഭാഷ് കെ.എസ്, ജോയിന്റ് സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ചടങ്ങിൽ കെപിഎ ഡിസ്ട്രിക് കമ്മിറ്റി, സെൻട്രൽ കമ്മിറ്റി, ഏരിയ അംഗങ്ങൾ, പ്രവാസി ശ്രീ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
|
പിസിഎൽ: ജഴ്സി പ്രകാശനം ചെയ്തു
ഷാർജ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പെക്സാ ക്രിക്കറ്റ് ലീഗ് ഒന്നാം സീസണിന്റെ ജഴ്സി പ്രകാശനം ഷാർജ റഹ്മാനിയ ഡിസി സ്റ്റേഡിയത്തിൽ വച്ച് ബി ആൻഡ് യു ഫൗണ്ടേഷൻ ചെയർമാൻ ഉവൈസ് ഉല്ലാസും പ്രശസ്ത എഴുത്തുകാരൻ ബഷീർ തിക്കോടിയും ചേർന്നു നിർവഹിച്ചു.
പ്രസിഡന്റ് നൗഷാദ് മീരാൻ, രക്ഷാധികാരികളായ സക്കീർ പടിപ്പുരത്തുണ്ടിൽ, സാലി മുഹമ്മദ് എന്നിവർ സംസാരിച്ചു. പരിപാടിക്ക് അജ്മൽ റഷീദ്, ഷിജു കാസിം, സാജിദ്, നിഷാദ്, ഫൈസൽ, അൻവർഷാ, ഫാസിൽ, റോഷൻ, ഷെഫിൻ എന്നിവർ നേതൃത്വം നൽകി.
ശനിയാഴ്ച രാത്രി 8.30 മുതൽ ആരംഭിക്കുന്ന മത്സരങ്ങളിൽ പത്തനംതിട്ട ജില്ലയിലെ എട്ടു പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും. ഒന്നും രണ്ടും മൂന്നും സഥാനക്കാർക്ക് കാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനം.
|
നവയുഗം അൽഹസ മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം
ദമാം: നവയുഗം സാംസ്കാരികവേദി അൽഹസ മേഖലകമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. സുനിൽ വലിയാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഭാരവാഹികൾ
രക്ഷാധികാരി സുശീൽ കുമാർ, പ്രസിഡന്റ് സുനിൽ വലിയാട്ടിൽ, വൈസ് പ്രസിഡന്റുമാർ നിസാർ പത്തനാപുരം, ഷിബു താഹിർ, സെക്രട്ടറി ഉണ്ണി മാധവം, ജോയിന്റ് സെക്രട്ടറിമാർ വേലൂരാജൻ, ബക്കർ, ഖജാൻജി ജലീൽ കല്ലമ്പലം, ജീവകാരുണ്യവിഭാഗം കൺവീനർ സിയാദ് പള്ളിമുക്ക്.
സന്തോഷ് വലിയാട്ടിൽ, പ്രേമരാജൻ പടിയ്ക്കൽ, ഷിനോജ്, സുന്ദരേശൻ, അൻവർ, ഹനീഫ, മുരളി പലേരി, സുരേഷ് മടവൂർ, നിസാർ പത്തനാപുരം ,മുഹമ്മദ് റാഫി, വിജയൻ, അനീഷ് ചന്ദ്രൻ, ഷജിൽ കുമാർ, അനിൽ, സുബ്രമണിയൻ, ഷിഹാബ് കാരാട്ട്, സജീവ്, സുനിൽദാസ്, നാസർ കൊല്ലം എന്നിവരാണ് മറ്റു മേഖലകമ്മിറ്റി അംഗങ്ങൾ.
|
വിമാനാപകടം: ആശ്വാസമേകാൻ ആറു കോടിയുടെ പദ്ധതിയുമായി ഷംഷീർ വയലിൽ
അബുദാബി: അഹമ്മാദാബാദ് വിമാനാപകടത്തിൽ ജീവൻ നഷ്ടമായ ബിജെ മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെയും ഡോക്ടർമാരുടെയും കുടുംബാംഗങ്ങൾക്കും ആശ്വാസമേകാൻ ആറു കോടി രൂപയുടെ (2.5 മില്യൺ ദിർഹം) സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഡോക്ടറും ആരോഗ്യ സംരംഭകനുമായ ഷംഷീർ വയലിൽ.
വിമാനം ഇടിച്ചിറങ്ങി ജീവൻ നഷ്ടമായ എംബിബിഎസ് വിദ്യാർഥികളായ ജയപ്രകാശ് ചൗധരി (ബാർമേർ, രാജസ്ഥാൻ), മാനവ് ഭാദു (ശ്രീ ഗംഗാനഗർ, രാജസ്ഥാൻ), ആര്യൻ രജ്പുത് (ഗ്വാളിയോർ, മധ്യപ്രദേശ്), രാകേഷ് ദിഹോറ (ഭാവ് നഗർ, ഗുജറാത്ത്) എന്നിവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം ഡോ. ഷംഷീർ സാമ്പത്തിക സഹായം നൽകും.
ഗുരുതരമായി പരിക്കേറ്റ അഞ്ച് വിദ്യാർഥികൾക്കും അപകടത്തിൽ കുടുംബാംഗങ്ങളെ നഷ്ടമായ മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കും 20 ലക്ഷം രൂപ വീതം ലഭ്യമാക്കുമെന്നും ഷംഷീർ പറഞ്ഞു.
നിരവധി ദുരന്തങ്ങളിൽ കൈത്താങ്ങേകിയിട്ടുണ്ടെങ്കിലും അഹമ്മദാബാദിലെ മെഡിക്കൽ വിദ്യാർഥികളുടെയും ഡോക്ടർമാരുടെയും അവസ്ഥ ദീർഘകാലമായി മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന തന്നെ വ്യക്തിപരമായി ഏറെ ബാധിച്ചതായും ഷംഷീർ അബുദാബിയിൽ പറഞ്ഞു.
ദുരന്തബാധിതരായ വിദ്യാർഥികളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി പ്രവർത്തിക്കുന്ന ബിജെ മെഡിക്കൽ കോളജിലെ ജൂണിയർ ഡോക്ടർമാരുടെ അസോസിയേഷനുമായി ചേർന്ന് സഹായം ആവശ്യമായവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥി റിതേഷ് കുമാർ ശർമ അടക്കമുള്ള സാരമായി പരിക്കേറ്റവർക്കാണ് 20 ലക്ഷം രൂപയുടെ സഹായം ലഭിക്കുക. കാലിന് ഗുരുതരമായ പരിക്കുകളോടെ മണിക്കൂറുകളോളം കുടുങ്ങിയ റിതേഷിനോപ്പം പരിക്കേറ്റ സുഹൃത്തുക്കളും അപകടനില തരണം ചെയ്തിട്ടുണ്ട്.
ഉച്ചഭക്ഷണ സമയത്ത് കോളജിലെ അതുല്യം ഹോസ്റ്റൽ സമുച്ചയത്തിൽ ഇടിച്ചുകയറിയ വിമാനം വിദ്യാർഥികളുടെ താമസസ്ഥലങ്ങളും ഡൈനിംഗ് ഹാളും തകർത്തിരുന്നു.
2010ലെ മംഗലാപുരം വിമാന ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്ക് ഷംഷീർ സാമ്പത്തിക, വിദ്യാഭ്യാസ സഹായവും യുഎഇയിൽ ജോലിയും നൽകിയിരുന്നു.
നിപ, കോവിഡ്, പ്രളയം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹം സഹായമേകിയിരുന്നു.
|
രഞ്ജിതയുടെ കുടുംബത്തെ സന്ദർശിച്ച് പ്രവാസി സംസ്കൃതി അസോസിയേഷൻ
പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിത ജി. നായരുടെ ഭവനം പ്രവാസി സംസ്കൃതി അസോസിയേഷന്റെ സംസ്ഥാന ഭാരവാഹികൾ സന്ദർശിച്ചു.
രഞ്ജിത ഒന്‍പത് വർഷം ഒമാനിലെ സലാലയിലുള്ള സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ നഴ്സായിരുന്നു. വിശേഷദിനങ്ങളിലെ സംഘടനയുടെ ചടങ്ങുകളിൽ രഞ്ജിതയും മക്കളും പങ്കെടുത്തിരുന്ന കാര്യങ്ങൾ ജനറൽ സെക്രട്ടറി ബിജു ജേക്കബ് ഓർമിച്ചു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സാമുവൽ പ്രക്കാനം, ജില്ലാ പ്രസിഡന്റ് വർഗീസ് മാത്യു, നൗഷാദ് റാവുത്തർ വെണ്ണിക്കുളം എന്നിവരും സംഘത്തിലുണ്ടായിരുന്നു.
|
ദമാമില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും കേരളത്തില്‍ സൗദി കോണ്‍സുലേറ്റും തുടങ്ങണം: നവയുഗം
അൽഹസ: സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികളുടെ ദീര്‍ഘകാല ആവശ്യം മുന്‍നിര്‍ത്തി ദമാമില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും കേരളത്തില്‍ സൗദി കോണ്‍സുലേറ്റും തുടങ്ങാന്‍ ശ്രമം നടത്തണമെന്ന് നവയുഗം അൽഹസ മേഖല സമ്മേളനം പ്രമേയത്തിലൂടെ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
റിയാദിലും ജിദ്ദയിലുമുള്ളതിന് പുറമെ സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികളുടെ കാര്യങ്ങൾ നോക്കാൻ ഇന്ത്യൻ എംബസിയുടെ ഒരു ഓഫീസ് ദമാമിൽ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
അത് പോലെത്തന്നെ സൗദിയിൽ ലക്ഷക്കണക്കിന് പ്രവാസികളുള്ള കേരളം പോലൊരു സംസ്ഥാനത്ത്, യുഎഇ എംബസിയുള്ളത് പോലെ സൗദി എംബസിയുടെ ഒരു ഓഫീസും ഉണ്ടാകേണ്ടതാണ്. ഈ രണ്ടു ആവശ്യങ്ങളും കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് സമ്മേളനപ്രമേയം ആവശ്യപ്പെട്ടു.
നവയുഗം അൽഹസ മേഖല സമ്മേളനം അൽഹസ ഷുക്കേക്ക് ഓഡിറ്റോറിയത്തിലെ സനുമഠം നഗറിൽ നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു.
സുനിൽ വലിയാട്ടിൽ, വേലൂരാജൻ, ബക്കർ എന്നിവർ അടങ്ങുന്ന പ്രിസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ ഷജിൽ കുമാർ രക്തസാക്ഷി പ്രമേയവും ഉഷാ ഉണ്ണി അനുസ്മരണ പ്രമേയവും ഷിബു താഹിർ സമ്മേളന പ്രമേയവും അവതരിപ്പിച്ചു.
മേഖല സെക്രെട്ടറി ഉണ്ണി മാധവം പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം കേന്ദ്രനേതാക്കളായ ഷാജി മതിലകം, ഗോപകുമാർ, ബിജു വർക്കി, പ്രജീഷ് പട്ടാഴി, ശ്രീകുമാർ വേള്ളല്ലൂർ, ഹുസൈൻ നിലമേൽ, സാബു എന്നിവർ ആശംസ പ്രസംഗം നടത്തി.
സുരേഷ് മടവൂർ, റഫീക്ക്, ബിനു എന്നിവർ മിനിറ്റ്സ് കമ്മിറ്റിയിലും പ്രവർത്തിച്ചു. വിവിധ യൂണിറ്റ് കമ്മിറ്റികളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്ത സമ്മേളത്തിൽ സ്വാഗതം മുരളി പലേരിയും നന്ദി ഉണ്ണി മാധവവും പറഞ്ഞു.
27 അംഗങ്ങൾ അടങ്ങിയ പുതിയ അൽഹസ മേഖല കമ്മിറ്റിയെയും കേന്ദ്ര സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.
|
ഇന്ത്യന്‍ വിദ്യാര്‍ഥികളെ ടെഹ്റാന് പുറത്തേക്ക് മാറ്റി
ന്യൂഡല്‍ഹി: ഇസ്രയേല്‍ ഇറാന് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ടെഹ്റാന് പുറത്തേക്ക് മാറ്റി. ആദ്യ സംഘം ഇന്ത്യക്കാരുമായുള്ള വിമാനം ബുധനാഴ്ച ഡല്‍ഹിക്ക് തിരിക്കുമെന്നാണ് സൂചന.
അര്മേനിയയില്നിന്നാണ് ആദ്യ വിമാനം പുറപ്പെടുക. വിവിധ സര്‍വകലാശാലകളിലെ ഇന്ത്യന്‍ വിദ്യാർഥികളെ അതിര്‍ത്തി വഴി അര്‍മേനിയയിലേക്ക് മാറ്റിയിരുന്നു. സാഹചര്യം അതീവ ഗുരുതരമാണെന്ന് വിദ്യാര്‍ഥികള്‍ വിദേശ കാര്യമന്ത്രാലയത്തെ നേരത്തെ അറിയിച്ചിരുന്നു.
ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനിലെ ഇന്ത്യൻ വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. താമസ സ്ഥലത്തിന് സമീപം മിസൈലുകളും ബോംബുകളും പതിക്കുകയാണ്.
കുടിവെള്ള വിതരണ ഉള്‍പ്പെടെ തടസപ്പെട്ടിരിക്കുകയാണ്. ഇന്റർനെറ്റ് സേവനത്തിൽ പ്രതിസന്ധി നേരിടുന്നതിനാൽ വിദേശകാര്യ മന്ത്രാലയത്തിന്റേതുള്‍പ്പെടെയുള്ള സന്ദേശങ്ങൾ യഥാസമയം ലഭിക്കുന്നില്ലെന്നും വിദ്യാർഥികള്‍ അറിയിച്ചിരുന്നു.
ഇസ്രയേല്‍ ഇറാന് സംഘര്‍ഷം കൂടുതൽ വഷളാകുന്നതിനിടയിൽ എല്ലാ ഇന്ത്യക്കാരോടും ഉടനെ ടെഹ്റാന് വിടണമെന്ന് വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച നിർദേശം നൽകിയിരുന്നു. ഏത് തരം വിസയെന്നത് പരിഗണിക്കാതെ തന്നെ നിര്‍ദേശം പാലിക്കണം. കഴിവതും അതിവേഗം സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങണമെന്നുമായിരുന്നു നിർദേശം.
|
ഒമാന്‍ കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം; 24 ജീവനക്കാരെ രക്ഷപ്പെടുത്തി
മസ്കറ്റ്: യുഎഇ തീരത്തോട് അടുത്ത് ഒമാന്‍ കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിൾ, കരീബിയൻ രാജ്യമായ ആന്റിഗ ആന്റ് ബർഡുബയുടെ കൊടിയുള്ള അഡലിനുമായി കൂട്ടിയിടിക്കുകയായിരുന്നു.
അഡലിൻ കപ്പലിൽ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ അധികൃതർ അറിയിച്ചു. അമേരിക്കൻ കപ്പലിലെ ജീവനക്കാരെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. യുഎഇ തീരത്തിന് 24 നോട്ടിക്കല്‍ മൈല്‍ അകലെ പ്രാദേശിക സമയം പുലർച്ചെ 1.40 നാണ് അപകടമുണ്ടായത്.
ക്രൂഡ് ഓയിലുമായി ചൈനയിലെ സൗഷാൻ തുറമുഖത്തേക്ക് അതിവേഗതയിൽ സഞ്ചരിക്കുന്നതിനിടെയാണ് ഫ്രണ്ട് ഈഗിൾ അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.
|
നവകേരളം കെട്ടിപ്പടുക്കാൻ അടിത്തറ പാകുന്ന തെരഞ്ഞെടുപ്പ്: എം. സ്വരാജ്
റിയാദ്: നവകേരളം കെട്ടിപ്പടുക്കാൻ അടിത്തറ പാകുന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂരിൽ നടക്കുന്നതെന്ന് ഉപതെരഞ്ഞെടുപ്പെന്ന് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. ഒൻപത് വർഷമായി കേരളത്തിൽ നടക്കുന്ന വികസന മുന്നേറ്റങ്ങൾ തുടരാൻ ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പുവരുത്തണമെന്നും സ്വരാജ് പറഞ്ഞു.
കേളി കലാ സാംസ്കാരിക വേദി റിയാദിൽ സംഘടിപ്പിച്ച ഉപതെരഞ്ഞെടുപ്പ് കൺവൻഷനിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടെടുപ്പിൽ പങ്കാളികളാകാൻ കഴിയുന്നവർ നാട്ടിലെത്തണമെന്നും ബന്ധുക്കളെയും സുഹൃത്തുക്കളെയും തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെളിമയാർന്ന രാഷ്ട്രീയത്തിന്റെ കലർപ്പില്ലാത്ത മുഖവുമായിയാണ് ഇടതുമുന്നണി മത്സരിക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് പറഞ്ഞു.
ഒരു ഉപതെരഞ്ഞെടുപ്പിൽ അന്തർദേശീയ വിഷയങ്ങൾ മുതൽ പ്രാദേശിക വിഷയങ്ങൾ വരെ ചർച്ചയാകുന്നത് ഇടതുസ്ഥാനാർഥി ഉയർത്തിപിടിക്കുന്ന സുതാര്യമായ നിലപാടുകളുടെ പ്രതിഫലനമാണെന്ന് പ്രസിഡന്റ് സെബിൻ ഇക്ബാൽ പറഞ്ഞു.
സ്വരാജിനെ പോലുള്ളവർ കേരള നിയമസഭയുടെ ഭാഗമാകുക എന്നത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കുടുംബവേദി സെക്രട്ടറി സീബാ കൂവോട് അഭിപ്രായപ്പെട്ടു.
രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് തയ്യിൽ, ഷമീർ കുന്നുമ്മൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കേളി ആക്ടിംഗ് സെക്രട്ടറി മധു ബാലുശേരി സ്വാഗതവും ട്രഷറർ ജോസഫ് ഷാജി നന്ദിയും പറഞ്ഞു.
|
കേളി അസീസിയ ഏരിയ സമ്മേളന ലോഗോ പ്രകാശനം ചെയ്തു
റിയാദ്: 12ാം കേളി കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി അസീസിയ ഏരിയ ഏഴാമത് ഏരിയ സമ്മേളനം വെള്ളിയാഴ്ച സീതറാം യെച്ചൂരി നഗറിൽ നടക്കും. അസീസിയ ഏരിയ ആക്ടിംഗ് പ്രസിഡന്റ് അലിപട്ടാമ്പിയുടെ അധ്യക്ഷതയിൽ ചേർന്ന ലോഗോ പ്രകാശന ചടങ്ങ് കേളി കേന്ദ്ര വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് ഉദ്ഘാടനം ചെയ്തു.
കേളി കേന്ദ്ര ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ ലോഗോ പ്രകാശനം ചെയ്തു. കേളി അസീസിയ ഏരിയ രക്ഷാധികാരി കൺവീനർ ഹസൻ പുന്നയൂർ, ഏരിയ ട്രഷറർ ലജീഷ് നരിക്കോട്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ അജിത്ത്, ശംസുദ്ധീൻ, മനോജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സൂരജ്, സജാദ് എന്നിവർ സംസാരിച്ചു.
സംഘാടകസമിതി ചെയർമാൻ സുഭാഷ് ആമുഖ പ്രഭാഷണവും ഏരിയ സെക്രട്ടറി റഫീഖ് ചാലിയം സ്വാഗതവും കൺവീനർ സുധീർ പോരേടം നന്ദിയും പറഞ്ഞു.
|
ഇൻഫോക് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക്) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കായി ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. സംഘടനാ ബന്ധങ്ങൾ ശക്തിപ്പെടുത്തുക, കാഴ്ചപ്പാടുകൾ പരിഷ്കരിക്കുക, നേതൃത്വ കഴിവുകൾ വളർത്തുക എന്നിവ ലക്ഷ്യമിട്ടായിരുന്നു പരിപാടി.
ജലീബ് അൽ ഷുയൂഖിലുള്ള ഹെവൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഇൻഫോക് പ്രസിഡന്റ് വിജേഷ് വേലായുധൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോബി ജോസഫ് സ്വാഗത പ്രസംഗം നടത്തി.
ഇന്റർനാഷണൽ യോഗ ട്രെയ്നറും മോട്ടിവേഷണൽ സ്പീക്കറുമായ രൂപേഷ് രവി, പൊതുപ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ അബ്ദുല്ല വടകര എന്നിവർ പ്രഭാഷണങ്ങൾ നടത്തി.
ഫലപ്രദമായ നേതൃത്വ ഗുണങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ചും തനിക്കും ചുറ്റിലുള്ളവർക്കും നന്മകൾ ചെയ്തുകൊണ്ട് ജീവിതം ആനന്ദകരമാക്കുന്നതിനെക്കുറിച്ചും ഇരുവരും സംസാരിച്ചു.
ലോകത്തേറ്റവും മഹത്തായ സേവനമേഖലയാണ് നഴ്സുമാരുടേതെന്നും അതിന്റെ മഹത്വം മനസിലാക്കി പ്രവർത്തിക്കുന്നവർ അഭിനന്ദനമർഹിക്കുന്നുവെന്നും പ്രഭാഷകർ ചൂണ്ടിക്കാട്ടി.
കോർ കമ്മിറ്റി അംഗം ഗിരീഷ് കൃഷ്ണ ബൈലോ അവതരിപ്പിച്ചു. അതിഥികൾക്ക് ഇന്‍ഫോക് നേതാക്കൾ മെമെന്റോകൾ നൽകി.
അഹമ്മദി, അമീരി, ഫർവാനിയ, ഹവല്ലി, ജഹ്റ, മുബാറക് അൽ കബീർ, സബ എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന 80ലധികം ഇൻഫോക്ക് നേതാക്കൾ സംബന്ധിച്ചു.
ഇൻഫോക്ക് സ്പോർട്സ് കമ്മിറ്റി കോഓർഡിനേറ്റർ ശ്യാം പ്രസാദ് അവതാരകൻ ആയിരുന്നു. വൈകുന്നേരം നാലു മുതൽ രാത്രി ഒന്‍പത് വരെ നീണ്ടു നിന്ന പരിപാടി ആകർഷകവും വിജ്ഞാനപ്രദവുമായിരുന്നു.
ഇൻഫോക് ട്രഷറർ മൊഹമ്മദ് ഷാ നന്ദി പറഞ്ഞു.
|
കെജെപിഎസ് വനിതാ വിഭാഗത്തിന് പുതിയ ഭാരവാഹികൾ
കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് (കെജെപിഎസ്) വനിതാ വിഭാഗം 2025 2026 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സല്‍മിയയിലെ ശ്രുതി ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ചെയർപേഴ്സൺ രഞ്ജന ബിനിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. സെക്രട്ടറി മിനി ഗീവർഗീസ്, മഞ്ജു ഷാജി, രഹനാ നൈസാം, കെജെപിഎസ് കേന്ദ്ര യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
അനുശ്രീ ജിത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി മിനി ഗീവർഗീസ് (ചെയർപേഴ്സൺ), ഗിരിജ അജയ് (സെക്രട്ടറി), രഞ്ജന ബിനിൽ (ട്രഷറർ), ലിറ്റി അലക്സാണ്ടർ, രഹനാ നൈസാം, മഞ്ജു ഷാജി, അനുശ്രീ ജിത്ത്, ഡയോണിയ ജോയി, രഹിന ഷാനവാസ് (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
ലിറ്റി അലക്സാണ്ടർ സ്വാഗതവും ഗിരിജ അജയ് നന്ദിയും പറഞ്ഞു.
|
ഇന്ത്യൻ എംബസിയും ഡോക്ടേഴ്സ് ഫോറവും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ലോക രക്തദാന ദിനാഘോഷത്തിന്റെ ഭാഗമായി കുവൈറ്റിലെ ഇന്ത്യൻ എംബസിയും ഇന്ത്യൻ ഡോക്ടേഴ്സ് ഫോറവും ചേർന്ന് അദാൻ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുവൈറ്റ് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അബ്ദുൽവഹാബ് അൽ അവദി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, കുവൈറ്റിലെ മുതിർന്ന ഉദ്യോഗസ്ഥരായ ഡോ. റീം അൽ റദ്വാൻ, ഡോ. ഹനാൻ അൽ അവദി എന്നിവരും ഇന്ത്യൻ ഡോക്ടർമാരുടെ ഫോറത്തിലെ മുതിർന്ന അംഗങ്ങളും സന്നിഹിതരായിരുന്നു.
നിരവധി ഇന്ത്യക്കാരും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരും രക്തദാനത്തിൽ പങ്കെടുത്തു. കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾ രക്തദാനത്തെ ഒരു അഭിമാനപരമായ പാരമ്പര്യമായി തുടരുന്നുണ്ടെന്ന് ഈ പരിപാടി തെളിയിച്ചു.
കുവൈറ്റിൽ ഇന്ത്യൻ എംബസിയും ഇന്ത്യൻ സമൂഹവും ചേർന്ന് പതിവായി വിപുലമായ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചുവരുന്നുണ്ട്.
2024ൽ മാത്രം, എംബസിയും ഇന്ത്യൻ ഡോക്ടർമാരുടെ ഫോറവും സംഘടിപ്പിച്ച ക്യാമ്പുകൾക്കു പുറമേ, കുവൈറ്റിലെ വിവിധ ഇന്ത്യൻ സംഘടനകൾ സ്വതന്ത്രമായി 50ലധികം രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു.
|
നിലമ്പൂർ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ച് ഒഐസിസി മലപ്പുറം
കുവൈറ്റ് സിറ്റി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിനായി ഒഐസിസി മലപ്പുറം കമ്മിറ്റി ഓൺലൈനായി തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം നിർവഹിച്ചു.
ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി. ഒഐസിസി മലപ്പുറം കമ്മിറ്റി പ്രസിഡന്റ് ഇസ്മായിൽ കൂനത്തിൽ ആധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഒഐസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബിനു ചേമ്പാലയം, സെക്രട്ടറി എം.എ. നിസാം, നാഷണൽ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എസ്. പിള്ള, വൈസ് പ്രസിഡന്റുമാരായ സാമുവൽ ചാക്കോ കാട്ടൂർ കളീക്കൽ,
ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മാരാമൺ, ജോയ് ജോൺ തുരുത്തിക്കര, സെക്രട്ടറി സുരേഷ് മാത്തൂർ, കൃഷ്ണൻ കടലുണ്ടി, ബിനോയ് ചന്ദ്രൻ, റിഹാബ് തൊണ്ടിയിൽ, ഷംസു കുക്കു, വിൽസൺ ബത്തേരി, ബത്താർ വൈക്കം, ഷോബിൻ സണ്ണി, ആന്റോ വാഴപ്പള്ളി, അലൻ ഇടുക്കി, എബി കുര്യക്കോസ്, ബിനു നിലമ്പൂർ എന്നിവർ സംസാരിച്ചു.
ഒഐസിസി മലപ്പുറം ജനറൽ സെക്രട്ടറി സജിത്ത് ചേലേമ്പ്ര സ്വാഗതവും ജോസഫ് നന്ദിയും പറഞ്ഞു.
|
റോയ് വർഗീസ് കുവൈറ്റിൽ അന്തരിച്ചു
കുവൈറ്റ് സിറ്റി: തിരുവല്ല കുന്നന്താനം സ്വദേശി പാറനാട്ടു വീട്ടിൽ റോയ് വർഗീസ്(58) അന്തരിച്ചു. കുവൈറ്റിലെ ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മുഹമ്മദ് നാസർ അൽ സയർ(ടൊയോട്ട) കമ്പനി ജീവനക്കാരനായിരുന്നു. കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകാംഗമാണ്.
ഭാര്യ: ലീനാ റോയ് കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ ജീവനക്കാരിയാണ്. മക്കൾ: അലോണ റോയ്, ഏബൽ റോയ്.
സംസ്കാരം കുന്നന്താനം വള്ളമല സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ പിന്നീട് നടക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു.
|
ഹജ്ജ് യാത്രക്കാരുമായി വന്ന സൗദി വിമാനത്തില്‍ തീ; യാത്രക്കാരെ ഒഴിപ്പിച്ചു
ലക്നോ: ഹജ്ജ് യാത്രക്കാരുമായി വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ തീ. വിമാനം ലക്നോവില്‍ ഇറങ്ങുമ്പോഴാണ് ഇടത് ചക്രത്തില്നിന്ന് തീയും പുകയും കണ്ടത്. ഉടനെ വിമാനത്തില്‍നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു.
സൗദി എയര്‍ലൈന്‍സിന്റെ എസ്വി 3112 എന്ന വിമാനത്തിലാണ് തീ കണ്ടത്. ഞായറാഴ്ച രാത്രി 10:45നാണ് വിമാനം ജിദ്ദയില്‍നിന്ന് പുറപ്പെട്ടത്.
രാവിലെ ആറരയോടെ ലക്നോവിലെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുമ്പോഴാണ് ഇടത് ചക്രത്തിന്റെ ഭാഗത്ത് തീയും പുകയും ശ്രദ്ധയില്‍പ്പെട്ടത്.
ഉടനെ പൈലറ്റ് വിമാനം പ്രത്യേക വശത്തേക്ക് മാറ്റി നിര്‍ത്തുകയായിരുന്നു. വിമാനത്താവള അധികൃതരെത്തി തീയണച്ചു. വിമാനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
ലാന്‍ഡിംഗ് ഗിയറിലെ ഹൈഡ്രോളിക് സംവിധാനത്തിലെ ചോര്‍ച്ചയാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനം കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റി.
|
ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതായി വിദേശകാര്യ മന്ത്രാലയം
ടെഹ്റാൻ: ഇറാൻ ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിലുള്ള വിദ്യാർഥികളെ രാജ്യത്തിനുള്ളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു. എംബസി ഇതിനുള്ള സൗകര്യം ചെയ്യുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മറ്റ് സാധ്യമായ മാർഗങ്ങൾ പരിഗണനയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. വിദ്യാർഥികളെ അർമേനിയ വഴി ഒഴിപ്പിക്കുന്നത് പരിഗണനയിലെന്നാണ് സൂചന.
ടെഹ്റാനിലെ ഇന്ത്യൻ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കുകയും ചെയ്യുന്നു.
എംബസിയുടെ സഹായത്തോടെ വിദ്യാർഥികളെ ഇറാനിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. മറ്റ് സാധ്യമായ മാർഗങ്ങളും പരിഗണനയിലാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
|
മാധ്യമപ്രവർത്തകന്റെ വധശിക്ഷ സൗദി നടപ്പാക്കി
ദുബായി: ഭീകരവാദം, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾ ചുമത്തി 2018ൽ അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകന്റെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കി. രാജ്യത്തെ പരമോന്നത കോടതി വധശിക്ഷ ശരിവച്ചതിനെത്തുടർന്ന് തുർക്കി അൽ ജസർ എന്ന മാധ്യമപ്രവർത്തകന്റെ ശിക്ഷയാണു ശനിയാഴ്ച നടപ്പാക്കിയതെന്നു സൗദി പ്രസ് ഏജൻസി അറിയിച്ചു.
2018ൽ ജസറിന്റെ വസതിയിൽ റെയ്ഡ് നടത്തുകയും കംപ്യൂട്ടറും ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്. ഇയാളുടെ വിചാരണ നടന്നത് എവിടെവച്ചാണെന്നോ എത്രകാലം നീണ്ടുനിന്നുവെന്നോ വ്യക്തമല്ല.
2013 മുതൽ 2015 വരെ ജസർ തന്റെ ബ്ലോഗിലൂടെ അറബ് വസന്തമെന്ന് അറിയപ്പെടുന്ന പ്രതിഷേധ പ്രകടനങ്ങളെ സംബന്ധിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
|
കേളി അസീസിയ ഏരിയ സമ്മേളനം 20ന്; സംഘാടകസമിതി രൂപീകരിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി അസീസിയ ഏരിയ ഏഴാമത് സമ്മേളനം ഈ മാസം 20ന് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.
ഏരിയയ്ക്ക് കീഴിലെ നാല് യൂണിറ്റുകളുടെയും സമ്മേളനങ്ങൾ പൂർത്തിയാക്കിയാണ് ഏരിയാ സമ്മേളനത്തിലേക്ക് കടക്കുന്നത്. യൂണിറ്റ് സമ്മേളങ്ങളുടെ ഭാഗമായി നാല് യൂണിറ്റുകളിലും പുതിയ നേതൃത്വം നിലവിൽ വന്നു.
അസീസിയ യൂണിറ്റ് പ്രസിഡന്റായി മനോജ്, സെക്രട്ടറിയായി ഷെമീർ ബാബു, ട്രഷററായി മുഹമ്മദ് റാഷിക്, മനാഹ് യൂണിറ്റ് പ്രസിഡന്റായി ശശി കാട്ടൂർ, സെക്രട്ടറിയായി സജാദ്, ട്രഷററായി ഷാഫി എന്നിവരെ തെരഞ്ഞെടുത്തു.
സിമന്റ് യൂണിറ്റ് പ്രസിഡന്റായി പീറ്റർ, സെക്രട്ടറിയായി ഷംസുദ്ദീൻ, ട്രഷററായി സജൻ, ഫനാർ യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്റ് മനോജ്, സെക്രട്ടറി ചാക്കോ, ട്രഷറർ ലാലു എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.
പുതിയ ഏരിയ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നത്തിന്റെ ഭാഗമായി നടത്തുന്ന ഏരിയ സമ്മേളന സംഘാടക സമിതി രൂപീകരണ യോഗത്തിൽ കേളി അസീസിയ ഏരിയ ആക്ടിംഗ് പ്രസിഡന്റ് അലി പട്ടാമ്പി അധ്യക്ഷത വഹിച്ചു.
യോഗം ഏരിയ രക്ഷാധികാരി കൺവീനർ ഹസൻ പുന്നയൂർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി റഫീഖ് ചാലിയം സംഘാടകസമിതി പാനൽ അവതരിപ്പിച്ചു.
സംഘാടകസമിതി ചെയർമാൻ സുഭാഷ്, വൈസ് ചെയർമാൻ ശശി കാട്ടൂർ, കൺവീനർ സുധീർ പോരേടം, ജോയിന്റ് കൺവീനർ ചാക്കോ ഇട്ടി, സാമ്പത്തികം കൺവീനർ ലജീഷ് നരിക്കോട്, ജോയിന്റ് കൺവീനർ തൗഫീർ,
സ്റ്റേഷനറി കൺവീനർ അജിത്ത്, ഭക്ഷണം കൺവീനർ സൂരജ്, സ്റ്റേജ് ഡെക്കറേഷൻ ഷമീർ ബാബു, മനോജ്, ഗതാഗതം ഷംസുദ്ദീൻ,അലി പട്ടാമ്പി, പീറ്റർ, വളണ്ടിയർ ക്യാപ്റ്റൻ ഷാജി മൊയ്തീൻ എന്നിവർ അടങ്ങിയ 51 അംഗ സംഘാടകസമിതി രൂപീകരിച്ചു.
ഏരിയ ട്രഷറർ ലജീഷ് നരിക്കോട്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ശംസുദ്ധീൻ, അജിത്ത്, മനോജ് ഏരിയ കമ്മിറ്റി അംഗങ്ങളായ സൂരജ്, റാഷിഖ്, ഷമീർ ബാബു,സജാദ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
ഏരിയ ജോയിന്റ് സെക്രട്ടറി സുഭാഷ് സ്വാഗതവും സംഘാടക സമിതി കൺവീനർ സുധീർ പോരേടം നന്ദിയും പറഞ്ഞു.
|
ഉംറ വിസകൾക്ക് ഇനി മുതൽ താമസ കരാർ നിർബന്ധം
റിയാദ്: സൗദിയിലെ താമസകേന്ദ്രം സംബന്ധിച്ച രേഖ നൽകിയാലേ ഇനി മുതൽ ഉംറ വിസ അനുവദിക്കൂവെന്നു ഹജ്ജ് ഉംറ മന്ത്രാലയം. ഹോട്ടൽ, അപ്പാർട്ട്മെന്റ് തുടങ്ങിയ താമസകേന്ദ്രങ്ങളുമായി കരാറുണ്ടാക്കിയിട്ടുള്ള ഉംറ സർവീസ് കമ്പനികൾ അതിന്റെ രേഖകൾ വിസ അപേക്ഷയോടൊപ്പം ഹാജരാക്കണം.
മന്ത്രാലയത്തിന്റെ ‘നുസുക് മസാർ’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ കരാർ അപ്ലോഡ് ചെയ്യണമെന്ന് ഉംറ കമ്പനികളോടും വിദേശ സർവിസ് ഏജൻറുമാരോടും ഹജ്ജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. സൗദി ടൂറിസം മന്ത്രാലയത്തിന്റെ ലൈസൻസുള്ള താമസകേന്ദ്രങ്ങളിലാണ് തീർഥാടകർക്കുള്ള താമസ സൗകര്യമേർപ്പെടുത്തേണ്ടത്.
ഉംറ സീസണിൽ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും മന്ത്രാലയം വിശദീകരിച്ചു.
ടൂറിസം മന്ത്രാലയത്തിന്റെ ലൈസൻസുള്ള താമസകേന്ദ്രമായിരിക്കണം എന്നതാണ് പ്രധാന നിബന്ധന.
|
ഒമാനിൽ കമ്പനിയിൽ തീപിടിത്തം
മസ്കറ്റ്: ഒമാനിലെ സൊഹാർ വിലായത്തിലെ കമ്പനിയിൽ തീപിടിത്തം. തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
വടക്കൻ ബാത്തിന ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആംബുലൻസ് വകുപ്പിന്റെ അഗ്നിരക്ഷാസേന തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി സിവിൽ ഡിഫൻസ് വാർത്താക്കുറിപ്പിൽ പറയുന്നു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
|
ഇറാനിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം
ടെഹ്റാൻ: ഇറാനിലെ ഇന്ത്യൻ സ്വദേശികൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും രാജ്യത്തെ ഇന്ത്യൻ എംബസി അറിയിച്ചു.
എംബസിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിക്കണമെന്നും പ്രാദേശിക ഭരണകൂടങ്ങൾ നിർദേശിക്കുന്ന സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കണമെന്നും ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു.
|
ഓവർസീസ് എൻസിപി കുവൈറ്റ് എൻസിപി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപിഎസ്പി) ഇരുപത്തിയാറാമത് സ്ഥാപക ദിനത്തോട നുബന്ധിച്ച് ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു.
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ ഓവർസീസ് എൻസിപി നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ സ്വാഗതം പറഞ്ഞു. ഓവർസീസ് എൻസിപി കുവൈറ്റ് പ്രസിഡന്റ് ജീവസ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു.
ചടങ്ങ് എൻസിപി എസ്പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും പ്രവർത്തക സമിതി അംഗവുമായ ഫ്രാൻസീസ് ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് പ്രിൻസ് കൊല്ലപ്പിള്ളിൽ, ജോയിന്റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം, ട്രഷറർ രവീന്ദ്രൻ, വനിതാ വേദി കൺവീനർ ദിവ്യ, എക്സിക്യൂട്ടീവ് അംഗങ്ങളായ സാദിഖ് അലി (ലക്ഷദ്വീപ്), മുഹമ്മദ് ഫൈസൽ (പോണ്ടിച്ചേരി), രാജേഷ് കൃഷ്ണൻ, സണ്ണി കെ. അല്ലീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ചടങ്ങിൽ പാർട്ടി ദേശീയ പ്രവർത്തക സമിതി അംഗമായ തെരഞ്ഞെടുക്കപ്പെട്ട ബാബു ഫ്രാൻസീസിനെ ആദരിച്ചു. എൻസിപി കുവൈറ്റ് ജനറൽ സെക്രട്ടറി അരുൾരാജ് നന്ദി പറഞ്ഞു.
|
ജെദുഥൻ ജോർജ് ജേക്കബ് ദുബായിയിൽ അന്തരിച്ചു
ദുബായി: തിരുവല്ല പായിപ്പാട് പാലയ്ക്കൽ എബെനെസർ വീട്ടിൽ ജോർജ് ജേക്കബിന്റെ മകൻ ജെദുഥൻ ജോർജ് ജേക്കബ്(13) ദുബായിയിൽ അന്തരിച്ചു.
സംസ്കാരം ശനിയാഴ്ച രണ്ടിനു തിരുവല്ല ക്രിസ്ത്യൻ അസെംമ്പളീസ് ഓഫ് ഗോഡ് കുറ്റപ്പുഴ സഭയുടെ കല്ലിശേരി സെമിത്തേരിയിൽ.
അമ്മ: പ്രെസിൻ ജോർജ് കോഴിക്കോട് നടക്കാവ് മേക്കാടൻ വീട്ടിൽ കുടുംബാംഗം.
|
വിമാനാപകടം: അനുശോചനം രേഖപ്പെടുത്തി കെപിഎ ബഹറിൻ
മനാമ: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ.
മരിച്ചവരുടെ കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും കെപിഎ അറിയിച്ചു.
|
അഹമ്മദാബാദ് വിമാനാപകടം: കേളി നടുക്കം രേഖപ്പെടുത്തി
റിയാദ്: അഹമ്മദാബാദ് അപകടത്തിൽ നടുക്കവും മരിച്ചവരുടെ വേർപാടിൽ ദുഃഖവും രേഖപ്പെടുത്തി കേളി കലാസാംസ്കാരിക വേദി.
രാജ്യം കണ്ട ഏറ്റവും വലിയ അപകടങ്ങളിൽ ഒന്നായ ഈ ദുരന്തം പ്രവാസലോകത്തെ ആകെ ദുഃഖത്തിലാഴ്ത്തിയതായി കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
സമഗ്ര അന്വേഷണം നടത്തി അപകട കാരണം പുറത്ത് കൊണ്ടുവരണമെന്നും പ്രവാസികളുടെ യാത്രാ സുരക്ഷ ഉറപ്പ് വരുത്തണമെന്നും കേളി ആവശ്യപ്പെട്ടു.
|
മലയാളി യുവാവ് ദുബായിയിൽ മരിച്ചു
ദുബായി: മലയാളി യുവാവ് ദുബായിയിൽ മരിച്ചു. മാന്നാർ കുട്ടംപേരൂരിൽ മനോജ് ഭവനത്തിൽ മനോൻ മണിയുടെ മകൻ എൻ. മഹേഷ്(34) ആണ് മരിച്ചത്.
കമലയാണ് മാതാവ്. സഹോദരൻ: മനോജ്. മൃതദേഹം പിന്നീട് നാട്ടിലെത്തിച്ച് സംസ്കരിക്കും.
|
കൊല്ലം പ്രവാസി അസോസിയേഷന് ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ "ഈദ് ഫെസ്റ്റ് 2025' എന്ന പേരിൽ ഈദ് ആഘോഷം സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി ബഹറനിലെ പ്രമുഖ ടീമുകള്‍ പങ്കെടുത്ത ഒപ്പന മത്സരവും കലാസാംസ്കാരിക വിഭാഗമായ കെപിഎ സൃഷ്ടി അംഗങ്ങള്‍ അവതരിപ്പിച്ച മ്യൂസിക്കൽ ഡാൻസ് ഷോയും അരങ്ങേറി.
കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും ഈദ് ഫെസ്റ്റ് പ്രോഗ്രാം ജനറൽ കൺവീനർ ഷമീർ സലിം ആമുഖ പ്രസംഗവും നടത്തി.
മാധ്യമപ്രവർത്തകൻ രാജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കെസിഎ പ്രസിഡന്റ് ജയിംസ് ജോൺ മുഖ്യാതിഥിയായ ചടങ്ങില്‍ ബഹറിൻ കെഎംസിസി ഓർഗനൈസിംഗ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം ഈദ് സന്ദേശം നൽകി.
കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി , കെപിഎ രക്ഷാധികാരി കെ ചന്ദ്രബോസ് എന്നിവർ ആശംസകള്‍ നേര്‍ന്നു. ബഹറനിലെ പ്രമുഖ സാമൂഹിക പ്രവർത്തകർ പരിപാടിയിൽ സംബന്ധിച്ചു.
കെപിഎ ട്രഷറർ മനോജ് ജമാൽ നന്ദി പറഞ്ഞു. തുടർന്ന് കൊല്ലം പ്രവാസി അസോസിയേഷന് വനിതാ വിഭാഗം പ്രവാസിശ്രീയുടെ നേതൃത്വത്തിൽ ബഹറനിലെ പ്രമുഖ ഒപ്പന ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒപ്പന മത്സരം നടന്നു.
ഓർമകളിൽ വളരുന്ന മാപ്പിളപ്പാട്ടുകളുടെ താളത്തിലൂടെ അരങ്ങേറ്റം കുറിച്ച ഇളയതലമുറ, പാരമ്പര്യത്തെ നവീകരിച്ചുകൊണ്ടുള്ള അവതരണരീതിയിലൂടെയാണ് മനസുകളെ തൊട്ടത്.
ഒപ്പന മത്സരത്തിന്റെ ഒന്നാം സ്ഥാനം ടീം റിദമിക് ക്യൂൻസും രണ്ടാം സ്ഥാനം ടീം മൊഞ്ചത്തീസ്, മൂന്നാം സ്ഥാനം ടീം മെഹറുബയും നേടി. വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും സമ്മാനിച്ചു.
തുടർന്ന് കെപിഎ സൃഷ്ടി കലാകാരന്മാരുടെ മ്യൂസിക് ഡാന്‍സ് ഷോയും സഹൃദയ നാടൻ പാട്ടു സംഘം അവതരിപ്പിച്ച നാടൻപാട്ടുകളും ഈദ് ഫെസ്റ്റിന് ഉത്സവലഹരി പകർന്നു.
പ്രോഗ്രാം ജനറൽ കൺവീനർ ഷമീർ സലിം, ജോയിൻ കൺവീനർമാരായ രഞ്ജിത്ത് ആർ പിള്ള, ഷഹീൻ മഞ്ഞപ്പാറ, സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ, സൃഷ്ടി സിംഗേഴ്സ് കൺവീനർ സ്മിതേഷ്,
ഡാൻസ് കൺവീനർ ബിജു ആർ. പിള്ള, സൃഷ്ടി സാഹിത്യവിഭാഗം കൺവീനർ വിനു ക്രിസ്റ്റി, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ നിസാർ കൊല്ലം, മജു വർഗീസ്, രാജ് ഉണ്ണി കൃഷ്ണൻ, സലിം തയ്യൽ, നവാസ് കരുനാഗപ്പള്ളി, വി.എം. പ്രമോദ്, സജീവ് ആയൂർ,
സുരേഷ് ഉണ്ണിത്താൻ, മുനീർ, അജി അനുരുദ്ധൻ, അഹദ് , അലക്സ്, പ്രവാസശ്രീ യൂണിറ്റ് ഹെഡുകളായ അഞ്ജലി രാജ്, പ്രദീപ അനിൽ, സുമി ഷമീർ, ശാമില ഇസ്മയിൽ, ഷാനി നിസാർ, നസീമ ഷഫീക്, രമ്യ ഗിരീഷ്, മറ്റു സെൻട്രൽ കമ്മിറ്റി അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
ദൈവം നമ്മെ കരുതുമ്പോൾ മറ്റുള്ളവരെ കരുതുക എന്നത് നമ്മുടെ കടമയാണ്: മാർത്തോമ്മാ മെത്രാപ്പോലീത്ത
അബുദാബി: ജീവിതത്തിൽ എപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുമെന്നും പ്രശ്നങ്ങളിൽ പതറി പോകാതെ ദൈവത്തോട് ചേർന്ന് നടക്കുമ്പോൾ ദൈവം അതിന് പരിഹാരം ഒരുക്കുകയും അങ്ങനെ ദൈവ കരുതൽ നാം അനുഭവിക്കുമ്പോൾ മറ്റുള്ളവരെ കരുതുവാനുള്ള കടമ നമുക്കുണ്ടെന്ന് മാർത്തോമ്മാ സുറിയാനി സഭയുടെ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഓർമിപ്പിച്ചു.
ആഗോള വൈഎംസിഎയുടെ 181 സ്ഥാപക ദിനവും അബുദാബി വൈഎംസിഎയുടെ 202526 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓർത്തഡോക്സ് കത്തീഡ്രൽ ഹാളിൽ നടന്ന സമ്മേളനത്തിനു പ്രസിഡന്റ് പ്രിൻസ് പുന്നൻ അധ്യക്ഷത വഹിച്ചു. റവ. ഫാ. ഗീവർഗീസ് മാത്യു, റവ. ജിജോ സി. ദാനിയേൽ, റവ. ബിജു കുഞ്ഞുമ്മൻ, റവ.ഫാ. മാത്യു ജോൺ, ഷാജി എബ്രഹാം, പാസ്റ്റർ ഡോ. അലക്സ് ജോൺ, ഷിജിൻ പാപ്പച്ചൻ, എബ്രഹാം ജോസഫ് എന്നിവർ പ്രസംഗിച്ചു.
10 ,12 ക്ലാസ്സുകളിൽ വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. അബുദാബി മാർത്തോമ്മാ യുവജന സഖ്യം ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. പ്രവീൺ കുര്യൻ, അലക്സ് കോശി, പ്രിയ പ്രിൻസ്, ജിനേഷ് ചെറിയാൻ, മാത്യു തോമസ്, ഷിബുകുട്ടി, റോജൻ സാം, സന്ദീപ് ജോർജ്, അലൻ തോമസ് എന്നിവർ നേതൃത്വം നൽകി.
|
കുവെെറ്റിൽ പ്രവാസികൾക്ക് വിദേശത്തേക്ക് പോകാൻ എക്സിറ്റ് പെർമിറ്റ് വേണം
കുവൈറ്റ് സിറ്റി: കുവൈറ്റിൽ താമസിക്കുന്ന വിദേശികൾ രാജ്യത്തിന് പുറത്തേക്ക് പോകും മുമ്പ് എക്സിറ്റ് പെർമിറ്റുകൾ(അനുമതി പത്രം) നേടിയിരിക്കണമെന്ന പുതിയ നിബന്ധന കൊണ്ടുവരുന്നതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
സ്പോൺസർമാരാണ് അനുമതി പത്രം നൽകേണ്ടത്. പബ്ലിക് അതോറിറ്റി തയാറാക്കിയ നിശ്ചിത ഫോമിൽ അപേക്ഷിച്ചാൽ പെട്ടെന്ന് തന്നെ ഇലട്രോണിക്കലായി അനുമതി പത്രം ലഭിക്കും. ജൂലൈ ഒന്ന് മുതൽ ഈ നിയന്ത്രണം പ്രാബല്യത്തിൽ വരും.
|
തെന്നല ബാലകൃഷ്ണപിള്ള ആത്മാർഥതയുടെ ആൾരൂപം: ഇൻകാസ് അബുദാബി
അബുദാബി: മുതിർന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുൻ പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിൽ ഇൻകാസ് അബുദാബി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
തെന്നല ബാലകൃഷ്ണപിള്ളയുടെ ആത്മാർഥതയുടെ ആൾരൂപമാണെന്നും രാഷ്ട്രീയത്തിൽ അന്യം നിന്നുപോകുന്ന നിസ്വാർഥ സേവന സന്നദ്ധരായ ഒരു തലമുറയുടെ അവസാന കണ്ണികളിലൊന്നാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ഇൻകാസ് അബുദാബി സംസ്ഥാന പ്രസിഡന്റ് എ.എം. അൻസാറിന്റെ അധ്യക്ഷതയിൽ കൂടിയ അനുശോചന യോഗത്തിൽ ജനറൽ സെക്രട്ടറി എം.യു. ഇർഷാദ്. സ്വാഗതം ആശംസിച്ചു. ട്രഷറർ സാബു അഗസ്റ്റിൻ അനുസ്മരണപ്രഭാഷണം നടത്തി സെക്രട്ടറി അനുപ ബാനർജി നന്ദി പറഞ്ഞു.
ഇൻകാസ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയും സമാജം വൈസ്പ്രസിഡന്റുമായ ടി.എം. നിസാർ, സംസ്ഥാനകമ്മിറ്റി ഭാരവാഹികളായ സയീദ് മുണ്ടയാട്, എ.സി. അലി, മുഹമ്മദ് അലി, അമീർ കല്ലമ്പലം, ബിനു ബാനർജി, അനീഷ് മോൻ, അനിൽകുമാർ, അനീഷ് ബാലകൃഷ്ണൻ, സൈജു പിള്ള എന്നിവരും
ജില്ലാ ഭാരവാഹികളായ ഷാജികുമാർ, നാസർ ആലംകോട്, ബാജു അബ്ദുൽ സലാം, ഓസ്റ്റിൻ ഫെർണാണ്ടസ്, രജീഷ് കോടോത്ത്, സിനു ജോൺ, എ.ടി. റിയാസ്, ഷഫീക്ക് എന്നിവരും തെന്നലയെ അനുസ്മരിച്ചു.
|
അബഹയിലേക്ക് യാത്രയൊരുക്കി കേളി കലാ സാംസ്കാരിക വേദി
റിയാദ്: ഈദ് ദിനത്തിൽ അബഹയിലേക്ക് യാത്രയൊരുക്കി കേളി കലാസാംസ്കാരിക വേദി. കേളിയുടെ 25ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ യാത്രയിൽ കേളി പ്രവർത്തകരും കുടുംബവേദി പ്രവർത്തകരും കുട്ടികളുമായി 100ൽ പരം പേർ പങ്കെടുത്തു.
വിനോദ യാത്ര തീർത്തും വ്യത്യസ്തമായ അനുഭവങ്ങളാണ് നൽകിയതെന്ന് യാത്രയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച രാവിലെ റിയാദിൽ നിന്നും യാത്ര തിരിച്ച സംഘം ഞായറാഴ്ച തിരിച്ചെത്തി.
40 മുതൽ 45 ഡിഗ്രി വരെ ചൂട് കാലാവസ്ഥയുള്ള റിയാദിൽ നിന്നും തീർത്തും വ്യത്യസ്തമായി അബഹയിൽ 18 മുതൽ 30 ഡിഗ്രിവരെ മാത്രമാണ് ചൂട് അനുഭവപ്പെട്ടത്. പൂക്കളാലും ഫല വൃക്ഷങ്ങളാലും മലകളാലും ചെങ്കുത്തായ പ്രദേശങ്ങളാലും പ്രകൃതി രമണീയമായ അബഹയിൽ ആദ്യമായി എത്തിവരായിരുന്നു സഞ്ചാരികളിൽ ഏറെയും.
ഫാക്ടറി തൊഴിലാളികളടക്കമുള്ള കേളി പ്രവർത്തകരും നഴ്സിംഗ് മേഖലയിലടക്കമുള്ള കുടുംബവേദി പ്രവർത്തകരും അടക്കം വ്യത്യസ്ഥ മേഖലകളിൽ ജോലി ചെയ്യുന്ന കേരളത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള സാധാരണക്കാരായ പ്രവർത്തകർക്ക് നവ്യാനുഭവം നൽകിയ ഒന്നായിരുന്നു യാത്ര.
യാത്രയിൽ ഉടനീളം വ്യതസ്ത രീതിയിൽ വിജ്ഞാനം പകരുന്ന വിനോദങ്ങൾക്ക് സതീഷ്കുമാർ വളവിൽ, ഗഫൂർ ആനമങ്ങാട് എന്നിവർ നേതൃത്വം നൽകി. 16 പേർ ചേർന്ന് രചിച്ച നാല് വ്യത്യസ്ത കഥകൾ, പ്രവർത്തകരിൽ മറഞ്ഞിരിക്കുന്ന കലാബോധത്തെ തൊട്ടുണർത്തുന്ന ഒന്നായി.
കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങൾ, കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ, ആക്ടിംഗ് സെക്രട്ടറി മധു ബാലുശേരി, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.
|
അബുദാബി മലയാളീസ് സംഘടിപ്പിച്ച കുട്ടിപ്പട്ടാളം വിജയകരമായി
മുസഫ: അബുദാബിയിലെ മലയാളി കുടുംബങ്ങളുടെ സാമൂഹിക സാംസ്കാരിക സംഗമമായ അബുദാബി മലയാളീസ് സംഘടിപ്പിച്ച "കുട്ടിപ്പട്ടാളം' ഒന്നാം സീസൺ വിജയകരമായി.
കുട്ടികളുടെ ബൗദ്ധികവും കലാപരവുമായ വളർച്ച ലക്ഷ്യമിട്ട് ഒരുക്കിയ ഈ വേദിയിൽ, മൂന്ന് പ്രായ വിഭാഗങ്ങളിലായി 100ൽ പരം കുട്ടികൾ പങ്കെടുത്തു.
എല്ലാ മത്സരാർഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യുകയും വിജയികൾക്ക് മെഡലുകളും ട്രോഫികളും നൽകുകയും ചെയ്തു.
|
ഇസ്ലാമിക് സെന്റർ അക്ഷരപ്പെരുന്നാൾ സംഘടിപ്പിച്ചു
അബുദാബി: ഇന്ത്യൻ ഇസ്ലാമിക് സെന്റർ സാഹിത്യവിഭാഗം ബലി പെരുന്നാളിനോട് അനുബന്ധിച്ച് "അക്ഷരപ്പെരുന്നാൾ' എന്ന തലക്കെട്ടിൽ സാഹിത്യ കൂട്ടായ്മ സംഘടിപ്പിച്ചു. ഐഐസി വൈസ് പ്രസിഡന്റ് അഹമ്മദ് കുട്ടി തൃത്താല അധ്യക്ഷ വഹിച്ചു.
ട്രഷറര്‍ നസീർ രാമന്തളി പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി പ്രമുഖ കവിയും പ്രവാസിയുമായ അക്ബർ അണ്ടത്തോട് സദസിനോട് സംവദിച്ചു. യുവ എഴുത്തുകാരിയായ ഖുലൂദ് സലാമിനെ ചടങ്ങിൽ അനുമോദിച്ചു.
സ്റ്റേറ്റ് കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് അബ്ദുസലാം, വൈസ് പ്രസിഡന്റ് കോയ തിരുവത്ര, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഷറഫ് മൊവ്വൽ, അനീഷ് മംഗലം തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ നേർന്നു.
എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കളപ്പാട്ടിൽ അബുഹാജി, ഹാഷിം ആറങ്ങാടി, ഫത്താഹ് മുള്ളൂർക്കര, സാഹിത്യ വിഭാഗം സെക്രട്ടറി അബ്ദുള്ള ചേലക്കോട്, ജാഫർ കുറ്റിക്കോട് തുടങ്ങിയവർ സംബന്ധിച്ചു.
എഴുത്തുകാരനും മഹാത്മാ ജ്യോതിഭ ഫുലെ അവാർഡ് ജേതാവമായ ജുബൈർ വെള്ളാടത്ത് മോഡറേറ്ററായിരുന്നു.
|
പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ച് കൈരളി ഫുജൈറ
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റിന്റെ നേതൃത്വത്തിൽ വൃക്ഷതെെകൾ വച്ചും ബോധവത്കരണ ക്ലാസ് നടത്തിയും പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
കൈരളി ഓഫീസിൽ ചേർന്ന പരിസ്ഥിതി ദിനാചരണ പരിപാടിയിൽ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഫുജൈറ ചാപ്റ്റർ പ്രസിഡന്റ് രാജശേഖരൻ വല്ലത്ത്, കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി.പി. സുജിത്ത്, പ്രസിഡന്റ് വിത്സൺ പട്ടാഴി എന്നിവർ സംസാരിച്ചു.
കൈരളി ഫുജൈറ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ടിറ്റോ തോമസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി വിഷ്ണു അജയ് സ്വാഗതവും യൂണിറ്റ് കമ്മിറ്റി അംഗം രഞ്ജിത്ത് നിലമേൽ നന്ദിയും പറഞ്ഞു.
|
സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് അബുദാബി മാർത്തോമ്മാ ഇടവക ഗായക സംഘം
അബുദാബി: ദിവ്യ സംഗീതത്തിന്റെ അഞ്ച് ദശാംശങ്ങൾ പിന്നിടുന്ന അബുദാബി മാർത്തോമ്മാ ഇടവക ഗായക സംഘത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമ അധ്യക്ഷൻ ഡോ. തിയോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
ഗായകസംഘത്തിന്റെ ഗാനാലാപനം ഒരു പ്രകടനം അല്ല പ്രത്യുത ഒരു പ്രാർഥനയും ആരാധനയുടെ ഭാഗവുമാണ്. സംഗീതം ആത്മാവിന്റെ ഭാഷയാണ് സ്വർഗത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന പാലമാണ് എന്നും മെത്രാപ്പോലീത്ത തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
റവ. ജിജോ സി. ഡാനിയൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സഹവികാരി റവ. ബിജു എബ്രഹാം തോമസ്, ഇടവക വൈസ് പ്രസിഡന്റ് ഗീവർഗീസ് എന്നിവർ ആശംസ പ്രസംഗം നടത്തി. സുവർണ ജൂബിലി പ്രവർത്തകസമിതി ജനറൽ കൺവീനർ റിനോഷ് മാത്യു വർഗീസ് സുവർണ ജൂബിലി പദ്ധതികളുടെ സംക്ഷിപ്തരൂപം അവതരിപ്പിച്ചു.
ക്വയർ മാസ്റ്റർ ഫിലിപ് കെ. മാത്യു സ്വാഗതവും, പ്രോഗ്രാം കൺവീനർ നോയൽ ജി. ഡാനിയൽ കൃതജ്ഞതയും പറഞ്ഞു. റവ. ചാക്കോ പി.ഷിജു ജോർജ് പ്രാരംഭ പ്രാർഥനയും ക്നാനായ ഇടവക വികാരി ഫാ. സിജോ എബ്രഹാം സമാപന പ്രാർഥനയും നടത്തി.
ഇടവക ഗായക സംഘ അംഗം ബിജു ഫിലിപ്പ് രചന നിർവഹിച്ച് തോമസ് ജി. കൈതയിൽ സംഗീത സംവിധാനം ചെയ്ത ജൂബിലി സന്ദേശഗാനം ഗായകസംഘം ആലപിച്ചു.
|
നവയുഗം ദമാം സിറ്റി മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം
ദമാം: നവയുഗം സാംസ്കാരികവേദി ദമാം സിറ്റി മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. നവയുഗം ദമാം സിറ്റി മേഖല സമ്മേളനത്തിൽ നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 31 അംഗ ദമാം സിറ്റി മേഖല കമ്മിറ്റിയുടെ പ്രഥമ യോഗം തമ്പാൻ നടരാജന്റെ അധ്യക്ഷതയിൽ ചേർന്നു.
ശ്രീകുമാർ വെള്ളല്ലൂർ (രക്ഷാധികാരി), തമ്പാൻ നടരാജൻ (പ്രസിഡന്റ്), സംഗീത സന്തോഷ്, സാബു വർക്കല (വൈസ് പ്രസിഡന്റുമാർ), ഗോപകുമാർ അമ്പലപ്പുഴ (സെക്രട്ടറി), ജാബിർ മുഹമ്മദ് ഇബ്രാഹിം, സുരേന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ), മുഹമ്മദ് റിയാസ് (ട്രെഷറർ), അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി (ജീവകാരുണ്യവിഭാഗം കൺവീനർ) എന്നിവരെ ദമാം സിറ്റി മേഖല ഭാരവാഹികളായി തെരഞ്ഞെടുത്തു.
|
ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ വൃന്ദ എസ്. രാജേഷിന് സഹായമേകി കേളി
റിയാദ്: രണ്ടാമത് ഇന്ത്യ തായ്ലൻഡ് റൈഫിൾ ആൻഡ് പിസ്റ്റൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ബാലസംഘം മരുതുംകുഴി മേഖല വൈസ് പ്രസിഡന്റ് വൃന്ദ എസ്. രാജേഷിന് കേളി കലാസാംസ്കാരിക വേദി യാത്രയ്ക്ക് ആവശ്യമായ തുക കൈമാറി.
2024ൽ നാഷണൽ എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കുകയും ഈ വർഷം ജമ്മുകാഷ്മീരിൽ നടന്ന നാഷണൽ ഐസ് സ്റ്റോക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും ചെയ്ത വൃന്ദ 2025ൽ സ്റ്റേറ്റ് എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലും കരസ്ഥമാക്കിയിട്ടുണ്ട്.
ഈ വർഷം ഗോവയിൽ നടന്ന നാഷണൽ റൈഫിൽ ആൻഡ് പിസ്റ്റൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കുകയും അന്താരാഷ്ട്ര തലത്തിൽ മത്സരിക്കുന്നതിന് തെരഞ്ഞെടുക്കുകയും ചെയ്തു. ഈ മത്സരം തായ്ലൻഡിലെ ബാങ്കോക്ക് ഒളിമ്പിക് ഗ്രൗണ്ടിൽ വച്ചാണ് നടക്കുന്നത്.
ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടും യാത്രയ്ക്കും മറ്റും ആവശ്യമായ തുക കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന അവസ്ഥ സിപിഎം സംസ്ഥാന കമ്മിറ്റി കേളിയെ അറിയിക്കുകയായിരുന്നു. കേളി സ്വരൂപിച്ച തുകയുടെ ചെക്ക് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി എംഎൽഎ കൈമാറി.
കേളി സൗദി അറേബ്യയിലും നാട്ടിലും നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും അശരണർക്ക് നൽകിവരുന്ന ഹൃദയപൂർവം പോലുള്ള പദ്ധതികളെ കുറിച്ചും ജില്ലാ സെക്രട്ടറി എടുത്തുപറഞ്ഞു.
ട്രിഡ ചെയർമാൻ കെ.സി. വിക്രമൻ, സിപിഎം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു ഏരിയ കമ്മിറ്റി അംഗങ്ങളായ ജി. രാധാകൃഷ്ണൻ, കെ.ആർ. മധുസൂദനൻ, കിരൺ ദേവ്, ബാലസംഘം ഏരിയ കോഓർഡിനേറ്റർ ഗോപി വയനാട്, ജില്ലാ പ്രസിഡന്റ് അമൽ ഗിരീഷ്,
ബാലസംഘം ഏരിയ സെക്രട്ടറി മഹിമ, ഏരിയ പ്രസിഡന്റ് വൈഷ്ണവി, മരുതുംകുഴി വില്ലേജ് സെക്രട്ടറി വിഘ്നേഷ്, മരുതുംകുഴി സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.
|
തൗഹീദിലൂടെ വിശുദ്ധി നേടാൻ നാം തയാറാവുക: ഉമർ ഫൈസി
ദോഹ: ഇസ്ലാമിക വിശ്വാസത്തിന്റെ അടിത്തറയായ തൗഹീദിനെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും കൃത്യമായ പ്രതിഷ്ഠിച്ച് ജീവിത വിജയം നേടാൻ വിശ്വാസികൾക്ക് ബലി പെരുന്നാൾ ഒരു പ്രചോദനമാവണമെന്ന് പ്രമുഖ പണ്ഡിതൻ ഉമർ ഫൈസി പ്രസ്താവിച്ചു.
അൽസദ്ദ് സ്റ്റേഡിയത്തിൽ ഈദ്ഗാഹ് ഖുത്വുബയുടെ മലയാള പരിഭാഷ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ജീവിതത്തിൽ തിന്മകൾ ഉണ്ടാവാതിരിക്കാൻ നമ്മുടെ ഹൃദയാന്തരാളങ്ങളിൽ തൗഹീദിന്റെ വെളിച്ചം നിലനിർത്താനുള്ള മുഹൂർത്തമാണ് ഈ ബലിപെരുന്നാളിലൂടെ നൽകിയിരിക്കുന്നതെന്ന് നാം മനസിലാക്കണം. നിരന്തരമായ തക്ബീറിലൂടെ നാം പ്രഖ്യാപിക്കുന്നതും അതാണ്.
ഒരു തെറ്റ് കണ്ടാൽ നിങ്ങളുടെ കൈ കൊണ്ട് തടുക്കുക, നാവ് കൊണ്ട് തടയാൻ കഴിയുമെങ്കിൽ തടയുക, അതിനും സാധ്യമല്ല എങ്കിൽ നിങ്ങളുടെ ഹൃദയം കൊണ്ട് വെറുക്കുക എന്ന് മുഹമ്മദ് നബി പഠിപ്പിച്ചത് ജീവിതത്തിൽ പാലിക്കാൻ നമുക്ക് സാധിക്കണം. ഇതിലൂടെ സമൂഹത്തിലും നന്മയുടെ വെളിച്ചം എത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
ജൂബിലി വേദ മഹാവിദ്യാലയത്തിന്റെ ബൈബിൾ ക്ലാസുകൾക്ക് തുടക്കം
കുവൈറ്റ് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ ക്ലാസുകൾക്ക് തുടക്കം കുറിച്ചു.
പ്രാരംഭ പ്രാർഥനയോടുകൂടി ആരംഭിച്ച ചടങ്ങിൽ സൺഡേ സ്കൂൾ ഹെഡ്ബോയ് ഏബൽ കോശി ബിൻസു, ഹെഡ്ഗേൾ കാരോളിൻ സാറാ സിസിൽ എന്നിവർ ചേർന്ന് പതാകയുയർത്തി. മഹാഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.
ഒവിബിഎസ് സൂപ്രണ്ട് ഷീജാ മറിയം തോമസ് സ്വാഗതവും സൺഡേ സ്കൂൾ സെക്രട്ടറി സജി ഷാജി നന്ദിയും രേഖപ്പെടുത്തി.
ഇടവക സഹവികാരി റവ. ഫാ. മാത്യു തോമസ്, ഒവിബിഎസ് ഡയറക്ടർ റവ. ഫാ. സിബി മാത്യു വർഗീസ്, ഭദ്രാസന കൗൺസിലംഗവും ഇടവക ട്രസ്റ്റിയുമായ ദീപക്ക് അലക്സ് പണിക്കർ, സഭാ മനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ഷിബു അലക്സ്, ഒവിബിഎസ് ഡെപ്യൂട്ടി സൂപ്രണ്ട് സാം ഇട്ടൂപ്പ് എന്നിവർ പ്രസംഗിച്ചു.
ഒവിബിഎസ് 2025 സോംഗ് ബുക്കിന്റെ പ്രകാശനം ഇടവക സെക്രട്ടറി ജേക്കബ് റോയിക്ക് നൽകി കൊണ്ട് ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ നിർവഹിച്ചു.
"നടപ്പിൽ നിർമ്മലരായിരിപ്പിൻ' എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തിൽ 550ഓളം കുട്ടികളെയും 110 അധ്യാപകരേയും ഉൾക്കൊള്ളിച്ചുകൊണ്ട് എൻഇസികെ അങ്കണത്തിൽ ക്രമീകരിച്ചിരിക്കുന്ന ക്ലാസുകൾ ഈ മാസം13ന് സമാപിക്കും.
അന്നേദിവസം കുട്ടികളുടെ വർണശബളമായ റാലിയും കലാപരിപാടികളും പൊതുസമ്മേളനവും ഉണ്ടായിരിക്കും.
|
ഗൾഫ് എയർ വിമാനത്തിന് അടിയന്തര ലാൻഡിംഗ്
കുവൈറ്റ് സിറ്റി: കുവൈറ്റിലേക്കുള്ള ഗൾഫ് എയർ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി. യാത്രക്കാരും വിമാനജീവനക്കാരും സുരക്ഷിതരാണ്.
വിമാനത്തിൽ പിന്നീട് നടത്തിയ തെരച്ചിലിൽ അസാധാരണമായതൊന്നും കണ്ടെത്തിയില്ലെന്നാണു വിവരം. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഷെഡ്യൂൾ ചെയ്ത മറ്റ് വിമാന സർവീസുകളെ സംഭവം ബാധിച്ചിട്ടില്ല.
|
ദുബായിയിൽനിന്നെത്തിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു
ഉഴവൂർ: നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. അരീക്കര വട്ടപുഴ കാവിൽ അരുൺ ഗോപിയാണ് (29) മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതോടെ ഉഴവൂർ ഇടക്കോലി ജംഗ്ഷനിലാണ് അപകടം.
സംസ്കാരം പിന്നീട്. ദുബായിയിൽ കുടുംബസമേതം ജോലിചെയ്യുന്ന അരുൺ കഴിഞ്ഞാഴ്ചയാണു നാട്ടിലെത്തിയത്. ഭാര്യയെ ഞായറാഴ്ച ദുബായിയിലേക്കു യാത്രയാക്കി വീട്ടിൽ തിരിച്ചെത്തിയതിനു പിന്നാലെയായിരുന്നു അപകടം.
ദുബായിയിലേക്കു ഉടൻ മടങ്ങാനിരിക്കുകയായിരുന്നു അരുൺ.
|
ദുബായിയിൽ സ്കൂബാ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു
ദുബായി: തൃശൂർ വേലൂർ സ്വദേശി സ്കൂബാ ഡൈവിംഗിനിടെ ദുബായിയിൽ മരിച്ചു. നടുവിലങ്ങാടി ഐസക്(29) ആണ് മരിച്ചത്. ജുമേരാ ബീച്ചിലാണു സംഭവം. ഡൈവിംഗിനിടെ ഓക്സിജൻ ലഭിക്കാതെ ഐസക്കിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നെന്നാണ് വിവരം.
സഹോദരൻ ഐവിൻ, ഐസക്കിന്റെ ഭാര്യ രേഷ്മ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഡൈവിംഗിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ഐവിൻ ചികിത്സയിലാണ്. നടുവിലങ്ങാടി പോൾ ഷീജ ദന്പതികളുടെ മകനാണ് ഐസക്.
ദുബായിയിലെ കന്പനിയിൽ എൻജിനിയറിംഗ് വിഭാഗത്തിൽ ജോലിചെയ്യുകയായിരുന്നു. ഭാര്യ രേഷ്മയും എൻജിനിയറാണ്. പെരുന്നാൾ അവധി ആഘോഷത്തിന്റെ ഭാഗമായാണ് ബീച്ചിൽ സ്കൂബാ ഡൈവിംഗിനെത്തിയത്.
ഡൈവിംഗിനു മുന്‍പ് മൂവർക്കും സ്വിമ്മിംഗ് പൂളിൽ പരിശീലനം നൽകിയിരുന്നതായി പറയുന്നു. മൃതദേഹം വൈകാതെ നാട്ടിലെത്തിക്കും.
|
ദുബായിയില്‍ ഷോറൂം തുറന്ന് അലന് സോളി
ദുബായി: സ്മാര്‍ട്ട് കാഷ്വല്‍ ബ്രാന്‍ഡായ അലന് സോളി തങ്ങളുടെ ആഗോള വിപുലീകരണത്തിന്റെ ഭാഗമായി ദുബായില്‍ പുതിയ ഷോറൂം ആരംഭിച്ചു.
ദുബായി ദേയ്ര സിറ്റി സെന്ററിലെ രണ്ടാം നിലയിലാണ് 1,830ലധികം ചതുരശ്ര അടി വലിപ്പമുള്ള ദുബായിലെ ആദ്യ എക്സ്ക്ലൂസിവ് ഷോറൂം സ്ഥിതിചെയ്യുന്നത്.
ആദിത്യ ബിര്‍ള ലൈഫ്സ്റ്റൈൽ ബ്രാന്‍ഡ്സ് ലിമിറ്റഡ് പ്രീമിയം ബ്രാന്‍ഡ്സ് പ്രസിഡന്റ് ജേക്കബ് ജോണ്‍, ഫ്രാഞ്ചൈസി പങ്കാളിയായ കല്യാണ്‍ സില്‍ക്സ് ചെയര്മാന് ടി.എസ്. പട്ടാഭിരാമന്, കല്യാണ്‍ സില്‍ക്സ് ഡയറക്ടര്‍ മഹേഷ് പട്ടാഭിരാമന് എന്നിവര്‍ ചേര്‍ന്നാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്.
|
അറഫാസംഗമത്തിൽ പങ്കെടുത്ത് ലക്ഷങ്ങൾ
റിയാദ്: ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമത്തിൽ പങ്കെടുത്ത് ലക്ഷക്കണക്കിന് ഇസ്ലാം മതവിശ്വാസികൾ. ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നെത്തിയ 18 ലക്ഷം വിശ്വാസികളാണ് അറഫയിൽ സംഗമിച്ചത്.
മിനായിൽനിന്ന് 14 കിലോമീറ്റർ അകലെയാണ് അറഫാ മൈതാനം. അറഫയിൽ പ്രാർഥന പൂർത്തിയാക്കി വിശ്വാസികൾ ഇന്നു പുലർച്ചെ മിനായിലെത്തും.
ഇന്ത്യയിൽനിന്ന് 1.22 ലക്ഷം പേരാണ് ഹജ്ജ് കർമത്തിനെത്തിയിരിക്കുന്നത്.
|
അബുദാബി മാർത്തോമ്മാ ഇടവക ഗായകസംഘം സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകുന്നു
അബുദാബി: അഞ്ചുപതിറ്റാണ്ടുകളായി അബുദാബി മാർത്തോമ്മാ ഇടവകയിലെ ആരാധനകളെ സംഗീതസാന്ദ്രമാക്കുന്ന അബുദാബി മാർത്തോമ ഇടവക ഗായകസംഘം സുവർണ ജൂബിലി നിറവിൽ.
ഗായകസംഘത്തിന്റെ ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷ പരിപാടികൾക്ക് ഞായറാഴ്ച വിശുദ്ധ ആരാധനയ്ക്ക് ശേഷം മുസ്സഫ ദേവാലയത്തിൽ തുടക്കം കുറിക്കുന്നു.
മലങ്കര മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടന കർമം നിർവഹിക്കും. ഇടവക വികാരി റവ. ജിജോ സി ഡാനിയേൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഇടവക സഹവികാരി റവ. ബിജോ എ തോമസ് ആശംസ സന്ദേശം നൽകും.
സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാലിന കർമ്മ പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. ചികിത്സാ ധനസഹായം, വിവാഹ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, മിഷൻ ഫീൽഡ് സപ്പോർട്ട് എന്നിവയാണ് പ്രധാന പദ്ധതികൾ.
അശരണരേയും ആലംബഹീനരെയും ഹൃദയത്തോട് ചേർത്തു നിർത്തിയ ക്രിസ്തുവിന്റെ കനിവിന്റെ കരങ്ങളാകുവാൻ ഇടവക ഗായസംഘം ജൂബിലി പദ്ധതികളിലൂടെ ലക്ഷ്യമിടുന്നു.
ആഘോഷങ്ങളുടെ ഭാഗമായി സംഗീത സന്ധ്യ, എക്യൂമിനിക്കൽ സംഗമം, ഈസ്റ്റർ കരോൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.
റവ. ജിജോ സി. ഡാനിയേൽ (പ്രസിഡന്റ്), റവ. ബിജോ എ. തോമസ് (വൈസ് പ്രസിഡന്റ്), റിനോഷ് മാത്യു വർഗീസ് (ജനറൽ കൺവീനർ), റോയ് ജോർജ് (പ്രോജക്ട് ), സുനിൽ തോമസ് (ഫിനാൻസ്), നോയൽ ജി. ഡാനിയൽ (പ്രോഗ്രാം), സിജി ജോർജ് (പബ്ലിസിറ്റി), ഷൈല മനോജ് (റിസപ്ഷൻ),
ജെനി ജോൺ (പ്രയർ സെൽ), ഏബൽ ബിജു മാത്യു (സെക്രട്ടറി), പ്രിൻസി ചാൾസ് (ലേഡീസ് സെക്രട്ടറി), ഫിലിപ് കെ. മാത്യു (ക്വയർ മാസ്റ്റർ), സച്ചിൻ ഇട്ടി കോശി (അസിസ്റ്റന്റ് ക്വയർ മാസ്റ്റർ), അജിൻ സാം കോശി (അസിസ്റ്റന്റ് ക്വയർ മാസ്റ്റർ) എന്നിവരെ അടങ്ങുന്ന പ്രവർത്തകസമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
|
അഡ്നോക്ക് ദാസ് ദ്വീപിൽ പുതിയ ആശുപത്രി തുറക്കുന്നു; നടത്തിപ്പ് ചുമതല ബുർജീൽ ഹോൾഡിംഗ്സിന്
അബുദാബി: അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്ക്) അൽ ദഫ്റയിലെ ദാസ് ദ്വീപിൽ പുതുതായി തുറക്കുന്ന ദാസ് ആശുപത്രിയുടെ നടത്തിപ്പ് ഡോ. ഷംഷീർ വയലിൽ ചെയർമാനായ ബുർജീൽ ഹോൾഡിംഗ്സിന്.
ആശുപത്രിയുടെ ക്ലിനിക്കൽ, അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനായുള്ള കരാറിൽ അഡ്നോക്കും ബുർജീൽ ഹോൾഡിംഗ്സും ഒപ്പുവച്ചു.
ദ്വീപ് നിവാസികൾ, അഡ്നോക്ക് തൊഴിലാളികൾ എന്നിവർക്ക് പ്രാഥമിക ആരോഗ്യ സംരക്ഷണവും അടിയന്തര ചികിത്സയും നൽകുന്നതിനുള്ള കേന്ദ്രമായി രൂപകൽപന ചെയ്തിട്ടുള്ള ആശുപത്രി 24 മണിക്കൂറും സേവനങ്ങൾ നൽകും. സമീപ പ്രദേശങ്ങളിൽ നിന്നുള്ള അടിയന്തര കേസുകൾക്കും ചികിത്സ നൽകും.
നൂതന രോഗനിർണയ രീതികൾ, കിടത്തി ചികിത്സാ സൗകര്യം, ശസ്ത്രക്രിയ സേവനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിലൂടെ ദ്വീപിലെ ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
സമഗ്രമായ ഔട്ട്പേഷ്യന്റ് സേവനങ്ങൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ക്വാറന്റെെൻ, ക്രിട്ടിക്കൽ കെയർ യൂണിറ്റുകൾ ഉൾപ്പെടെ കിടത്തി ചികിത്സക്കായി 23 കിടക്കകൾ സജീകരിച്ചിട്ടുണ്ട്.
അടിയന്തരവും ദീർഘ കാല പരിചരണങ്ങൾക്കും ഇത് അനുയോജ്യമാണ്. ഓപ്പറേഷൻ റൂം, ഫാർമസികൾ, രക്തബാങ്ക് തുടങ്ങി എല്ലാവിധ സജ്ജീകരങ്ങളുമുള്ള അടിയന്തര വിഭാഗവും ഉണ്ട്.
ഇതോടൊപ്പം, എക്സ്റേ, സിടി സ്കാൻ, അൾട്രാസൗണ്ട് ഇമേജിംഗ്, ഫിസിയോതെറാപ്പി, പുനരധിവാസം, ടെലികൺസൾട്ടേഷൻ, ടെലികൗൺസിലിംഗ്, വാക്സിനേഷൻ എന്നിവയും ലഭ്യമാണ്. ദാസ് ദ്വീപിൽ നിന്നും കൂടുതൽ ചികിത്സയ്ക്കായി രോഗികളെ കൊണ്ട് പോകുന്നതിനുള്ള ഹെലിപാഡും ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഉയർന്ന നിലവാരമുള്ള ആരോഗ്യ പരിചരണം വിദൂര സ്ഥലങ്ങളിൽ പ്രാപ്യമാക്കുന്നതിനുള്ള ബുർജീലിന്റെ പ്രതിബദ്ധതയുടെ തുടർച്ചയാണ് ഈ പങ്കാളിത്തമെന്ന് ബുർജീൽ ഹോൾഡിംഗ്സ് ഗ്രൂപ്പ് സിഇഒ ജോൺ സുനിൽ പറഞ്ഞു
നിലവിൽ അഡ്നോക്കിന്റെ അൽ ദഫ്റയിലുള്ള അൽ ദന ആശുപത്രി ബുർജീലിനു കീഴിലാണ് പ്രവർത്തിക്കുന്നത്. ഇരു ഗ്രൂപ്പുകളും തമ്മിലുള്ള ദീർഘകാല പങ്കാളിത്തത്തിലെ സുപ്രധാന നാഴികക്കലാണ് ദാസ് ആശുപത്രിയുടെ നടത്തിപ്പ് കരാർ.
|
ബലി പെരുന്നാൾ: യുഎഇയിൽ ആറിടങ്ങളിൽ പീരങ്കി വെടി മുഴങ്ങും
ദുബായി: ഈദ് ആഘോഷത്തോടനുബന്ധിച്ച് പരമ്പരാഗതമായി നടക്കുന്ന പീരങ്കി വെടിക്കെട്ടിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
സഅബീൽ ഗ്രാൻഡ് മോസ്കിലും ഉമ്മു സുഖീം, നാദ് അൽ ഹമർ, അൽ ബർഷ, അൽ ബറാഹ, ഹത്ത എന്നിവിടങ്ങളിലെ ഈദ് മുസല്ലകളിലും പീരങ്കി വെടിയൊച്ചകൾ മുഴങ്ങും.
യുഎഇയുടെ സാമൂഹിക പൈതൃകത്തിന്റെ ഭാഗമാണ് ഈദ് പീരങ്കി.
|
ഇറാനിൽ കാണാതായ മൂന്ന് ഇന്ത്യക്കാരെ കണ്ടെത്തി
ടെഹ്റാൻ: ഇറാനിൽ കഴിഞ്ഞ മാസം കാണാതായ മൂന്ന് ഇന്ത്യക്കാരെ കണ്ടെത്തി. പഞ്ചാബ് സ്വദേശികളായ അമൃത്പാൽ, ഹുസൻപ്രീത് സിംഗ്, ജസ്പാൽ സിംഗ് എന്നിവരെ തട്ടിക്കൊണ്ടുപോയി തെക്കൻ ഇറാനിലെ വാരാമിനിൽ ബന്ദികളാക്കിയിരിക്കുകയായിരുന്നു.
ഇന്ത്യക്കാരെ ഇറേനിയൻ പോലീസാണ് രക്ഷപ്പെടുത്തിയത്. ഇവർ ഇന്ത്യൻ എംബസിയുടെ സുരക്ഷിതത്വത്തിലാണ്. ഓസ്ട്രേലിയയിൽ ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്താണ് ഇന്ത്യക്കാരെ ഇറാനിലെത്തിച്ചത്.
മേയ് ഒന്നിന് ടെഹ്റാനിൽ വിമാനമിറങ്ങിയ ഉടൻ ഇവരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
|
ഹജ്ജ് തീർഥാടനത്തിനു തുടക്കമായി
റിയാദ്: 19 ലക്ഷം തീർഥാടകർ പങ്കെടുക്കുന്ന ഹജ്ജിനു തുടക്കമായി. 162 രാജ്യങ്ങളിൽനിന്നെത്തിയ തീർഥാടകരെല്ലാം മിനയിലെത്തി. ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫ സംഗമം ഇന്നു നടക്കും.
കേരളത്തിൽനിന്നുള്ള 17 പേരുൾപ്പെടെ ഇന്ത്യയിൽനിന്ന് 1,22,518 പേരാണ് ഹജ്ജിനെത്തിയിരിക്കുന്നത്. ഇന്നു രാവിലെ അറഫയിൽ എത്തുന്ന തീർഥാടകർ മുസ്ദലിഫയിൽ അന്തിയുറങ്ങി വെള്ളിയാഴ്ച പുലർച്ചയോടെ മിനായിൽ തിരിച്ചെത്തും.
അവിടെ മൂന്നു ദിവസം രാപാർത്താണ് കർമങ്ങൾ പൂർത്തിയാക്കുക.
|
സമഗ്രമായ പ്രവാസി പുനഃരധിവാസനയം രൂപീകരിണം: നവയുഗം ദമാം മേഖല സമ്മേളനം
ദമാം: ഗൾഫ് അടക്കമുള്ള വിദേശരാജ്യങ്ങളിൽ വർധിച്ചു വരുന്ന സ്വദേശിവത്കരണ കുടിയേറ്റവിരുദ്ധ സമീപനങ്ങൾ കാരണം ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന പ്രവാസികളുടെ പുനഃരധിവാസത്തിനായി സമഗ്രമായ നയം നോർക്ക രൂപീകരിണമെന്ന് നവയുഗം സാംസ്കാരികവേദി ദമാം മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ദമാം ബദർ അൽറാബി ഹാളിലെ സഫിയ അജിത് നഗറിൽ നടന്ന ദമാം മേഖല സമ്മേളനം, നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു. ജാബിർ മുഹമ്മദ് രക്തസാക്ഷി പ്രമേയവും ആമിന റിയാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ദമാം മേഖല സെക്രെട്ടറി ഗോപകുമാർ മേഖല പ്രവർത്തന റിപ്പോർട്ടും നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. നവയുഗം കേന്ദ്രനേതാക്കളായ സാജൻ കണിയാപുരം, ഉണ്ണിമാധവം, സജീഷ് പട്ടാടി, പ്രിജി കൊല്ലം, ഉണ്ണി പൂച്ചെടിയിൽ, ശരണ്യ ഷിബു, ഹുസൈൻ നിലമേർ എന്നിവർ അഭിവാദ്യ പ്രസംഗങ്ങൾ നടത്തി.
സംഗീത സന്തോഷ്, റിയാസ് മുഹമ്മദ്, തമ്പാൻ നടരാജൻ എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനനടപടികൾ നിയന്ത്രിച്ചു. സാബു വർക്കല, സുരേന്ദ്രൻ എന്നിവർ പ്രമേയ കമ്മിറ്റിയിലും മുഹമ്മദ് ഷിബു, സന്തോഷ് കുമാർ എന്നിവർ മിനിട്സ് കമ്മിറ്റിയിലും പ്രവർത്തിച്ചു.
റിപ്പോർട്ടിന് മേൽ നടന്ന ചർച്ചയിൽ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചു സമ്മേളന പ്രതിനിധികൾ സംസാരിച്ചു. 31 അംഗങ്ങൾ അടങ്ങിയ പുതിയ ദമാം മേഖല കമ്മിറ്റിയെയും കേന്ദ്ര സമ്മേളനത്തിലേക്ക് 40 അംഗ പ്രതിനിധികളെയും സമ്മേളനം തെരെഞ്ഞെടുത്തു.
സമ്മേളനത്തിന് ജോസ് കടമ്പനാട് സ്വാഗതവും ഗോപകുമാർ നന്ദിയും പറഞ്ഞു.
|
ഈദ്ഗാഹ് മലയാള ഖുത്വുബ പരിഭാഷ അൽസദ്ദ് സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ
ദോഹ: ഖത്തർ മതകാര്യ വകുപ്പിന് കീഴിൽ ശൈഖ് അബ്ദുല്ലാഹ് ബിൻ ആൽമഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ അൽസദ്ദ് സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ഈദ്ഗാഹ് ഖുത്വുബ മലയാള പരിഭാഷയ്ക്ക് പ്രമുഖ പണ്ഡിതൻ ഉമർ ഫൈസി നേതൃത്വം നൽകും.
ഈദുൽ അദ്ഹ ദിനമായ വെള്ളിയാഴ്ച രാവിലെ 4.58നു നടക്കുന്ന ഈദ്ഗാഹിന് വുദ്വു ചെയ്ത് മുസ്വല്ലയുമായി വരുന്നത് സൗകര്യപ്രദമായിരിക്കും. വിശാലമായ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുമെന്നും ഏവരെയും കുടുംബ സമേതം ക്ഷണിക്കുന്നതായും സംഘാടകർ കൂട്ടിച്ചേർത്തു.
|
മേയ്മാസ വായന സംഘടിപ്പിച്ച് ചില്ല
റിയാദ്: അഞ്ച് വ്യത്യസ്ത കൃതികളെ പങ്കുവച്ചുകൊണ്ട് ചില്ലയുടെ മേയ്മാസ വായന ബത്തയിലെ ലുഹ ഹാളിൽ സംഘടിപ്പിച്ചു. എം. സ്വരാജ് എഴുതിയ "പൂക്കളുടെ പുസ്തകം' എന്ന കൃതിയുടെ വായന സുരേഷ് ലാൽ സദസുമായി പങ്കുവച്ച് വായനയ്ക്ക് തുടക്കം കുറിച്ചു.
സ്കൂൾ കാലഘട്ടം മുതൽ എഴുത്തുകാരനെ ഭ്രമിപ്പിക്കുകയും ആകർഷിക്കുകയും ചെയ്ത പൂക്കളെ തേടിയുള്ള യാത്രകളും കണ്ടെത്തലുകളും അവയുടെ ചരിത്രനിയോഗങ്ങളും കാവ്യബന്ധങ്ങളും പുസ്തകത്തിൽ സ്വരാജ് വിശദീകരിക്കുന്നുണ്ട്.
മനുഷ്യചരിത്രത്തിന്റെ നിരവധി ഘട്ടങ്ങളിൽ പൂക്കളുടെ സാന്നിധ്യം എങ്ങനെയായിരുന്നു എന്ന് ചർച്ച ചെയ്യുന്ന കൃതി എല്ലാവരും വായിക്കണണമെന്ന് സുരേഷ് ലാൽ പറഞ്ഞു. ഒരു യുവരാഷ്ട്രീയ നേതാവിന്റെ ക്രിയാത്മകമായ ഒരു സാംസ്കാരിക ഇടപെടലാണ് പൂക്കളുടെ പുസ്തകമെന്ന് അവതാരകൻ അഭിപ്രായപ്പെട്ടു.
ലക്ഷണമൊത്ത ആദ്യ മലയാളനോവലെന്ന് മലയാളി സമൂഹം പാരമ്പര്യാധിഷ്ഠിതമായി വിശ്വസിച്ചുപോന്ന "ഇന്ദുലേഖ' എന്ന ആഖ്യായികയുടെ സാമൂഹ്യശാസ്ത്രപരമായ വായനയാണ് ഒ.പി. മുഹമ്മദ് ബാസിൽ നടത്തിയത്.
ചന്തുമേനോന്റെ പ്രസ്തുത കൃതി മലയാളത്തിലെ ലക്ഷണം കെട്ട നോവലാണെന്ന് അതിലെ നിരവധി സന്ദർഭങ്ങളും സാമൂഹ്യകുടുംബ സങ്കൽപ്പവും വിശദീകരിച്ച് ബാസിൽ സമർഥിച്ചു. ഇന്ദുലേഖയിൽ നവോഥാന ആശയങ്ങളൊന്നും തന്നെയില്ല.
ഫ്യൂഡലിസത്തിന്റെ ചില വൃത്തികേടുകളെ കളിയാക്കുന്ന രംഗങ്ങൾ ഉണ്ട് എന്നുമാത്രം. എന്നാൽ പാശ്ചാത്യസാഹിത്യ പ്രചോദനം കൊണ്ട് സംഭവിക്കേണ്ട പുരോഗമനപരമായതൊന്നും തന്നെ കഥാവികാസത്തിലോ കഥാപാത്രങ്ങളിലോ കാണാൻ സാധിക്കില്ല എന്ന് അവതാരകൻ വ്യക്തമാക്കി.
ഡോ. പ്രശോഭ് ഈനോസിന്റെ "ആരണ്യകാണ്ഡം' എന്ന കൃതിയുടെ വായനയാണ് അനിത്ര ജ്യോമി സദസിന് മുന്നിൽ അവതരിപ്പിച്ചത്. ഒരു മെഡിക്കൽ ഓഫീസറായിരിക്കെ തന്നെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ എന്ന നിലയിലും പ്രശസ്തനായ ഡോക്ടറുടെ വനയാത്രകളും വന്യതയിലെ സൗന്ദര്യവും ആഴവും ഗഹനതയും പുസ്തകത്തിൽ പ്രതിഫലിക്കുന്നു എന്ന് അവതാരക പറഞ്ഞു.
പി.പി. രാമചന്ദ്രന്റെ "കാണെക്കാണെ' എന്ന കവിതാ സമാഹാരത്തിലെ കവിതകളുടെ വായനാനുഭവം എം. ഫൈസൽ പങ്കുവച്ചു. ആധുനികാനന്തര മലയാള കവിതയിലെ ഏറ്റവും കവിത മുറ്റിയ കവിതകളുടെ രചയിതാവാണ് രാമചന്ദ്രനെന്ന് അവതാരകൻ പറഞ്ഞു.
എൻ.എൻ. കക്കാട്, അയ്യപ്പപ്പണിക്കർ, കടമ്മനിട്ട എന്നിവരിൽ നിന്നെന്ന പോലെ ഇടശേരി, എം. ഗോവിന്ദൻ എന്നിവരിൽ നിന്നും കാവ്യോർജ്ജം സ്വീകരിക്കുന്ന രാമചന്ദ്രൻ മലയാള കവിതയുടെ ഏറ്റവും സുന്ദരമായ മുദ്രയാണെന്ന് ഫൈസൽ അവകാശപ്പെട്ടു.
പ്രശസ്ത മാധ്യമപ്രവർത്തകൻ സനീഷ് ഇളയിടത്തു രചിച്ച "രമണീയ വനങ്ങളെ രണൽ ഭ്രമര വ്യാകുലമാം സുമങ്ങളെ' എന്ന കൃതിയുടെ വായനാനുഭവമാണ് ഷഹീബ വി.കെ സദസുമായി പങ്കുവച്ചത്. താൻ വായിച്ച പുസ്തകങ്ങളെ മുൻനിർത്തി സനീഷ് നടത്തുന്ന രാഷ്ട്രീയ വായനകളുടെ സമാഹാരമാണ് ഈ പുസ്തകം.
മാർക്കേസും മാർക്സും എലനോർ മാർക്സും ബുദ്ധനും പ്രവാചകനും മമ്മൂട്ടിയും പുടിനും പുസ്തകത്തിൽ വിഷയങ്ങളായി കടന്നുവരുന്നു. ഹിന്ദുത്വ ഫാസിസവും ഗാന്ധിവധവും അതേതുടർന്ന് തൂക്കിലേറ്റപ്പെട്ട നാരായൺ ആപ്തയുടെ കാമുകി മനോരമ സാൽവിയുമൊക്കെ കടന്നുവരുന്ന പുസ്തകം മികച്ച വായനകളുടെ വായനയാണെന്ന് ഷഹീബ പറഞ്ഞു.
വായനകൾക്ക് ശേഷം നടന്ന ചർച്ചയിൽ ജോണി പനംകുളം, ഷിംന സീനത്ത്, റഫീഖ് പന്നിയങ്കര, ബീന, സബീന എം. സാലി, ശശി കാട്ടൂർ, റസൂൽ സലാം, സീബ കുവോട്, ഫൈസൽ കൊണ്ടോട്ടി, നജിം കൊച്ചുകലുങ്ക് എന്നിവർ പങ്കെടുത്തു.
നാസർ കാരക്കുന്ന് മോഡറേറ്ററായിരുന്നു. ചർച്ചകളെ ഉപസംഹരിച്ചുകൊണ്ട് ജോമോൻ സ്റ്റീഫൻ സംസാരിച്ചു.
|
പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു
ദോഹ: ഈദുല്‍ അദ്ഹയോടനുബന്ധിച്ച് മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു. ബിന്‍ ഉംറാനിലെ കാലിക്കറ്റ് ടേസ്റ്റ് റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പിനോ ആദ്യ പ്രതി നല്കി കെബിഎഫ് പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫിയാണ് പ്രകാശനം നിര്‍വഹിച്ചത്.
ആഘോഷങ്ങള്‍ മാനവികതയും സൗഹൃദവും പരിപോഷിപ്പിക്കുകയും കൂടുതല്‍ ഊഷ്മളമായ സാമൂഹിക പരിസരം സൃഷ്ടിക്കുകയും ചെയ്യാന്‍ സഹായകമാകണമെന്നും ഏറെ സമകാലിക പ്രാധാന്യമുള്ള സന്ദേശമാണതെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അടിവരയിട്ടു.
പെരുന്നാള്‍ നിലാവ് ഓണ്‍ലൈന്‍ പതിപ്പിന്റെ പ്രകാശനം ബ്രാഡ്മ ഗ്രൂപ്പ് ചെയര്മാന് കെ.എല്‍. ഹാഷിമും മാര്‍ക്കറ്റിംഗ് ഹെഡ് ഉസാമയും ചേര്‍ന്ന് നിര്‍വഹിച്ചു. എംബിഎ ആൻഡ് പാര്‍ട്ണേര്‍സ് ഗ്രൂപ്പ് ഖത്തര്‍ ചെയര്മാന് ഫൈസല്‍ ബിന്‍ അലി അധ്യക്ഷത വഹിച്ചു.
സികെ ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒ ഇസ്മാഈല്‍ കെ. ഹമീദ്, വിജയമന്ത്രങ്ങള്‍ അവതാരകന് റാഫി പാറക്കാട്ടില്, തസീര്‍ ജെന്യൂന് പാര്‍ട്സ് അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍ ജയകുമാര്‍, വി വണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ജനറല്‍ മാനേജര്‍ അബ്ദുല്‍ ഗഫൂര്‍ എം.സി. സംസാരിച്ചു.
എംപി ഗ്രൂപ്പ് ചെയര്മാന് ഡോ.എം.പി. ഷാഫി ഹാജി ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു. മീഡിയ പ്ലസ് സിഇഒയും പെരുന്നാള്‍ നിലാവ് ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര സ്വാഗതവും മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ നന്ദിയും പറഞ്ഞു.
|
പ്രവാസി ക്ഷേമനിധി മിനിമം പെൻഷൻ 5,000 രൂപയാക്കി ഉയർത്തണം: നവയുഗം
അൽകോബാർ: പ്രവാസി ക്ഷേമനിധി പെൻഷൻ 5,000 രൂപയാക്കി ഉയർത്തണമെന്ന് നവയുഗം സാംസ്കാരികവേദി തുഗ്ബ മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോബാർ അപ്സര റസ്റ്ററന്റിലെ ഷൈമ രാജു നഗറിൽ നടന്ന തുഗ്ബ മേഖല സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ ഉദ്ഘാടനം ചെയ്തു.
പ്രിജി, ശരണ്യ ഷിബു, മഞ്ജു അശോക് എന്നിവർ അടങ്ങിയ പ്രിസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സന്തോഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖല സെക്രെട്ടറി ദാസൻ രാഘവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് റിപ്പോർട്ടിൻമേൽ സമ്മേളന പ്രതിനിധികളുടെ ചർച്ച നടന്നു. നവയുഗം കേന്ദ്രനേതാക്കളായ എം.എ. വാഹിദ് കാര്യറ, സാജൻ കണിയാപുരം, സജീഷ് പട്ടാഴി, ഉണ്ണി മാധവം, മനോജ് എന്നിവർ ആശംസ പ്രസംഗം നടത്തി.
സമ്മേളനത്തിൽ സുറുമി സ്വാഗതവും എബിൻ തലവൂർ നന്ദിയും പറഞ്ഞു. നവയുഗം തുഗ്ബ മേഖല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുത്തു. നവയുഗം തുഗ്ബ മേഖല സമ്മേളനം തെരഞ്ഞെടുത്ത ഇരുപത്തെട്ടംഗ മേഖല കമ്മിറ്റി, പ്രിജി കൊല്ലത്തിന്റെ അധ്യക്ഷതയിൽ പ്രഥമയോഗം ചേർന്ന് മേഖല ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ഷിബുകുമാർ (രക്ഷാധികാരി), പ്രിജി കൊല്ലം (പ്രസിഡന്റ്), നിസാർ, സിറാജ് (വൈസ് പ്രസിഡന്റുമാർ), എബിൻ തലവൂർ (സെക്രട്ടറി), പ്രദീഷ്, സന്തോഷ് (ജോയിന്റ് സെക്രട്ടറിമാർ), മഞ്ജു അശോക് (ട്രെഷറർ) എന്നിവരാണ് നവയുഗം തുഗ്ബ മേഖല കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ.
|
ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
ഷാർജ: ക്രിക്ക് ഫാമിലിയുടെ ആഭിമുഖ്യത്തിൽ ക്യൂട്ടീസ് ഇന്റർനാഷണൽ ക്രിക്കറ്റ് കാർണിവൽ ആറാം സീസൺ എന്ന പേരിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ഇരുപതിൽപരം ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഫൈനലിൽ ലാംസി ഇലവനെ പരാജയപ്പെടുത്തി ബി ദ ബോസ് ടീം ചാന്പ്യൻമാരായി.
വിജയികൾക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറയും യുഎഇ നാഷണൽ ക്രിക്കറ്റ് ടീം താരം കൃഷ്ണചന്ദ്രനും ചേർന്ന് ട്രോഫി വിതരണം ചെയ്തു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോൺ, ജോയിൻ സെക്രട്ടറി സിബി, യുഎഇ നാഷണൽ ക്രിക്കറ്റ് താരങ്ങളായ വിഷ്ണു സുകുമാരൻ, കേരള ക്രിക്കറ്റ് മുൻ താരം ഷാനിബ് കാസ്ത, മേജോ ജോസഫ് എന്നിവർ പങ്കെടുത്തു.
ക്ലബ് പ്രസിഡന്റ് അജീഷ്, സെക്രട്ടറി വിപിൻ എന്നിവർ വിജയികളെ മെഡൽ നൽകി ആദരിച്ചു.
|
കേളി പ്രതീക്ഷ പുരസ്കാരം; വിതരണോദ്ഘാടനം റിയാദിൽ നടന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരം പ്രതീക്ഷയുടെ വിതരണോദ്ഘാടനം റിയാദിൽ നടന്നു. റിയാദിലെ ലൂഹ ഓഡിറ്റോറിയത്തിൽ നടത്തിയ പുരസ്കാര വിതരണ പരിപാടി ഇന്ത്യൻ എംബസി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർപേഴ്സൻ ഷഹനാസ് സഹിൽ ഉദ്ഘാടനം ചെയ്തു.
ഉയർന്ന മാർക്ക് മാത്രമല്ല വിജയത്തിന്റെ മാനദണ്ഡം. ആയിരുന്നെങ്കിൽ നമുക്ക് എഡിസനെ കുറിച്ചും ഐൻസ്റ്റീനെ കുറിച്ചും പഠിക്കേണ്ടി വരില്ലായിരുന്നു. നിശ്ചിത മാർക്ക് എന്ന മാനദണ്ഡം ഇല്ലാതെ വിജയികൾക്കെല്ലാവർക്കും അനുമോദനം എന്ന കേളിയുടെ ആശയം അഭിനന്ദനാർഹമാണെന്ന് ഷഹനാസ് സഹിൽ പറഞ്ഞു.
പത്താം ക്ലാസിലെയും പ്ലസ്ടുവിലെയും ഉപരി പഠനത്തിന് അർഹരായ കേളി അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയതാണ് പ്രതീക്ഷ പുരസ്കാരം. റിയാദിൽ നിന്നും പ്ലസ്ടു വിലെ 11 കുട്ടികളും പത്താം തരത്തിലെ 8 കുട്ടികളുമടക്കം 19 വിദ്യാർഥികളാണ് അവാർഡിന് അർഹത നേടിയത്.
കാഷ് അവാർഡും മൊമന്റോയുമടങ്ങുന്നതാണ് പ്രതീക്ഷ പുരസ്കാരം. റിയാദിലെ വിജയികൾക്ക് പുറമെ കേരളത്തിലെ 14 ജില്ലകളിൽ നിന്നായി കേളി അംഗങ്ങളുടെ 216 കുട്ടികൾ പുരസ്കാരത്തിന് അർഹരായിട്ടുണ്ട്. കേളത്തിലെ വിതരണം അതത് ജില്ലാ ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ നടക്കും.
കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, കേളി ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
കേളി ആക്ടിംഗ് സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും പ്രതീക്ഷ 2025 കോഓർഡിനേറ്റർ സതീഷ് കുമാർ വളവിൽ നന്ദിയും പറഞ്ഞു.
|
കുവൈറ്റ് കെഎംസിസി ചാമ്പ്യൻസ് കപ്പ്: കുന്നമംഗലം ജേതാക്കളായി
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി സംസ്ഥാന കമ്മിറ്റി സ്പോർട്സ് വിംഗിന്റെ നേതൃത്വത്തിൽ 16 മണ്ഡലം ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ പ്രഥമ കെഎംസിസി ചാമ്പ്യൻസ് കപ്പ് സെവെൻസ് ഫുട്ബോൾ ടൂർണമെന്റിൽ കുന്നമംഗലം മണ്ഡലം ടീം ജേതാക്കളായി.
സബാഹിയയിലെ പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ കല്യാശേരി മണ്ഡലം ടീമിനെ ടൈബ്രേക്കറിൽ മറി കടന്നാണ് കുന്നമംഗലം മണ്ഡലം ടീം കപ്പിൽ മുത്തമിട്ടത്.
ആവേശം തിരതല്ലിയ ഫൈനൽ മത്സരത്തിൽ ഇരുടീമുകളും മികച്ച കളി പുറത്തെടുത്തെങ്കിലും നിശ്ചിത സമയത്ത് ഗോൾ കണ്ടെത്താനാവാതെ വരികയായിരുന്നു. തുടർന്ന് ഷൂട്ട് ഔട്ടിലൂടെയാണ് ജേതാക്കളെ നിർണയിച്ചത്.
വള്ളിക്കുന്നു മണ്ഡലത്തെ ഷൂട്ട് ഔട്ടിൽ പരാജയപ്പെടുത്തി ബാലുശേരി മണ്ഡലം മൂന്നാം സ്ഥാനക്കാരായി. മങ്കട, കാഞ്ഞങ്ങാട്, കൊയിലാണ്ടി, കോട്ടക്കൽ, തൃക്കരിപ്പൂർ, തവനൂർ, തൃത്താല, തളിപ്പറമ്പ, കാസർഗോഡ്, കൊടുവള്ളി, കണ്ണൂർ/ധർമടം, ബേപ്പൂർ എന്നീ മണ്ഡലങ്ങളാണ് ടൂർണമെന്റിൽ പങ്കെടുത്ത മറ്റു ടീമുകൾ.
ശ്രീ ഹരി (കുന്നമംഗലം) മികച്ച കളിക്കാരൻ, അമീസ് (കുന്നമംഗലം) മികച്ച ഗോൾകീപ്പർ, നിധിൻ (കല്യാശേരി ) ടോപ് സ്കോറർ, ബിനു (കല്യാശേരി) മികച്ച ഡിഫെൻഡർ എന്നിവർ മികച്ച പ്രകടനങ്ങൾക്കുള്ള അവാർഡുകൾക്ക് അർഹരായി.
കുവൈറ്റ് കെഎംസിസി സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കൾ, സ്പോർട്സ് വിംഗ് മെമ്പർമാർ എന്നിവരുടെ സാന്നിധ്യത്തിൽ ആക്ടിംഗ് പ്രസിഡന്റ് റഹൂഫ് മഷ്ഹൂർ, ജനറൽ സെക്രട്ടറി മുസ്തഫ കാരി എന്നിവർ ടൂർണമെന്റിന്റെ കിക്കോഫ് നിർവഹിച്ചു.
കെഎംസിസി വൈറ്റ് ഗാർഡ് അംഗങ്ങൾ ഗ്രൗണ്ട് ഹാൻഡ്ലിംഗ് നടത്തി, കെഎംസിസിക്ക് കീഴിലുള്ള മെഡിക്കൽ വിംഗിന്റെ പ്രഥമ സുശ്രൂശ സേവനവും ഗ്രൗണ്ടിൽ ലഭ്യമായിരുന്നു.
മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ, ലുലു എക്സ്ചേഞ്ച് പ്രതിനിധി ശഫാസ് അഹമ്മദ്, അൽ അൻസാരി എക്സ്ചേഞ്ച് പ്രധിനിധി അബ്ദുറഹിമാൻ, കെഎംസിസി സംസ്ഥാന ഭാരവാഹികളായ ഫാറൂഖ് ഹമദാനി, ഡോ. മുഹമ്മദ് അലി, ഫാസിൽ കൊല്ലം,
ഉപദേശക സമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത, ഉപദേശക സമിതി അംഗം കെ.കെ. പി. ഉമ്മർകുട്ടി, കെഎംസിസി സംസ്ഥാന, ജില്ലാ, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ എന്നിവർ വിജയികൾക്കുള്ള മെഡലുകളും ട്രോഫികളും കാഷ് പ്രൈസുകളും വിതരണം ചെയ്തു.
സ്പോർട്സ് വിംഗ് ജനറൽ കൺവീനർ ഷമീദ് മാമക്കുന്നു, സ്പോർട്സ് വിംഗ് വൈസ് ചെയർമാൻ മൻസൂർ കുന്നത്തേരി, സ്പോർട്സ് വിംഗ് അംഗങ്ങളായ നൗഷാദ്, ഷാജഹാൻ, എം. കെ. ഫാറൂഖ്, ഫൈസൽ, അമീർ അലി, മുജീബ് ചേകനൂർ, വി.കെ. സലിം, അൻസാർ തൃത്താല എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
|
സൗദിയിൽ വെടിയേറ്റു മരണം: രണ്ടുപേര്‍ പിടിയിലെന്ന് സൂചന
റിയാദ്: സൗദി അറേബ്യയിലെ ബീഷയില്‍ കാസര്‍ഗോഡ് കുറ്റിക്കോല്‍ പടുപ്പ് ഏണിയാടി സ്വദേശി എ.എം. ബഷീര്‍ (41) വെടിയേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായതായി സൂചന. കൗമാരക്കാരായ രണ്ടുപേരെ റിയാദില്‍വച്ച് പിടികൂടിയെന്നാണ് സൂചന.
ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ടാക്സി ഡ്രൈവറായ ബഷീര്‍ ശനിയാഴ്ച രാത്രി 11.30ഓടെ സ്വന്തം കാര്‍ കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ അക്രമിസംഘം വെടിയുതിര്‍ത്ത് കടന്നുകളയുകയായിരുന്നെന്നാണ് വിവരം.
|
വൈപ്പിനിലെ വളപ്പ് ബീച്ചിൽ കാണാതായ യെമന്‍ പൗരന്മാരെ കണ്ടെത്താനായില്ല; തെരച്ചിൽ ഇന്നും തുടരും
കൊച്ചി: എറണാകുളം വൈപ്പിൻ വളപ്പ് ബീച്ചിൽ കാണാതായ യെമന്‍ പൗരന്മാർക്കായി കണ്ടെത്താനായില്ല. ഇന്ന് വീണ്ടും തെരച്ചിൽ തുടരുമെന്ന് പോലീസ് അറിയിച്ചു. ജിബ്രാൻ ഖലീൽ (22), അബ്ദുൽ സലാം മവാദ് (21) എന്നിവരെയാണ് തിങ്കളാഴ്ച ഉച്ചയോടെ തിരയിൽപ്പെട്ട് കാണാതായത്.
കോയമ്പത്തൂർ രത്നം കോളജിലെ വിദ്യാർഥികളായ ഒമ്പത് പേർ കേരളം കാണാനെത്തിയതായിരുന്നു. പ്രക്ഷുബ്ധമായ കാലവസ്ഥ ആയതിനാല്‍ കടലിലിറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികള്‍ വിദ്യാര്‍ഥികളോട് പറഞ്ഞെങ്കിലും ഭാഷാപരമായ പ്രശ്നങ്ങള്‍ ഉള്ളതിനാലാകാം കുട്ടികൾക്ക് കാര്യം മനസിലായില്ലെന്ന് പോലീസ് അറിയിച്ചു.
അപകടത്തിൽപ്പെട്ട ഒരാൾ കോയമ്പത്തൂരിലെ കോഴ്സ് പൂർത്തിയാക്കി നാട്ടിൽ മടങ്ങാൻ ഇരിക്കുകയായിരുന്നു. മറ്റുള്ള കുട്ടികളെ സമീപത്തുള്ള ഹോട്ടലിലേക്ക് മാറ്റി. പ്രദേശത്ത് മുൻപും നിരവധി ആളുകളെ കടലില്‍ കാണാതായിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
|
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിന് പുതിയ നേതൃത്വം
അബുദാബി: അബുദാബി സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ 54ാമത് ജനറൽ ബോഡിയിൽ തെരഞ്ഞെടുക്കപ്പെട്ട പുതിയ 19 അംഗ മാനേജിംഗ് കമ്മിറ്റി സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി അധികാരമേറ്റു.
സെന്ററിന്റെ മെയിൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി. ബാവ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ഹിദായത്തുള്ള, ട്രഷറർ നസീർ രാമന്തളി എന്നിവർ സംസാരിച്ചു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നടന്ന അനുമോദന സമ്മേളനത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.
ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് ജയറാം റായ്, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ബീരാൻകുട്ടി, അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങൽ, സുന്നി സെന്റർ വൈസ് പ്രസിഡന്റ് ഹാരിസ് ബാഖവി, സൂരജ് പ്രഭാകരൻ, വി.ടി.വി. ദാമോദരൻ, ഷേക്ക് അലാവുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു.
ഭാരവാഹികൾ:
പ്രസിഡന്റ് പി. ബാവ ഹാജി, ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ഹിദായത്തുള്ള, ട്രഷറർ നസീർ രാമന്തളി, വൈസ് പ്രസിഡന്റുമാർ അബ്ദുല്ല ഫാറൂഖി, സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ, ആലുങ്ങൽ ഇബ്രാഹിം മുസ്ലിയാർ, മുഹമ്മദ് ഷമീർ .സി, അഷറഫ് ഹാജി വാരം, നൗഷാദ് ഹാഷിം ബക്കർ, അഹമ്മദ് കുട്ടി തൃത്താല (റിലീഫ് ചുമതല).
മറ്റു ചുമതലകൾ:
അഡ്മിനിസ്ട്രേഷൻ സെക്രട്ടറി സിദ്ദീഖ് എളേറ്റിൽ, എഡ്യൂക്കേഷൻ മുസ്തഫ വാഫി, സ്പോർട്സ് അനീഷ് മംഗലം, റിലീജിയസ് മുഹമ്മദ് കുഞ്ഞി കൊളവയൽ, സാഹിത്യ വിഭാഗം അബ്ദുല്ല ചേലക്കോട്, കൾച്ചറൽ വിംഗ് അഷറഫ് മൊവ്വേൽ, പബ്ലിക് റിലേഷൻസ് മുഹമ്മദ് ബഷീർ, ഐടി & മീഡിയ വിംഗ് മുഹമ്മദ് ഷഹീം, ഇന്റേണൽ ഓഡിറ്റർ അലി അബ്ദുല്ല ഒ.പി.
|
ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ "സമന്വയം 2025' വ്യാഴാഴ്ച
സൽമാനിയ: കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി സ്റ്റാർ വിഷൻ ഇവൻസുമായി ചേർന്ന് "സമന്വയം 2025' എന്ന പേരിൽ ഈദ് ആഘോഷവും മ്യൂസിക്കൽ കോമഡി ഷോയും വ്യാഴാഴ്ച വൈകുന്നേരം ആറു മുതൽ ഇന്ത്യൻ ക്ലബിൽ വച്ച് സംഘടിപ്പിക്കുന്നു.
ഇടുക്കി എംപി ഡീൻ കുര്യാക്കോസ് മുഖ്യാതിഥിയും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും പ്രമുഖ വ്യവസായിയുമായ കെ.ജി. ബാബുരാജൻ വിശിഷ്ടാതിഥിയായും ചടങ്ങിൽ പങ്കെടുക്കും.
സൊസൈറ്റിയുടെ 2025 2026 വർഷത്തേക്കുള്ള ഭരണസമിതിയുടെ സ്ഥാനാരോഹണവും കഴിഞ്ഞ ഒക്ടോബറിൽ സൊസൈറ്റി സംഘടിപ്പിച്ച രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഉണ്ടായിരിക്കുന്നതാണ്.
ഈദ് ആഘോഷങ്ങളുടെ ഭാഗമായി "മൈലാഞ്ചി രാവ്' എന്ന പേരിൽ മൈലാഞ്ചി ആഘോഷവും മാപ്പിള ഗാനങ്ങൾ ഉൾപ്പെടുത്തിയ മ്യൂസിക്കൽ കോമഡി ഷോയും ചടങ്ങുകൾക്ക് മാറ്റുകൂട്ടും. പ്രശസ്ത കോമഡി ആർട്ടിസ്റ്റും ഗായകനുമായ രാജേഷ് അടിമാലിയുടെ വൺമാൻഷോ പരിപാടികളുടെ മുഖ്യ ആകർഷണമായിരിക്കും.
പരിപാടിയിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നും ഈ ആഘോഷ ചടങ്ങുകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു എന്നും ഭാരവാഹികൾ അറിയിച്ചു.
സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ, ഇവന്റ് ഓർഗനൈസിംഗ് ചെയർമാൻ ഡോ. പി.വി. ചെറിയാൻ, സ്റ്റാർ വിഷൻ ഇവൻസ് ആൻഡ് മീഡിയ ഗ്രൂപ്പ് ചെയർമാൻ സേതുരാജ് കടയ്ക്കൽ, പ്രോഗ്രാം ജനറൽ കൺവീനർ രാജ് കൃഷ്ണൻ മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും പങ്കെടുത്ത പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക്: ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ (39882437), ജനറൽ കൺവീനർ രാജ് കൃഷ്ണൻ (33971810).
|
കേളി ക്രിക്കറ്റ് ടൂർണമെന്റ്: സംഘാടക സമിതി രൂപീകരിച്ചു
ദവാദ്മി: കേളി കലാ സാംസ്കാരിക വേദി മുസാഹ്മിയ ഏരിയ ദവാദ്മി യൂണിറ്റ് ബലിപെരുന്നാളിനോട് അനുബന്ധിച്ച് നടത്തുന്ന ക്രിക്കറ്റ് മത്സരത്തിനായുള്ള സംഘാടകസമിതി രൂപീകരിച്ചു. കേളി ദവാദ്മി യൂണിറ്റ് ഓഫീസിൽ നടന്ന യോഗത്തിൽ ദവാദ്മി യൂണിറ്റ് പ്രസിഡന്റ് ബിനു അധ്യക്ഷത വഹിച്ചു.
നസിർ കൊല്ലം ചെയർമാനായും മുജീബ് താമരശേരി കൺവീനറായും ഷാജി പ്ലാവിളയിൽ ട്രഷറായും നസിം ടൂർണമെന്റിന്റെ കോഓർഡിനേറ്ററായും ഹാരിസ് ജോ. കൺവീനറായും സുൽഫി വൈസ് ചെയർമാനായും തെരഞ്ഞെടുത്തു.
സംഘാടകസമിതി രൂപീകരണയോഗത്തിൽ രാജേഷ്, മോഹനൻ, ലിനീഷ് എന്നിവർ സംസാരിച്ചു. മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിന് 21 അംഗങ്ങൾ അടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു.
|
റിഗായ് തീപിടിത്തം: മരിച്ചവരുടെ എണ്ണം ആറായി
കുവൈറ്റ് സിറ്റി: റിഗായിലെ റസിഡൻഷ്യൽ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം ആറായി. ചികിത്സയിൽ കഴിയുന്ന അഞ്ച് പേരുടെ നില ഗുരുതരമാണെന്നും കുവൈറ്റ് ഫയർ ഫോഴ്സിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽഗരീബ് വെളിപ്പെടുത്തി.
ബാച്ചിലർ അക്കോമഡേഷനുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് തീപിടിത്തത്തിന് കാരണമെന്ന് അൽഗരീബ് വിശദീകരിച്ചു. തീപിടുത്തത്തിന്റെ കാരണവും അനന്തരഫലങ്ങളും നിർണയിക്കാൻ ബന്ധപ്പെട്ട അധികാരികൾ അന്വേഷണം തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു. മരിച്ചവരിൽ അഞ്ചു പേർ സുഡാനികളാണ്.
പരിക്കേറ്റവരെ സന്ദര്‍ശിക്കാനായി ഫർവാനിയ ഗവർണർ ഷെയ്ഖ് അത്ബി അൽനാസർ ഫർവാനിയ ആശുപത്രിയിൽ എത്തി. സന്ദർശന വേളയിൽ, പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി ഗവർണർ അന്വേഷിക്കുകയും അവർക്ക് നൽകുന്ന മെഡിക്കൽ സേവനങ്ങളെക്കുറിച്ച് ചുമതലയുള്ള ഡോക്ടർമാരിൽ നിന്ന് വിശദീകരണം കേൾക്കുകയും ചെയ്തു.
|
കുവൈറ്റ് കെഎംസിസി തൃശൂർ ജില്ല ചേലക്കര മണലൂർ മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ നിലപാടുകൾ മുറുകെപ്പിടിച്ച് സമൂഹത്തിനും സമുദായത്തിനും ഉപകാരപ്രദമായ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ മണ്ഡലം കമ്മറ്റികൾ സജ്ജരാവണമെന്ന് കുവൈറ്റ് കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി ആഹ്വാനം ചെയ്തു.
കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ ചേലക്കര, മണലൂർ മണ്ഡലങ്ങളുടെ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണലൂർ മണ്ഡലം പ്രസിഡന്റ് നിഷാദ് അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി മുഖ്യപ്രഭാഷണം നടത്തി.
കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദലി, തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി പി.കെ. മുഹമ്മദലി, ട്രഷറർ അസീസ് പാടൂർ, സെക്രട്ടറിമാരായ അബ്ദുറഹ്മാൻ വൈലത്തൂർ, റാഷിദ് കുന്നംകുളം, ആബിദ് ഖാസിമി, കാസർകോട് ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂർ, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ, മലപ്പുറം ജില്ലാ ട്രഷറർ ഫിയാസ് പൂകയൂർ, മലപ്പുറം ജില്ലാ സെക്രട്ടറി ഇസ്മായിൽ കോട്ടക്കൽ, സംസ്ഥാന മതകാര്യ വിംഗ് ജനറൽ കൺവീനർ സാബിത്ത് ചെമ്പിലോട് തുടങ്ങിയവർ സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു.
കുവൈറ്റ് കെഎംസിസി സംസ്ഥാന വനിതാ വിംഗ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട മുഹ്സിന നിസാറിന് മണലൂർ മണ്ഡലം കമ്മിറ്റിയുടെ മോമെന്റോ സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരിയും, സംസ്ഥാന വനിതാ വിംഗ് പ്രവർത്തക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഷംന യൂനുസിന് ചേലക്കര മണ്ഡലം കമ്മിറ്റിയുടെ മൊമെന്റോ സംസ്ഥാന വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനിയും കൈമാറി.
ജില്ലയിലെ വിവിധ മണ്ഡലം ഭാരവാഹികൾ സമ്മേളനത്തിൽ സംബന്ധിച്ചു. ചേലക്കര മണ്ഡലം ജനറൽ സെക്രട്ടറി യൂനുസ് തൊഴുപ്പാടം സ്വാഗതവും ട്രഷറർ ഖലീൽ റഹ്മാൻ നന്ദിയും പറഞ്ഞു.
|
മലയാളി യുവാവ് സൗദിയില്‍ വെടിയേറ്റു കൊല്ലപ്പെട്ടു
റിയാദ്: മലയാളി യുവാവ് സൗദിയില്‍ വെടിയേറ്റു കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. കുറ്റിക്കോല്‍ പടുപ്പ് ഏണിയാടി സ്വദേശി കുമ്പക്കോട് ബഷീര്‍ (42) ആണ് മരിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയാണ് ബഷീര്‍.
ശനിയാഴ്ച രാത്രി 11.30ഓടെ കാര്‍ കഴുകിക്കൊണ്ടിരിക്കവേയാണു വെടിയേറ്റതെന്നാണ് അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. നാലുമാസം മുമ്പ് അവധിക്കു നാട്ടിലെത്തിയിരുന്നു. മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയില്‍.
മുഹമ്മദിന്റെയും പരേതയായ മറിയുമ്മയുടെയും മകനാണ്. ഭാര്യ: നസ്രിയ. മക്കള്‍: ഫിദ, മുഹമ്മദ്, ആദില്‍. സഹോദരങ്ങള്‍: അബൂബക്കര്‍, അസൈനാര്‍, കരീം, റസാഖ്.
|
കുവൈറ്റ് റിഗായ് ഫ്ലാറ്റിൽ തീപിടിത്തം: അഞ്ച് മരണം; നിരവധി പേർക്ക് പരിക്ക്
കുവൈറ്റ് സിറ്റി: റിഗായിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ അഞ്ചുപേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ആർദ്ദിയ, ശുവൈഖ് എന്നിവിടങ്ങളിൽ നിന്നും അഗ്നിശമനസേന യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തതിന്റെ കാരണം അറിവായിട്ടില്ല.
|
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കര്‍മിന യാത്രയായി
ഷാര്‍ജ: കഴിഞ്ഞ ദിവസം അന്തരിച്ച ഫിലിപിനോ സ്വദേശിനി കര്‍മിന ബനാലിന്റെ(43) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഫുജൈറയില്‍ ജോലിക്കിടെ പെട്ടെന്നുണ്ടായ സെപ്റ്റിക് ഷോക്കിനെ തുടർന്നാണ് അന്ത്യം.
ഉടന്‍ തന്നെ കമ്പനി അധികൃതര്‍ ഫുജൈറ ആശുപത്രിയിൽ എത്തിച്ചെങ്കിലും തുടര്‍ചികിത്സയ്ക്കായി ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടര മാസത്തോളം കോമയിൽ തുടര്‍ന്ന കര്‍മിന കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഈ മാസം 25ന് രാത്രിയില്‍ യാത്രയായി.
വിവരമറിഞ്ഞ യാബ് ലീഗല്‍ സര്‍വീസ് സിഇഒ സലാം പാപ്പിനിശേരിയുടെ ഇടപെടല്‍ മൂലം ഏഴ് ലക്ഷത്തോളം വരുന്ന ബില്‍ അടച്ച് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് അയച്ചു.
|
തകരാറിനെത്തുടർന്ന് മസ്കറ്റിലിറക്കിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ കുടുങ്ങിക്കിടക്കുന്നു
മസ്കറ്റ്: സാങ്കേതിക തകരാറിനെത്തുടർന്ന് മസ്കറ്റിലിറക്കിയ എയർ ഇന്ത്യ എക്പ്രസ് വിമാനത്തിലെ യാത്രക്കാർ കുടുങ്ങി. ദുബായിയില്‍നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് അടിയന്തരമായി വെള്ളിയാഴ്ച മസ്കറ്റിലിറക്കിയത്.
മണിക്കൂറുകളായി മസ്കറ്റ് വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരെ കൊച്ചിയിലെത്തിക്കാൻ നടപടികൾ തുടങ്ങിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ഒന്നേകാൽ മണിക്കൂറോളം പറന്നതിനുശേഷമാണു സാങ്കേതിക തകരാറുണ്ടെന്ന് അധികൃതർ യാത്രക്കാരെ അറിയിക്കുന്നത്.
തുടർന്ന് വിമാനം മസ്കറ്റിലിറക്കുകയായിരുന്നു വിമാനത്തിൽ ഇരുന്നൂറോളം യാത്രക്കാരുണ്ട്.
|
ഹിഫ്ളുല്‍ ഖുറാന് പഠനം; ഇന്റര്‍വ്യൂ ആരംഭിച്ചു
നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ ഗ്രാന്‍ഡ് ഇന്ത്യന്‍ മസ്ജിദ് ജാമിഉല്‍ ഫുതൂഹിന്റെ ആത്മീയാന്തരീക്ഷത്തില്‍ ഉന്നത നിലവാരമുള്ള സിബിഎസ്ഇ സ്കൂള്‍ പഠനത്തോടൊപ്പം ഹിഫ്ളുല്‍ ഖുറാന് പഠിക്കാന്‍ അവസരമൊരുക്കുന്ന മഹ്ഫസതുല്‍ ഖുറാനില്‍ ഇന്റര്‍വ്യൂ ആരംഭിച്ചു.
ജാമിഉല്‍ ഫുതൂഹ് ഇമാം ഹാഫിള് ഷമീര്‍ അസ്ഹരിയുടെ നേതൃത്വത്തില്‍ ലോകപ്രശസ്ത ഖാരിഉകളുടെയും പണ്ഡിതരുടെയും സെഷനുകള്‍ ഉള്‍പ്പെടുത്തിയാണ് "മഹ്ഫളതുല് ഖുറാന്' എന്ന സ്ഥാപനം ആരംഭിക്കുന്നത്.
പഠിതാക്കള്‍ക്ക് ലോകോത്തര സൗകര്യങ്ങളും ഉന്നത നിലവാരമുള്ള സിബിഎസ്ഇ സ്കൂള്‍ പഠനവും ഒരുക്കിയിട്ടുണ്ട്. ഹൈജീനിക് ഭക്ഷണവും മികച്ച താമസ സൗകര്യങ്ങളും സജമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര തലത്തില്‍ വിവിധ രാജ്യങ്ങളിലെ ഖുറാന് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പ്രാപ്തരാക്കും വിധം ഖുറാന് പാരായണ ശാസ്ത്രവും മനോഹരമായ പാരായണവും പരിശീലിപ്പിക്കുന്നുണ്ട്.
നിരന്തര മൂല്യനിര്‍ണയ സംവിധാനവും ഖുറാനിക് ലൈഫ് സ്റ്റൈല്‍ കോച്ചിഗും സ്ഥാപനത്തിന്റെ സവിശേഷതകളാണ്. നാലാം ക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കാണ് അവസരം.
ആദ്യ ബാച്ചിന്റെ പഠനം ജൂണില്‍ ആരംഭിക്കും. ഈ മാസം 31 വരെ നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി +91960 56 66 950 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
|
കൊണ്ടോട്ടി മണ്ഡലം കെഎംസിസി എജ്യുവിഷൻ അബുദാബിയിൽ
അബുദാബി: കെഎംസിസി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച രാവിലെ ഒന്‍പത് മുതൽ ആരംഭിക്കുന്ന "എജ്യുവിഷൻ' മുനവ്വറലി ഷിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ അഡ്വ. ഹാരിസ് ബീരാൻ എംപി മുഖ്യാതിഥിയായി പങ്കെടുക്കും.
ഹൈസ്കൂൾ മുതൽ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്ന കരിയർ ഡിസെെൻ സെഷന് നയിക്കുന്നത് ഈ രംഗത്ത് മികച്ച പരിചയമുള്ള മുഹമ്മദ് അജ്മൽ സിയും ഫിറോസ് പി.ടിയുമാണ്. പഠനത്തിന്റെയും ജീവിതത്തിന്റെയും വഴി തെരഞ്ഞെടുക്കാനായി വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന പരിപാടിയാകും ഇതെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രോഗ്രാമിന്റെ ഭാഗമായി നടക്കുന്ന പാരന്റിംഗ് സെഷന് പ്രശസ്ത ലൈഫ് കോച്ചും ട്രെയ്നറുമായ ഡോ. സുലൈമാൻ മേല്പത്തൂർ നേതൃത്വം നൽകും. പുതുജനതലമുറയുടെ വളർച്ചയിലും മെച്ചപ്പെട്ട മാതാപിതൃത്വ ശൈലികളിലും കേന്ദ്രീകരിച്ചായിരിക്കും ഈ സെഷന്.
എജ്യുവിഷനോടനുബന്ധിച്ച് അബുദാബിയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കും. ചടങ്ങിൽ ടി.വി. ഇബ്രാഹിം എംഎൽഎ, ജബ്ബാർ ഹാജി, എൻ.എ. കരീം, ഷുക്കൂറലി കല്ലുങ്ങൽ, യു. അബ്ദുള്ള ഫാറൂഖി തുടങ്ങിയ പ്രമുഖരും പങ്കെടുക്കും.
വിദ്യാഭ്യാസം, കരിയർ നിർദേശങ്ങൾ, വ്യക്തിത്വ വികസനം എന്നീ വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകൾക്കും ദിശാനിർദേശങ്ങൾക്കും ഉപകാരമാകുന്ന ഈ പരിപാടി, പ്രവാസി സമൂഹത്തിനുള്ളതായും യുവതലമുറയ്ക്ക് മാർഗദർശിയാവുന്നതുമായും സംഘാടകർ വ്യക്തമാക്കി.
പരിപാടിയുടെ പോസ്റ്റർ പ്രകാശന കർമം പ്രോഗ്രാം ചെയർമാൻ ഖാദർ ഒളവട്ടൂർ വേൾഡ് കെഎംസിസി ഉപാധ്യക്ഷൻ യു. അബ്ദുള്ള ഫാറൂഖിക്ക് നൽകി നിർവഹിച്ചു. ടി. ഹിദായത്തുള്ള പറപ്പുർ, അസീസ് കാളിയാടൻ ഇസ്മാമിക് സെന്റർ, കെഎംസിസി നേതാക്കൾ എന്നിവർ പങ്കെടുത്തു.
മിജുവാദ് കെ.സി, അജാസ് മുണ്ടക്കുളം, അബ്ദുറഹ്മാൻ ഓമാനൂർ, ഫൈസൽ ബാബു, ഷരീഫ് മാഷ്, നാസർ, ഹാരിസ് എന്നിവർ സംസാരിച്ചു.
|
|
|
|
|
|