• Logo

Allied Publications

Australia & Oceania
ന്യൂസിലന്‍ഡ് പ്രിമീയര്‍ ലീഗില്‍ കേരളാ വാരിയേഴ്‌സ് ജേതാക്കള്‍
Share
ഓക്‌ലാന്റ്: ന്യൂസിലാന്‍ഡിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ ഏറ്റവും മികച്ച ടൂര്‍ണമെന്റായ ന്യൂസിലാന്‍ഡ് പ്രിമീയര്‍ ലീഗില്‍ കേരളാ വാരിയേഴ്‌സ് വിജയക്കൊടി പാറിച്ചു. ആദ്യാവസാനം ആവേശം നിറഞ്ഞ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ പിച്ച് പാന്‍ദേഴ്‌സ് (ജകഇഒ ജഅചഠഒഋഞട) പഞ്ചാബിനെയാണു പ്രവീണ്‍ ബേബി ക്യാപ്റ്റനായ കേരളാ വാരിയേഴ്‌സിന്റെ ചുണക്കുട്ടന്മാര്‍ 17 റണ്‍സിനു തകര്‍ത്തു വിട്ടത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളാ വാരിയേഴ്‌സ് 19.3 ഓവറില്‍ 126 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പിച്ച് പാന്‍ദേഴ്‌സ് പഞ്ചാബിനെ 19.3 ഓവറില്‍ 109 റണ്‍സില്‍ ഒതുക്കി, വിജയം വാരിയേഴ്‌സ് കൈപ്പിടിയിലാക്കി.

ഇംഗ്ലീഷ് കൗണ്ടി, പഞ്ചാബ് രഞ്ജി താരങ്ങളുമായി ഇറങ്ങിയ പഞ്ചാബിനെ തിരെ ബീനാഷ് നമ്പ്യാര്‍, റെനീഷ് ജോയി, അരുണ്‍ രവി എന്നിവര്‍ ബാറ്റിങ്ങിലും, ഷെറിന്‍ തോമസ്, രമേഷ് ലക്മല്‍, അനൂപ് സുരേന്ദ്രന്‍, സജീഷ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ച വച്ചു.ഷെറിന്‍ തോമസ്, ബീനാഷ് നമ്പ്യാര്‍ എന്നിവര്‍ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് പങ്കിട്ടപ്പോള്‍, രമേഷ് ലക്മന്‍ പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റ് കരസ്ഥമാക്കി.

എബിന്‍ പി. കെ, നിബിന്‍ രാജ്, മുകേഷ് കൃഷ്ണ, അരുണ്‍ റെഡ്ഡി, നിധിന്‍ രാജ്, പുബുദു നുവാന്‍, അഖില്‍ മാത്യു, അനീഷ് ചന്ദ്രബോസ്, റ്റാല്‍വീന്ദര്‍ എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. ന്യൂസിലന്റിലെ എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാവുന്നവിധത്തില്‍ വിജയങ്ങള്‍ തുടര്‍ക്കഥയാക്കുന്ന കേരളാ വാരിയേഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ജോബി എറികാട്ട്, ജോബിറ്റ് കിഴക്കേക്കുറ്റ്, ബിജോ മോന്‍ ചേന്നാത്ത്, സബി തൊട്ടിയില്‍, ജിമ്മി പുളിക്കല്‍, എബിന്‍ പഴുക്കായില്‍ എന്നീ ഉടമസ്ഥരാണ്.

ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ശ്രീലങ്ക, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, സമോവ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഉന്നത നിലവാരത്തില്‍ നടത്തിയ പ്രഥമ ന്യൂസിലാന്‍ഡ് പ്രിമീയര്‍ ലീഗ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. തരുണ്‍ നെത്തുള്ള (മുന്‍ ചദ ആഹമരസ ഇമു ജഹമ്യലൃ), രഞ്ജിത്ത് രവീന്ദ്രന്‍, ഷീന്‍ അലക്‌സാണ്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗൗാലൗ ഇൃശരസല േരഹൗയ ന്റെ ആതിഥേയത്തില്‍ ആണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

ഓ​സ്ട്രേ​ലി​യ​ൻ വ​നി​താ എം​പി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു.
ക്യൂ​ൻ​സ്‌​ലാ​ൻ​ഡ്: മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ എം​പി ബ്രി​ട്ടാ​നി ലോ​ഗ.
മെ​ല്‍​ബ​ണ്‍ രൂ​പ​ത​യി​ലെ എ​സ്എം​വൈ​എം അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു.
കാ​ക്ക​നാ​ട്: മി​ഷ​ന്‍ സ​ന്ദേ​ശ​വു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ എ​സ്എം​വൈ​എം മെ​ല്‍​ബ​ണ്‍ രൂ​പ​ത പ്ര​തി​നി​ധി​ക​ളെ എ​സ്എം​വൈ​എം ഗ്ലോ​ബ​ല്‍ സ​മി​ത
ന്യൂ​സി​ല​ൻ​ഡി​ൽ കാ​ണാ​താ​യ മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ഒ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു.
നോ​ർ​ത്ത്‌​ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു​പോ​യി കാ​ണാ​താ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.
ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
നോ​ർ​ത്ത്‌ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ 130 തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.
പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ130​ഓ​ളം പൈ​ല​റ്റ് തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.