• Logo

Allied Publications

Australia & Oceania
സെന്‍റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയില്‍ ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ ഡിസംബര്‍ 24 ന്
Share
മെല്‍ബണ്‍: സെന്‍റ് അല്‍ഫോന്‍സ സീറോമലബാര്‍ കത്തീഡ്രല്‍ ഇടവകയിലെ ക്രിസ്മസ് തിരുക്കര്‍മ്മങ്ങള്‍ ഡിസംബര്‍ 24 ാം തിയതി നടക്കും. വൈകീട്ട് ഏഴിന് റോക്‌സ്ബര്‍ഗ് പാര്‍ക്ക് സതേണ്‍ ക്രോസ് ഡ്രൈവിലുള്ള ഗുഡ് സമരിറ്റന്‍ ദേവാലയത്തിലെ വിശുദ്ധകുര്‍ബ്ബാനയില്‍ മെല്‍ബണ്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. രാത്രി 8:30 ന് റിസര്‍വോ വൈറ്റ്‌ലോ സ്ട്രീറ്റിലുള്ള സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതാ ചാന്‍സലറും കത്തീഡ്രല്‍ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ കാര്‍മ്മികത്വം വഹിക്കും. 25 ാം തിയതി രാവിലെ പത്തിനും റിസര്‍വോ സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാന ഉണ്ടായിരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെയാണ് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ട ത്. 24ന് രാത്രി 8:30 നുള്ള വിശുദ്ധ കുര്‍ബ്ബാനയുടെ ലൈവ് സ്ട്രീമിംഗ് കത്തീഡ്രല്‍ ഇടവകയുടെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും കാണാവുന്നതാണ്.

ദിവ്യബലിക്കുശേഷം സംഘടിപ്പിച്ചിരിക്കുന്ന ക്രിസ്മസ് ട്രീ റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി ഐപാഡ് എയറും, രണ്ടാം സമ്മാനമായി ബ്ലൂടൂത്ത് സ്പീക്കറും മൂന്നാം സമ്മാനമായി ബ്ലൂടൂത്ത് ഹെഡ്‌സെറ്റുമാണ് നല്‍കുന്നത്. രണ്ടു സെന്ററുകളിലും പ്രത്യേകം പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന നറുക്കെടുപ്പില്‍ വാങ്ങുന്ന എല്ലാ ടിക്കറ്റിലും സമ്മാനമുണ്ടായിരിക്കും.

ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിംഗ് ആന്‍ഡ് എഡ്യൂക്കേഷന്‍, ടെക്ക് ആര്‍ക്ക് ഡിസൈന്‍ ആന്‍ഡ് ഡ്രാഫ്റ്റിംഗ്, ജെഎംസി കംപ്യൂട്ടേഴ്‌സ് എന്നിവരാണ് സമ്മാനങ്ങളും ക്രിസ്മസ് ആഘോഷങ്ങളും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. നറുക്കെടുപ്പിനുശേഷം ക്രിസ്മസ് കേക്കിന്റെ വിതരണവും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

ഓ​സ്ട്രേ​ലി​യ​ൻ വ​നി​താ എം​പി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു.
ക്യൂ​ൻ​സ്‌​ലാ​ൻ​ഡ്: മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ എം​പി ബ്രി​ട്ടാ​നി ലോ​ഗ.
മെ​ല്‍​ബ​ണ്‍ രൂ​പ​ത​യി​ലെ എ​സ്എം​വൈ​എം അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു.
കാ​ക്ക​നാ​ട്: മി​ഷ​ന്‍ സ​ന്ദേ​ശ​വു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ എ​സ്എം​വൈ​എം മെ​ല്‍​ബ​ണ്‍ രൂ​പ​ത പ്ര​തി​നി​ധി​ക​ളെ എ​സ്എം​വൈ​എം ഗ്ലോ​ബ​ല്‍ സ​മി​ത
ന്യൂ​സി​ല​ൻ​ഡി​ൽ കാ​ണാ​താ​യ മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ഒ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു.
നോ​ർ​ത്ത്‌​ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു​പോ​യി കാ​ണാ​താ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.
ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
നോ​ർ​ത്ത്‌ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ 130 തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.
പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ130​ഓ​ളം പൈ​ല​റ്റ് തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.