• Logo

Allied Publications

Australia & Oceania
മ​ല​യാ​ളി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ ഓ​സ്ട്രേ​ലി​യ​ൻ മ​ന്ത്രി ജ​യ്സ​ണ്‍ വു​ഡി​നെ സ​ന്ദ​ർ​ശി​ച്ചു
Share
മെ​ൽ​ബ​ണ്‍ : കോ​വി​ഡി​ന്‍റെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും നി​ല​വി​ലു​ള്ള സ്ഥി​തി വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തി​നു​മാ​യി മ​ല​യാ​ളി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ ഓ​സ്ട്രേ​ലി​യ​ൻ മ​ൾ​ട്ടി​ക​ൾ​ച്ച​റ​ൽ അ​സി​സ്റ്റ​ന്‍റ് മ​ന്ത്രി ജ​യ്സ​ണ്‍ വു​ഡു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യെ​ക്കു​റി​ച്ചും അ​തി​നെ നേ​രി​ടു​മാ​നാ​യി ഓ​സ്ട്രേ​ലി​യ​ൻ ഫെ​ഡ​റ​ൽ ഗ​വ​ണ്‍​മെ​ന്‍റ് എ​ടു​ത്ത ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം സം​സാ​രി​ച്ചു.

മ​ല​യാ​ളി​ക​ളു​ടെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ സാ​ധി​ച്ച​തി​ലു​ള്ള സ​ന്തോ​ഷം മ​ന്ത്രി പ​ങ്കു​വ​ച്ചു. മ​ന്ത്രി ജ​യ്സ​ണ്‍ വു​ഡി​നെ ഫ്രാ​ക്സ്റ്റ​ണ്‍ മ​ല​യാ​ളി മു​ൻ പ്ര​സി​ഡ​ന്‍റും പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് വി​ക്ടോ​റി​യ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ സെ​ബാ​സ്റ്റ്യ​ൻ ജേ​ക്ക​ബ് കേ​ര​ള​ത്ത​നി​മ​യു​ടെ പൊ​ന്നാ​ട അ​ണി​യി​ച്ചു. ഓ​സ്ട്രേ​ലി​യ​ൻ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ങ്ങു ത​ന്നെ​യാ​ണ് മ​ന്ത്രി​യെ സ്വീ​ക​രി​ച്ച​ത്. കേ​ര​ള ന്യൂ​സ് ചാ​ന​ൽ ചീ​ഫ് എ​ഡി​റ്റ​ർ ജോ​സ്. എം. ​ജോ​ർ​ജ്, ജോ​ർ​ജ് തോ​മ​സ് (മു​ൻ എം​എ​വി ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജോ​ജി കാ​ഞ്ഞി​ര​പ്പ​ള്ളി ( മി​റി​ൻ​ഡ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ), ജോ​ജി ജോ​ണ്‍ (ഓ​സ്ട്രേ​ലി​യ ഇ​ന്ത്യ ബി​സി​ന​സ് അ​സോ​സി​യേ​ഷ​ൻ ) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ജോ​സ് എം. ​ജോ​ർ​ജ്

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.