• Logo

Allied Publications

Australia & Oceania
ക്ല​യി​റ്റ​ൻ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​കയിൽ പരി. ​പ​രു​മ​ല തി​രു​മേ​നി​യു​ടെ പെ​രുന്നാ​​ൾ സ​മാ​പി​ച്ചു
Share
മെ​ൽ​ബ​ണ്‍: ക്ല​യി​റ്റ​ൻ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ പ്ര​ധാ​ന​പെ​രു​ന്നാ​ൾ ന​വം​ബ​ർ 27, 28 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി. ന​വം​ബ​ർ 27ന് ​ശ​നി​യാ​ഴ്ച സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യ്ക്കു ശേ​ഷം മെ​ൽ​ബ​ണ്‍ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ. ഫാ. ​സി.​എ ഐ​സ​ക് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് പ​ള്ളി​ക്കു ചു​റ്റി​യു​ള്ള പ്ര​ദ​ക്ഷി​ണ​ത്തി​നു​ശേ​ഷം ആ​ശീ​ർ​വാ​ദ​ത്തോ​ടെ ഒ​ന്നാം ദി​വ​സ​ത്തെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു.

28 ഞാ​യ​ർ രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തി​നും, വി​കാ​രി റ​വ. ഫാ. ​സാം ബേ​ബി, മു​ൻ വി​കാ​രി റ​വ. ഫാ. ​ഫെ​ർ​ഡി​നാ​ന്‍റ് പ​ത്രോ​സ്, വാ​ഗാ വാ​ഗാ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി റ​വ. ഫാ. ​ചാ​ൾ​സു് മോ​ൻ ഫി​ലി​പ്പോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി. ​മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന​ക്കു​ശേ​ഷം പ്ര​ദ​ക്ഷി​ണ​വും, പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യോ​ടു​ള്ള​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും, ആ​ശീ​ർ​വാ​ദ​വും ന​ട​ന്നു.

വ​ഴി​പാ​ട് സാ​ധ​ന​ങ്ങ​ളു​ടെ ലേ​ല​ത്തി​നും ( Harvest Festival), നേ​ർ​ച്ച​വി​ള​ന്പി​നും ശേ​ഷം വി​കാ​രി ഫാ.​സാം ബേ​ബി കൊ​ടി​യി​റ​ക്കി​യ​തോ​ടു​കൂ​ടി പെ​രു​നാ​ളി​ന് സ​മാ​പ​ന​മാ​യി. വി​കാ​രി​യെ കൂ​ടാ​തെ ട്ര​സ്റ്റി എ​ബ്രാ​ഹം. പി ​ജോ​ർ​ജ്, സെ​ക്ര​ട്ട​റി ജി​ബി​ൻ മാ​ത്യൂ, മ​റ്റു ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി​യ പെ​രു​ന്നാ​ളി​ന് എ​ല്ലാ ഇ​ട​വ​ക​ജ​ന​ങ്ങ​ളു​ടേ​യും സ​ജീ​വ സാ​ന്നി​ധ്യ​വും സ​ഹ​ക​ര​ണ​വും ആ​ദി​യോ​ട​ന്ത്യം ഉ​ണ്ടാ​യി​രു​ന്നു.

എ​ബി പൊ​യ്ക്കാ​ട്ടി​ൽ

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.