• Logo

Allied Publications

Australia & Oceania
പ്രവാസി കേരള കോൺഗ്രസ്എം ഓസ്ട്രേലിയ രക്ത ദാനം നടത്തി
Share
മെൽബൺ : കേരള കോൺഗ്രസിന്‍റെ അമ്പത്തിയെട്ടാം ജന്മദിനത്തോടനുബന്ധിച്ച് പ്രവാസി കേരള കോൺഗ്രസ്എം ഓസ്ട്രേലിയയും റെഡ് ക്രോസ് ലൈഫ് ബ്ലഡും സംയുക്തമായി രക്തദാനം നടത്തി.

വിവിധ ഭാഗങ്ങളിൽ നിന്നുമായി പാർട്ടി പ്രവർത്തകരും അനുഭാവികളും ഉൾപ്പെടുന്ന ഏതാണ്ട് എൺപത്തി മൂന്നോളം ആളുകൾ രക്തദാനത്തിൽ പങ്കെടുത്തു. ഇനിയും ധാരാളം ആളുകൾ രക്തദാനം നടത്തുന്നതിനു തയാറാണെന്ന് പ്രസിഡന്‍റ് ജിജോ ഫിലിപ്പ് കുഴികളം അറിയിച്ചു.

കേരള കോൺഗ്രസിന്‍റെ എല്ലാ ജമദിനത്തിലും ഓസ്ട്രേലിയൻ കേരള കോൺഗ്രസിലെ അംഗങ്ങൾ കുടംബത്തോടപ്പം ചേർന്ന് രക്തദാനമെന്ന മഹാദാനം നടത്തുവാൻ തീരുമാനമെടുത്തതായും കമ്മിറ്റിയംഗങ്ങൾ പറഞ്ഞു.

പ്രവാസി കേരള കോൺഗ്രസിന്‍റെ മാതൃകാപരമായ ഇത്തരം പ്രവർത്തനങ്ങളെ പ്രശംസിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എംപി, ഇതുപോലെയുള്ള മഹത്കർമങ്ങൾ കാലഘട്ടത്തിന് അനിവാര്യമാണെന്നു പറഞ്ഞു.

ഷാജു ജോൺ, ജിൻസ് ജയിംസ്, ജോജി കാനാട്ട്, ജിനോ ജോസ്, സുമേഷ് ജോസ്, ജോബി വർഗീസ്, അജേഷ് ചെറിയാൻ, എബി തെരുവത്ത്, ഷാജി ഈഴകുന്നേൽ, സെമിന സിജോ, വിമൽ രവീന്ദ്രൻ , രോഹിത് ജോർജ് , ബേസിൽ ജോസഫ്, നവീൻ മാന്നാനം, റിൻസി ഐസക്ക് കരിങ്ങോഴയ്ക്കൽ തുടങ്ങിയവർ പരിപാടിക്കു നേതൃത്വം നൽകി.

എബി പൊയ്ക്കാട്ടിൽ

ഓ​സ്ട്രേ​ലി​യ​ൻ വ​നി​താ എം​പി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു.
ക്യൂ​ൻ​സ്‌​ലാ​ൻ​ഡ്: മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ എം​പി ബ്രി​ട്ടാ​നി ലോ​ഗ.
മെ​ല്‍​ബ​ണ്‍ രൂ​പ​ത​യി​ലെ എ​സ്എം​വൈ​എം അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു.
കാ​ക്ക​നാ​ട്: മി​ഷ​ന്‍ സ​ന്ദേ​ശ​വു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ എ​സ്എം​വൈ​എം മെ​ല്‍​ബ​ണ്‍ രൂ​പ​ത പ്ര​തി​നി​ധി​ക​ളെ എ​സ്എം​വൈ​എം ഗ്ലോ​ബ​ല്‍ സ​മി​ത
ന്യൂ​സി​ല​ൻ​ഡി​ൽ കാ​ണാ​താ​യ മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ഒ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു.
നോ​ർ​ത്ത്‌​ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു​പോ​യി കാ​ണാ​താ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.
ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
നോ​ർ​ത്ത്‌ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ 130 തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.
പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ130​ഓ​ളം പൈ​ല​റ്റ് തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.