• Logo

Allied Publications

Australia & Oceania
മെൽബൺ സെന്‍റ് ജോർജ് ദേവാലയത്തില്‍ നിനവേ റിട്രീറ്റ്
Share
മെൽബൺ : സെന്‍റ് ജോർജ് യാക്കോബായ സിറിയൻ ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ മൂന്നു നോമ്പിനോടനുബന്ധിച്ച് ഫെബ്രുവരി 6, 7, 8(ഞായർ,തിങ്കൾ,ചൊവ്വ) എന്നീ തീയതികളില്‍ (St.George Jacobite Syrian Orthodox Church Melbourne, 419 Centre Dandenong Rd, Heatherton Vic 3202 ) വൈകിട്ട് ഏഴു മുതല്‍ നിനവേ റിട്രീറ്റ് നടത്തപ്പെടുന്നു.

പ്രശസ്ത കണ്‍വന്‍ഷന്‍ പ്രാസംഗികന്‍ വെരി. റെവ ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പ ആണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്.

സുറിയാനി സഭകള്‍ പിന്തുടരുന്ന അനന്യമായ പാരമ്പര്യമാണ് മൂന്ന് നോമ്പ്. യോനാ പ്രവാചകന്‍ ദൈവകല്‍പ്പന അനുസരിച്ച് നിനവേ നഗരത്തില്‍ മാനസാന്തരത്തിനുള്ള ആഹ്വാനം നടത്തിയപ്പോള്‍ നിനവേയിലെ ജനം ചാക്കുടുത്ത് ചാരം പൂശി അനുതപിച്ചു എന്നതാണ് 'നിനവേ നോമ്പ്' നല്‍കുന്ന സന്ദേശം.

ലോകം മുഴുവന്‍ കൊറോണ ഭീഷണിയുടെ നടുവില്‍ നില്‍ക്കുമ്പോള്‍ നോമ്പോടും പ്രാര്‍ത്ഥനയോടും ഉപവാസത്തോടും പ്രപഞ്ചസൃഷ്ടാവായ ദൈവത്തോട് കൂടുതല്‍ അടുക്കുവാനുള്ള അവസരമായി ഈ ദിനങ്ങള്‍ മാറ്റിവെക്കാം. മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ ധ്യാനം ബുധനാഴ്ച വൈകിട്ട് 7.30നു നടക്കുന്ന വിശുദ്ധ കുര്‍ബാനയോടുകൂടി സമാപിക്കും.

എബി പൊയ്ക്കാട്ടിൽ

ഓ​സ്ട്രേ​ലി​യ​ൻ വ​നി​താ എം​പി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു.
ക്യൂ​ൻ​സ്‌​ലാ​ൻ​ഡ്: മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ എം​പി ബ്രി​ട്ടാ​നി ലോ​ഗ.
മെ​ല്‍​ബ​ണ്‍ രൂ​പ​ത​യി​ലെ എ​സ്എം​വൈ​എം അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു.
കാ​ക്ക​നാ​ട്: മി​ഷ​ന്‍ സ​ന്ദേ​ശ​വു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ എ​സ്എം​വൈ​എം മെ​ല്‍​ബ​ണ്‍ രൂ​പ​ത പ്ര​തി​നി​ധി​ക​ളെ എ​സ്എം​വൈ​എം ഗ്ലോ​ബ​ല്‍ സ​മി​ത
ന്യൂ​സി​ല​ൻ​ഡി​ൽ കാ​ണാ​താ​യ മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ഒ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു.
നോ​ർ​ത്ത്‌​ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു​പോ​യി കാ​ണാ​താ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.
ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
നോ​ർ​ത്ത്‌ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ 130 തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.
പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ130​ഓ​ളം പൈ​ല​റ്റ് തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.