• Logo

Allied Publications

Australia & Oceania
ബ്ലെസൻ എം. ജോസ് ഒഐസിസി ന്യൂസിലൻഡ് നാഷണൽ ഓര്‍ഗനൈസര്‍
Share
തിരുവനന്തപുരം: ബ്ലെസൻ എം. ജോസിനെ ഒഐസിസി ന്യൂസിലൻഡ് നാഷണൽ ഓർഗനൈസറായി നിയമിച്ചു.

ന്യൂസിലൻഡിൽ ഒഐസിസി കമ്മിറ്റി രൂപീകരിക്കുന്നതിനും കോൺഗ്രസിന്‍റെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും കേരളാ പ്രദേശ് കോണ്‍‌ഗ്രസ് കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കര പിള്ളയാണ് ബ്ലെസന്‍റെ നിയമനം പ്രഖ്യാപിച്ചത്.

ഗ്ലോബൽ കമ്മിറ്റിയുടെ അംഗീകാരത്തോടെ വിവിധ പ്രദേശങ്ങളില്‍ അഡ്ഹോക്ക് കമ്മിറ്റികളും വിപുലമായ മെംമ്പര്‍ഷിപ്പ് കാന്പയിനും ബ്ലെസൻ എം. ജോസിന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റി സംഘടിപ്പിക്കുമെന്നും കുമ്പളത്ത് ശങ്കര പിള്ള അറിയിച്ചു.

വിവിധ സ്ഥലങ്ങളിൽ പാർട്ടിയുടെ അനുഭാവമുള്ളവരെ കണ്ടെത്തി വിപുലമായ യോഗങ്ങൾ വിളിക്കാനും ഒഐസിസിയുടെ പ്രവർത്തനം മികവുറ്റതാക്കാനും സംഘടനാപാടവമുള്ള പുതിയ കമ്മിറ്റിക്ക് കഴിയുമെന്ന് ഒഐസിസി ഓഷ്യാന കണ്‍വീനര്‍ ജോസ് എം. ജോർജ് അഭിപ്രായപ്പെട്ടു.

ഒഐസിസി ന്യൂസിലൻഡ് നാഷണൽ കമ്മിറ്റിയുടെ എക്‌സിക്യൂട്ടിവ് യോഗത്തില്‍ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുമെന്നും മുന്‍‌കാല കെഎസ്‌യു, യൂത്ത്കോണ്‍‌ഗ്രസ്, കോണ്‍‌ഗ്രസ് പ്രവർത്തകരെ ഒരുമിച്ച് ചേർക്കുമെന്നും നിയുക്ത ഓർഗനൈസർ ബ്ലെസൻ പറഞ്ഞു.

ന്യൂസിലൻഡിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ സജീവ പ്രവർത്തകനും മലയാളികൾക്കിടയിൽ ഏറെ സുപരിചിതനുമായ ബ്ലെസൻ, ഒരു നല്ല സംഘാടകനും ഓഷ്യാനയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഓക്‌ലൻഡ് മലയാളി സമാജത്തിന്‍റെ ഭാരവാഹിയായും ന്യൂസിലൻഡ് പ്രതിപക്ഷ പാർട്ടിയായ നാഷണൽ പാർട്ടിയുടെ എക്സിക്യൂട്ടീവ് അംഗമായും ഓക്‌ലൻഡ് സീറോ മലബാർ സഭയുടെ പാരിഷ് കൗൺസിലിലും പ്രവർത്തിച്ചിട്ടുണ്ട്.

ഒമാനിലെ ഒഐസിസി യുടെ സജീവാംഗമായിരുന്ന ബ്ലെസൻ ഇന്ത്യൻ കമ്യൂണിറ്റി പുരസ്കാരം ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്താ ആർഡനിൽ നിന്നും കരസ്ഥമാക്കിയിരുന്നു. ചങ്ങനാശേരി തുരുത്തി സ്വദേശിയാണ് ബ്ലെസൻ.

ഓ​സ്ട്രേ​ലി​യ​ൻ വ​നി​താ എം​പി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു.
ക്യൂ​ൻ​സ്‌​ലാ​ൻ​ഡ്: മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ എം​പി ബ്രി​ട്ടാ​നി ലോ​ഗ.
മെ​ല്‍​ബ​ണ്‍ രൂ​പ​ത​യി​ലെ എ​സ്എം​വൈ​എം അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു.
കാ​ക്ക​നാ​ട്: മി​ഷ​ന്‍ സ​ന്ദേ​ശ​വു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ എ​സ്എം​വൈ​എം മെ​ല്‍​ബ​ണ്‍ രൂ​പ​ത പ്ര​തി​നി​ധി​ക​ളെ എ​സ്എം​വൈ​എം ഗ്ലോ​ബ​ല്‍ സ​മി​ത
ന്യൂ​സി​ല​ൻ​ഡി​ൽ കാ​ണാ​താ​യ മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ഒ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു.
നോ​ർ​ത്ത്‌​ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു​പോ​യി കാ​ണാ​താ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.
ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
നോ​ർ​ത്ത്‌ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ 130 തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.
പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ130​ഓ​ളം പൈ​ല​റ്റ് തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.