• Logo

Allied Publications

Australia & Oceania
വേ​ള്‍​ഡ് മ​ദ​ര്‍ വി​ഷ​ന്‍ പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Share
ആ​ല​പ്പു​ഴ: വേ​ള്‍​ഡ് മ​ദ​ര്‍ വി​ഷ​ന്‍റെ ഒ​ൻ​പ​താ​മ​ത് ക​ണി​യാം​പ​റ​മ്പി​ല്‍ മേ​രി മാ​ത്യു മെ​മ്മോ​റി​യ​ല്‍ പു​ര​സ്‌​കാ​ര​ത്തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ന​ട​നും എ​ഴു​ത്തു​കാ​ര​നും സം​വി​ധാ​യ​ക​നും വേ​ള്‍​ഡ് മ​ദ​ര്‍ വി​ഷ​ന്‍ ചെ​യ​ര്‍​മാ​നു​മാ​യ ജോ​യി കെ.​ മാ​ത്യു​വി​ന്‍റെ മാ​താ​വ് മേ​രി മാ​ത്യു​വി​ന്‍റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. അ​വാ​ര്‍​ഡി​നാ​യി അ​പേ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ 30ന​കം [email protected] എ​ന്ന ഇ​മെ​യി​ലി​ല്‍ അ​യ​യ്ക്ക​ണം.

സെ​പ്റ്റം​ബ​റി​ല്‍ ന​ട​ക്കു​ന്ന വേ​ള്‍​ഡ് മ​ദ​ര്‍ വി​ഷ​ൻ 25ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും. മ​ദ​ര്‍ വി​ഷ​ന്‍ ആ​ഗോ​ള മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും അ​ന്ന് വി​ത​ര​ണം ചെ​യ്യും.

ജീ​വ​കാ​രു​ണ്യം, സാ​മൂ​ഹി​കം, വി​ദ്യാ​ഭ്യാ​സം എ​ന്നീ മേ​ഖ​ല​ക​ളി​ലെ സേ​വ​ന​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ലെ ദു​ര്‍​ബ​ല വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്ക് അ​വാ​ര്‍​ഡി​നാ​യി അ​പേ​ക്ഷി​ക്കാം.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ജീ​വ​കാ​രു​ണ്യ, വി​ജ്ഞാ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ, പാ​ച​കം എ​ന്നി​വ​യി​ല്‍ സ​ജീ​വ​മാ​യ വ്യ​ക്തി​ത്വ​ങ്ങ​ള്‍​ക്കും സം​ഘ​ട​ന​ക​ള്‍​ക്കും ഗ്രൂ​പ്പു​ക​ള്‍​ക്കും അ​പേ​ക്ഷി​ക്കാം. സം​ഘ​ട​ന​ക​ള്‍​ക്കും വ്യ​ക്തി​ക​ള്‍​ക്കും അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​ത​യു​ള്ള​വ​രെ നി​ര്‍​ദേ​ശി​ക്കാം.

സ​ന്ദേ​ശ ച​ല​ച്ചി​ത്ര​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​വി​ത​ര​ണ രം​ഗ​ത്തും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്തും അ​ഭി​മാ​നാ​ര്‍​ഹ​മാ​യ നേ​ട്ട​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വേ​ള്‍​ഡ് മ​ദ​ര്‍ വി​ഷ​ന്‍ ഇ​തി​ന​കം ചെ​റു​തും വ​ലു​തു​മാ​യ 12 സ​ന്ദേ​ശ ചി​ത്ര​ങ്ങ​ളും മൂ​ന്ന് ഡോ​ക്യൂ​മെ​ന്‍റ​റി​ക​ളും നി​ർ​മി​ച്ചു ക​ഴി​ഞ്ഞു. രാ​ജ്യാ​ന്ത​ര പു​ര​സ്കാ​ര​ങ്ങ​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ഇ​വ​യ്ക്ക് ല​ഭി​ക്കു​ക​യും ചെ​യ്തു.

ഓ​സ്ട്രേ​ലി​യ​ൻ വ​നി​താ എം​പി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു.
ക്യൂ​ൻ​സ്‌​ലാ​ൻ​ഡ്: മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ എം​പി ബ്രി​ട്ടാ​നി ലോ​ഗ.
മെ​ല്‍​ബ​ണ്‍ രൂ​പ​ത​യി​ലെ എ​സ്എം​വൈ​എം അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു.
കാ​ക്ക​നാ​ട്: മി​ഷ​ന്‍ സ​ന്ദേ​ശ​വു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ എ​സ്എം​വൈ​എം മെ​ല്‍​ബ​ണ്‍ രൂ​പ​ത പ്ര​തി​നി​ധി​ക​ളെ എ​സ്എം​വൈ​എം ഗ്ലോ​ബ​ല്‍ സ​മി​ത
ന്യൂ​സി​ല​ൻ​ഡി​ൽ കാ​ണാ​താ​യ മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ഒ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു.
നോ​ർ​ത്ത്‌​ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു​പോ​യി കാ​ണാ​താ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.
ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
നോ​ർ​ത്ത്‌ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ 130 തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.
പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ130​ഓ​ളം പൈ​ല​റ്റ് തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.