• Logo

Allied Publications

Australia & Oceania
ടു​വൂ​മ്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ വ്യ​ക്തി​ത്വ വി​ക​സ​ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി
Share
ബ്രി​സ്ബെ​യ്ന്‍: ടു​വൂ​മ്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ വ്യ​ക്തി​ത്വ വി​ക​സ​ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ള്‍ തി​രി​ച്ച​റി​യാ​നും പ​രി​പോ​ഷി​പ്പി​ക്കാ​നും അ​വ​രു​ടെ സ്വ​ഭാ​വ രൂ​പീ​ക​ര​ണ​വും ല​ക്ഷ്യ​മി​ട്ടു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍​ക്കാ​ണ് തു​ട​ക്ക​മാ​യ​ത്. ടു​വൂ​മ്പ റീ​ജ​ണ​ല്‍ കൗ​ണ്‍​സി​ല്‍ മേ​യ​ര്‍ ജി​യോ​ഫ് മാ​ക്ഡൊ​ണാ​ള്‍​ഡ് പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലോ​ക​ത്തി​ലെ മു​ഴു​വ​ന്‍ രാ​ജ്യ​ങ്ങ​ളു​ടെ​യും ദേ​ശീ​യ​ഗാ​ന​ങ്ങ​ള്‍ മ​ന​പാ​ഠ​മാ​ക്കി പാ​ടി പു​തി​യ ലോ​ക റെ​ക്കോ​ര്‍​ഡ് സ്യ​ഷ്ടി​ച്ച ലോ​ക ദേ​ശീ​യ ഗാ​നാ​ലാ​പ​ന സ​ഹോ​ദ​രി​മാ​രാ​യ ആ​ഗ്‌​നെ​സ് ജോ​യി​യും തെ​രേ​സ ജോ​യി​യും ഇ​രു​വ​രു​ടെ​യും പി​താ​വാ​യ ന​ട​നും എ​ഴു​ത്തു​കാ​ര​നും സം​വി​ധാ​യ​ക​നും മോ​ട്ടി​വേ​ഷ​ണ​ല്‍ സ്പീ​ക്ക​റു​മാ​യ ജോ​യ് കെ.​മാ​ത്യു​വും ചേ​ര്‍​ന്നാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ ന​യി​ച്ച​ത്.

പ​രി​ശീ​ല​ന പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ല്‍ ടു​വൂ​മ്പ റീ​ജ​ന​ല്‍ കൗ​ണ്‍​സി​ലി​ന്‍റെ മെ​ഡ​ല്‍ ന​ല്‍​കി ആ​ഗ്‌​ന​സി​നെ​യും തെ​രേ​സ​യേ​യും ആ​ദ​രി​ച്ചു. ഇ​രു​വ​ര്‍​ക്കും മേ​യ​ര്‍ ജി​യോ​ഫ് മാ​ക്‌​ഡൊ​ണാ​ള്‍​ഡ് ടു​വൂ​മ്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഉ​പ​ഹാ​ര​വും സ​മ്മാ​നി​ച്ചു.

അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ സെ​ക്ര​ട്ട​റി അ​നി​ല സു​നി​ല്‍, മ​ധു​രം മ​ല​യാ​ള പ​ദ്ധ​തി സ്‌​പോ​ണ്‍​സ​ര്‍ സാ​യി​നാ​ദ്, ക​മ്മി​റ്റി അം​ഗ​വും മ​ധു​രം മ​ല​യാ​ള​ത്തി​ന്‍റെ പ്ര​ധാ​ന അ​ധ്യാ​പി​ക​യു​മാ​യ പ്രി​യ ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജീ​നാ പോ​ൾ, മി​ഥു​ന്‍ ജേ​ക്ക​ബ്, നി​തി​ന്‍ ശ്രീ​നി​വാ​സ​ൻ, ജി​ന്‍റോ ജോ​സ​ഫ്, രാ​ഹു​ല്‍ സു​രേ​ഷ്, ജെ​നി​ന്‍ ബാ​ബു മ​ധു​രം മ​ല​യാ​ളം അ​ധ്യാ​പ​ക​രാ​യ അ​ബ്ദു​ള്‍ പ​ള്ളി​പ്പ​റ​മ്പി​ൽ, സു​നി അ​മ്മാ​ള്‍, ജി​ല്‍​മി പ്ര​സാ​ദ്, അ​മി​ത് ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.