• Logo

Allied Publications

Australia & Oceania
മെ​ൽ​ബ​ണി​ലെ ആ​ദ്യ മ​ല​യാ​ളി ത​മി​ഴ് ഐ​ക്യ സം​ഗ​മ​മാ​കാ​ൻ "നി​ലാ​വ്'
Share
മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​യി​ലെ ത​മി​ഴ് മ​ല​യാ​ളി സ​മൂ​ഹ​ങ്ങ​ളു​ടെ ഐ​ക്യം വി​ളി​ച്ചോ​തു​ന്ന സം​ഗ​മ​നി​ശ​യൊ​രു​ക്കാ​ൻ കൈ​കോ​ർ​ത്ത് മെ​ൽ​ബ​ൺ മ​ല​യാ​ളി യൂ​ത്ത് സൊ​സൈ​റ്റി​യും(​എം​എം​വൈ​എ​സ്) മെ​ൽ​ബ​ൺ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ത​മി​ഴ് സ്റ്റു​ഡ​ന്‍റ്സും(​മാ​റ്റ്സ്).

"നി​ലാ​വ്' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സം​ഗ​മം മെ​ൽ​ബ​ൺ പ​വി​ല​യ​നി​ൽ ജൂ​ൺ 23ന് ​അ​ര​ങ്ങേ​റും. സം​ഗ​മ​ത്തി​ന്‍റെ 750 ടി​ക്ക​റ്റു​ക​ൾ ഇ​പ്പോ​ൾ​ത്ത​ന്നെ വി​റ്റു​പോ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​മാ​യ എം​എം​വൈ​എ​സി​നൊ​പ്പം ചേ​ർ​ന്ന് "നി​ലാ​വ്' ഐ​ക്യ​നി​ശ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മാ​റ്റ്സ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ആ​യി​ര​ത്തോ​ളം പേ​ർ ഒ​രു​മി​ച്ചു​കൂ​ടു​ന്ന ഈ ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ ഹൃ​ദ്യ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ടി​ക്ക​റ്റു​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഇ​രു സം​ഘ​ട​ന​ക​ളും അ​റി​യി​ച്ചു.



ഓ​സ്ട്രേ​ലി​യ​ൻ സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യ എം​എം​വൈ​എ​സ്, "മേ​ളം' എ​ന്ന പേ​രി​ൽ മെ​ൽ​ബ​ണി​ൽ പ്രൗ​ഢോ​ജ്ജ്വ​ല​മാ​യ ഓ​ണാ​ഘോ​ഷം ന​ട​ത്തി​യ ശേ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ധാ​ന പ​രി​പാ​ടി​യാ​ണി​ത്.

രാ​ജ്യ​ത്തെ മ​റ്റ് പ്ര​വാ​സി സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന എം​എം​വൈ​എ​സ് ര​ക്ത​ദാ​ന ക്യാ​മ്പെ​യ്ന​ട​ക്കം ന​ട​ത്തി​യി​ട്ടു​ണ്ട്.

2021ൽ ​സ്ഥാ​പി​ത​മാ​യ മാ​റ്റ്സ് മെ​ൽ​ബ​ണി​ലെ ത​മി​ഴ് ജ​ന​ത​യ്ക്കി​ട​യി​ൽ ശ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള സം​ഘ​ട​ന​യാ​ണ്.

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.