• Logo

Allied Publications

Australia & Oceania
1500 പേ​ർ​ക്ക് സ​ദ്യ​യൊ​രു​ക്കാ​ൻ സി​ഡ്നി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ
Share
സി​ഡ്നി: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന സി​ഡ്‌​നി​യി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ണാ​ഘോ​ഷ​മാ​യ സി​ഡ്‌​മ​ൽ "പൊ​ന്നോ​ണം 23'ന്‍റെ ടി​ക്ക​റ്റു​ക​ൾ മു​ഴു​വ​ൻ ബു​ധ​നാ​ഴ്ച​യോ​ടെ വി​റ്റു​തീ​ർ​ന്നു.

സ്റ്റാ​ൻ​ഹോ​പ്പ് ഗാ​ർ​ഡ​ൻ​സി​ലു​ള്ള സി​ഡ്‌​മ​ൽ ഓ​ണം വി​ല്ലേ​ജി​ൽ രാ​വി​ലെ എ​ട്ടി​ന് അ​ത്ത​പൂ​ക്ക​ള മ​ത്സ​ര​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ വൈ​കു​ന്നേ​രം നാ​ലു​വ​രെ നീ​ണ്ടു​നി​ൽ​ക്കും.

കേ​ര​ള​ത്തി​ന്‍റെ ത​ന​തു കാ​ഴ്ച​ക​ളു​മാ​യി ഒ​രു​ക്കു​ന്ന ഓ​ണം വി​ല്ലേ​ജ് ഈ വ​ർ​ഷ​ത്തെ ഒ​രു പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും. ഓ​ണം വി​ല്ലേ​ജി​ലു​ള്ള കേ​ര​ള ത​ട്ടു​ക​ട, ഇ​ന്ത്യ​ൻ സ്‌​പൈ​സ് കാ​ർ​ട്ട് എ​ന്നീ ത​ട്ടു​ക​ട​ക​ളി​ൽ നി​ന്ന് ബ്രേ​ക്ഫാ​സ്റ്റും നാ​ട​ൻ സ്‌​നാ​ക്കു​ക​ളും കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളും വാ​ങ്ങാ​വു​ന്ന​താ​ണ്.

ഇ​തു കൂ​ടാ​തെ പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ ഓ​ണം ഫോ​ട്ടോ ബൂ​ത്ത്, 360 ഡി​ഗ്രി വീ​ഡി​യോ ബൂ​ത്ത് എ​ന്നി​വ​യും പ്ര​ത്യേ​ക ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും. രാ​വി​ലെ 11.30 നു ​സി​ഡ്‌​നി​യി​ൽ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ബോ​ളി ഉ​ൾ​പ്പെ​ടെ വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ ആ​രം​ഭി​ക്കും.

ര​സ​ക​ര​മാ​യ നാ​ട​ൻ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, ഇ​ൻ​ഡോ​സ്‌ റി​ഥം​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ചെ​ണ്ട​മേ​ളം, മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മേ​ള​നം, സി​ഡ്‌​നി​യു​ടെ ക​ലാ​കാ​ര​ൻ​മാ​ർ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ, പ്ര​ശ​സ്ത മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥി​ന്‍റെ മ​ക​നും യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​യു​മാ​യ വി​സ്മ​യ് മു​തു​കാ​ട് അ​വ​ത​രി​പ്പി​ക്കു​ന്ന മാ​ജി​ക് ഷോ ​എ​ന്നി​വ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു കൂ​ട്ടും.

സി​ഡ്‌​നി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ Multicultural NSW മാ​യി ചേ​ർ​ന്ന​വ​ത​രി​പ്പി​ക്കു​ന്ന പൊ​ന്നോ​ണം 23ന്‍റെ Title Sponsor Telsim, Partner Sponsor Nexa Homes, Platinum Sponsor RentaSpace Self Storage, Gold sponsors Commonwealth Bank Australia and Famous Kitchens എ​ന്നി​വ​രാ​ണ്‌.

Dezire Mortgage Solutions ആ​ണ് കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ സ്പോ​ൺ​സ​ർ. മീ​ഡി​യ പാ​ർ​ട്നെ​ർ​സ് SBS Malayalam, Metro Malayalam Australia, Malayaleepathram & Sydney Malyalees Channel.

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.