• Logo

Allied Publications

Delhi
ലീ​ല ഓം​ചേ​രി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച
Share
ന്യൂ​ഡ​ൽ​ഹി: അ​ന്ത​രി​ച്ച എ​ഴു​ത്തു​കാ​രി​യും സം​ഗീ​ത​ജ്ഞ​യു​മാ​യ പ​ദ്മ​ശ്രീ പ്ര​ഫ. ലീ​ല ഓം​ചേ​രി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ര​ണ്ട​ര​യ്ക്ക് ലോ​ധി ഗാ​ർ​ഡ​ൻ ശ്മ​ശാ​ന​ത്തി​ൽ. ഇ​ന്ന് മൃ​ത​ദേ​ഹം ഡ​ൽ​ഹി​യി​ലെ വ​സ​തി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ചു.

ഡ​ൽ​ഹി​യി​ലെ ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. എ​ഴു​ത്തു​കാ​ര​നാ​യ ഓം​ചേ​രി എ​ൻ.​എ​ൻ. പി​ള്ള​യാ​ണ് ഭ​ർ​ത്താ​വ്. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ തി​രു​വ​ട്ടാ​റി​ലെ മാ​ങ്കോ​യി​ക്ക​ൽ ത​റ​വാ​ട്ടി​ലാ​ണ് ജ​ന​നം.

ക​ന്യാ​കു​മാ​രി​യി​ലെ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം തി​രു​വ​ന​ന്ത​പു​രം വി​മ​ൻ​സ് കോ​ള​ജി​ൽ​നി​ന്ന് ക​ർ​ണാ​ട​ക സം​ഗീ​ത​ത്തി​ലും പ​ഞ്ചാ​ബ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത​ത്തി​ലും ബി​രു​ദം നേ​ടി. മീ​റ​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ബി​രു​ദാ​ന്ത​ര ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ ലീ​ല ഓം​ചേ​രി ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് സം​ഗീ​ത​ത്തി​ൽ പി​എ​ച്ച്ഡി നേ​ടി. ഓം​ചേ​രി എ​ൻ.​എ​ൻ. പി​ള്ള​യെ വി​വാ​ഹം ക​ഴി​ച്ച​തോ​ടെ ഡ​ൽ​ഹി​യി​ലാ​യി​രു​ന്നു താ​മ​സം.

1964ൽ ​ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ സം​ഗീ​താ​ധ്യാ​പി​ക​യാ​യി. മു​പ്പ​തു​വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം വി​ര​മി​ച്ചു. തി​രു​വ​ന​ന്ത​പു​രം ക​മു​ക​റ സ്കൂ​ൾ ഓ​ഫ് മ്യൂ​സി​ക് ആ​ൻ​ഡ് ഡാ​ൻ​സി​ന്‍റെ വി​സി​റ്റിം​ഗ് പ്ര​ഫ​സ​ർ, ഡ​ൽ​ഹി ദ​ക്ഷി​ണ​ഭാ​ര​തി പ്ര​സി​ഡ​ന്‍റ്, സ്വ​ര​ല​യ വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി വി​വി​ധ പ​ദ​വി​ക​ൾ വ​ഹി​ച്ചു.

ലീ​ലാ​ഞ്ജ​ലി, ജീ​വി​തം, ആ​ഹാ​ര​വും ആ​രോ​ഗ്യ​വും, ക​ഥാ​ഭാ​ര​തി, സം​ഗീ​താ​ദി, സം​ഗീ​ത​ത്തി​ന്‍റെ പ​ദ​വും പാ​ദ​വും തു​ട​ങ്ങി​യ കൃ​തി​ക​ൾ ര​ചി​ച്ചു. രാ​ജ്യം പ​ദ്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്. ശ്രീ​ദീ​പ് ഓം​ചേ​രി, ദീ​പ്തി ഓം​ചേ​രി എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. അ​ന്ത​രി​ച്ച പി​ന്ന​ണി​ഗാ​യ​ക​ൻ ക​മു​ക​റ പു​രു​ഷോ​ത്ത​മ​ൻ സ​ഹോ​ദ​ര​നാ​ണ്.

ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ കാ​ർ​ത്തി​ക പൊ​ങ്കാ​ല മെ​യ് 9 വ്യാ​ഴാ​ഴ്ച.
ന്യൂഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും കാ​ർ​ത്തി​ക ന​ക്ഷ​ത്ര​ത്തി​ൽ ന​ട​ത്തി വ​രു​ന്ന കാ​ർ​ത്തി​ക പൊ​ങ്
ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.