• Logo

Allied Publications

Australia & Oceania
ഗോ​ൾ​ഡ് കോ​സ്റ്റി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത​ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
ഗോൾഡ്കോസ്റ്റ്: ഓ​സ്ട്രേ​ലി​യ​യി​ലെ ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷ​ങ്ങ​ൾ വി​വി​ധ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ഓ​ർ​മോ ഹൈ​വെ ച​ർ​ച് ഹാ​ളി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ട്ടു.

പ്ര​സ്തു​ത ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ജിസിഎംഎ പ്ര​സി​ഡ​ന്‍റ് ​സി.പി. സാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ട​നും സം​വി​ധാ​യ​ക​നുമായ ജോ​യ് കെ. ​മാ​ത്യു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മ്മേ​ള​ന​ത്തി​ൽ റവ. ഫാ. ​ജെ​റി വ​ള്ളോം​കു​ന്നേ​ൽ എംസിബിഎസ്ഈ​സ്റ്റ​ർ സ​ന്ദേ​ശ​വും ഗോ​ൾ​ഡ് കോ​സ്റ്റ് ഹി​ന്ദു ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ​നെ​ദ് വി​ഷു സ​ന്ദേ​ശ​വും ന​ൽ​കി.​




ജിസിഎംഎ സെ​ക്രട്ട​റി ​ആന്‍റ​ണി ഫി​ലി​പ്പ് സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും വൈ​സ് പ്ര​സി​ഡ​ന്‍റ് ​മ​നോ​ജ് തോ​മ​സ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​ന്‍റർനാ​ഷ​ണൽ വി​ദ്യാ​ർ​ഥികളു​ൾ​പ്പെ​ടെ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ള്ള​വ​ർ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത​നൃ​ത്ത വി​സ്മ​യ​ങ്ങ​ൾ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് മി​ഴി​വേ​കി.

ജിസിഎംഎ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സാ​ന്ദ്ര വി. ​ബാ​ബു, ജെ​ൽ​ജോ ജെ​യിം​സ്, അ​രു​ൺ രാ​ധാ​കൃ​ഷ്ണ​ൻ, മോ​ൻ​സ് സ​ക്ക​റി​യ, ബി​ബി​ൻ മാ​ർ​ക്കോ​സ്, വി​പി​ൻ ജോ​സ​ഫ്, ക​മ​ൽ ച​ന്ദ്ര​ൻ, സി​ബി മാ​ത്യു എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തി​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

ആ​ഘോ​ഷ​ങ്ങ​ളോ​ട് ​അനു​ബ​ന്ധി​ച്ചു കേ​ര​ളീ​യ രു​ചി​ക്കൂ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ സ്നേ​ഹ​വി​രു​ന്നും ഉണ്ടായിരുന്നു.

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.