ലണ്ടൻ: പതിനെട്ടാം വർഷത്തിലേക്ക് ചുവടുകൾ വയ്ക്കുന്ന കെന്റിലെ മലയാളി കൂട്ടായ്മയായ സഹൃദയ ദ വെസ്റ്റ് കെന്റ് കേരളൈറ്റ്സിനു പുതിയ നേതൃത്വം. ടൺ ബ്രിഡ്ജ് വെൽസിലെ മാറ്റ് ഫീൾഡ് ഹാളിൽ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് സഹൃദയുടെ 2025 2026 വർഷത്തേക്കുള്ള പുതുനേതൃത്വത്തെ ഏകകണ്ഠേന തെരഞ്ഞെടുത്തത്.
202425 വർഷ ഭരണസമിതി പ്രസിഡന്റ് ആൽബർട്ട് ജോർജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിൽ ജനറല്‍ സെക്രട്ടറി ഷിനോ ടി പോൾ സമഗ്രമായ പ്രവർത്തന റിപ്പോര്‍ട്ടും ട്രഷറർ റോജിൻ വറുഗീസ് വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു.
തുടര്‍ന്ന് റിപ്പോർട്ടും കണക്കും ദേദഗതികളും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളുടെ മാർഗനിർദേശങ്ങളും അംഗങ്ങൾ ചർച്ച ചെയ്തു പാസാക്കി. ഭരണസമിതി അവതരിപ്പിച്ച പുതിയ ഭരണസമിതിയുടെ ഏഴംഗ പാനൽ ജനറൽ ബോഡി അംഗീകരിക്കുകയും തുടർന്നു പത്തൊമ്പത് അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും മൂന്നു പേരടങ്ങുന്ന ഓഡിറ്റേഴ്സ് ടീമിനെയും തെരഞ്ഞെടുത്തു
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ: പ്രസിഡന്റ് വിജു വറുഗീസ്, വൈസ് പ്രസിഡന്റ് അനൂഷ സന്തോഷ്, സെക്രട്ടറി ബിബിൻ എബ്രഹാം, ജോയിന്റ് സെക്രട്ടറി സുജിത്ത് മുരളി, ട്രഷറർ രോഹിത്ത് വർമ, ജോയിന്റ് ട്രഷറർ ഡെസ്മണ്ട് ജോൺ, പ്രോഗ്രാം കോഓർഡിനേറ്റർ ജോഷി സിറിയ്ക്ക്, എക്സ് ഒഫീഷോ ആൽബർട്ട് ജോർജ് & ഷിനോ ടി. പോൾ.
കമ്മറ്റിയംഗങ്ങൾ: സ്വർണമ്മ അജിത്ത്, ലിൻഡാ മനോജ്, റോസ് ജയ്സൺ, ബിജു ചെറിയാൻ, നിയാസ് മൂത്തേട്ടത്ത്, ജോമി ജോസഫ്, ഷിബി രാജൻ, സിജു ചാക്കോച്ചൻ, മെൽബിൻ ബേബി, വിജിൽ പോത്തൻ.
ഓഡിറ്റേഴ്സ്: മനോജ് കോത്തൂർ, റോജിൻ മാത്യു, ജയ്സൺ ആലപ്പാട്ട്.തുടർന്നു നടന്ന ചർച്ചയിൽ കഴിഞ്ഞ ഒരു വര്‍ഷക്കാലം നടത്തിയ പ്രവര്‍ത്തനങ്ങളില്‍ എല്ലാ സഹായസഹകരണങ്ങൾ നൽകിയ ഓരാ സഹൃദയനോടുമുള്ള സ്നേഹവും എല്ലാ സ്പോണ്സേഴ്സിനോടുമുള്ള പ്രത്യേക നന്ദിയും സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ആൽബർട്ട് ജോർജ് അറിയിച്ചു.
കൂടാതെ സ്തുത്യര്‍ഹമായ രീതിയില്‍ 17 വർഷം ഒത്തൊരുമയോടെ ഒരു സാമൂഹിക സാംസ്കാരിക ചാരിറ്റി സംഘടനയായി നിലനിന്ന സഹൃദയ എന്ന മലയാളി കൂട്ടായ്മയെ കൂടുതല്‍ കെട്ടുറപ്പോടെ മുന്പോട്ട് നയിക്കുകയാണ് പുതിയ കമ്മിറ്റിയുടെ ലക്ഷ്യമെന്നും അതിനായി എല്ലാ അസോസിയേഷന് അംഗങ്ങളും ആത്മാര്‍ഥമായി സഹകരിക്കണമെന്നും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വിജു വറുഗീസ് അഭ്യര്‍ഥിച്ചു. അഞ്ജു അബി നന്ദി പറഞ്ഞു.
|