• Logo

Allied Publications

Africa
സാംസംഗ് കപ്പ്2013: കേരള അസോസിയേഷന്‍ റണ്ണര്‍അപ്പ്
Share
നയ്റോബി: കെനിയയിലെ സൌത്ത് ഇന്ത്യന്‍ കള്‍ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാംസംഗ് കപ്പ്2013 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുന്‍ ചാംപ്യന്മാരായ കേരള മാസായ് മാരാ ടസ്കേഴ്സി(കേരള അസോസിയേഷന്‍ ഓഫ് കെനിയ)ന് റണ്ണര്‍ അപ് സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മൌണ്ട് കെനിയ ചാര്‍ജേഴ്സ് ആന്ധ്രപ്രദേശ് ആണ് ജേതാക്കള്‍. വാശിയേറിയ ഫൈനലില്‍ ആന്ധ്ര ടീം കേരള ടീമിനെ 76 റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര നിശ്ചിത 40 ഓവറില്‍ മൂന്നു വിക്കറ്റിന് 302 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരള ടീം 35 ഓവറില്‍ 226 റണ്‍സിന് ഓള്‍ ഔട്ട് ആയി.

കേരള ടീമിലെ ജോയ് ജോണ്‍ ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്സ്മാന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. തനു മൂര്‍ത്തി(മികച്ച വിക്കറ്റ് കീപ്പര്‍), ഗിരീഷ് നായര്‍ (ബെസ്റ്റ് ഫീല്‍ഡര്‍) എന്നിവരും കേരളത്തിന്റെ അഭിമാനമുയര്‍ത്തി.

ക്രിക്കറ്റ് കെനിയ ചെയര്‍പേഴ്സണ്‍ ജാക്കി ഹാന്‍, മുന്‍ കെനിയന്‍ ദേശീയ താരങ്ങളായ മോറിസ് ഒടുംബെ, സ്റ്റീവ് ടിക്കാളോ, കെന്നഡി ഒബൂയ തുടങ്ങിയവര്‍ മല്‍സര വേദിയിലെ വിശിഷ്ടാഥിതികളായിരുന്നു.

കെ​നി​യ​യി​ൽ ക​ന​ത്ത മ​ഴ: മ​ര​ണം 210 പി​ന്നി​ട്ടു.
ന​യ്റോ​ബി: കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കെ​നി​യ​യി​ൽ ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ലും പ്ര​ള​യ​ക്കെ​ടു​തി​യി​ലും മ​ര​ണം 210 പി​ന്
കെ​നി​യ​യി​ൽ അ​ണ​ക്കെ​ട്ട് ത​ക​ർ​ന്ന് 45 പേ​ർ മ​രി​ച്ചു.
നെ​യ്റോ​ബി: പ‌​ടി​ഞ്ഞാ​റ​ൻ കെ​നി​യ​യി​ൽ അ​ണ​ക്കെ​ട്ട് ത​ക​ർ​ന്ന് 45 പേ​ർ മ​രി​ച്ചു.
ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.
ഡാ​​ക്ക​​ർ: പ​​ടി​​ഞ്ഞാ​​റ​​ൻ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ ബു​​ർ​​ക്കി​​ന ഫാ​​സോ​​യി​​ല​​ൽ 223 ഗ്രാ​​മീ​​ണ​​രെ സൈ​​ന്യം കൂ​​ട്ട​​ക്കൊ​​ല ചെ​​യ്തു.
‌കെ​നി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം; സൈ​നി​ക മേ​ധാ​വി ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് പേ​ർ മ​രി​ച്ചു.
നെ​യ്‌​റോ​ബി: കെ​നി​യ​ൻ സൈ​നി​ക മേ​ധാ​വി​യും ഒ​ൻ​പ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി പ്ര​സി​ഡ​ന്‍റ് വി
മൊ​സാം​ബി​ക് തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി 90 പേ​ർ മ​രി​ച്ചു.
മാ​പു​ട്ടോ: മൊ​സാം​ബി​ക്കി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി തൊ​ണ്ണൂ​റി​ല​ധി​കം പേ​ർ മ​രി​ച്ചു.