• Logo

Allied Publications

Africa
കേരള അസോസിയേഷന്‍ ഓഫ് കെനിയ ഓണം ആഘോഷിച്ചു
Share
നെയ്റോബി: ഓണം വിത്ത് ഉണ്ണിമേനോന്‍ എന്നു പേരിട്ട ഓണം 2014 നെയ്റോബി രാജ്പുട്ട് ധോബി അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 21 ന് ആഘോഷിച്ചു.

രാവിലെ ഏഴിന് നടന്ന പൂക്കള മത്സരത്തോടെ ഓണഘോഷം ആരംഭിച്ചു. 11 ന് സാംസ്കാരിക പരിപാടികള്‍ ചെയര്‍മാന്‍ റഫി പോള്‍, വൈസ് ചെയര്‍മാന്‍ ലേഡി സംഗീത, സെക്രട്ടറി ഷാജഹാന്‍, ഖജാന്‍ജി സാബു ജോസഫ്, ട്രസ്റി മോഹന്‍ദാസ് എന്നിവര്‍ നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. ശ്രീഷ്ണ, ദീപാഷ, അക്ഷയ ആന്‍ഡ് അക്ഷിത എന്നിവരുടെ പ്രാഥന ഗീതം ആലപിച്ചു. കേരള അസോസിയേഷന്‍ ഓഫ് കെനിയയുടെ ചരിത്രത്തിലെ ആദ്യ ചാക്യാര്‍ കൂത്ത് അവതരിപ്പിച്ച ഉണ്ണികൃഷ്ണന്‍ കാണികളെ കൈയിലെടുത്തു. ഉണ്ണികൃഷ്ണന് കൂട്ടായി ശ്രീപ്രകാശ് മേനോന്‍ ശ്രദ്ധേയനായി. കൃതി പിങ്കി, പ്രസീന, നിമിത മേനോന്‍, പ്രിയ, ശാലിനി ഉണ്ണികൃഷ്ണന്‍, നിമിത, വിനീത, ജ്യോതി, ചിന്ത, പവിത്ര തുടങ്ങിയവര അവതരിപ്പിച്ച തിരുവാതിര ഓണം 2104 ന്റെ തിലകകുറിയായി.

വീരാജ് മാവേലിയായി എല്ലാ മലയാളികള്‍ക്കും ഓണം ആശംസിച്ചപ്പോള്‍, കൊച്ചുകുട്ടികള്‍ താലപൊലിയോടെ മാവേലിയെ അകമ്പടി ചെയ്തു. തുടര്‍ന്ന് ധനജയന്‍, വിജി കൃഷണ, സോമരാജ് എന്നിവര്‍ നേതൃത്വം നല്‍കിയ ഓണസദ്യയില്‍ ആയിരത്തോളം മലയാളികളും മറ്റു സൌത്ത് ഇന്ത്യക്കാരും ആസ്വദിച്ചു.

ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്രധാന ആകര്‍ഷണം മലയാള സിനിമ പിന്നണി പാട്ടുകാരനായ ഉണ്ണിമേനോന്‍, പ്രീതി വാര്യര്‍, വയലിന്‍ മാസ്റര്‍ സബരീഷ് തുടങ്ങിയവര്‍ അവതരിപ്പിച്ച മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന ഗാനമേള ആയിരുന്നു. സുജിത് പിള്ളെ നന്ദി പ്രകാശനം നടത്തിയപ്പോള്‍, തോമസ് കാര്യപരിപാടികളുടെ മാസ്റര്‍ ഓഫ് സെറിമണി ആയിരുന്നു.

റിപ്പോര്‍ട്ട്: റാഫി പോള്‍

കെ​നി​യ​യി​ൽ ക​ന​ത്ത മ​ഴ: മ​ര​ണം 210 പി​ന്നി​ട്ടു.
ന​യ്റോ​ബി: കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കെ​നി​യ​യി​ൽ ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ലും പ്ര​ള​യ​ക്കെ​ടു​തി​യി​ലും മ​ര​ണം 210 പി​ന്
കെ​നി​യ​യി​ൽ അ​ണ​ക്കെ​ട്ട് ത​ക​ർ​ന്ന് 45 പേ​ർ മ​രി​ച്ചു.
നെ​യ്റോ​ബി: പ‌​ടി​ഞ്ഞാ​റ​ൻ കെ​നി​യ​യി​ൽ അ​ണ​ക്കെ​ട്ട് ത​ക​ർ​ന്ന് 45 പേ​ർ മ​രി​ച്ചു.
ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.
ഡാ​​ക്ക​​ർ: പ​​ടി​​ഞ്ഞാ​​റ​​ൻ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ ബു​​ർ​​ക്കി​​ന ഫാ​​സോ​​യി​​ല​​ൽ 223 ഗ്രാ​​മീ​​ണ​​രെ സൈ​​ന്യം കൂ​​ട്ട​​ക്കൊ​​ല ചെ​​യ്തു.
‌കെ​നി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം; സൈ​നി​ക മേ​ധാ​വി ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് പേ​ർ മ​രി​ച്ചു.
നെ​യ്‌​റോ​ബി: കെ​നി​യ​ൻ സൈ​നി​ക മേ​ധാ​വി​യും ഒ​ൻ​പ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി പ്ര​സി​ഡ​ന്‍റ് വി
മൊ​സാം​ബി​ക് തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി 90 പേ​ർ മ​രി​ച്ചു.
മാ​പു​ട്ടോ: മൊ​സാം​ബി​ക്കി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി തൊ​ണ്ണൂ​റി​ല​ധി​കം പേ​ർ മ​രി​ച്ചു.