• Logo

Allied Publications

Africa
സന്യാസ ജീവിതത്തിന്റെ സുവര്‍ണശോഭയില്‍ ലിയോബാമ
Share
ഉംറ്റാറ്റാ (സൌത്ത് ആഫ്രിക്ക): വിദ്യാഭ്യാസ, ആതുരശുശ്രൂഷാ, സാമൂഹിക രംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മഹത്വ്യക്തിത്വത്തിനുടമയായ സിസ്റര്‍ ലിയോബ സന്യാസ ജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു.

ഈരാറ്റുപേട്ടയില്‍ ജനിച്ചു, അരുവിത്തുറ ഫ്രാന്‍സിസ്കന്‍ ക്ളാരിസ്റ് മഠത്തില്‍ ചേര്‍ന്നു. തുടര്‍ന്നു പാലാ അല്‍ഫോന്‍സ കോളജില്‍ വൈസ് പ്രിന്‍സിപ്പലായും കോണ്‍ഗ്രിഗേഷന്റെ മറ്റു പ്രമുഖ മേഖലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2010ല്‍ സൌത്ത് ആഫ്രിക്കയിലെ ഉംറ്റാറ്റായില്‍ പ്രവര്‍ത്തിക്കുന്ന കന്നീസ ചില്‍ഡ്രന്‍സ് ഹോമിന്റെ സാരഥിയായി. അശരണരും അഗതികളും അവഗണിക്കപ്പെട്ടവരുമായ ഒരു പറ്റം കുഞ്ഞുങ്ങളെ, തന്റെ സ്വന്തം മക്കളായി പരിപാലിച്ചു പോരുന്നു.

ലിയോബാമയുടെ കന്നീസ അനാഥ ശിശുഭവനത്തിലെ പ്രവര്‍ത്തനം ഇവിടെ വസിക്കുന്ന എല്ലാ മലയാളികള്‍ക്കെന്നല്ല നാനാ ജാതി മതസ്തര്‍ക്കും ഒരു മാതൃകയാണ്. ഭവനത്തിലെ അന്തേവാസികള്‍ക്കൊപ്പം ഒരാഘോഷങ്ങള്‍ക്കും പോകാന്‍ കൂട്ടാക്കാതെ, നിശബ്ദ സ്നേഹത്തിന്റേയും നിറകുടമായി എല്ലാവരുടെയും നന്മയ്ക്കായി പ്രാര്‍ഥനയോടെ ജീവിക്കുന്ന ലിയോബാമ ഉംറ്റാറ്റാക്കാരുടെ ആലംബവും ആശ്രയവും അനുഗ്രഹവുമാണ്.

സാത്വിക ത്യാഗിയായ അല്‍ഫോന്‍സാമ്മയുടെ സന്യാസ കുടുംബത്തില്‍നിന്നുള്ള ലിയോബാമയ്ക്ക് ദൈവം എല്ലാ അനുഗ്രഹങ്ങളും നല്‍കി പരിപാലിച്ചുകൊണ്ട് അനേക ജീവിതങ്ങള്‍ക്കു താങ്ങായി തണലായി അനുഗ്രഹമായി തീരാന്‍ ഇടവരട്ടെ എന്ന് ഉംറ്റാറ്റാ നിവാസികള്‍ ആശംസിച്ചു.

കെ​നി​യ​യി​ൽ ക​ന​ത്ത മ​ഴ: മ​ര​ണം 210 പി​ന്നി​ട്ടു.
ന​യ്റോ​ബി: കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കെ​നി​യ​യി​ൽ ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ലും പ്ര​ള​യ​ക്കെ​ടു​തി​യി​ലും മ​ര​ണം 210 പി​ന്
കെ​നി​യ​യി​ൽ അ​ണ​ക്കെ​ട്ട് ത​ക​ർ​ന്ന് 45 പേ​ർ മ​രി​ച്ചു.
നെ​യ്റോ​ബി: പ‌​ടി​ഞ്ഞാ​റ​ൻ കെ​നി​യ​യി​ൽ അ​ണ​ക്കെ​ട്ട് ത​ക​ർ​ന്ന് 45 പേ​ർ മ​രി​ച്ചു.
ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.
ഡാ​​ക്ക​​ർ: പ​​ടി​​ഞ്ഞാ​​റ​​ൻ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ ബു​​ർ​​ക്കി​​ന ഫാ​​സോ​​യി​​ല​​ൽ 223 ഗ്രാ​​മീ​​ണ​​രെ സൈ​​ന്യം കൂ​​ട്ട​​ക്കൊ​​ല ചെ​​യ്തു.
‌കെ​നി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം; സൈ​നി​ക മേ​ധാ​വി ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് പേ​ർ മ​രി​ച്ചു.
നെ​യ്‌​റോ​ബി: കെ​നി​യ​ൻ സൈ​നി​ക മേ​ധാ​വി​യും ഒ​ൻ​പ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി പ്ര​സി​ഡ​ന്‍റ് വി
മൊ​സാം​ബി​ക് തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി 90 പേ​ർ മ​രി​ച്ചു.
മാ​പു​ട്ടോ: മൊ​സാം​ബി​ക്കി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി തൊ​ണ്ണൂ​റി​ല​ധി​കം പേ​ർ മ​രി​ച്ചു.