• Logo

Allied Publications

Africa
കേരള അസോസിയേഷന്‍ ഓഫ് കെനിയക്കു നവ സാരഥികള്‍
Share
നെയ്റോബി: കേരള അസോസിയേഷന്‍ ഓഫ് കെനിയയുടെ വാര്‍ഷിക സമ്മേളനവും കൊച്ചു കുരുന്നുകള്‍ക്കായി സംഘടിപ്പിച്ച കിങ്ങിണിക്കൂട്ടവും നെയ്റോബി ഓഷ്ഹ്വാല്‍ സ്കൂള്‍ അങ്കണത്തില്‍ മാര്‍ച്ച് ആറിനു അരങ്ങേറി. അസോസിയേഷന്‍ന്റെ 61ാമത് വാര്‍ഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ മാഗസിന്‍ 'കൈയൊപ്പ്' പ്രകാശനം ഡോ. മേരി ജോളിയും ഡോ. ആനി ജോര്‍ജും ചേര്‍ന്നു പ്രകാശനം ചെയ്തു. മാഗസിന്‍ ചീഫ് എഡിറ്റര്‍ രാജ് മോഹനനും സബ് എഡിറ്റര്‍ ആഷ്ലി, ഘാന സാജന്‍, സംഗീത എന്നിവര്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. തുടര്‍ന്നു കൊച്ചു കുട്ടികള്‍ അവതരിപ്പിച്ച പാട്ടുകളും നൃത്തനൃത്യങ്ങളും അരങ്ങേറി.

വാര്‍ഷിക പൊതുയോഗത്തില്‍ സെക്രട്ടറി പ്രദീപ് നായര്‍ വാര്‍ഷിക അവലോകനവും ട്രഷറര്‍ സക്കീര്‍ ഹുസൈന്‍ വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. ചെയര്‍മാന്‍ താനു മൂര്‍ത്തി നന്ദി പറഞ്ഞു. തുടര്‍ന്നു സംഘടനയുടെ പുതിയ ഭാരവാഹികളായി പ്രദീപ് നായര്‍ (ചെയര്‍മാന്‍), രോഷ്നി ഷാജഹാന്‍ (വൈസ് ചെയര്‍പേഴ്സണ്‍), പ്രകാശ് മേനോന്‍ (ജനറല്‍ സെക്രട്ടറി), അഭിലാഷ് (ജോ. സെക്രട്ടറി), ഉത്തം കുമാര്‍ (ട്രഷറര്‍), ഘാന സാജന്‍ (കലാ വിഭാഗം), വിജേഷ് വര്‍മ (കായിക വിഭാഗം) എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി ചന്ദ്രശേഖര്‍, മനീഷ് നായര്‍, രാജേഷ് കസു, സുഭാഷ്, പൌഷ മാര്‍, മനു രാജന്‍, ബിജോ എന്നിവരെയും തെരഞ്ഞെടുത്തു.

ട്രസ്റിരായ നന്ദന്‍ നായര്‍, ഏബ്രഹാം എന്നിവര്‍ തെരഞ്ഞെടുപ്പു നടപടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഡോ. റാഫി പോള്‍

കെ​നി​യ​യി​ൽ ക​ന​ത്ത മ​ഴ: മ​ര​ണം 210 പി​ന്നി​ട്ടു.
ന​യ്റോ​ബി: കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കെ​നി​യ​യി​ൽ ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ലും പ്ര​ള​യ​ക്കെ​ടു​തി​യി​ലും മ​ര​ണം 210 പി​ന്
കെ​നി​യ​യി​ൽ അ​ണ​ക്കെ​ട്ട് ത​ക​ർ​ന്ന് 45 പേ​ർ മ​രി​ച്ചു.
നെ​യ്റോ​ബി: പ‌​ടി​ഞ്ഞാ​റ​ൻ കെ​നി​യ​യി​ൽ അ​ണ​ക്കെ​ട്ട് ത​ക​ർ​ന്ന് 45 പേ​ർ മ​രി​ച്ചു.
ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.
ഡാ​​ക്ക​​ർ: പ​​ടി​​ഞ്ഞാ​​റ​​ൻ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ ബു​​ർ​​ക്കി​​ന ഫാ​​സോ​​യി​​ല​​ൽ 223 ഗ്രാ​​മീ​​ണ​​രെ സൈ​​ന്യം കൂ​​ട്ട​​ക്കൊ​​ല ചെ​​യ്തു.
‌കെ​നി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം; സൈ​നി​ക മേ​ധാ​വി ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് പേ​ർ മ​രി​ച്ചു.
നെ​യ്‌​റോ​ബി: കെ​നി​യ​ൻ സൈ​നി​ക മേ​ധാ​വി​യും ഒ​ൻ​പ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി പ്ര​സി​ഡ​ന്‍റ് വി
മൊ​സാം​ബി​ക് തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി 90 പേ​ർ മ​രി​ച്ചു.
മാ​പു​ട്ടോ: മൊ​സാം​ബി​ക്കി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി തൊ​ണ്ണൂ​റി​ല​ധി​കം പേ​ർ മ​രി​ച്ചു.