• Logo

Allied Publications

Africa
യുവ വൈദികൻ ടാൻസാനിയയിൽ നിര്യാതനായി
Share
മാനന്തവാടി: യുവ വൈദികൻ തലപ്പുഴ യവനാർകുളം മറ്റത്തിലാനി ഫാ. ഷനോജ് (29) ഹൃദയാഘാതത്തെതുടർന്ന് ടാൻസാനിയയിൽ നിര്യാതനായി. സിഎസ് ടി സഭയുടെ കോഴിക്കോട് സെന്റ് തോമസ് പ്രോവിൻസ് അംഗമായ ഇദ്ദേഹം മൂന്നുമാസം മുമ്പാണ് മിഷൻ പ്രവർത്തനത്തിനായി വിദേശത്തേക്കു പോയത്.

ബുധനാഴ്ച സഹവൈദികർക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെയാണു കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തലശേരി ഗുഡ്ഷെപ്പേർഡ് സെമിനാരിയിലായിരുന്നു ഫാ.ഷനോജിന്റെ വൈദിക പഠനം. 2015 ജനുവരിയിലാണ് വൈദികപട്ടം ലഭിച്ചത്. യവനാർകുളം സെന്റ് മേരീസ് ദേവാലയത്തിലായിരുന്നു പ്രഥമ ദിവ്യബലി അർപ്പണം. പോരൂർ ജിഎൽപി സ്കൂൾ, സർവോദയ യുപി സ്കൂൾ, കല്ലോടി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിയിരുന്നു പ്രാഥമിക വിദ്യാഭ്യാസം. വൈദിക പഠനം പൂർത്തിയാക്കിയശേഷം ആദ്യവർഷം അട്ടപ്പാടി നക്കുപ്പതി സെന്റ് ബേസിൽ ആശ്രമത്തിലാണു സേവനം അനുഷ്ഠിച്ചത്.

മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുന്നതിനനുസരിച്ചു സംസ്കാരം ശ്രീകണ്ഠപുരം കോട്ടൂർ സെന്റ് തോമസ് ആശ്രമ സെമിത്തേരിയിൽ നടത്തും. സഹോദരങ്ങൾ: ഷൈൻ, ജ്യോത്സ്ന, ജസ്ന, ലിബിൻ.

കെ​നി​യ​യി​ൽ ക​ന​ത്ത മ​ഴ: മ​ര​ണം 210 പി​ന്നി​ട്ടു.
ന​യ്റോ​ബി: കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കെ​നി​യ​യി​ൽ ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ലും പ്ര​ള​യ​ക്കെ​ടു​തി​യി​ലും മ​ര​ണം 210 പി​ന്
കെ​നി​യ​യി​ൽ അ​ണ​ക്കെ​ട്ട് ത​ക​ർ​ന്ന് 45 പേ​ർ മ​രി​ച്ചു.
നെ​യ്റോ​ബി: പ‌​ടി​ഞ്ഞാ​റ​ൻ കെ​നി​യ​യി​ൽ അ​ണ​ക്കെ​ട്ട് ത​ക​ർ​ന്ന് 45 പേ​ർ മ​രി​ച്ചു.
ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.
ഡാ​​ക്ക​​ർ: പ​​ടി​​ഞ്ഞാ​​റ​​ൻ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ ബു​​ർ​​ക്കി​​ന ഫാ​​സോ​​യി​​ല​​ൽ 223 ഗ്രാ​​മീ​​ണ​​രെ സൈ​​ന്യം കൂ​​ട്ട​​ക്കൊ​​ല ചെ​​യ്തു.
‌കെ​നി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം; സൈ​നി​ക മേ​ധാ​വി ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് പേ​ർ മ​രി​ച്ചു.
നെ​യ്‌​റോ​ബി: കെ​നി​യ​ൻ സൈ​നി​ക മേ​ധാ​വി​യും ഒ​ൻ​പ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി പ്ര​സി​ഡ​ന്‍റ് വി
മൊ​സാം​ബി​ക് തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി 90 പേ​ർ മ​രി​ച്ചു.
മാ​പു​ട്ടോ: മൊ​സാം​ബി​ക്കി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി തൊ​ണ്ണൂ​റി​ല​ധി​കം പേ​ർ മ​രി​ച്ചു.