Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
ക​മ​ൽ അ​ന്നും ഇ​ന്നും വൈ​റ​ലാ​ണ്
നാ​ല​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​ന​പ്രി​യ സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍. 38 വ​ര്‍​ഷ​ത്തി​നി​ടെ 48 ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്ത ക​മ​ൽ ഒ​ട്ട​ന​വ​ധി ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥ​യൊ​രു​ക്കി.

നാ​ല​ര വ​ര്‍​ഷം മു​ന്പ് പ്ര​ണ​യ​മീ​നു​ക​ളു​ടെ ക​ട​ല്‍ എ​ന്ന സി​നി​മ​യാ​യി​രു​ന്നു ഒ​ടു​വി​ല്‍ സം​വി​ധാ​നം ചെ​യ്ത​ത്. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍റെ തി​ര​ക്കു​ക​ളു​മൊ​ക്കെ​യാ​യി സി​നി​മ​യി​ൽ​നി​ന്നു മാ​റി​നി​ന്ന ക​മ​ല്‍ "വി​വേ​കാ​ന​ന്ദ​ന്‍ വൈ​റ​ലാ​ണ്' എ​ന്ന സി​നി​മ‍​യു​മാ​യാ​ണ് തി​രി​ച്ചെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും ക​മ​ല്‍ ത​ന്നെ. ഷൈ​ന്‍ ടോം ​ചാ​ക്കോ, സ്വാ​സി​ക, ഗ്രേ​സ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന ചി​ത്രം ഷൈ​ന്‍ ടോം ​ചാ​ക്കാ​യു​ടെ നൂ​റാ​മ​ത്തെ സി​നി​മ​കൂ​ടി​യാ​ണ്. ക​മ​ല്‍ സ​ണ്‍​ഡേ ദീ​പി​ക​യോ​ട്...

നാ​ല​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള

സി​നി​മ​യി​ല്‍ എ​നി​ക്ക് ഒ​രി​ട​വേ​ള വ​രാ​ന്‍ പ്ര​ധാ​ന കാ​ര​ണം ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ ആ​യി​രു​ന്ന കാ​ല​ത്തെ ചി​ല തി​ര​ക്കു​ക​ളാ​ണ്. അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫി​ലിം ഫെ​സ്റ്റി​വ​ല്‍ ന​ട​ത്തു​ന്ന​തി​ല​ട​ക്കം കു​റെ​യേ​റെ പ്ര​തി​സ​ന്ധി​ക​ൾ- പ്ര​ള​യ​വും കോ​വി​ഡും ഒ​ക്കെ വ​ന്നു.

ആ​ദ്യ ലോ​ക്ഡൗ​ണ്‍ ക​ഴി​ഞ്ഞു നാ​ലു സ്ഥ​ല​ങ്ങ​ളി​ലാ​യി ഫി​ലിം ഫെ​സ്റ്റി​വ​ൽ ന​ട​ത്താ​നാ​യി തീ​രു​മാ​നി​ച്ച​പ്പോ​ള്‍ അ​ങ്ങ​നെ​യും കു​റെ സ​മ​യം പോ​യി. പി​ന്നാ​ലെ ര​ണ്ടാ​മ​തും കോ​വി​ഡ് വ​ന്നു. തി​യ​റ്റ​റു​ക​ളെ​ല്ലാം അ​ഞ്ചെ​ട്ടു മാ​സം അ​ട​ച്ചി​ടേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി. അ​ങ്ങ​നെ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ശ​രി​ക്കും ബ്ലാ​ങ്കാ​യ അ​വ​സ്ഥ​യി​ലെ​ത്തി.

2021 ഡി​സം​ബ​ര്‍ 31നാ​ണ് അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തു​ള്ള എ​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​ത്. പി​ന്നീ​ടാ​ണ് ഞാ​ന്‍ വീ​ണ്ടും സി​നി​മ​യെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​ത്. അ​പ്പോ​ഴേ​ക്കും കോ​വി​ഡൊ​ക്കെ മാ​റി സി​നി​മാ​രം​ഗം മെ​ല്ലെ സ​ജീ​വ​മാ​യി​രു​ന്നു. ആ ​സ​മ​യ​ത്താ​ണ് ഒ​ടി​ടി പ്ലാ​റ്റ്‌​ഫോം സ​ജീ​വ​മാ​യ​ത്.

അ​തോ​ടെ സി​നി​മ വേ​റൊ​രു രീ​തി​യി​ലേ​ക്കു മാ​റി. ഒ​ടി​ടി സി​നി​മ ഒ​രു രീ​തി​യി​ലും തി​യ​റ്റ​ർ സി​നി​മ വേ​റൊ​രു രീ​തി​യി​ലു​മാ​യി. ഇ​തി​ല്‍ ഏ​തു​ത​രം സി​നി​മ​യാ​ണു ചെ​യ്യേ​ണ്ട​തെ​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​വു​മു​ണ്ടാ​യി. അ​ങ്ങ​നെ​യും കു​റ​ച്ചു സ​മ​യം പോ​യി.

പി​ന്നീ​ടാ​ണ് തി​ര​ക്ക​ഥ എ​ഴു​താ​ന്‍ തു​ട​ങ്ങി​യ​ത്. ആ​ദ്യ​മൊ​രു തി​ര​ക്ക​ഥ​യെ​ഴു​തി. അ​തു ചെ​യ്യാ​ൻ കു​റ​ച്ചു സ​മ​യം വേ​ണ​മെ​ന്നു വ​ന്ന​തോ​ടെ വി​വേ​കാ​ന​ന്ദ​ന്‍ വൈ​റ​ലാ​ണ് എ​ന്ന സി​നി​മ​യു​ടെ തി​ര​ക്ക​ഥാ ര​ച​ന​യി​ലേ​ക്കു ക​ട​ന്നു. ഈ ​സ​ബ്ജ​ക്ട് വ​ന്ന​പ്പോ​ള്‍​ത്ത​ന്നെ പെ​ട്ടെ​ന്നു ചെ​യ്യാ​ന്‍ പ​റ്റു​ന്ന സി​നി​മ​യാ​ണെ​ന്നു തോ​ന്നി​യി​രു​ന്നു.

വി​വേ​കാ​ന​ന്ദ​ന്‍ വൈ​റ​ലാ​ണ്

ഈ ​കാ​ല​ത്തു പ​റ​യേ​ണ്ട ഒ​രു സി​നി​മ​യാ​ണി​ത്. എ​ല്ലാ കാ​ല​ത്തും ന​മ്മു​ടെ നാ​ട്ടി​ല്‍ ഈ ​സി​നി​മ​യി​ൽ പ​റ​യു​ന്ന സം​ഭ​വ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​ലെ വി​വേ​കാ​ന​ന്ദ​ന്മാ​ര്‍ ന​മ്മു​ടെ നാ​ട്ടി​ല്‍ നൂ​റ്റാ​ണ്ടു​ക​ളാ​യു​ണ്ട്. പ​ക്ഷേ, മു​മ്പു​ണ്ടാ​യി​രു​ന്ന സാ​ഹ​ച​ര്യ​മ​ല്ല ഇ​ന്ന്. അ​തു​കൊ​ണ്ടാ​ണ് സി​നി​മ​യ്ക്കു കാ​ലി​ക​പ്ര​സ​ക്തി കൈ​വ​രു​ന്ന​ത്.



വ​ള​രെ സീ​രി​യ​സാ​യ ഒ​രു വി​ഷ​യ​മാ​ണെ​ങ്കി​ലും ഒ​രു സ​റ്റ​യ​ര്‍ (ആ​ക്ഷേ​പ​ഹാ​സ്യം) പോ​ലെ​യാ​ണ് സി​നി​മ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ ചെ​യ്‌​തെ​ങ്കി​ല്‍ മാ​ത്ര​മേ ഈ ​സി​നി​മ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ക​യു​ള്ളു എ​ന്നു മ​ന​സി​ലാ​ക്കി​യ​തി​നാ​ലാ​ണ് ഇ​ങ്ങ​നെ​യൊ​രു സ്‌​ക്രി​പ്റ്റും ട്രീ​റ്റ്‌​മെ​ന്‍റും ആ​ലോ​ചി​ച്ച​ത്.

ഡേ​റ്റി​നു​വേ​ണ്ടി കാ​ത്തി​രു​ന്നു

ഈ ​സി​നി​മ​യ്ക്കു മു​മ്പു മ​റ്റൊ​രു സി​നി​മ ചെ​യ്യാ​ന്‍ പ്ലാ​ന്‍ ചെ​യ്തി​രു​ന്നു. അ​തി​നാ​യി ഒ​രു ന​ട​ന്‍റെ ഡേ​റ്റി​നാ​യി കാ​ത്തി​രു​ന്നെ​ങ്കി​ലും അ​തു ന​ട​ന്നി​ല്ല. ആ ​ന​ട​ൻ ആ​രാ​ണെ​ന്നു പ​റ​യു​ന്നി​ല്ല. മ​ല​യാ​ള​ത്തി​ലെ ഒ​രു യു​വ​ന​ട​നാ​ണെ​ന്നു മാ​ത്രം പ​റ​യാം.

സി​നി​മ​യി​ല്‍ ഇ​തൊ​ക്കെ സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്. എ​നി​ക്കു സി​നി​മ​യി​ല്‍ ഒ​രി​ട​വേ​ള വ​ന്ന​തി​ന് ഇ​തും ഒ​രു കാ​ര​ണ​മാ​ണ്. ഞാ​ന്‍ സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന കാ​ല​ത്തു തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന സ​മ​യ​ത്തു​ത​ന്നെ ഇ​ന്ന​യാ​ളാ​ണ് നാ​യ​ക​നാ​ക്കേ​ണ്ട​തെ​ന്നു തീ​രു​മാ​നി​ക്കു​ക​യും അ​വ​രു​മാ​യി ഇ​ക്കാ​ര്യം സം​സാ​രി​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു.

അ​ക്കാ​ല​ത്തു ര​ണ്ടു മൂ​ന്നു വ​ര്‍​ഷ​ത്തേ​ക്കൊ​ന്നും ന​ട​ന്മാ​ർ ഡേ​റ്റ് ന​ല്‍​കു​ന്ന രീ​തി​യു​ണ്ടാ​യി​രു​ന്നി​ല്ല. അ​ന്ന് ഇ​ത്ര​യ​ധി​കം പ​ട​ങ്ങ​ളും ഇ​ല്ലാ​ത്ത​തി​നാ​ല്‍ വൈ​കാ​റി​ല്ലാ​യി​രു​ന്നു. ഒ​രു തി​ര​ക്ക​ഥ പൂ​ര്‍​ത്തി​യാ​യാ​ല്‍ ഉ​ട​ന്‍ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​യി​ല്ലെ​ങ്കി​ല്‍ അ​തി​ന്‍റെ പ്ര​സ​ക്തി ന​ഷ്ട​പ്പെ​ടും. അ​ല്ലെ​ങ്കി​ല്‍ അ​തി​നോ​ടു​ള്ള ആ​വേ​ശം ന​ഷ്ട​പ്പെ​ടും. അ​താ​ണ് സം​ഭ​വി​ച്ച​ത്.

അ​സി. ഡ​യ​റ​ക്ട​റാ​യി വ​ന്ന ഷൈ​ന്‍

ഷൈ​ൻ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി എ​ന്നോ​ടൊ​പ്പം വ​ര്‍​ക്ക് ചെ​യ്യു​ന്ന സ​മ​യ​ത്തൊ​ന്നും അ​ഭി​ന​യി​ക്കാ​ന്‍ മോ​ഹ​മു​ണ്ടെ​ന്ന കാ​ര്യം അ​വ​ൻ എ​ന്നോ​ടു പ​റ​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ൽ, സെ​റ്റി​ലു​ള്ള പ​ല​ര്‍​ക്കും അ​ത​റി​യാ​മാ​യി​രു​ന്നു.

എ​ന്‍റെ അ​സി​സ്റ്റ​ന്‍റാ​യി​രു​ന്ന സ​മ​യ​ത്ത് ആ​ഷി​ക് അ​ബു​വി​ന്‍റെ ചി​ല സി​നി​മ​ക​ളി​ലും ഷൈ​ന്‍ അ​സി.​ഡ​യ​റ​ക്ട​റാ​യി. ആ ​സ​മ​യ​ത്ത് ഞാ​ന്‍ കു​റ​ച്ചു​കാ​ലം ഷൈ​നെ നേ​രി​ട്ടു ക​ണ്ടി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​സ​മ​യ​ത്താ​ണ് ഗ​ദ്ദാ​മ​യു​ടെ സ്‌​ക്രി​പ്റ്റ്‌​വ​ര്‍​ക്ക് ന​ട​ക്കു​ന്ന​ത്.



ഈ ​സി​നി​മ​യി​ല്‍ മ​രു​ഭൂ​മി​യി​ലെ ആ​ട്ടി​ട​യ​നാ​യി ബ​ഷീ​ര്‍ എ​ന്ന ക​ഥാ​പാ​ത്രം ചെ​യ്യാ​ന്‍ ഒ​രാ​ളെ വേ​ണ​മാ​യി​രു​ന്നു. ഇ​തി​നാ​യി ഓ​ഡി​ഷ​ന്‍ ഒ​ക്കെ ന​ട​ത്തി​യെ​ങ്കി​ലും ഞാ​ൻ മ​ന​സി​ൽ ക​ണ്ട​യാ​ളെ ല​ഭി​ച്ചി​ല്ല. ആ ​സ​മ​യ​ത്താ​ണ് എ​ന്‍റെ അ​ന്ന​ത്തെ പ്രൊ​ഡ​ക്‌​ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ അ​ടു​ത്ത കാ​ല​ത്തെ​ങ്ങാ​നും ഷൈ​നെ ക​ണ്ടി​ട്ടു​ണ്ടോ എ​ന്നു ചോ​ദി​ച്ച​ത്.

അ​പ്പോ​ള്‍​ത്ത​ന്നെ ഞാ​ൻ ഷൈ​നെ വി​ളി​ച്ചു. പി​റ്റേ​ന്ന് അ​വ​ൻ എ​ന്നെ കാ​ണാ​ന്‍ വ​ന്നു. ഷൈ​ൻ മു​ടി​യും താ​ടി​യും ഒ​ക്കെ നീ​ട്ടി​വ​ള​ർ​ത്തി​യി​രു​ന്നു. എ​ന്‍റെ ആ ​ക​ഥാ​പാ​ത്ര​ത്തി​ന് എ​ന്താ​ണോ വേ​ണ്ട​ത് അ​തു ഷൈ​ന്‍റെ അ​പ്പോ​ഴ​ത്തെ രൂ​പ​ത്തി​ലു​ണ്ടെ​ന്ന് എ​നി​ക്കു തോ​ന്നി. അ​ങ്ങ​നെ​യാ​ണ് ഷൈ​നെ ആ ​സി​നി​മ​യി​ല്‍ അ​ഭി​ന​യി​പ്പി​ക്കു​ന്ന​ത്.

തി​രി​ച്ചു​വ​ര​വി​ലും ഷൈ​ന്‍

വി​വേ​കാ​ന​ന്ദ​ൻ വൈ​റ​ലാ​ണ് എ​ന്ന സി​നി​മ​യു​ടെ തി​ര​ക്ക​ഥ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍​ത്ത​ന്നെ ഇ​തി​ലെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ന്‍ ഇ​പ്പോ​ള്‍ മ​ല​യാ​ള​ത്തി​ലു​ള്ള താ​ര​ങ്ങ​ളി​ല്‍ ഏ​റ്റ​വും അ​നു​യോ​ജ്യ​ൻ ഷൈ​ന്‍ ആ​ണെ​ന്ന് എ​നി​ക്കു തോ​ന്നി.

അ​തു സി​നി​മ കാ​ണു​ന്ന​വ​ര്‍​ക്കു മ​ന​സി​ലാ​കും. ഇ​മേ​ജി​നെ ബ്രേ​ക്ക് ചെ​യ്യു​ന്ന ഒ​രു ക​ഥാ​പാ​ത്രം കൂ​ടി​യാ​ണി​ത്. സാ​ധാ​ര​ണ താ​ര​മൂ​ല്യ​മു​ള്ള ഹീ​റോ​ക​ള്‍ ഈ ​സി​നി​മ​യി​ലെ നാ​യ​ക​ക​ഥാ​പാ​ത്ര​ത്തെ ചെ​യ്യാ​ന്‍ മ​ടി​ച്ചേ​ക്കും.

അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​സി​നി​മ​യി​ലെ നാ​യ​ക​ക​ഥാ​പാ​ത്ര​മാ​കാ​ന്‍ വേ​റെ ആ​രെ​യും സ​മീ​പി​ച്ചി​ല്ല. എ​നി​ക്ക് കം​ഫ​ര്‍​ട്ട​ബി​ള്‍ ആ​യ​ത് ഷൈ​ന്‍ മാ​ത്ര​മാ​യി​രു​ന്നു. ഷൈ​ന്‍റെ ഡേ​റ്റൊ​ക്കെ കി​ട്ടാ​ന്‍ എ​ളു​പ്പ​മാ​യ​തി​നാ​ല്‍ ഷൈ​നെ വി​ളി​ക്കു​ക​യു​മാ​യി​രു​ന്നു.

സി​നി​മ​യി​ല്‍ വ​ന്ന മാ​റ്റ​ങ്ങ​ള്‍

ഞാ​നൊ​ക്ക സി​നി​മ​യി​ല്‍ വ​ന്ന കാ​ല​ത്തേ​ക്കാ​ൾ ഒ​രു​പാ​ട് മാ​റ്റ​ങ്ങ​ള്‍ എ​ല്ലാ മേ​ഖ​ല​യി​ലും വ​ന്നു. പ​ണ്ട് ഫി​ലി​മി​ലാ​ണ് ഷൂ​ട്ട് ചെ​യ്തി​രു​ന്ന​ത്. ഇ​പ്പോ​ള്‍ ഡി​ജി​റ്റ​ലാ​യി. ഞാ​ന്‍ സി​നി​മ​യി​ല്‍ വ​ന്ന കാ​ല​ത്ത് മോ​ണി​ട്ട​ര്‍ പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

കാ​മ​റ​മാ​ന്‍ മാ​ത്ര​മാ​ണ് ഫ്രെ​യിം ക​ണ്ടി​രു​ന്ന​ത്. എ​ന്താ​ണ് ആ ​ഫ്രെ​യിം എ​ന്നു മ​ന​സി​ല്‍ സ​ങ്ക​ല്‍​പി​ച്ചു കാ​മ​റാ​മാ​നോ​ട് അ​തു പ​റ​യു​ക​യാ​യി​രു​ന്നു. എ​ടു​ത്ത ടേ​ക്ക് ഓ​ക്കെ​യാ​ണെ​ന്ന​തു ഡ​യ​റ​ക്ട​റു​ടെ ബോ​ധ്യം മാ​ത്ര​മാ​യി​രു​ന്നു.

കാ​ര​ണം വേ​റെ​യാ​രും അ​തു കാ​ണു​ന്നി​ല്ല. അ​ന്നു ടെ​ലി​വി​ഷ​ന്‍ ഇ​ല്ല, സാ​റ്റ​ലൈ​റ്റ് ഇ​ല്ല. ഇ​ന്നി​പ്പോ​ൾ ഒ​രു​പാ​ട് പു​തി​യ ടെ​ക്നോ​ള​ജി വ​ന്നു. അ​തി​ന്‍റെ വ​ലി​യ മാ​റ്റ​ങ്ങ​ൾ സി​നി​മ​യി​ലെ എ​ല്ലാ മേ​ഖ​ല​യി​ലും ഉ​ണ്ടാ​യി

താ​ര​ങ്ങ​ൾ തീ​രു​മാ​നി​ക്ക​ണം

മു​ൻ​കാ​ല​ങ്ങ​ളി​ൽ​നി​ന്ന് ഇ​ന്ന​ത്തെ സി​നി​മ​ക​ളി​ലെ ക​ഥ​ക​ളും പാ​റ്റേ​ണു​ക​ളും എ​ല്ലാം മാ​റി. ഞ​ങ്ങ​ള്‍ മു​മ്പു ചെ​യ്ത സി​നി​മ​ക​ളി​ലെ ക​ഥ​യോ ക​ഥാ​പാ​ത്ര​ങ്ങ​ളോ ഇ​ന്ന​ത്തെ പ്രേ​ക്ഷ​ക​ര്‍ സ്വീ​ക​രി​ക്കി​ല്ല.

ത്യാ​ഗം ചെ​യ്യു​ന്ന നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ ഇ​ന്ന​ത്തെ ജ​ന​റേ​ഷ​ന് ഇ​ഷ്ട​മ​ല്ല. ന​ന്മ​മ​ര​ങ്ങ​ളെ​യും ഇ​ന്ന​ത്തെ ചെ​റു​പ്പ​ക്കാ​ര്‍​ക്ക് ഇ​ഷ്ട​മ​ല്ല. ഒ​രു പ്രോ​ജ​ക്ട് ന​ട​ക്ക​ണ​മോ​യെ​ന്നു താ​ര​ങ്ങ​ള്‍ തീ​രു​മാ​നി​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്കെ​ത്തി.



നേ​ര​ത്തേ ഒ​രു സം​വി​ധാ​യ​ക​നും നി​ര്‍​മാ​താ​വും തീ​രു​മാ​നി​ച്ചാ​ന്‍ ഒ​രു പ്രോ​ജ​ക്ട് ന​ട​ക്കു​മാ​യി​രു​ന്നു. അ​തൊ​ക്കെ​യി​ന്ന് മാ​റി.

സോ​ഷ്യ​ല്‍ മീ​ഡി​യാ കാ​ലം

സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ വ​ര​വോ​ടെ ആ​ര്‍​ക്കും അ​വ​രു​ടെ അ​ഭി​പ്രാ​യം പ​റ​യാ​നു​ള്ള അ​വ​സ​രം വ​ന്നു. അ​തു സി​നി​മ​യെ​ക്കു​റി​ച്ചാ​യാ​ലും. അ​ത​വ​രു​ടെ സ്വാ​ത​ന്ത്ര്യ​മാ​ണ്. അ​തി​നെ​തി​രേ ബ​ഹ​ള​മു​ണ്ടാ​ക്കി​യി​ട്ട് കാ​ര്യ​മി​ല്ല, അ​വ​ര്‍ പ​റ​യ​ട്ടെ.

സി​നി​മ ഇ​ഷ്ട​മാ​യെ​ങ്കി​ല്‍ ന​ല്ല​തു പ​റ​യ​ട്ടെ, ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ മോ​ശ​മാ​യി പ​റ​യ​ട്ടെ. മ​നഃ​പൂ​ര്‍​വം മോ​ശ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ര്‍ മോ​ശ​മാ​യി പ​റ​ഞ്ഞു​കൊ​ണ്ടേ​യി​രി​ക്കും. അ​തി​ല്‍ ടെ​ന്‍​ഷ​ന​ടി​ച്ചി​ട്ടൊ​ന്നും കാ​ര്യ​മി​ല്ല.

പി​ന്നെ മോ​ശം റി​വ്യൂ​കൊ​ണ്ടൊ​ന്നും ഒ​രു ന​ല്ല സി​നി​മ പ​രാ​ജ​യ​മാ​കു​മെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നി​ല്ല. സി​നി​മ ന​ല്ല​താ​ണെ​ങ്കി​ല്‍, ജ​ന​ങ്ങ​ള്‍ ഇ​ഷ്ട​പ്പെ​ടു​ന്നു​ണ്ട​ങ്കി​ല്‍ ഏ​തു ത​ര​ത്തി​ലു​ള്ള നെ​ഗ​റ്റീ​വ് റി​വ്യൂ വ​ന്നാ​ലും ആ ​സി​നി​മ അ​തി​നെ അ​തി​ജീ​വി​ക്കു​മെ​ന്നാ​ണ് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്ന​ത്.

പ്രദീപ് ഗോപി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഭ​വി​ച്ച​ത്
വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍​നി​ന്നു ര​ണ്ടു കൂ​ട്ടു​കാ​ര്‍ സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​
വെ​ക്കേ​ഷ​ന്‍ ക​ള​റാ​ക്കാ​ന്‍ ജ​യ്ഗ​ണേ​ഷ്
പ​ക​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, രാ​ത്രി പാ​ര്‍​ട്ട് ടൈം ​ഡി​റ്റ​ക്ടീ​വ്. ജീ​വി​തം ഫു​ള്‍​ടൈം വീ​ല്‍​
ഹ​ക്കിം ദാ ​ഇ​വി​ടെ​യു​ണ്ട്
‘ഇ​ബ്രാ​ഹിം, എ​ന്തെ​ങ്കി​ലും ഒ​ന്ന് ചെ​യ്യൂ. എ​ന്‍റെ ഹ​ക്കിം എ​ന്‍റെ ഹ​ക്കിം, അ​വ​നി​പ്പോ ചാ​വും’...
ര​ണ്ടാം വ​ര​വാ​യി ശ​ങ്ക​രാ​ഭ​ര​ണം
ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ന്‍​ചേ​ട്ട​നു​ശേ​ഷം ഉ​ല്ലാ​സ് ചെ​മ്പ​ന്‍ സി​നി​മ അ​ഞ്ച​ക്ക​ള്ള കോ​ക്ക
ഈ​സ്റ്റ​ർ സ്പെ​ഷ​ലാ​യി​ട്ട് പ​റ​യു​വാ
നാ​ല​ര പ​തി​റ്റാ​ണ്ടാ​യി നി​റ​ഞ്ഞ ചി​രി​യു​മാ​യി മ​ല​യാ​ളി​യു​ടെ ചാ​ര​ത്തു​ണ്ട് ലാ​ലു അ​ല​ക്സ്. 1979
നോ​വ​ലി​ന്‍റെ ത​നി​പ​ക​ർ​പ്പ​ല്ല ആ​ടു​ജീ​വി​തം
നോ​വ​ല്‍ അ​തേ​പ​ടി പ​ക​ര്‍​ത്തി​യ​ത​ല്ല ആ​ടു​ജീ​വി​ത​മെ​ന്നും സി​നി​മ​യ്ക്ക് അ​തി​ന്‍റേ​താ​യ ഐ​ഡ​ന്‍
സീ​ക്ര​ട്ട് തു​റ​ന്ന് അ​നു​മോ​ഹ​ന്‍
കൊ​ട്ടാ​ര​ക്ക​ര​യു​ടെ ചെ​റു​മ​ക​ന്‍. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ൻ മോ​ഹ​ന്‍റെ​യും അ​ഭി​നേ​ത്രി ശോ​ഭാ മോ​ഹ
അ​ടി​പൊ​ളി ജീ​വി​തം
ചെ​റു​പ്പ​ത്തി​ൽ സി​നി​മാ​ക്കാ​ർ എ​ന്നു പ​റ​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​ത്തി​ൽ ഷൂ​ട്ടി
അ​ർ​ഥ​ന​യാ​യി അ​ഭി​ന​യം!
പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യി​ട്ടാ​യി​രു​ന്നു അ​ര്‍​ഥ
നൊ​ന്ത നാ​ടി​ന്‍റെ പേ​ര​ല്ലോ ത​ങ്ക​മ​ണി
1986 ഒ​ക്ടോ​ബ​ര്‍ 21ന് ​ഇ​ടു​ക്കി​യി​ലെ കു​ടി​യേ​റ്റ മ​ല​യോ​ര​ഗ്രാ​മം ത​ങ്ക​മ​ണി​യി​ല്‍ എ​ലൈ​റ്റ് ബ​
ചി​ൽ ത്രി​ൽ മ​ഞ്ഞു​മ്മ​ൽ
ഞ​ങ്ങ​ള്‍​ക്കും ഒ​രു സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​യി​രു​ന്നു ഇ​തി​ന്‍റെ ഷൂ​ട്ടിം​ഗ്! കൊ​ടൈ​ക്ക​നാ​ലി​
മു​ബി​ൻ-റാ​ഫി​യു​ടെ മ​ക​ൻ
കോ​മ​ഡി രാ​ജാ​ക്ക​ന്മാ​രാ​യ റാ​ഫി​യും നാ​ദി​ര്‍​ഷ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​മ്പോ​ള്‍ സ​മ്പൂ​ര്‍​ണ
ക​പ്പ​ടി​ക്കാ​ൻ കാ​ർ​ത്തി​ക് വി​ഷ്ണു
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് സ​ത്യം ശി​വം സു​ന്ദ​രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ള്
ശ​ങ്ക​ർ വ​ണ്ട​ർ​ഫു​ൾ
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം എ​ണ്‍​പ​തു​ക​ളി​ലെ റൊ​മാ​ന്‍റി​ക് ഹീ​റോ ശ​ങ്ക​ര്‍ പ​ണി​ക്ക​ർ ഒ​രു​വാ​തി​ല്
മ​മി​ത​ലു പ്രേ​മ​ലു
മ​മി​ത ബൈ​ജു-​ന​സ്‌​ലെ​ന്‍ പെ​യ​ര്‍ ആ​ദ്യ​മാ​യി സ്ക്രീ​നി​ലെ​ത്തി​യ ചി​ത്ര​മാ​ണ് ഗി​രീ​ഷ് എ.​ഡി. സം​
വാ​ലി​ബ​ക​ഥ‌​യി​ലെ അ​യ്യ​നാ​രാ​ശാ​ൻ
‘നീ ​ക​ണ്ട​തെ​ല്ലാം പൊ​യ്, ഇ​നി കാ​ണ​പ്പോ​വ​ത് നി​ജം'- വാ​ലി​ബ​ക​ഥ​യു​ടെ ആ​ത്മാ​വെ​ന്ന​പോ​ലെ വി​സ്മ​
സ​ചി​ത്രം സു​ചി​ത്ര
നാ​ലു വ​ര്‍​ഷം മു​മ്പ് സം​പ്രേ​ഷ​ണം ചെ​യ്ത വാ​ന​മ്പാ​ടി എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യും അ​തി​ലെ പ
ഹി​റ്റാ​ണ് ഓ​സ്‌​ല​റി​ലെ ജൂ​ണി​യ​ർ ജ​ഗ​ദീ​ഷ്
ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പി​ള്ളേ​രെ പ​ര​സ്യ​ചി​ത്ര​ത്തി​ലേ​ക്കു വേ​ണ​മെ​ന്ന​റി​ഞ്ഞു പോ​യ​താ​ണ് ഇ​ത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ​ഓ​കെ ചാ​ക്കോ കൊ​ച്ചി​ന്‍ മും​ബൈ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ജാ​ഫ​ര്‍
പ​ഴ​യ കു​പ്പി​യ​ല്ല ഫ്ര​ഷാ​ണ് വി​ശാ​ഖ്
ആ​ന​ന്ദ​ത്തി​ലെ കു​പ്പി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ ഹി​റ്റാ​യ വി​ശാ​ഖ് നാ​യ​ര്‍ ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​ന
സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ‌​യി ലാ​ൽ​ജി
ഡോ. ​ഷാ​ജു, സോ​ണി​യ മ​ല്‍​ഹാ​ര്‍, ആ​ദി​ത്യ​ജ്യോ​തി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​
ക​ള​ർ​ഫു​ൾ ജ​ഗ​ദീ​ഷ്
കോ​മ​ഡി വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു സ്വ​ഭാ​വ​വേ​ഷ​ങ്ങ​ളി​ലേ​ക്കു ജ​ഗ​ദീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം ര​ഞ്ജി​
ഷാ​ജോ​ണി​ന്‍റെ ആ​ട്ട​ക്ക​ഥ!
‘ആ​ട്ട’​ത്തി​ല്‍ ആ​റാ​ടി ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണി​ന്‍റെ പു​തു​വ​ർ​ഷ​ത്തു​ട​ക്കം. ഗോ​വ അ​ന്ത​ർ​ദേ​ശീ​യ
ന​രേ​ന്‍ ഹാ​പ്പി​യാ​ണ്
എ​റ​ണാ​കു​ളം മ​റൈ​ന്‍ ​ഡ്രൈ​വി​ല്‍ കാ​യ​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ഫ്ലാ​റ്റി​ലെ​ത്തു​മ്പോ​ള്‍ ന​ട​ന്‍
ആ​റ് വ​ർ​ഷം മു​ട്ടി; ഒ​ടു​വി​ൽ സി​നി​മ വാ​തി​ൽ തു​റ​ന്നു
പാ​തി മ​ല​യാ​ളി​യാ​യ പൂ​നെ​ക്കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​ച
വേ​റി​ട്ട വേ​ഷ​ങ്ങ​ൾ പ​ക​ർ​ന്നാ​ടി മെ​റി​ൻ
പൂ​മ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി, ഹാ​പ്പി സ​ര്‍​ദാ​റി​ലൂ​ടെ നാ​യി​ക​യാ​യ മെ​റി​ന്‍ ഫി​ലി​പ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.