Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
മനുഷ്യമനസിന്‍റെ ആഴങ്ങൾ പോലെ ‘കിണർ’- എം. എ. നിഷാദ്
ജ​യ​പ്ര​ദ, രേ​വ​തി എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി എം.​എ. നി​ഷാ​ദ് സം​വി​ധാ​നം ചെ​യ്ത സ്ത്രീപക്ഷ സിനിമയാണു കി​ണ​ർ. “ഇ​തി​ന്‍റെ ഹീ​റോ സ്ക്രി​പ്റ്റാ​ണ്. ഇ​തൊ​രു റി​യ​ലി​സ്റ്റി​ക് മൂ​വി​യാ​ണ്. പ്രേക്ഷകരുമായി ബ​ന്ധ​പ്പെ​ടു​ത്താ​നാ​കു​ന്ന ഒ​രു സി​നി​മ​യാ​ണ്. വെ​ള്ള​ത്തി​ന്‍റെ അ​വ​കാ​ശി​ക​ളാ​ര് എ​ന്ന ചോ​ദ്യ​മാ​ണ് ഈ ​സി​നി​മ​യി​ലൂ​ടെ ഞാ​ൻ സ​മൂ​ഹ​ത്തോ​ടു ചോ​ദി​ക്കുന്നത്. എന്‍റെ കഥയ്ക്ക് ഡോ.​അ​ൻ​വ​ർ അ​ബ്ദു​ള്ള​യും ഡോ.​അ​ജു കെ. ​നാ​രാ​യ​ണ​നുമാണ് തി​ര​ക്ക​ഥ​യൊ​രു​ക്കി​യത്. കി​ണ​റി​ന്‍റെ ത​മി​ഴ് പതിപ്പ് ‘കേ​ണി’ എ​ന്ന പേ​രി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തും...” കി​ണ​റി​ന്‍റെ മേ​ക്കിം​ഗ് വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യാ​ണ് സംവിധായകൻ എം.​എ. നി​ഷാ​ദ്.കി​ണ​ർ എ​ന്ന സി​നി​മയുടെ പ്രത്യേകതകൾ...‍?

കി​ണ​ർ ഒ​രു കാ​ര​ക്ട​റാ​ണ് ഈ ​സി​നി​മ​യി​ൽ. ഇ​തു കേ​ര​ള - ത​മി​ഴ്നാ​ട് അതിർത്തിയിൽ സംഭവിക്കു​ന്ന ക​ഥ​യാ​ണ്. ഈ ​ക​ഥ അ​ത് ആ​വ​ശ്യ​പ്പെ​ടു​ന്ന​തു​കൊ​ണ്ടാ​ണ് കേ​ര​ള - ത​മി​ഴ്നാ​ട് ബോ​ർ​ഡ​ർ പശ്ചാത്തലമാകുന്നത്. ഏ​വ​ർ​ക്കും താ​ത്പ​ര്യ​മു​ണ​ർ​ത്തു​ന്ന രീ​തി​യി​ൽ ര​സ​ക​ര​മാ​യാ​ണ് ഈ ​സി​നി​മ​യെ ട്രീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ആ​ക്ഷേ​പ​ഹാ​സ്യ​മു​ണ്ട്. ഇ​മോ​ഷ​നു​ക​ൾ​ക്കു കൂ​ടു​ത​ൽ പ്രാ​ധാ​ന്യം കൊ​ടു​ത്തി​ട്ടു​ണ്ട്. നോ​ണ്‍ ലീ​നി​യ​റാ​യാ​ണു ട്രീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ജ​യ​പ്ര​ദ​യെ​പ്പോ​ലെ ഒ​രു ആ​ർ​ട്ടി​സ്റ്റ് വ​രു​ന്പോ​ൾ സ്വാ​ഭാ​വി​ക​യും അ​തി​ന്‍റെ കൊ​മേ​ഴ്സ്യ​ൽ സാ​ധ്യ​ത​ക​ൾ ഒ​ട്ടും ചോ​രാ​തെ ത​ന്നെ​യാ​ണ് ഈ ​സി​നി​മ ചെ​യ്തി​രി​ക്കു​ന്ന​ത്.‘കി​ണ​ർ’ എ​ന്ന ടൈ​റ്റി​ൽ ന​ല്കാ​നു​ള്ള പ്ര​ചോ​ദ​നം...?

കി​ണ​ർ എ​പ്പോ​ഴും ഒ​രു പ്ര​തീ​ക​മാ​ണ്. കി​ണ​ർ എ​ന്നു പ​റ​യു​ന്പോ​ൾ ന​മ്മു​ടെ മ​ന​സി​ന്‍റെ ആ​ഴ​ങ്ങ​ളി​ൽ പോ​കു​ന്ന ഒ​രു ക​ണ​ക്ടി​വി​റ്റി കൂ​ടി​യു​ണ്ട്. മ​നു​ഷ്യ​ന്‍റെ മ​ന​സ് ഒ​രു​പാ​ട് ആ​ഴ​ങ്ങ​ൾ ഉ​ള്ള​താ​ണ്. ഒ​രു​പാ​ടു ഡെ​പ്ത് ഉ​ള്ള​താ​ണ്. അ​തു​പോ​ലെ​ത​ന്നെ ഡെ​പ്തു​ള്ള ഒ​രു വി​ഷ​യ​മാ​യ​തു​കൊ​ണ്ടാ​ണ് കി​ണ​ർ എ​ന്ന ടൈ​റ്റി ൽ ന​ല്കി​യ​ത്. ന​മ്മു​ടെ ചു​റ്റും ന​ട​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ സി​നി​മ എ​ന്ന വ​ലി​യ മാ​ധ്യ​മ​ത്തി​ലൂ​ടെ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ എ​ന്നും ഞാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. അ​തി​ന്‍റെ ഭാ​ഗ​മാ​യി​ത്ത​ന്നെ​യാ​ണ് ഈ ​സി​നി​മ​യും. മു​റ്റ​ത്തൊ​രു വ​റ്റാ​ത്ത കി​ണ​ർ എ​ല്ലാ​വ​രു​ടെ​യും സ​ങ്ക​ല്പ​മാ​ണ്. ഇ​പ്പോ​ൾ അ​തി​നെ​പ്പ​റ്റി ആ​ളു​ക​ൾ അ​റി​യു​ന്നി​ല്ല. പ​ക്ഷേ, ഇ​നി​യൊ​രു ലോ​ക​യു​ദ്ധം ഉ​ണ്ടാ​കു​ന്ന​തു വെ​ള്ള​ത്തി​നു​വേ​ണ്ടി ആ​യി​രി​ക്കു​മെ​ന്ന ന​ഗ്ന​സ​ത്യം എ​ല്ലാ ജ​ന​റേ​ഷ​നി​ലു​ള്ള ആ​ളു​ക​ളും അ​നു​ഭ​വി​ച്ച​റി​യാ​ൻ​പോ​വു​ക​യാ​ണ്.
ഡോ​ക്യു​മെ​ന്‍റ​റി സ്വ​ഭാ​വ​മു​ള്ള സി​നി​മ​യാ​ണോ കി​ണ​ർ...?

ഇ​തി​നു ഡോ​ക്യു​മെ​ന്‍ററി സ്വ​ഭാ​വ​മേ ഇ​ല്ല. ഇ​തു പ​ക്കാ കൊ​മേ​ഴ്സ്യ​ൽ സി​നി​മ​യാ​ണ്. മൂ​ന്നു വേ​ർ​ഷ​നു​ക​ളി​ലാ​ണു ക​ഥ പ​റ​യു​ന്ന​ത്. ഇ​തി​ന്‍റെ ട്രീ​റ്റ്മെ​ന്‍റ് ത​ന്നെ വ്യ​ത്യ​സ്ത​മാ​ണ്. ഈ ​സി​നി​മ​യി​ൽ ശ​ക്ത​രാ​യ സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ണ്ട്. ഒ​രു സ്ത്രീ​യു​ടെ ജീ​വി​ത​ത്തി​ൽ അ​വ​ർ അ​നു​ഭ​വി​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ...​അ​തി​ൽ പ​ക​ച്ചു​നി​ൽ​ക്കാ​തെ സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ ജീ​വി​ത​യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ നേ​രി​ട്ടു മു​ന്നോ​ട്ടു പോ​കു​ന്പോ​ൾ അ​വ​ർ നേ​രി​ടു​ന്ന വി​ഷ​യ​ങ്ങ​ളി​ലൊ​ന്നി​ലേ​ക്കു വ​ള​രെ സ്വാ​ഭാ​വി​ക​മാ​യി​ത്ത​ന്നെ ജ​ലം ക​യ​റി​വ​രി​ക​യാ​ണ്. ക​ഥ​യി​ലേ​ക്ക് ജ​ല​ത്തി​ന്‍റെ വി​ഷ​യ​വും ക​ണ​ക്റ്റ്ഡ് ആ​കു​ന്നു.. അ​താ​ണു കി​ണ​ർ എ​ന്ന സി​നി​മ.കി​ണ​ർ - ക​ഥാ​പ​ശ്ചാ​ത്ത​ലം..?

ഇ​ന്നത്തെ സ​മൂ​ഹ​ത്തി​ൽ ഒ​രു സ്ത്രീ​യ്ക്ക് ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​കു​ന്ന വൈ​ത​ര​ണി​ക​ളെ എ​ങ്ങ​നെ സ​ധൈ​ര്യം നേ​രി​ടാം എ​ന്ന​തി​നെ​ക്കു​റി​ച്ച് ഈ ​സി​നി​മ വ്യ​ക്ത​മാ​യി പ​റ​യു​ന്നു​ണ്ട്. ജീ​വി​ത​ത്തി​ൽ യാ​ദൃ​ച്ഛി​ക​ത​ക​ൾ ധാ​രാ​ള​മാ​ണ​ല്ലോ. ന​മ്മ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​തു​പോ​ലെ​യ​ല്ല​ല്ലോ എ​ല്ലാം. ന​മ്മു​ടെ ലൈ​ഫ് എ​പ്പോ​ഴും ന​മ്മ​ളാ​രും പ്ര​തീ​ക്ഷി​ക്കാ​ത്ത രീ​തി​യി​ലേ​ക്ക് മാ​റി​പ്പൊ​യ്ക്കോ​ണ്ടി​രി​ക്കു​ന്ന ഒ​രു കാ​ല​ഘ​ട്ട​മാ​ണി​ത്. അ​ങ്ങ​നെ​യു​ള്ള ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ സ്വാ​ഭാ​വി​ക​യും ഒ​രു സ്ത്രീ ​അ​നു​ഭ​വി​ക്കു​ന്ന ചി​ല വി​ഷ​യ​ങ്ങ​ളു​ണ്ട്. അ​തി​ൽ അ​വ​ർ പ്ര​തീ​ക്ഷി​ക്കാ​ത്ത പ​ല കാ​ര്യ​ങ്ങ​ളും സം​ഭ​വി​ക്കു​ന്പോ​ൾ അ​തി​നെ ഒ​രു സ്ത്രീ ​അ​ല്ലെ​ങ്കി​ൽ സ്ത്രീ​സ​മൂ​ഹം എ​ങ്ങ​നെ നേ​രി​ട​ണ​മെ​ന്നു​ള്ള​ത് വ​ള​രെ വ്യ​ക്ത​മാ​യി ഈ ​സി​നി​മ​യി​ൽ വ​ര​ച്ചു​കാ​ണി​ക്കു​ന്നു.41 ആ​ർ​ട്ടി​സ്റ്റു​ക​ൾ... ചെ​ല​വേ​റി​യ പ​ട​മാ​ണോ .... ?

അ​തേ. ഫ്രാ​ഗ്ര​ന്‍റ് നേ​ച്ച​ർ ഫി​ലിം ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സ​ജീ​വ് പി.​കെ​യും ആ​നി സ​ജീ​വു​മാ​ണ് കി​ണ​ർ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ണ​യ​ത്തി​നു​ശേ​ഷം അ​വ​ർ നി​ർ​മി​ച്ച സി​നി​മ​യാ​ണിത്. ജയപ്രദ, രേവതി, അർച്ചന, പശുപതി, തലൈവാസൽ വിജയ്, ജോയ്മാത്യു, രഞ്ജി പണിക്കർ, ഇന്ദ്രൻസ്, ഭഗത് മാനുവൽ തുടങ്ങി 41 ആർട്ടിസ്റ്റുകൾ. 41 പേ​രി​ൽ 36 പേ​ർ എ​നി​ക്കു പ​രി​ച​യ​മു​ള്ള​വ​രാ​ണ്. സൂ​പ്പ​ർ​താ​ര​ങ്ങ​ളി​ല്ലെ​ങ്കി​ലും അ​ഭി​ന​യി​ക്കാ​ന​റി​യാ​വു​ന്ന​വർ എന്‍റെ സിനിമകളിൽ ഉ​ണ്ടാ​കാ​റു​ണ്ട്. എ​ന്‍റെ സി​നി​മ​യി​ൽ ഒ​രു സീ​ൻ അ​ഭി​ന​യി​ച്ചാ​ൽ പോ​ലും അ​തി​ൽ ഒ​രു ദൗ​ത്യ​മു​ണ്ടെ​ന്ന് അ​വ​ർ​ക്ക​റി​യാം. അ​വ​രെ​ല്ലാം എ​ന്‍റെ മി​ക്ക​വാ​റും സി​നി​മ​ക​ളി​ൽ ഉ​ണ്ടാ​കാ​റു​ണ്ട്. കാടു പൂക്കുന്ന നേരം, അയാൾ ജീവിച്ചിരിപ്പുണ്ട്, ക്യാപ്റ്റൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാ‍യ അരുൺ പുനലൂരും ‘കിണറി’ൽ ഒരു വേഷം ചെയ്തിട്ടുണ്ട്. ജ​യ​പ്ര​ദ​യെ മു​ഖ്യ​വേ​ഷ​ത്തി​ലേ​ക്കു പ​രി​ഗ​ണി​ക്കു​ന്ന​ത്...‍?

ഇ​ന്ദി​ര എ​ന്ന ക​ഥാ​പാ​ത്രം ചെ​യ്യു​ന്ന​തി​ന് ഏ​റ്റ​വും യോ​ഗ്യ​ത ജ​യ​പ്ര​ദ​യ്ക്കാ​ണെ​ന്ന് എ​നി​ക്കു തോ​ന്നി. ഈ ​ക​ഥാ​പാ​ത്രം വ​ള​രെ സു​ന്ദ​രി​യാ​യ ഒ​രു സ്ത്രീ​യാ​ണ്. ഹോം​ലി​യാ​യി ജീ​വി​ക്കു​ന്ന ഒ​രു സ്ത്രീ​യാ​ണ്. ജീ​വി​ത​ത്തി​ലെ നി​റ​ങ്ങ​ളെ​ല്ലാം ഇ​ഷ്ട​പ്പെ​ടു​ന്ന വ​ള​രെ നൈ​ർ​മ​ല്യ​ത്തോ​ടു​കൂ​ടി​യു​ള്ള മു​ഖ​ഭാ​വ​വും മ​ന​സു​മു​ള്ള ഒ​രു സാ​ധാ​ര​ണ വീ​ട്ട​മ്മ. ജീ​വി​ത​ത്തിൽ പ്രാ​ർ​ഥ​ന​യും ഭ​ർ​ത്താ​വി​നോ​ടും കു​ടും​ബ​ത്തോ​ടു​മു​ള്ള ക​രു​ത​ലു​ക​ളോ​ടെ​യും നി​ൽ​ക്കു​ന്ന ഒ​രു സ്ത്രീ. ​അ​വ​രു​ടെ ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന ചി​ല അ​ടി​യൊ​ഴു​ക്കു​ക​ൾ.. അ​തി​ൽ​പ്പെ​ട്ടു ത​ള​രാ​തെ ജീ​വി​ത യാ​ഥാ​ർ​ഥ്യ​ങ്ങ​ളോ​ടു പ​ട​വെ​ട്ടി മു​ന്നോ​ട്ടു​പോ​കു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് ഇ​ന്ദി​ര.രേ​വ​തി​യും അ​ർ​ച്ച​ന​യും വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ..?

അ​ഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് രേ​വ​തി മ​ല​യാ​ള​ത്തി​ലേ​ക്കു വ​രു​ന്ന​ത്. തി​രു​നെ​ൽ​വേ​ലി ക​ള​ക്ട​റു​ടെ വേ​ഷ​മാ​ണു ചെ​യ്ത​ത്; മ​ല​യാ​ള​വും അ​റി​യാ​വു​ന്ന ഒ​രു ത​മി​ഴ് ക​ള​ക്ട​റു​ടെ വേ​ഷം. ദേ​ശീ​യ​പു​ര​സ്കാ​രം നേ​ടി​യ തെ​ന്നി​ന്ത്യ​ൻ ന​ടി അ​ർ​ച്ച​ന 10 വ​ർ​ഷ​ത്തി​നു​ശേ​ഷം സി​നി​മ​യി​ലേ​ക്കു തി​രി​ച്ചു​വ​രു​ന്ന​ത് കി​ണ​റി​ലൂ​ടെ​യാ​ണ്. കാ​ന്പു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ​ല്ലോ എ​ല്ലാം. എ​ല്ലാ​വ​ർ​ക്കും പ്ര​ധാ​ന റോ​ളാ​ണ്. പാ​ർ​വ​തി ന​ന്പ്യാ​ർ​ക്ക് ഇ​തു​വ​രെ​യു​ള്ള സി​നി​മാ​ജീ​വി​ത​ത്തി​ൽ കി​ട്ടി​യ ഏ​റ്റ​വും ന​ല്ല റോ​ൾ ഇതിലേതാവും.പാ​ട്ടു​ക​ൾ​ക്കു പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​മാ​ണ​ല്ലോ...?

ഇ​തു പ​ക്കാ കൊ​മേ​ഴ്സ്യ​ൽ ചി​ത്ര​മാ​ണ്. ആ​ളു​ക​ൾ​ക്കു മ​ന​സി​ലാ​ക്കാ​നും ചി​രി​ക്കാ​നും ചി​ന്തി​ക്കാ​നു​മു​ള്ള ഘ​ട​ക​ങ്ങ​ളെ​ല്ലാം ഉ​ള്ള സി​നി​മ​യാ​ണി​ത്. സ്വാ​ഭാ​വി​ക​മാ​യും അ​പ്പോ​ൾ പാ​ട്ടു​ക​ൾ​ക്കു പ്രാ​ധാ​ന്യ​മു​ണ്ടാ​വും. ക​ഥ പ​റ​യു​ന്ന രീ​തി​യി​ൽ പാ​ട്ടു​ക​ൾ​ക്ക് ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നു​ണ്ട്. മൂ​ന്നു പാ​ട്ടു​ക​ളാ​ണു​ള്ള​ത്. ര​ണ്ടു പാ​ട്ടു​ക​ൾ ചെ​യ്തി​രി​ക്കു​ന്ന​ത് എം. ​ജ​യ​ച​ന്ദ്ര​നാ​ണ്. ദ​ള​പ​തി​ക്കു​ശേ​ഷം അ​താ​യ​ത് 27 വ​ർ​ഷ​ത്തി​നു​ശേ​ഷം യേ​ശു​ദാ​സും എ​സ്. പി. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​വും ചേ​ർ​ന്നു പാ​ടി​യി​രി​ക്കു​ന്നു. അ​യ്യാ സാ​മി എ​ന്ന പാ​ട്ട്. അ​വ​ർ ആ ​പാ​ട്ടി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​മു​ണ്ട്. അ​തു വ​ലി​യ ഒ​രു അ​നു​ഭ​വ​മാ​യി​രു​ന്നു. പ​ള​നി​ഭാ​ര​തി​യും ബി.​കെ.​ഹ​രി​നാ​രാ​യ​ണ​നു​മാ​ണ് അ​തി​ന്‍റെ വ​രി​ക​ളെ​ഴു​തി​യ​ത്. മ​ഴ​വി​ൽ​ക്കാ​വി​ലെ എ​ന്ന പാ​ട്ടി​ന്‍റെ വ​രി​ക​ൾ എ​ഴു​തി​യ​തു പ്ര​ഭാ​വ​ർ​മ. അ​തു പാ​ടി​യ​തു സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ. മൂ​ന്നാ​മ​ത്തെ പാ​ട്ട് ക​ല്ല​റ ഗോ​പ​ൻ സം​ഗീ​തം ന​ല്കി അ​ദ്ദേ​ഹം ത​ന്നെ പാ​ടി​യി​രി​ക്കു​ന്നു. പ്ര​വാ​സി എ​ഴു​ത്തു​കാ​രി ഷീ​ലാ​പോ​ളാ​ണ് ആ ​പാ​ട്ടി​നു വ​രി​ക​ളെ​ഴു​തി​യ​ത്. ബി​ജി​ബാ​ലാ​ണ് ചി​ത്ര​ത്തി​നു പ​ശ്ചാ​ത്ത​ല​സം​ഗീ​ത​മൊ​രു​ക്കി​യ​ത്.
കേ​ര​ള- ത​മി​ഴ്നാ​ട് ബ​ന്ധ​ങ്ങ​ൾ കൂ​ടി കി​ണ​റി​ൽ ച​ർ​ച്ച​യാ​കു​ന്നു​ണ്ടോ...?

അ​തേ. കേ​ര​ള​വും ത​മി​ഴ്നാ​ടും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​വും ക​ൾ​ച്ച​റു​മൊ​ക്കെ സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ടാ​ണ് അ​യ്യാ​സാ​മി എ​ന്ന പാ​ട്ടു ചെ​യ്തി​രി​ക്കു​ന്ന​ത്. 25 വ​ർ​ഷം മു​ന്പു കാ​ശു കൊ​ടു​ത്തു വെ​ള്ളം വാ​ങ്ങു​ന്ന​തി​നെ​ക്കു​റി​ച്ച് ആരും ചി​ന്തി​ച്ചി​രു​ന്നി​ല്ല​ല്ലോ. ഇ​പ്പോ​ൾ നാം ​കു​പ്പി​വെ​ള്ളം പൈ​സ കൊ​ടു​ത്തു വാ​ങ്ങി​ക്കു​ക​യ​ല്ലേ. നാ​ളെ ശുദ്ധവാ​യു​വി​നു കാ​ശു കൊ​ടു​ക്കേ​ണ്ടി​വ​രു​ന്ന ഒ​രു കാ​ലം വ​ന്നാ​ൽ നാം ​എ​ന്തു​ചെ​യ്യും.കി​ണ​ർ - ചി​ത്രീ​ക​ര​ണം..?

പു​ന​ലൂ​ർ, തെന്മല, ചെ​ങ്കോ​ട്ട, കു​റ്റാ​ലം, പു​ളി​യ​റ, തി​രു​ന​ൽ​വേ​ലി, ചെ​ന്നൈ, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. കി​ണ​റി​ൽ പു​ന​ലൂ​ർ തൂ​ക്കു​പാ​ലം വ​രു​ന്നു​ണ്ട്. പു​ന​ലൂ​ർ തൂ​ക്കു​പാ​ലം ഇ​തു​വ​രെ​യും ഒ​രു സി​നി​മ​യി​ലും വ​ന്നി​ട്ടി​ല്ല. എ​ന്‍റെ ജന്മനാ​ടാ​ണു പു​ന​ലൂ​ർ. അ​പ്പോ​ൾ സ്വാ​ഭാ​വി​ക​യും എ​നി​ക്ക് എ​ന്താ​ണു നാ​ടി​നു​വേ​ണ്ടി ചെ​യ്യാ​ൻ പ​റ്റു​ന്ന​തെ​ന്നു ചി​ന്തി​ച്ചു. പു​ന​ലൂ​ർ തൂ​ക്കു​പാ​ല​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു​വേ​ണ്ടി സ​മ​രം ന​ട​ത്തി​യ​തു ഞാ​നാ​ണ്. അ​തു​കൊ​ണ്ടാ​ണു 11 വ​ർ​ഷം മു​ട​ങ്ങി​ക്കി​ട​ന്ന പ​ണി പു​ന​രാ​രം​ഭി​ച്ച​തും തൂ​ക്കു​പാ​ലം ന​വീ​ക​രി​ച്ച​തും.കി​ണ​റി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ...‍?

ഛായാ​ഗ്ര​ഹ​ണം നൗ​ഷാ​ദ് ഷെ​രീ​ഫ്. സോ​ണി എ​സ് 55 അ​തിനൂ​ത​ന​ 4കെ ​റ​സ​ലൂ​ഷ​ൻ കാ​മ​റ​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഹെ​ലി​ക്യാം ദൃ​ശ്യ​ങ്ങ​ളും എ​ടു​ത്തി​രു​ന്നു. എ​ഡി​റ്റിം​ഗ് ശ്രീ​കു​മാ​ർ​നാ​യ​ർ. ക​ള​റി​സ്റ്റും അ​ദ്ദേ​ഹം ത​ന്നെ. ബി​നു മു​ര​ളി പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ. ആ​ർ​ട്ട് പ്ര​ദീ​പ് എം.​വി. കോ​സ്റ്റ്യൂം​സ് സു​നി​ൽ റ​ഹ്‌മാ​ൻ. മേ​ക്ക​പ്പ് മ​നോ​ജ് അ​ങ്ക​മാ​ലി. ഓ​ഡി​യോ​ഗ്ര​ഫി എം. ​ആ​ർ.​രാ​ജാ​കൃ​ഷ്ണ​ൻ(​ഫോ​ർ ഫ്രെ​യിം​സ്). സ്റ്റിൽസ് ജയപ്രകാശ് അത്തല്ലൂർ. ഡിസൈൻ ജിസൻ പോൾകി​ണ​ർ - നി​ർ​മാ​ണ​ത്തി​ലെ വെ​ല്ലു​വി​ളി​ക​ൾ...?

ഏ​ക​ദേ​ശം നാ​ലു വ​ർ​ഷ​മാ​യി മ​ഴ കി​ട്ടാ​ത്ത തി​രു​നെ​ൽ​വേ​ലി​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ൽ പോ​യാ​ണ് ഞ​ങ്ങ​ൾ ഇ​തു ഷൂ​ട്ട് ചെ​യ്ത​ത്. ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റു​ള്ള പ്ര​ദേ​ശം. ഒ​രു നേ​രം പോ​ലും ന​മു​ക്ക് അ​വി​ടെ നി​ൽ​ക്കാ​നാ​വി​ല്ല. ധാ​രാ​ള​മാ​ളു​ക​ൾ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ​ത്. അ​പ്പോ​ൾ അ​വ​രു​ടെ ദൈ​നംദി​ന​ജീ​വി​തം എ​ങ്ങ​നെ​യാ​യി​രി​ക്കും. പൊ​ടി​ക്കാ​റ്റും ചൂ​ടും വെ​ള്ളം കി​ട്ടാ​തെ​യു​ള്ള അ​ല​ച്ചി​ലും.. ക​ര​ള​ല​യി​ക്കു​ന്ന കാ​ഴ്ച​യാ​ണ്. ഇ​ത്ര​യേ​റെ ആ​ർ​ട്ടി​സ്റ്റു​ക​ളു​മാ​യി ആ ​പ്ര​ദേ​ശ​ത്തു പോ​യി ഷൂ​ട്ട് ചെ​യ്യു​ക റി​സ്കി ആ​യി​രു​ന്നു. എ​ങ്കി​ലും ചെ​യ്തു, എ​ല്ലാ​റ്റി​നും പ്രേ​ര​ക​മാ​യ​തു സി​നി​മ​യോ​ടു​ള്ള പാ​ഷ​ൻ. എ​ല്ലാ ആ​ർ​ട്ടി​സ്റ്റു​കളും വ​ള​രെ ന​ല്ല​രീ​തി​യി​ൽ സ​ഹ​ക​രി​ച്ചാ​ണു വ​ർ​ക്ക് ചെ​യ്ത​ത്.സ​മൂ​ഹ​ത്തോ​ടു ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​വ​യാ​ണ​ല്ലോ താ​ങ്ക​ളു​ടെ സി​നി​മ​ക​ൾ...?

ഈ ​സി​നി​മ​യി​ലൂ​ടെ ഒ​രു സോ​ഷ്യ​ൽ​കോ​സ് അ​ഡ്ര​സ് ചെ​യ്യു​ന്നു​ണ്ട്. സി​നി​മ​ക​ൾ അ​ങ്ങ​നെ ചെ​യ്യ​ണ​മ​ല്ലോ. ഒ​രു ഫി​ലിം​മേ​ക്ക​ർ എ​ന്ന നി​ല​യി​ൽ സ​മൂ​ഹ​ത്തോ​ട് എ​നി​ക്ക് ഒ​രു പ്ര​തി​ബ​ദ്ധ​ത​യു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ അ​ത്ത​രം പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള സി​നി​മ​ക​ളൊ​ക്കെ ചെ​യ്യു​ന്ന​ത്.പ​രി​സ്ഥി​തി സിനിമയാണോ കി​ണ​ർ...?

ഇ​തു പ​റ​യു​ന്ന​തു പ​രി​സ്ഥി​തി​ചി​ത്ര​മെ​ന്ന രീ​തി​യി​ല​ല്ല. ഹ്യൂ​മ​ൻ ഇ​മോ​ഷ​നു​ക​ളെ​ക്കു​റി​ച്ചാ​ണു പ​റ​യു​ന്ന​ത്. പ​രി​സ്ഥി​തി എ​ന്ന വി​ഷ​യ​മെ​ടു​ത്താ​ൽ അ​തു ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​നം പോ​ലെ​യാ​കും. ഞാ​ൻ അ​ങ്ങ​നെ ചി​ന്തി​ച്ചി​ട്ടു​പോ​ലു​മി​ല്ല. ഒ​രു ഡോ​ക്യു​മെ​ന്‍റ​റി​രീ​തി​യി​ല​ല്ല പ​ടം ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ഥ​പ​റ​ച്ചി​ലു​ക​ളി​ൽ ത​ന്നെ വ്യ​ത്യാ​സ​മു​ണ്ട്. എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​ള്ള ആ​ളു​ക​ൾ​ക്കും കാ​ണാ​ൻ പ​റ്റു​ന്ന സി​നി​മ​യാ​ണ്.സി​നി​മ ചെ​യ്യാ​ൻ താ​ങ്ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന​ത്...‍?

സി​നി​മ എ​ന്‍റെ ഒ​രു പാ​ഷ​നാ​ണ്. സി​നി​മ എ​ന്ന​തു വ​ലി​യ മാ​ധ്യ​മ​മാ​ണ്. സി​നി​മ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഞാ​ൻ എ​ന്നു​മൊ​രു വി​ദ്യാ​ർ​ഥി​യാ​ണ്. ചി​ല കാ​ര്യ​ങ്ങ​ളൊ​ക്കെ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഈ ​വ​ലി​യ മാ​ധ്യ​മ​ത്തി​ലൂ​ടെ സാ​ധി​ക്കു​ന്നു എ​ന്ന​താ​ണ് ഈ ​ജീ​വി​ത​ത്തി​ൽ ന​മു​ക്കു ചെ​യ്യാ​നാ​കു​ന്ന കാ​ര്യം.സി​നി​മ​യി​ൽ സ​ന്ദേ​ശം വേ​ണ​മെ​ന്നു നി​ർ​ബ​ന്ധ​മു​ണ്ടോ..?

ക​ഥ​യ്ക്കാ​ണു ഞാ​ൻ പ്രാ​ധാ​ന്യം ന​ല്കു​ന്ന​ത്. അ​തി​ന​ക​ത്തു​വ​രു​ന്ന സം​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​ണ് സ​ന്ദേ​ശം. അ​തു ന​മു​ക്കു ക​ണ​ക്ട​ഡ് ആ​വു​ക​യാ​ണു ചെ​യ്യു​ന്ന​ത്. ന​മ്മ​ൾ പ​റ​യു​ന്ന​തി​ൽ സ​ത്യ​ങ്ങ​ൾ ഉ​ണ്ടാ​വ​ണ​മ​ല്ലോ. സ​ത്യ​ങ്ങ​ളെ​ല്ലാം പു​റ​ത്തു പ​റ​യ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ള്ള ആ​ളാ​ണു ഞാ​ൻ.സ​ത്യം തു​റ​ന്നു​പ​റ​യു​ന്പോ​ൾ വി​വാ​ദ​ങ്ങ​ൾ​ക്കു സാ​ധ്യ​ത​യി​ല്ലേ...?

പ​ടം മു​ഴു​വ​ൻ വി​വാ​ദ​മ​ല്ലേ‍? പ​ട​മി​റ​ങ്ങു​ന്പോ​ൾ ചി​ല വി​വാ​ദ​ങ്ങ​ളു​ണ്ടാ​വും. വി​വാ​ദ​ങ്ങ​ളെ ഞാ​ൻ ഭ​യ​ക്കു​ന്നി​ല്ല. പ​ട​ത്തി​നു വ്യ​ക്ത​മാ​യ പൊ​ളി​റ്റി​ക്സു​ണ്ട്. പ​ക്ഷേ, കേ​ര​ള - ത​മി​ഴ്നാ​ട് ത​ർ​ക്ക​ങ്ങ​ൾ​ക്കൊ​ന്നും സാ​ധ്യ​ത​യി​ല്ല. ഇ​പ്പോ​ഴ​ത്തെ രാ​ഷ്്ട്രീ​യ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ചി​ല കാ​ര്യ​ങ്ങ​ളൊ​ക്കെ ന​മ്മ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​താ​യി വ​രു​മ​ല്ലോ. ഒ​രു വ​ശ​ത്തുകൂടി ദേ​ശീ​യ​ത​യെ​പ്പ​റ്റി പ്ര​ച​രി​പ്പി​ക്കു​ക​യും മ​റ്റൊ​രു വ​ശ​ത്തുകൂടി ഇ​ടു​ങ്ങി​യ ചി​ന്താ​ഗ​തി​യി​ൽ സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്പോ​ൾ അ​തു വി​മ​ർ​ശി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നു ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. സെ​ൻ​സ​റിം​ഗി​ൽ കു​റ​ച്ചു ബു​ദ്ധി​മു​ട്ടു​ക​ളൊ​ക്കെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​തേ​ക്കു​റി​ച്ചു വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഞാ​ൻ വെ​ളി​പ്പെ​ടു​ത്തും. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കാ​ൾ എ​നി​ക്കു ബു​ദ്ധി​മു​ട്ട് നേ​രി​ടേ​ണ്ടി​വ​ന്ന​തു ത​മി​ഴ്നാ​ട്ടി​ലാ​ണ്.കി​ണ​ർ ത​മി​ഴി​ൽ ‘കേ​ണി​’യാ​കു​ന്പോ​ൾ...?

കി​ണ​ർ ഷൂ​ട്ട് പ​കു​തി ക​ഴി​ഞ്ഞി​ട്ടാ​ണ് കേ​ണി തു​ട​ങ്ങി​യ​ത്. കേ​ണി​യി​ൽ വേ​റേ ആ​ർ​ട്ടി​സ്റ്റു​ക​ളാ​ണ്. ജ​യ​പ്ര​ദ​യും രേ​വ​തി​യും ത​മി​ഴി​ലു​മു​ണ്ട്. കൂ​ടാ​തെ പാ​ർ​ഥി​പ​ൻ, നാ​സ​ർ, രേ​ഖ, അ​നു​ഹാ​സ​ൻ എ​ന്നി​വ​രു​മു​ണ്ട്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വീണ്ടും ചില വീ​ട്ടു​കാ​ര്യ​ങ്ങ​ളു​മാ​യി സൗ​മ്യ​ സ​ദാ​ന​ന്ദ​ൻ
സി​നി​മ ചെ​യ്യു​ന്ന​തി​നു പ്രാ​യം ഒ​രു ഘ​ട​ക​മേ​യ​ല്ലെ​ന്ന ശു​ഭാ​പ്തി​വി​ശ്വാ​സ​ത്തി​ലാ​ണ് ചാ​ക്കോ​
പ്രിയപ്പെട്ട കൊച്ചുണ്ണി
കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യാ​യി അ​ഭി​ന​യി​ക്കാ​മോ എ​ന്നു ചോ​ദി​ച്ച് സം​വി​ധാ​യ​ക​ൻ റോ​ഷ​ൻ ആ​ൻ​ഡ്ര
മമ്മൂട്ടിച്ചിത്രത്തിലൂടെ കിട്ടിയതു മികച്ച ഓപ്പണിംഗ്: ശ്രീനാഥ്
മമ്മൂട്ടിച്ചിത്രത്തിലൂടെ കരിയറിൽ മികച്ച ഓപ്പണിംഗ് ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് സേതു സംവിധാനം ചെയ്ത ‘
ക്ലാര അടിപൊളി വീട്ടമ്മ, ഹന്നയെ ഒരുപാടിഷ്ടം: നിമിഷ സജയൻ
മാം​ഗ​ല്യം ത​ന്തു​നാ​നേ​ന, ഒരു കുപ്രസിദ്ധ പയ്യൻ, ചോ​ല... പേ​രി​ലും ഉ​ള്ള​ട​ക്ക​ത്തി​ലും ക​ഥാ​പാ​ത്ര
ന​മ്മു​ടെ ചു​റ്റു​വ​ട്ട​ത്തു​ണ്ട് ഹ​രി​യേ​ട്ട​നെ​പ്പോ​ലെ ഒ​രു ചേ​ട്ട​ൻ: സേ​തു
ചോ​ക്ലേ​റ്റ് മു​ത​ൽ ഞാ​ൻ എ​ഴു​തി​യി​രി​ക്കു​ന്ന എ​ല്ലാ സി​നി​മ​ക​ളും എ​ല്ലാ​ത്ത​രം മ​ല​യാ​ളി പ്രേ​ക
മത്സരമാണ് പ്രചോദനം: ആസിഫ് അലി
യു​വ​താ​ര​ങ്ങ​ൾ​ക്കി​ട​യി​ലെ ഏ​റെ ശ്ര​ദ്ധേ​യ താ​ര​മാ​ണ് ആ​സി​ഫ് അ​ലി. ഇ​ന്നു യു​വ​താ​ര​ങ്ങ​ൾ​ക്കി​ട​
പ്രയാസഘട്ടങ്ങളിൽ ‘രണ’ത്തിനൊപ്പം നിന്നത് പൃഥ്വി: നിർമൽ സഹദേവ്
ശ്യാ​മ​പ്ര​സാ​ദി​ന്‍റെ ‘ഇ​വി​ടെ’​യി​ൽ ചീ​ഫ് അ​സോ​സി​യേ​റ്റാ​യി സി​നി​മ​യി​ലെ​ത്തി​യ നി​ർ​മ​ൽ സ​ഹ​ദേ
തോ​ർ​ത്തി​നു​ശേ​ഷം നീ​ലി​യു​മാ​യി അ​ൽ​ത്താ​ഫ് റ​ഹ്‌മാ​ൻ
തോ​ർ​ത്ത് എ​ന്ന വൈ​റ​ൽ ഷോ​ർ​ട്ട് ഫി​ലി​മി​ലൂ​ടെ അം​ഗീ​കാ​രം നേ​ടി​യ യു​വ​സം​വി​ധാ​യ​ക​ൻ അ​ൽ​ത്താ​ഫ
തിരികെയെത്തുന്ന അശ്വതി നക്ഷത്രം
വാ​ക്കിം​ഗ് ഇ​ൻ ദി ​മൂ​ണ്‍​ലൈ​റ്റ്, ആം ​തി​ങ്കിം​ഗ് ഓ​ഫ് യു.. ​സ​ത്യം ശി​വം സു​ന്ദ​ര​ത്തി​ലെ ഈ ​സു​ന
"ആ​ദ്യ സീ​ൻ ടോവിനോയ്ക്കൊ​പ്പം, അ​തും റൊ​മാ​ൻ​സ്.!'
""ഗോ​ദ​ ഇ​റ​ങ്ങി ടോവി​നോ എ​ന്‍റെ​യ​ട​ക്കം യൂ​ത്തി​ന്‍റെ ഹീ​റോ​യാ​യി നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​ണ് മ
‘മ​റ​ഡോ​ണ’​യ്ക്കു ഫു​ട്ബോ​ളു​മാ​യി ബ​ന്ധ​മി​ല്ല!
മ​റ​ഡോ​ണ​യെ​ന്നു കേ​ൾ​ക്കു​ന്പോ​ൾ മ​ന​സു പാ​യു​ക നേ​രേ ഫു​ട്ബോ​ളി​ലേക്കുതന്നെയാവും. എ​ന്നാ​ൽ, ഫു​
മിയയുടെ ‘മെഴുതിരി അത്താഴങ്ങൾ’!
അ​നൂ​പ് മേ​നോ​ൻ എ​ന്ന ന​ട​നൊ​പ്പ​വും അ​നൂ​പ് മേ​നോ​ൻ എ​ന്ന എ​ഴു​ത്തു​കാ​ര​നൊ​പ്പ​വും വ​ർ​ക്ക് ച
അഞ്ജലിയുടെ ഇച്ഛാശക്തി അപാരം: മാലാ പാർവതി
കൂ​ടെ എ​ന്ന ചി​ത്രം പ്രേ​ക്ഷ​ക മ​ന​സി​ൽ വി​സ്മ​യം തീ​ർ​ക്കു​ന്പോ​ൾ അ​തി​ലെ ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ളും
‘പുതിയ നയം’ വ്യക്തമാക്കി ബാലചന്ദ്രമേനോൻ
സി​നി​മാ​ജീ​വി​ത​ത്തി​ന്‍റെ നാ​ല്പ​താ​മ​തു വ​ർ​ഷ​ത്തി​ൽ ന്യൂ​ജ​ന​റേ​ഷ​നു​ വേ​ണ്ടി, വി​ദ്യാ​ർ​ഥി​ക​ൾ​
ന​സ്രി​യ​യു​ടെ ‘കൂ​ടെ’; റോ​ഷ​ന്‍റെ​യും
ആ​ന​ന്ദ​ത്തി​ലെ ഗൗ​ത​മി​നു​ശേ​ഷം ഒ​രി​ക്ക​ൽ​ക്കൂ​ടി യു​വ​ന​ട​ൻ റോ​ഷ​ൻ​ മാ​ത്യു​വി​ന്‍റെ ക​ഥാ​പാ​ത്ര
അനൂപ് മേനോന്‍റെ അത്താഴ വിഭവങ്ങൾ
പ്ര​ണ​യ​ത്തി​ന്‍റെ പു​തി​യൊ​രു മേ​ച്ചി​ൽ പു​റ​ത്തേ​ക്കു മ​ല​യാ​ളി​ക​ളെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ
‘ചങ്കിൽ കുടുങ്ങുന്ന’ പാട്ടുകളൊരുക്കി ഹരിനാരായണൻ
മ്യൂ​സി​ക്കി​നോ​ടു ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന കാ​വ്യാം​ശ​മു​ള്ള വ​രി​ക​ളൊ​രു​ക്കു​ന്ന​തി​ന്‍റെ ത്രി​ല
"ഒടിയൻ' മാസ് - ഫാന്‍റസി ത്രില്ലർ: തിരക്കഥാകൃത്ത് ഹരികൃഷ്ണൻ
മികച്ച സിനിമയ്ക്കുവേണ്ടി എ​ത്ര പണം വേ​ണ​മെ​ങ്കി​ലും മു​ട​ക്കാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ന്ന ആ​ന്‍റ​ണി പ
ആൻസൺ പോൾ അബ്രഹാമിന്‍റെ സന്തതി
മ​ല​യാ​ള​ത്തി​ലെ യു​വ​താ​ര​നി​ര​യി​ൽ ഏ​റെ ശ്ര​ദ്ധേ​യ​നാ​യ താ​ര​മാ​ണ് ആ​ൻ​സ​ൻ പോ​ൾ. തി​യ​റ്റ​റി​ൽ വ
മേരിക്കുട്ടിയോടു ശൃംഗരിക്കാന്‍ വന്ന അജു വര്‍ഗീസ്; ജയസൂര്യയുടെ വെളിപ്പെടുത്തല്‍
ഒ​രു ന​ട​നെ​ന്ന നി​ല​യി​ൽ ഇ​രു ധ്രു​വ​ങ്ങ​ളി​ലു​ള്ള ര​ണ്ടു ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി പ്രേ​ക്ഷ​ക​രെ ശ​
‘ഒരു പഴയ ബോംബ് കഥ’യിലെ പാട്ടുചേലിനു പിന്നിൽ ഷാഫിസാറിന്‍റെ സപ്പോർട്ട് - അരുൺരാജ്
ഹി​റ്റ്മേ​ക്ക​ർ ഷാ​ഫി​യു​ടെ പു​തി​യ ചി​ത്രം ‘ഒ​രു പ​ഴ​യ ബോം​ബ് ക​ഥ’​യി​ലെ ‘ഹാ​ല് ഹാ​ല് ’ എ​ന്ന ചേ​ല
മ​ല​യാ​ള​ത്തി​ൽ സം​വി​ധാ​യി​ക വി​പ്ല​വം‌
ഇ​തി​വൃ​ത്ത​ങ്ങ​ൾ മാ​റി മ​റി​യു​ന്പോ​ഴാ​ണ് ച​രി​ത്രം തി​രു​ത്തി​ക്കു​റി​ക്ക​പ്പെ​ടു​ന്ന​ത്. സി​നി​മ
ബിജുനാരായണന് ‘മേരിക്കുട്ടി’യുടെ പാട്ടുസമ്മാനം!
പി.​ഭാ​സ്ക​ര​ൻ -ര​വീ​ന്ദ്ര​ൻ മാ​സ്റ്റ​ർ സം​ഗ​മ​ത്തി​ൽ വി​ട​ർ​ന്ന വെ​ങ്ക​ല​ത്തി​ലെ ‘പ​ത്തു​വെ​ളു​പ്പി
സിമ്രാൻ നിത്യഹരിത നായിക
തെ​ന്നി​ന്ത്യ​ൻ നാ​യി​ക​യാ​യി ക​രി​യ​റി​ൽ തി​ള​ങ്ങു​ന്ന സ​മ​യ​ത്താ​ണ് സി​മ്രാ​ൻ വി​വാ​ഹ​ത്തോ​ടെ സി
ഇരുപതു വർഷമായ് ഇവിടെ ഇർഷാദ്
സീ​രി​യ​ലു​ക​ളി​ലൂ​ടെ​യും സ​മാ​ന്ത​ര സി​നി​മ​ക​ളി​ലൂ​ടെ​യും മി​ക​ച്ച ന​ട​നെ​ന്ന പെ​രു​മ നേ​ടി​യ താ​ര
കല്യാണീ കളവാണീ...
തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ താ​ര​റാ​ണി​യാ​ണ് മ​ല​യാ​ള​ത്തി​ന്‍റെ താ​ര​പു​ത്രി കീ​ർ​ത്തി സു​രേ​ഷ്.
‘മേ​രി​ക്കു​ട്ടി​’യാ​കാ​ൻ ജ​യ​സൂ​ര്യ മാ​ത്രം - ര​ഞ്ജി​ത് ശ​ങ്ക​ർ
മാ​ത്തു​ക്കു​ട്ടി എ​ന്ന പേ​രി​ൽ ജ​നി​ച്ച ഒ​രു ചെ​റു​പ്പ​ക്കാ​ര​ൻ മേ​രി​ക്കു​ട്ടി​യാ​യി ന​മ്മു​ടെ സ​മ
ലാ​ൽ സാ​ർ യേ​സ് പ​റ​ഞ്ഞി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ നീ​രാ​ളി സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു: അ​ജോ​യ് വ​ർ​മ
ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​നും എ​ഡി​റ്റ​റു​മാ​യ മ​ല​യാ​ളി അ​ജോ​യ് വ​ർ​മ സം​വി​ധാ​നം ചെ​യ്ത ആ​ദ്യ മ​ല
തിരിച്ചുവരവിനൊരുങ്ങി സലീമ
വി​നീ​തേ, ഇ​തു സ​ലീ​മ​യാ​ണ്. മ​റു​ത​ല​യ്ക്ക​ൽ ഫോ​ണെ​ടു​ത്ത വി​നീ​തി​ന് ക​ണ്‍​ഫ്യൂ​ഷ​ൻ. സ​ലീ​മ​യോ.
എഡിറ്റിംഗ് ടെക്നിക്കലല്ല; ആർട്ടിസ്റ്റിക്കാണ് - ഷെമീർ മുഹമ്മദ്
“ സി​നി​മ​യി​ൽ വ​ര​ണ​മെ​ന്ന് ല​ക്ഷ്യ​മി​ട്ട് എ​ഡി​റ്റിം​ഗ് പ​ഠി​ച്ച​തൊ​ന്നു​മ​ല്ല. എ​ഡി​റ്റിം​ഗ് പ​
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.